ഖുദ്‌സിൽ അന്ത്യ വിശ്രമം കൊള്ളുന്ന മുസ്ലിം ലീഗിന്റെ നായകൻ* അഡ്വ തൊഹാനി (അസി .പ്രെഫസർ എം സി ടി ലോ കോളേജ് മലപ്പുറം)...🖋 മൗലാനാ മുഹമ്മദ് അലി ജൗഹർ. സ്വാതന്ത്ര്യ സമര സേനാനി, കവി, പത്രപ്രവര്‍ത്തകൻ, വിദ്യാഭ്യാസ പ്രവര്‍ത്തകൻ, ഇസ്ലാമിക പണ്ഡിതൻ തുടങ്ങി വർണ്ണനകൾക്ക് അതീതമായ വ്യക്തിത്വം. ഇംഗ്ലീഷും ഉറുദുവും ഒരുപോലെ കൈകാര്യം ചെയ്യുന്ന അസാമാന്യ പ്രസംഗികൻ. മുസ്ലിം ലീഗിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും പ്രസിഡന്റുമായിരുന്നു. സ്വാതന്ത്ര്യ സമര നായിക അബാദി ബീഗത്തിന്റെ പുത്രൻ. പ്രാഥമിക വിദ്യാഭ്യാസം മാതാവിൽ നിന്നും നേടി. ബറോഡയിലും അലീഗറിലും ഓക്സ്ഫോർഡിലുമായാണ് പഠനം പൂർത്തീകരിച്ചു. ജാമിഅ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയുടെ സ്ഥാപകരിലൊരാളും ജാമിയയുടെ ആദ്യത്തെ വൈസ് ചാൻസിലറുമായിരുന്നു. ലണ്ടനിലെ പ്രശസ്തമായ ടൈംസ് അടക്കമുള്ള പത്രങ്ങളിൽ അദ്ദേഹം നിരന്തരം എഴുതുകയും സ്വന്തമായി ഇംഗ്ലീഷിലും ഉറുദുവിലും പത്രങ്ങൾ ആരംഭിക്കുകയും ചെയ്തു. കോൺഗ്രസിലും മുസ്ലിം ലീഗിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും പ്രവൃത്തിച്ചിട്ടുണ്ട്. കുറഞ്ഞ കാലം കോൺഗ്രസ് പ്രസിഡന്റായും പ്രവർത്തിച്ചു. നിരവധി തവണ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. തുടർച്ചയായ അത്തരം ജയിൽ വാസങ്ങൾ മൂലം അദ്ദേഹത്തിന്റെ ആരോഗ്യനില നന്നേ വഷളായിരുന്നു. എന്നാൽ അതൊന്നും വക വെക്കാതെ അദ്ദേഹം1930 ലെ ആദ്യ ലണ്ടൻ വട്ടമേശ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. "ഏഴു നാഴിക പോലും നടക്കാന്‍ കഴിയാത്ത ഞാന്‍ ഏഴായിരം നാഴിക താണ്ടി ഇവിടെ വന്നത് എന്തിനാണെന്ന് നിങ്ങള്‍ക്കറിയാം... സ്വാതന്ത്ര്യം തരാതെ ഞാനെന്റെ രാജ്യത്തേക്കില്ല. ഒരു അടിമ രാജ്യത്ത് മരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല... എന്റെ നാടിന് മോചനം നൽകാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ എനിക്ക് ഈ രാജ്യത്ത് ആറടി മണ്ണ് തരൂ... മതത്തെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഒന്നാമതും രണ്ടാമതും അവസാനമായും ഞാനൊരു ഒരു മുസ്ലിമാണ്... "പക്ഷെ രാജ്യത്തെക്കുറിച്ചും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ കുറിച്ചും സംസാരിക്കുമ്പോൾ ഒന്നാമതായും രണ്ടാമതും അവസാനമായും ഞാനൊരു ഇന്ത്യക്കാരനാണ്..." വട്ടമേശ സമ്മേളനത്തിലെ ആദ്ദേഹത്തിന്റെ ആ സിംഹഗർജ്ജനങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ടു. ആരോഗ്യനില കൂടുതൽ ഗുരുതരമാകുകയും 1931 ജനുവരി നാലിന് ലണ്ടനിൽ വെച്ചു തന്നെ മരണപ്പെടുകയും ചെയ്തു. സ്വാതന്ത്ര്യമില്ലാത്ത നാട്ടിൽ തന്നെ കബറടക്കുന്നത് പോലും ഇഷ്ടമല്ലായിരുന്ന ആ സ്വാതന്ത്ര്യദാഹിയെ ഏറ്റുവാങ്ങിയത് ബൈത്തുൽ മുഖദ്ദസിന്റെ ചരിത്രമുറങ്ങുന്ന മണ്ണാണ്. വിശുദ്ധ ഖുർആൻ ആണ് എന്റെ മാനിഫെസ്റ്റോ എന്നു വിളിച്ചു പറഞ്ഞ ആ മഹാ മനീഷിയെ പരിശുദ്ധ റമളാനിലെ ആ വെള്ളിയാഴ്ച പ്രവാചക ശ്രേഷ്ഠരുടെ ചാരത്തായി കബറടക്കി. അന്ന് സ്വതന്ത്രമായിരുന്ന ആ വിശുദ്ധ മണ്ണ് ഇന്ന് സ്വാതന്ത്ര്യ പോരാട്ടത്തിന്റെ വിപ്ലവ ഭൂമിയാണ്. അവരെ നയിക്കുന്നതാകട്ടെ മണ്ണിന് താഴെയും മുകളിലുമായി ജീവിച്ചിരിക്കുന്ന ധീര പോരാളികളും...
Poem
th-cam.com/video/-IXRoiumMhU/w-d-xo.html
👍
👍👍
ഖുദ്‌സിൽ അന്ത്യ വിശ്രമം കൊള്ളുന്ന മുസ്ലിം ലീഗിന്റെ നായകൻ*
അഡ്വ തൊഹാനി (അസി .പ്രെഫസർ എം സി ടി ലോ കോളേജ് മലപ്പുറം)...🖋
മൗലാനാ മുഹമ്മദ് അലി ജൗഹർ. സ്വാതന്ത്ര്യ സമര സേനാനി, കവി, പത്രപ്രവര്‍ത്തകൻ, വിദ്യാഭ്യാസ പ്രവര്‍ത്തകൻ, ഇസ്ലാമിക പണ്ഡിതൻ തുടങ്ങി വർണ്ണനകൾക്ക് അതീതമായ വ്യക്തിത്വം. ഇംഗ്ലീഷും ഉറുദുവും ഒരുപോലെ കൈകാര്യം ചെയ്യുന്ന അസാമാന്യ പ്രസംഗികൻ.
മുസ്ലിം ലീഗിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും പ്രസിഡന്റുമായിരുന്നു.
സ്വാതന്ത്ര്യ സമര നായിക അബാദി ബീഗത്തിന്റെ പുത്രൻ. പ്രാഥമിക വിദ്യാഭ്യാസം മാതാവിൽ നിന്നും നേടി. ബറോഡയിലും അലീഗറിലും ഓക്സ്ഫോർഡിലുമായാണ് പഠനം പൂർത്തീകരിച്ചു.
ജാമിഅ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയുടെ സ്ഥാപകരിലൊരാളും ജാമിയയുടെ ആദ്യത്തെ വൈസ് ചാൻസിലറുമായിരുന്നു. ലണ്ടനിലെ പ്രശസ്തമായ ടൈംസ് അടക്കമുള്ള പത്രങ്ങളിൽ അദ്ദേഹം നിരന്തരം എഴുതുകയും സ്വന്തമായി ഇംഗ്ലീഷിലും ഉറുദുവിലും പത്രങ്ങൾ ആരംഭിക്കുകയും ചെയ്തു.
