EA Jabbar. കുട്ടിക്കാലത്തെ പട്ടിണിയും ദാരിദ്ര്യവും ! (അനുഭവസ്മരണ)

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 89

  • @abduaman4994
    @abduaman4994 7 หลายเดือนก่อน +11

    എന്റെ നാട്ടിലെ ഒരു കച്ചവടക്കാരൻ ആയിരുന്നു കുഞ്ഞോതിക്ക. മൂപ്പരുടെ പീടിക യിൽ പുറകു വശം ആണ് ഉപ്പ് ചാക്ക് വെച്ചത്, നമ്മൾ കുറച്ചു കുട്ടികൾ അവിടെ പോയി 2പൈസ ക്ക് ഉപ്പ് എന്ന് പറയും, മൂപ്പർ ഉപ്പ് എടുക്കാൻ ബാക്കിലേക്ക് പോവുമ്പോൾ കുറേ ശർക്കര കൂട്ടായി എടുത്തു കീശയിൽ ഇടും 😢കുഞ്ഞോദി ക്ക യുടെ ആത്മാവ് ഞമ്മളോട് പൊറുത്തു തരട്ടെ 🙂🙂

  • @thomasmathew8247
    @thomasmathew8247 7 หลายเดือนก่อน +20

    Sir അങ്ങയുടെ ഈ സംസാരം ഇന്ന് 63വയസുള്ള എന്നെ ആ കാലത്തേക്ക് കൊണ്ടുപോയി... കൂടെ ആക്കാലത്തെ ഓർമകളിലേക്കും... കർഷകർ ആയിരുന്ന മാതാപിതാക്കൾ ആയിരുന്നതിനാൽ ഭക്ഷണത്തിനു ഒരുത്തരത്തിലുള്ള ബുദ്ധിമുട്ടും അനുഭവിച്ചില്ല. ബാക്കി കാര്യങ്ങൾ.. ഒട്ടൊക്കെ ശെരി ആയിരുന്നു... എന്നാലും..1965ഇൽ ഒക്കെ ശീലക്കുടകൾഞാനങ്ങളുടെ നാട്ടിൽ സുലഭം ആയിരുന്നു. ഞാൻ ഒലക്കുട കണ്ടിട്ടുണ്ട്.. പ്രായം ആയ കുറച്ചു അപ്പുപ്പൻ മാർ കൊണ്ടുനടക്കുന്നത്... ഇല്ലി കാലുള്ള ശീല കുടകൾ ആയിരുന്നു സാദാരണ.. കാൽ മാത്രമാണ് ഇല്ലിക്കൊണ്ട്,.. കേടുവന്നാൽ പിതാവ് തന്നെ നന്നാക്കി തന്നിരുന്നു. എന്റെ നാട് തൊടുപുഴ..

  • @naseermm9104
    @naseermm9104 7 หลายเดือนก่อน +21

    മാഷിൻറെ കുട്ടിക്കാല ഓർമ്മകൾ ഇന്ന് 70 വയസ്സ് പ്രായമുള്ള ഏതൊരാളുടെയും അനുഭവം തന്നെ ഇന്ന് മാഷ് ഈ ഓർമ്മകൾ അയവിറക്കുന്നത് ഇന്നത്തെ യുവതലമുറയ്ക്ക് നല്ലൊരു അനുഭവമായിരിക്കും ഈ അനുഭവങ്ങളിലൂടെയാണ് ഞങ്ങളും ജീവിച്ചു പോന്നത്

  • @sureshkp248
    @sureshkp248 7 หลายเดือนก่อน +16

    ഒരു പക്ഷേ തിരിഞ്ഞു നോക്കുമ്പോൾ ഏറ്റവും ദുരിതം നിറഞ്ഞ നാളുകളാകും ഏറ്റവും മനോഹരമായി തോന്നുന്നത്

  • @chackopm5355
    @chackopm5355 7 หลายเดือนก่อน +6

    മാഷ്യൻ്റെ ഈ അനുഭവം കേട്ടപ്പോൾ ഞാനും എൻ്റെ ബാല്യകാലത്തെ ദുരനുഭവങ്ങളിലേക്ക് മനുസ്സുകൊണ്ട് പിൻതിരിഞ്ഞ് അല്പനേരം നടന്നു നന്ദി മാഷേ

  • @hovas4115
    @hovas4115 7 หลายเดือนก่อน +5

    ആ കാലഘട്ടത്തിന്റ അനുഭവങ്ങളും ഈ ആധുനിക കാലത്തെ ജീവിത രീതികളും സൗകര്യങ്ങളും അനുഭവിച്ച ജീവിക്കാൻ കഴിഞ്ഞ നമ്മെ പോലെ ഉള്ളവർ ഭാഗ്യവാന്മാരാണ്.

