ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാടുകടത്തല്‍; പൊറുക്കണോ അമേരിക്കന്‍ കാടത്തം? Trump| US Deportation

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • അമേരിക്കന്‍ സൈനികവിമാനത്തില്‍ കാലില്‍ ചങ്ങലയിട്ട് നിസ്സഹായരായിരിക്കുന്ന ഇന്ത്യക്കാര്‍. ഏതൊരു മനുഷ്യനും അനുതാപത്തോടെ മാത്രം കാണാനാകുന്ന ചിത്രം. അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്തിയ വിധം ലോകമാകെ ചര്‍ച്ചയാവുകയാണ്. ലോകത്തിന്റെ നെറുകയിലേക്ക് നടന്നു കയറുന്നവരെന്ന് നമ്മെ ഭരിക്കുന്നവര്‍ ഊറ്റം കൊള്ളുമ്പോള്‍, ഈ ദൃശ്യം ഓരോ ഇന്ത്യക്കാരനേയും നോക്കി കൊഞ്ഞനം കുത്തുകയാണ്. നാടുകടത്തില്‍ ഈവിധം വേണ്ടിയിരുന്നില്ലെന്ന് ഒരേസ്വരത്തില്‍ ശബ്ദമുയര്‍ന്നു. പുറത്ത് വന്ന ചിത്രങ്ങള്‍ ഇന്ത്യക്കാരുടേതല്ലെന്നും ഗ്വാട്ടിമാലയിലേക്ക് നാടുകടത്തിയവരാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോഴും യാത്രയിലുടനീളം മനുഷ്യത്വം തൊണ്ടുതീട്ടിയില്ലെന്ന് പറഞ്ഞ് നീറുന്ന അനുഭവം പങ്കുവെച്ചത് ഇന്ത്യക്കാര്‍ തന്നെയാണ്. കയ്യിലും കാലിലും വിലങ്ങിട്ട് ഇടുങ്ങിയ സീറ്റില്‍ ശൗചാലയത്തില്‍ പോകാന്‍ പോലും പോകാന്‍ പ്രയാസപ്പെട്ട 41 മണിക്കൂര്‍ നീണ്ട നരകയാത്രയുടെ അനുഭവം പറഞ്ഞതും അതേ ഇന്ത്യക്കാരാണ്. നാടുകടത്തുന്ന ഇന്ത്യക്കാരെന്ന പേരില്‍ യുഎസ് ബോര്‍ഡര്‍ പെട്രോള്‍ മേധാവി പങ്കുവെച്ച വീഡിയോയും തെളിവായി. എല്ലാത്തിനും പുറമേ ചങ്ങലയ്ക്കിട്ടത് ഇന്ത്യക്കാരനായാലും ഗ്വാട്ടിമാലക്കാരനായാലും മനുഷ്യരാണ് എന്ന യാഥാര്‍ത്ഥ്യവും നാം മറന്നുകൂട
    The US has launched its largest deportation operation, using military planes to remove illegal immigrants, including Indians. Controversy surrounds the harsh treatment of detainees, with chains and restraints sparking outrage. Trump’s administration justifies the move as a crackdown on illegal immigration, while critics question its humanitarian impact.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhum...
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #Mathrubhumi

ความคิดเห็น • 20

  • @SreejithRaj-i4k
    @SreejithRaj-i4k 5 ชั่วโมงที่ผ่านมา +1

    അമേരിക്ക ബൂർഷ പിന്നെ എന്തിനാണ് അമേരിക്കയിൽ പോയി പണിയെടുക്കുന്ന ആളുകളെ തിരിച്ചയക്കുന്നതിൽ ഇങ്ങനെ കിടന്നു കരയുന്നത് നിങ്ങളുടെ ഇരട്ടത്താപ്പ് എവിടെയാണ് പോയി നിൽക്കുന്നത് എനിക്ക് മനസ്സിലാകുന്നില്ല പിന്നെ സൗദിയിൽ തർഹീൽ എന്നും പറഞ്ഞൊരു ജയിലുണ്ട്. നിങ്ങൾക്ക് അറിയില്ലെങ്കിൽ നെറ്റിൽ അടിച്ചു നോക്കുക അവിടെ ഇതിനേക്കാൾ മോശമായിട്ടുള്ള ആൾക്കാര് ജീവിക്കുന്നുണ്ട് നാട്ടിൽ എന്നെങ്കിലും വരാൻ പറ്റും എന്ന് വിചാരിച്ചു