കോൺഗ്രസിലും മുസ്ലിം ലീഗിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും പ്രവൃത്തിച്ചിട്ടുണ്ട്. കുറഞ്ഞ കാലം കോൺഗ്രസ് പ്രസിഡന്റായും പ്രവർത്തിച്ചു. നിരവധി തവണ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. തുടർച്ചയായ അത്തരം ജയിൽ വാസങ്ങൾ മൂലം അദ്ദേഹത്തിന്റെ ആരോഗ്യനില നന്നേ വഷളായിരുന്നു.
എന്നാൽ അതൊന്നും വക വെക്കാതെ അദ്ദേഹം1930 ലെ ആദ്യ ലണ്ടൻ വട്ടമേശ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
"ഏഴു നാഴിക പോലും നടക്കാന്‍ കഴിയാത്ത ഞാന്‍ ഏഴായിരം നാഴിക താണ്ടി ഇവിടെ വന്നത് എന്തിനാണെന്ന് നിങ്ങള്‍ക്കറിയാം...
സ്വാതന്ത്ര്യം തരാതെ ഞാനെന്റെ രാജ്യത്തേക്കില്ല. ഒരു അടിമ രാജ്യത്ത് മരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല... എന്റെ നാടിന് മോചനം നൽകാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ എനിക്ക് ഈ രാജ്യത്ത് ആറടി മണ്ണ് തരൂ...
മതത്തെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഒന്നാമതും രണ്ടാമതും അവസാനമായും ഞാനൊരു ഒരു മുസ്ലിമാണ്...
"പക്ഷെ രാജ്യത്തെക്കുറിച്ചും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ കുറിച്ചും സംസാരിക്കുമ്പോൾ ഒന്നാമതായും രണ്ടാമതും അവസാനമായും ഞാനൊരു ഇന്ത്യക്കാരനാണ്..."
വട്ടമേശ സമ്മേളനത്തിലെ ആദ്ദേഹത്തിന്റെ ആ സിംഹഗർജ്ജനങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ടു.
ആരോഗ്യനില കൂടുതൽ ഗുരുതരമാകുകയും 1931 ജനുവരി നാലിന് ലണ്ടനിൽ വെച്ചു തന്നെ മരണപ്പെടുകയും ചെയ്തു.
സ്വാതന്ത്ര്യമില്ലാത്ത നാട്ടിൽ തന്നെ കബറടക്കുന്നത് പോലും ഇഷ്ടമല്ലായിരുന്ന ആ സ്വാതന്ത്ര്യദാഹിയെ ഏറ്റുവാങ്ങിയത് ബൈത്തുൽ മുഖദ്ദസിന്റെ ചരിത്രമുറങ്ങുന്ന മണ്ണാണ്. വിശുദ്ധ ഖുർആൻ ആണ് എന്റെ മാനിഫെസ്റ്റോ എന്നു വിളിച്ചു പറഞ്ഞ ആ മഹാ മനീഷിയെ പരിശുദ്ധ റമളാനിലെ ആ വെള്ളിയാഴ്ച പ്രവാചക ശ്രേഷ്ഠരുടെ ചാരത്തായി കബറടക്കി.
അന്ന് സ്വതന്ത്രമായിരുന്ന ആ വിശുദ്ധ മണ്ണ് ഇന്ന് സ്വാതന്ത്ര്യ പോരാട്ടത്തിന്റെ വിപ്ലവ ഭൂമിയാണ്. അവരെ നയിക്കുന്നതാകട്ടെ മണ്ണിന് താഴെയും മുകളിലുമായി ജീവിച്ചിരിക്കുന്ന ധീര പോരാളികളും...
Nalla class aanu but kurach lengthy aanu😍
There is a 2x speed😂
احمد شوقي
th-cam.com/video/VT7aoUAyAoE/w-d-xo.html
👍