  • @thomasjoseph9551
    @thomasjoseph9551 7 หลายเดือนก่อน +21

    ഇതിലും കൊടിയ ദാരിദ്ര്യത്തിൽ കഴിഞ്ഞ സമപ്രായക്കാരൻ ഞാൻ😥😰

  • @Ceepion
    @Ceepion 7 หลายเดือนก่อน +6

    സ്വതന്ത്രത്തിന് ശേഷം രാജ്യം സോഷ്യലിസത്തിന്റെ പിന്നാലെ പോയതാണ് ഇത്രയും പട്ടിണിയിലേക്ക് പോയത് എന്നാണ് എന്റെ ചെറിയ ഒരു പഠനം കൊണ്ട് മനസിലായത്.
    Thanks to Narasimha Rao & Manmohan singh.

    • @louythomas3720
      @louythomas3720 7 หลายเดือนก่อน

      നെഹ്‌റു U S S R ന് പകരം U S A യുമായി സഖ്യം ഉണ്ടാക്കിയിരുന്നെങ്കിൽ ? ഇന്ന് ഇന്ത്യ ഏറക്കുറെ ഒരു സമ്പന്ന രാജ്യം ആയേനേ.....

    • @VKP-i5i
      @VKP-i5i 7 หลายเดือนก่อน +1

      No its wrong that ensured democracy

  • @abdullaabdulla7453
    @abdullaabdulla7453 7 หลายเดือนก่อน +13

    മാസത്തിലൊരിക്കൽ ഇറച്ചി വാങ്ങുന്നവർ അന്ന് സമ്പന്നർ തന്നെ. ഞങ്ങൾക്ക് അതിന്ന് പെരുന്നാൾ വരണം . പക്ഷെ മീൻപ്രത്യേകിച്ച് അയല, മത്തി ഏറ്റവും ശുദ്ധമായത് കിട്ടിയിരുന്നു.

  • @Kunhali-sz5op
    @Kunhali-sz5op 7 หลายเดือนก่อน +12

    മാഷെ എൻ്റെ യും കുട്ടിക്കാലം അങ്ങനെതന്നെയായിരുന്നു

  • @varghesepa5468
    @varghesepa5468 7 หลายเดือนก่อน +9

    ഞാനും ഇതുപോലെ ജീവിച്ച ഒരു ആൾ ആണ്

  • @sinojfire
    @sinojfire 7 หลายเดือนก่อน +10

    ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു..❤

  • @laljagath
    @laljagath 7 หลายเดือนก่อน +9

    ഒരു ചെറുകഥപോലെ മനോഹരം❤😊

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 7 หลายเดือนก่อน +2

    ദാരിദ്രകാലത്തു പത്തു മക്കൾ
    ഇന്ന് മക്കൾ ഒന്നോ രണ്ടോചിലർ
    വേണ്ടാന്ന് വെക്കുന്നു അതാണ് മനുഷ്യന് മാത്രമായ ബുദ്ധി പരിണാമം

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 7 หลายเดือนก่อน +4

    എനിക്ക് 65 വയസ്സായി. എൻ്റെയും സ്കൂൾ ജീവിത അനുഭവം ഇതു പോലെ തന്നെയായിരുന്നു. എൻ്റെ സ്കൂൾ ജീവിത കാലഘട്ടം ദാരിദ്ര്യത്തിൻ്റെയായിരുന്നു. സ്ലെയ്റ്റ്, പെൻസിൽ, പുസ്തകം ഒരുമിച്ചു ചേർത്തു കൊണ്ടുപോകാനുള്ള ഇലാസ്റ്റിക്ക്, ഉറുമ്പ് തുളച്ച് ശീലക്ക് പുറത്തേക്ക് തള്ളി നിലക്കുന്ന പഴയ വിലക്ക് വാങ്ങി തരുന്ന സെക്കൻഡ് ഹാൻഡ് കുട. സ്കൂളിൽ നിന്നും ഉച്ചക്ക് കിട്ടിയിരുന്ന ഉപ്പുമാവ്.
    മാഷ് പങ്കുവെച്ച അനുഭവങ്ങൾ കേട്ടപ്പോൾ മനസ്സ് പഴയകാലത്തിലേക്ക് പോയി. പെട്ടെന്ന് തന്നെ എൻ്റെ മാതാപിതാക്കളേയും ഓർത്തു കണ്ണുനിറഞ്ഞു .