  • @wahababdul4452
    @wahababdul4452 6 ชั่วโมงที่ผ่านมา +6

    ഇന്ത്യക്കാർ എന്ന രീതിയിൽ സ്നേഹം കാണിക്കുന്നവർ അറബികൾ മാത്രമാണ്. അമേരിക്കക്ക് ഇന്ത്യ ഒരു ഗാർബേജ് രാജ്യം മാത്രം. മുൻപ് അവർ സ്വാജന്യമായി തരുന്ന ഗോതമ്പ് കഴി ച്ചിരുന്നവർ ആയിരുന്നല്ലോ നമ്മൾ. 🙏

    • @MichiMallu
      @MichiMallu 6 ชั่วโมงที่ผ่านมา +3

      അങ്ങനെയാണോ വഹാബ് അബ്ദുൽ റഹ്മാനെ, അറബി രാജ്യങ്ങൾ പിന്നെ അന്റെ രാജ്യങ്ങൾ ആണല്ലോ! അവിടെ നടക്കുന്ന നിയമനിഷേധം വേറെ ഏതെങ്കിലും രാജ്യങ്ങളിൽ ഉണ്ടോ?

    • @abymathew295
      @abymathew295 6 ชั่วโมงที่ผ่านมา +1

      Athu kondarikkum arabikal avide swadeshi valkksranam nadappilakkunnathu...😂🤣

    • @SreejithRaj-i4k
      @SreejithRaj-i4k 5 ชั่วโมงที่ผ่านมา

      നമ്മൾ മാത്രമല്ല കോയ പലരും കഴിച്ചിട്ട് കൊണ്ട് ഇപ്പോഴും അമേരിക്ക കഴിപ്പിക്കുന്നുണ്ട് കൂടുതൽ നിങ്ങൾ ആൾക്കാരെ കോയ സിറിയ അങ്ങനെയുള്ള കുറെ രാജ്യക്കാരെ ഇപ്പോഴും അമേരിക്കയുടെ ഗോതമ്പും നെല്ലും എല്ലാം വാരി വലിച്ചുവാരി തിന്നിട്ട് യൂറോപ്പിലും എല്ലാം കിടന്നു അടി വാങ്ങിക്കുന്നുണ്ട്

    • @Pack2Europe
      @Pack2Europe 2 ชั่วโมงที่ผ่านมา

      കോപ്പ് ആണ് - അടിമപ്പണി കൂടാതെ പൗരത്വം തരുമോ ?

  • @carlover402
    @carlover402 6 ชั่วโมงที่ผ่านมา +3

    Mera briend Trump 😂😂

  • @alexanto4747
    @alexanto4747 ชั่วโมงที่ผ่านมา

    വാളരെ അർഹിക്കുന്ന യാത്ര അയപ്പ്

  • @abymathew295
    @abymathew295 6 ชั่วโมงที่ผ่านมา +2

    Pinne, 30 laksham agentsinu koduthu, Mexicoyil ethi, desertiloode 1 week nadannu, mathil chaadi Americayil ethiyavarkku flightil 1 day vilangu ittu irikkan aano budhimuttu.😅😅😅😅😅

  • @MALLUPLATO
    @MALLUPLATO 7 ชั่วโมงที่ผ่านมา

  • @fahisnanakkal6203
    @fahisnanakkal6203 7 ชั่วโมงที่ผ่านมา

    ദജ്ജാൽ എന്ന സർവ്വനഷിണികൾ എന്ന് തെറ്റില്ലാതെ വിളിക്കാം

    • @SreejithRaj-i4k
      @SreejithRaj-i4k 5 ชั่วโมงที่ผ่านมา +1

      അതു നമ്മൾ കണ്ടു കോയ അമേരിക്കയുടെ ഫ്ലൈറ്റ് അഫ്ഗാനിസ്ഥാനിൽ നിന്ന് പോയപ്പോൾ അതിന്റെ ചിറകിൽ കയറി നിന്ന് പോയവരെ നമ്മൾ കണ്ടു മീഡിയയിലൂടെ എന്താ അഫ്ഗാനിസ്ഥാനിൽ ദജ്ജാൽ വന്നതുകൊണ്ടാണോ എല്ലാവരും ഓടിപ്പോയത്

  • @shajigk1720
    @shajigk1720 6 ชั่วโมงที่ผ่านมา +1

    കഷ്ടം

  • @JithGeo
    @JithGeo 6 ชั่วโมงที่ผ่านมา

    Neraaya vazhi alee naadu kadthanam.. Nite veetil bagligale keeti Thamsipikko