  • @abdulshukoornneermunda2060
    @abdulshukoornneermunda2060 7 หลายเดือนก่อน +10

    മാഷിൻ്റെ പിറക് വശത്ത് കാണുന്ന
    പാടം ( വയൽ) കുട്ടിക്കാലത്തെ
    ഓർമ്മപ്പെടുത്തുന്നു

  • @babuyohannan4445
    @babuyohannan4445 7 หลายเดือนก่อน +14

    എൻറെ മാഷേ 70 75 കാലത്തെ ദാരിദ്ര്യം ഓർക്കുമ്പോൾ ഇന്നും ഞെടുങ്ങി പോവുകയാണ് എങ്ങനെ ഞാനൊക്കെ ബാക്കിയായി എന്നാണ് ഓർക്കുന്നത് ഇന്നും അമേരിക്ക തന്ന ആ ഗോതമ്പും മെയ്സ് പൊടിയും ഇല്ലായിരുന്നെങ്കിൽ ഈയുള്ളവനൊന്നും ബാക്കിയില്ല ഉറപ്പ് ലോകത്തെ ഏറ്റവും വലിയ പരമസത്യം വിശപ്പാണ്. വിശപ്പ് കഴിഞ്ഞിട്ടുള്ള സത്യം മാത്രമേ ഈ ലോകത്തു ള്ളൂ

    • @louythomas3720
      @louythomas3720 7 หลายเดือนก่อน +6

      പക്ഷെ ഒരു ഗതിയും ഇല്ലെങ്കിലും, ആവശ്യം പോലെ പിള്ളേരെ പടച്ചു വിട്ടിരുന്നു..... കുടുംബാസൂത്രണ രംഗത്ത് വൈകി പോയതാണ് ഇന്ത്യയുടെ പരാജയം..... അതുപോട്ടെ ! ഈ 2024 ലും വത്തിക്കാൻ പറയുന്നു കൃത്രിമ ഗർഭ നിരോധന മാർഗ്ഗങ്ങൾ തെറ്റാണെന്ന്..... എന്തോ പറയാൻ ? മതനേതാക്കന്മാർ എന്തു വിവരക്കേട് പറഞ്ഞാലും, മൗനം നടിക്കുന്ന ഒരു വിശ്വാസ സമൂഹം ! മഹാ കഷ്ടം തന്നെ.....

    • @abduaman4994
      @abduaman4994 7 หลายเดือนก่อน +1

      മത മേലാളൻ സന്താന നിയന്ത്ര ണം പാടില്ലെന്ന് പറയുമ്പോഴും അവർക്ക് രണ്ടോ മൂന്നോ മക്കളേയേ ഉണ്ടാക്കൂ 😂😂😢😢😮😮😅😅​@@louythomas3720

    • @davisp.j6286
      @davisp.j6286 7 หลายเดือนก่อน

      അത് പാശ്ചാത്യരെ ഉദ്ദേശിച്ചാണ് പോപ്പ് പറയുന്നത്.അവിടെ സ്ത്രീകൾ പ്രസവിക്കാൻ മടിക്കുന്നു.

  • @manikrishanan5127
    @manikrishanan5127 7 หลายเดือนก่อน +1

    സമപ്രായകാരനായ എന്റെയും അനുപവം ഇതു പോലെ തന്നെയാണ് ഒരു നീണ്ട കഥ തന്നെ എഴുതാം അത്രയും. വിഷയങ്ങളുണ്ട് മാഷെ എന്റെ ചെറിയ ഒരുനുഭവം പറയാം അന്ന് അമേരിക്കയിൽ നിന്നും കിട്ടുന്ന പാലും ഉപ്പുമാവും ആണല്ലോ ജീവൻ നിലനിർത്തുന്നത് അതു കഴിച്ചു കഴിഞ്ഞാലു പിന്നെ ഗ്ലാസിലിരിക്കാൻ പറ്റില്ല ഉടനേ പറമ്പിലേക്ക് ഓടണം വയറിളകും കാരണം ചില ദിവസങ്ങളിൽ കേടുവന്ന പാൽ പൊടിയും റവയും ആയിരിക്കും ഇതിലു പുഴു പിടിച്ചിട്ടുണ്ടാവും അങ്ങനെ തന്നെ ഉപ്പുമാവ് ഉണ്ടാക്കും പാൽ പൊടിയിലും പുഴു കട്ടയുണ്ടാകും വെള്ളം തിളപ്പിച്ച് അതിലേക്ക് കൊട്ടി ഇളക്കും അതിനു ശേഷം ഒരു തുണി കെട്ടി വേറെ പാത്രത്തിലൊഴിക്കും എന്നിട്ടു ആ തുണിയെടുത്ത് ഒരു കിഴി കെട്ടി ഓലപുരയുടെ ഒരു സൈടിൽ ചൊരുകി വെക്കും ഞങ്ങൾ ഇത് ഓല പുരയുടെ ഓട്ടയിൽ കൂടി കാണലുണ്ടായിരുന്നു ഒരു ദിവസം ഞങ്ങൾ ആരും കാണാതെ ഇതഴിച്ചു നോക്കി ഏകദേശം ഒരു പൊതിച്ച തേങ്ങയുടെ വലിപ്പം ഉണ്ടായിരുന്നു ആ കിഴിക്ക് അതിൽ നിറച്ചും വെന്ത് വീർത്ത പുഴുക്കളായിരുന്നു അതുപോലെ ഒരു ചിരട്ടകയിൽ നിറച്ച് ഉപ്പുമാ വിളമ്പി തരും അതിലു വെന്ത് വീർത്ത കൊറേ പുഴുക്കളുണ്ടാവും അതെല്ലാം എട്ത്തു കളഞ്ഞ് വേണം കഴിക്കാൻ ഉപ്പുമാ കളഞ്ഞാൽ അടികിട്ടും അതും കഴിച്ചു പത്തോ പതിനഞ്ചോ മിനിട്ടേ ഗ്ലാസിലിരിക്കാൻ പറ്റു പിന്നീട് ഓരോ കുട്ടികളും എണീറ്റ് നാടുന്നത് കാണാം പറമ്പിലേക്ക് ഇങ്ങിനെയാണ് അന്നത്തെ ദാരിദ്രത്തിന്റെ സ്ക്കൂൾ ജീവിതം....

  • @johnsonan8642
    @johnsonan8642 7 หลายเดือนก่อน +2

    താങ്കളുടെ പിന്നൽ കാണുന്ന പാടവും തെങ്ങു൦ തോപ്പ൦ മനസിന് സതോഷ൦ . കുട്ടികാല അനുഭവം പകുവെചത് കേൾക്കൻ വളരെ സന്തോഷ൦ താങ്കൾ ക് ദീർഘായുസ്സുതന് ദൈവം അനുഗ്രഹിക്കട്ടെ

  • @sukumaranca9383
    @sukumaranca9383 7 หลายเดือนก่อน +12

    മാഷേ 60 വയസ്സ് തികയാൻ പോകുന്ന ഒരു ബാങ്ക് ഉദ്യോഗസ്ഥർ ആണ് ഞാൻ, സ്വന്തം അനുപവം പോലെ ഫിൽ ചെയ്യുന്നു, പെൻസിൽ എന്ന് മാഷ് പറയുമ്പോൾ ഇന്നത്തെ പെൻസിൽ ആണെന്ന് ആളുകൾ തെറ്റുധരിക്കും, സ്ലെയ്ട്ടും പെൻസിൽ എന്നാണ് പറഞ്ഞിരുന്നത്, അന്നത്തെ ഉപ്പുമാവും പാലും കഴിച്ചു ഒരുപാട് വയർ ഇളകുമായിരുന്നു

    • @SaleemSh-l1b
      @SaleemSh-l1b 7 หลายเดือนก่อน

      Satyamanu,paranjathu,55,kollam,purakottu,poyi

    • @9846930690
      @9846930690 7 หลายเดือนก่อน +2

      സ്ലെയിറ്റും കല്ലുപെൻസിലും

  • @ravindrankasargod7737
    @ravindrankasargod7737 7 หลายเดือนก่อน +6

    What a beautiful narration !
    Thank you sir

  • @binoycp1065
    @binoycp1065 7 หลายเดือนก่อน +3

    മാഷേ അതീവ ഹൃദ്യമായിട്ടുണ്ട്. എം ടി യുടെ കർക്കിടകം എന്ന നോവൽ വാച്ചത് പോലൊരു അനുഭവം മാഷ് വലിയ മനുഷ്യനാണ്❤ മാഷ് ജീവിതത്തെ വിനോദയാത്രയോട് ഉപമിച്ച കാര്യം ഓർമ്മ വന്നു. എല്ലായിടത്തും അതിന് സൗന്തര്യമുണ്ട് പ്രണാമം മാഷേ

  • @subashks6713
    @subashks6713 7 หลายเดือนก่อน +8

    എന്റെ ഏറ്റവും വലിയ പേടി 10 പൈസയുടെ സ്റ്റാമ്പ്‌ ആയിരുന്നു.

  • @criticmason953
    @criticmason953 7 หลายเดือนก่อน +5

    അന്ന് പുതിയ പുസ്തകവും കിട്ടിയിരുന്നില്ല, നമ്മുടെ തൊട്ടു സീനിയേഴ്സ് പാസായിട്ടുണ്ടെങ്കിൽ അവരുടെ പുസ്തകമാണ് കുറഞ്ഞ വിലയിൽ നമുക്ക് കിട്ടിയിരുന്നത്.
    പോഷകസമൃദ്ദമായ നാടൻ കോഴിമുട്ട വീട്ടിൽനിന്ന് മോഷ്ടിച്ചുകൊണ്ടുപോയി കടയിൽ വിറ്റ് അവിടെനിന്ന് മിക്സ്ചർ വാങ്ങി തിന്നിരുന്ന കാലം!
    അമേരിക്കൻ പാമോയിലിന്റേയും ഉപ്പുമാവിന്റേയും മണം ഇന്നും വായിൽ വെള്ളമൂറിക്കുന്നുണ്ട്.
    ഒരു പാത്രം നിറയെ വെള്ളത്തിൽ ഒരു ആണി വെല്ലം ഇട്ട് വിറകടുപ്പിൽ തിളപ്പിച്ച് പുകമണം വരുത്തി അതിന് കാപ്പി എന്ന് വിളിച്ചിരുന്ന കാലം! ചായ ഒരു അപൂര്‍വ വസ്തു! സ്കൂളിന് മുന്നിലെ വീട്ടിലെ ചരിഞ്ഞ കോണിയിൽനിന്ന് താഴോട്ട് ഊരി ഉള്ള ട്രൗസറിന്റെപോലും ചന്തി കീറിയ കാലം!
    സ്കൂളിൽനിന്ന് ഉച്ചഭക്ഷണസമയത്ത് തോട്ടിൽ പോയി പരൽമീനിനെ പിടിച്ച് മഷിക്കുപ്പിയിലാക്കി ക്ലാസിലെ തൂണിന് മുകളിൽ വച്ചു. മാഷ് ക്ലാസെടുത്തുകൊണ്ടിരിക്കെ മീൻ മാഷുടെ തലയിൽ തുള്ളി. ശിക്ഷ, മീനിനെ പിടിച്ച തോട്ടിൽത്തന്നെ കൊണ്ടുപോയി വിടുക എന്നതായിരുന്നു!
    "ല്ല" എന്ന അക്ഷരം എഴുതാൻ എനിക്ക് വഴങ്ങില്ല; "ങ്ക" എന്ന അക്ഷരം എന്റെ സഹപാഠിക്കും. എനിക്ക് "ല്ല" എഴുതിത്തന്നാൽ പകരം ഞാനവന് "ങ്ക" എന്ന കരാർ വ്യവസ്ഥ!
    പെൺകുട്ടികളുടെ ബെഞ്ചിലിരുത്തുക എന്നതായിരുന്നു ഏറ്റവും കടുത്ത ശിക്ഷാമുറ. ഏറ്റവും അറ്റത്ത് ഒറ്റച്ചന്തിയിൽ ഞാനിരിക്കുമ്പോൾ പെൺകുട്ടികളെല്ലാം നിരങ്ങി നിരങ്ങി പരമാവധി അകലം പാലിക്കും!
    തിരിഞ്ഞുനോക്കുമ്പോൾ എത്ര മനോഹരമായ കാലം!

  • @fareedthivvakatil8459
    @fareedthivvakatil8459 7 หลายเดือนก่อน +7

    മാഷെ എൻ്റെയും കുട്ടിക്കാലം ഇതുതന്നെയായിരിന്നു എൻ്റെ വാപ്പ ഒരു രോഗി കുടി ആയിരിന്നു. പിന്നെത്തെ സ്ഥിതി പറയേണ്ടല്ലല്ലൊ. കുടുമ്പത്തിൽ ഉള്ള വാപ്പാൻ്റെ സഹോദരങ്ങളൊക്കെ യാതൊരു സഹായവും ചെയ്തിരന്നില്ല എന്നിട്ടും ആളുകൾ പറയും പഴയ കാലമായിരുന്നു സ്നേഹമുള്ളവർ എന്ന് എന്താ ചെയ്യാ

  • @vmvm819
    @vmvm819 7 หลายเดือนก่อน +2

    ഈ അനുഭവങ്ങളിലുടെയൊക്കെ കടന്നു പോയിട്ടുള്ള എൻ്റെ മനസിൽ തങ്ങി നിൽക്കുന്നത് സ്കൂൾ തുറക്കുമ്പോൾ കിട്ടുന്ന പുതു വസ്ത്രങ്ങളുടേയും പുതിയ പാഠപുസ്തകങ്ങളുടേയും പുതു ഗന്ധവും ഉപ്പുമാവിൻ്റേയും പാലിൻ്റേയും രുചിയും

  • @abdulrahiman541
    @abdulrahiman541 7 หลายเดือนก่อน +6

    Welcome mashe❤❤❤❤

  • @abdullaak1975
    @abdullaak1975 7 หลายเดือนก่อน +4

    Mashay.namaskaram.🙏🙏🙏🙏

  • @jijeshc
    @jijeshc 7 หลายเดือนก่อน +5

    എന്റെ father's name is also the same😮

  • @lonely527
    @lonely527 7 หลายเดือนก่อน

    മാഷിന്റെ ചരിത്രം കേട്ട് ഫീൽ ആയി. ഇനിയും ഇതുപോലെ ഉള്ള ഫീൽ കഥകൾ പ്രതീക്ഷിക്കുന്നു 😃

  • @Freethinker-e8q
    @Freethinker-e8q 7 หลายเดือนก่อน +1

    തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു 👌

  • @abduaman4994
    @abduaman4994 7 หลายเดือนก่อน +2

    അന്നത്തെ കാലത്തെ ഏറ്റവും വില കൂടിയ മിഡായി നാരങ്ങ മിട്ടായി ആയിരുന്നു, അത് വാങ്ങാൻ ഒന്നും നമ്മുടെ കൈയിൽ പൈസ ഉണ്ടാവില്ല, പകരം ശർക്കര മിട്ടായി വാങ്ങി തിന്നും, ഒരു പൈസ ആണ് ഒരു ശർക്കര മുട്ടായിക്ക് 😂1969ൽ

    • @shershamohammed2483
      @shershamohammed2483 7 หลายเดือนก่อน

      ഞങ്ങൾ ആണുഗുണ്ട് മിട്ടായി എന്ന് പറയും. വെളുത്ത പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ മിട്ടായി.

  • @gopalakrishnanambazhakode3135
    @gopalakrishnanambazhakode3135 7 หลายเดือนก่อน +1

    മാഷ് പറഞ്ഞതിനും ഒരു 15 കൊല്ലം മുൻപായിരുന്നു എന്റെ ബാല്യം. മാഷുടെ സുഭിക്ഷ മായ ജീവിതം ആയിരുന്നു. എന്റെ ബല്യ കാലത്തു സ്കൂളിൽ ഉച്ച kanhi ഉണ്ടായിരുന്നില്ല. 5% പേർക്ക് ഉച്ച ഭക്ഷണം കൊണ്ടുപോകാൻ ഉള്ള സാമ്പത്തികം ഉണ്ടായിരുന്നു

  • @sivamurugandivakaran6370
    @sivamurugandivakaran6370 7 หลายเดือนก่อน +1

    സത്യസന്ധമായ ഓർമ്മകൾ❤

  • @abdhulhap1436
    @abdhulhap1436 7 หลายเดือนก่อน +3

    Ande anubhavam😢😢😢😅😅😅😅

  • @kunhimoideenpalekkoden7676
    @kunhimoideenpalekkoden7676 7 หลายเดือนก่อน +1

    മാഷിന്റെ അവതരണം നന്നായിട്ടുണ്ട്.ഉള്ളതുകൊണ്ട് ജീവിക്കുക,അതിൽ തൃപ്തി കണ്ടെത്തുക

  • @SAJUNOCHIMA
    @SAJUNOCHIMA 7 หลายเดือนก่อน +5

    ❤️❤️❤️😍🌹🌹🌹

  • @mohamedkapilali-co2pv
    @mohamedkapilali-co2pv 7 หลายเดือนก่อน +4

    ❤❤❤

  • @muhammedshereef7373
    @muhammedshereef7373 7 หลายเดือนก่อน +1

    ജീവിതം❤

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt 7 หลายเดือนก่อน

    മാഷെ ഒരു പാട് പിന്നോട്ട് പോയി ഇതേ അവസ്തയിൽ കൂടെ കടന്ന് വന്നവരാണ് സമൂഹത്തിലെ മഹാഭൂരിപക്ഷം മനുഷ്യരും കൃത്യമായ വിലയിരുത്തൽ❤

  • @pramodvayanattu3885
    @pramodvayanattu3885 7 หลายเดือนก่อน +2

    വാളൻപുളി ...
    അന്നൊക്കെ hanging fridge (ഉറി ) ഒരു trend ആയിരുന്നു...
    ഇന്നിപ്പോ ഉസ്താദന്മാരും ഗാസാ യിലും മറ്റും തിന്നു പുളച്ചിട്ടു ബാലു അണ്ണൻ പറഞ്ഞത് 5 വയസ്സുള്ള പെണ്ണെ.... ക്കൈ വെട്ടു കാല് വെട്ടു പിരടി വെട്ടു....
    നമ്മുടെ നാടിന്റെ ശാപം കൈക്കൂലി അഴിമതി, രാഷ്ട്രീയ കൊലപാതകം ജാതിവ്യവസ്ഥ മതങ്ങൾ, ഇസ്ലാം.....

  • @AmericanAmbience
    @AmericanAmbience 7 หลายเดือนก่อน +1

    ഇന്ന് സന്തോഷം കുറയാൻ കാരണം പ്രായമായ ശരീരവും ബ്രെയിൻ ഹോർമോൺ കുറവ് ഒക്കെ കാരണം ആണ്‌.

  • @abdulkareemvariyath9604
    @abdulkareemvariyath9604 7 หลายเดือนก่อน

    ഓർമയുണ്ട് ആ കാലഘട്ടം

  • @jksenglish5115
    @jksenglish5115 7 หลายเดือนก่อน +1

    How nostalgic, how interesting!

  • @ahammedve1048
    @ahammedve1048 7 หลายเดือนก่อน +3

    1957😭2024😎

  • @sath296
    @sath296 7 หลายเดือนก่อน +2

  • @jaisonjoseph3130
    @jaisonjoseph3130 7 หลายเดือนก่อน +1

    റേഷൻ അരിയുടെ ഒരു ദുശിച്ച മണം. അതിലേ പുഴുക്കൾ ' അങ്ങനേ ആദ്യ ബിരിയാണി കഴിച്ചു.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 7 หลายเดือนก่อน

    കഴിഞ്ഞ കാലം എത്ര മോശമാണെങ്കിലും ഓർക്കുമ്പോൾ ഒരു രസമാണ്

  • @jaisonjoseph3130
    @jaisonjoseph3130 7 หลายเดือนก่อน +2

    അമ്മേരി ക്കാ പകരം കരിമണൽ കൊണ്ടുപോയിരുന്നു.

    • @wildstrawberies
      @wildstrawberies 7 หลายเดือนก่อน

      അതെ അമേരിക്ക കൊണ്ടുപ്പോയില്ലായിരുന്നെങ്കിൽ കരിമണൽ വാരിത്തിന്നു വെള്ളവും കുടിച്ചാൽ മതിയാരുന്നു 😏

  • @venuvenu-ol1vh
    @venuvenu-ol1vh 7 หลายเดือนก่อน +2

    എനിക്ക് ശ്രീ ജബ്ബാർ മാഷിന്റെ പ്രായത്തേക്കാൾ പതിനേഴു വയസ്സ് കുറവുണ്ട് എന്നിട്ടും എന്റെ തനി അനുഭവം തന്നെയാണ് മാഷ് പറഞ്ഞതൊക്കെയും പൊട്ടിയ സ്ലെയ്റ്റും ഗഡിപ്പെനസിലും ഓലക്കുരമ്പയും തലയിൽ ചൂടി ആണിക്കെട്ടു വരെയും മൂടുന്നതാണ് ഓലക്കുരമ്പ മുമ്പിൽ ഓപ്പണായിരിക്കും . പിന്നെ ശീലക്കുടയുടെ കാല് ചെത്തിയത് പറഞ്ഞപ്പോൾ ചിരിച്ചു താറുമാറായിപ്പോയി അങ്ങനെ ഒരു ഏർപ്പാട് എന്റെ ചെറുപ്പത്തിൽ ഇല്ലായിരുന്നു . എന്തായാലും എന്നെ എന്റെ കുഞ്ഞുനാളിലേക്ക് കൊണ്ടു പോയി മാഷ്

  • @abduaman4994
    @abduaman4994 7 หลายเดือนก่อน +1

    പുറകിൽ കാണുന്ന കാഴ്ച്ച ഫോട്ടോ ആണോ? കാറ്റിൽ ഒന്നും ചലിക്കുന്നില്ല??

  • @kunjumuhammedpa1860
    @kunjumuhammedpa1860 7 หลายเดือนก่อน

    മാഷേ ❤

  • @saradahari6032
    @saradahari6032 7 หลายเดือนก่อน +1

    💯

  • @Black-ye7ut
    @Black-ye7ut 7 หลายเดือนก่อน +1

    അമേരിക്കയുടെ ഉപ്പ് മാവ്
    ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യാൻ അന്ന്
    ഇവിടെ മൗദൂദികൾ ഇല്ലായിരുന്നോ 😄

  • @alexcleetus6771
    @alexcleetus6771 7 หลายเดือนก่อน

    Welcome jabar sir 🙏

  • @galaxyj1037
    @galaxyj1037 7 หลายเดือนก่อน

    യു കലാനാഥൻ 😟😟😟

  • @Civilised.Monkey
    @Civilised.Monkey 7 หลายเดือนก่อน

    😢🥹Veetil Appan parayumbolim egane yanu kore
    Njangal okke enthu sukavarunuu boxinu box pencilinu pencil crayons, Sketch pen water bottle

  • @aboobackersidhik8529
    @aboobackersidhik8529 7 หลายเดือนก่อน

    ഒരു മാങ്ങൻ്റെ പൊട്ട് ഇച്ച് തര്വോ? പൻസിൽ പൊട്ട് തരാ... കുട്ടിക്കാലത്തേക്ക് മനസ്സിനെ കൊണ്ടുപോയി മാഷ്. സന്തോഷം.

  • @kappil911
    @kappil911 7 หลายเดือนก่อน +2

    ഇന്നും ഇങ്ങനെ ജീവിക്കുന്ന ചിലരെങ്കിലും ഉണ്ട്

  • @comaredscbs
    @comaredscbs 7 หลายเดือนก่อน

    മാഷ് ആശംസകൾ 💔💔💔👍

  • @msali6214
    @msali6214 7 หลายเดือนก่อน +1

    Mashe, now feel it’s a sweet experience?

  • @lakshmanankomathmanalath
    @lakshmanankomathmanalath 7 หลายเดือนก่อน +1

    🙂👍🏾

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 7 หลายเดือนก่อน

    പ്ലാസ്റ്റിക് കടലാസ് കാണുന്നത് അമേരിക്കൻ പാൽ പൊടി വരുന്നതാണ്
    വർണ്ണ കടലാസ് എന്നാണ് പറഞ്ഞിരുന്നത്

  • @jaleel788
    @jaleel788 7 หลายเดือนก่อน

    മാഷിനു എത്ര സഹോദരങ്ങൾ ഉണ്ട്. എല്ലാവരും നാസ്തികരായോ?

  • @shijithkumarp7837
    @shijithkumarp7837 7 หลายเดือนก่อน

    മാഷ് പറഞ്ഞ പട്ടിണിയുടേയും, വറുതിയുടേയും ഒരു വാചകം പോലും ഖുർ ആനിനില്ല.
    ഉണ്ടെങ്കിൽ മെച്ചപ്പെട്ടേനെ

  • @vinodmenon7635
    @vinodmenon7635 7 หลายเดือนก่อน

    ഒട്ടും പൊടിപ്പും തൊങ്ങലുകളുമില്ലാതെ സത്യസന്ധവും ലളിതവും തെളിഞ്ഞതുമായ മാഷിന്റെ ആഖ്യാനം കേട്ടിരിക്കുക എത്ര ആനന്ദധായകമായാണെന്നോ

  • @AmericanAmbience
    @AmericanAmbience 7 หลายเดือนก่อน

    ഉണക്ക മീനിനെക്കാൾ എത്രയോ പോഷക സമ്പുഷ്ടം ആണ്‌ മുട്ട ?മുട്ട പൊരിച്ചും പുഴുങ്ങി കറിവച്ചും ചോറുണ്ടാൽ സൂപ്പർ ആണെന്ന് അന്നുമ്മക്ക് അറിയില്ലായിരുന്നു.

  • @vmvm819
    @vmvm819 7 หลายเดือนก่อน

    നാലണക്ക് 100 മത്തി വാങ്ങിയവൻ ഞാൻ വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് ലൈക് അടിക്കുക 😅

  • @AbdulHameed-yd9kd
    @AbdulHameed-yd9kd 7 หลายเดือนก่อน +1

    സ്വന്തം ജീവിതത്തിൽ ഇത്രമാത്രം മാറ്റം ഉണ്ട് എന്നിരിക്കെ അതും 60.ഓ 70ഓ കൊല്ലം കൊണ്ട് ഈ മഹാൻ ആണ് 1400കൊല്ലം മുമ്പ് ഉള്ള ഹദീസ് പറഞ്ഞു കളിയാക്കി ചിരിക്കാറ്. മാഷേ അറിവ് മാത്രം പോരാ തിരിച്ചറിവ് കൂടി വേണം.

    • @JWAL-jwal
      @JWAL-jwal 7 หลายเดือนก่อน +3

      @AbdulHameed-yd9kd,*1400 കൊല്ലം മുമ്പത്തെ ഹദീസുകളെ കളിയാക്കാൻ കാരണം അതിലുള്ള കാര്യങ്ങൾ ദൈവികമാണ് എന്ന് പറയുന്നതുകൊണ്ടാണ്. അത് മനസ്സിലാവാൻ അറിവ് മാത്രം പോരാ തിരിച്ചറിവ് കൂടി വേണം*

    • @shershamohammed2483
      @shershamohammed2483 7 หลายเดือนก่อน +1

      ഇത്രമാത്രം മാറ്റം വന്നിട്ടും 1400 വർഷം മുൻപുള്ള സാധനം വള്ളിപുള്ളി വ്യത്യാസം വരുത്താൻ പാടില്ല എന്ന മതമൗലികവാദത്തിനെതിര മുസ്ലിങ്ങളെ ബോധവത്കരിക്കാൻ ശ്രമിക്കുന്ന മാഷിന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തിയില്ലെങ്കിലും, ഇകഴ്ത്താതിരിക്കുക.

  • @jspk1966
    @jspk1966 7 หลายเดือนก่อน +1

    👍👍👍🥰🥰

  • @muhammedjaffer7114
    @muhammedjaffer7114 7 หลายเดือนก่อน

  • @sebastiandkunnel
    @sebastiandkunnel 7 หลายเดือนก่อน

  • @സഫാന
    @സഫാന 6 หลายเดือนก่อน

  • @Krishnankutty-o4f
    @Krishnankutty-o4f 7 หลายเดือนก่อน

    ❤️