വീട്ടില്‍പോയി കൂട്ടും, ഭക്ഷണം നല്‍കും; ഈ മാഷ് കുട്ടികള്‍ക്ക് എല്ലാമെല്ലാമാണ്, അവരുടെ സൂപ്പര്‍ സാറാണ്

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • രാവിലെ ബൈക്കിൽ കുട്ടികളെ തേടി അവരുടെ വീട്ടിലേക്ക് പോകുന്ന പ്രധാന അധ്യാപകൻ. കുട്ടികളെ ബൈക്കിൽ ഇരുത്തി സ്കൂളിൽ എത്തിക്കും, പ്രഭാത ഭക്ഷണം നൽകും. പഠിക്കാൻ പേനയും പെൻസിലും പുസ്തകങ്ങളും വാങ്ങിക്കൊടുക്കും, കുട്ടികളെ പഠിപ്പിക്കും. അസുഖം ഉളളവരെ ആശുപത്രിയിൽ കൊണ്ടുപോകും. കുട്ടികൾക്ക് ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാൻ ഇറച്ചിയും മീനും വീട്ടിൽ നിന്ന് പാകം ചെയ്ത് കൊണ്ടുവരും. വൈകീട്ട് കുട്ടികൾ പോകുമ്പോൾ അവർക്ക് ഈന്തപ്പഴവും മുന്തിരിയും അണ്ടിപ്പരിപ്പും സമ്മാനമായി നൽകും. മുത്തപ്പൻ പുഴ സെന്റ് സെബാസ്റ്റ്യൻ എൽപി സ്കൂളിലെ പ്രധാന അധ്യാപകനായ ലൈജു തോമസ് സ്കൂളിലെ കുട്ടികളെ നോക്കുന്നത് ഇങ്ങനെയൊക്കെയാണ്. അതിന് ഒരു കാരണവും ഉണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള ക്ലാസ് മുറികളും പഠന സംവിധാനങ്ങളുമെല്ലാം ഉള്ള സ്കൂളുകൾ നിരവധി ഉള്ള കോഴിക്കോട് ജില്ലയിലെ മലയോര​ഗ്രാമമായ മുത്തപ്പൻ പുഴയിൽ ഒരു കൊച്ചു കെട്ടിടത്തിൽ ചുമരുകെട്ടി വേർതിരിക്കാത്ത ഒരു ഹാളിൽ നാല് ക്ലാസുകൾ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ് മുത്തപ്പൻ പുഴ സെന്റ് സെബാസ്റ്റ്യൻ എൽപി സ്കൂൾ. ഇവിടെ പഠിക്കുന്നത് ആദിവാസി വിഭാ​ഗത്തിൽപ്പെട്ട വി​ദ്യാർത്ഥികളും.
    2018ൽ ട്രാൻസ്ഫർ കിട്ടി ലൈജു തോമസ് ഇവിടെ എത്തുമ്പോൾ കുട്ടികൾ കൃത്യമായി എത്താത്ത ക്ലാസ് മുറികളും കണ്ടാൽ ഇതൊരു സ്കൂളാണോ എന്ന് തോന്നിപ്പിച്ചിരുന്ന കെട്ടിടവുമാണ് ഉണ്ടായിരുന്നത്. ആദിവാസി മേഖലയിലെ ശോച്യാവസ്ഥയിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ അവർക്ക് വിദ്യാഭ്യാസം നൽകുകയാണ് ഏറ്റവും നല്ല മാർ​ഗം എന്ന് വിശ്വസിച്ചിരുന്ന ലൈജു തോമസ് ഒറ്റയ്ക്ക് അതിനായി നേരിട്ടിറങ്ങി. പുഴയിലും കാട്ടിലും കളിച്ച് നടന്നിരുന്ന കുട്ടികളെ സ്വന്തം വാഹനത്തിൽ സ്കൂളിൽ എത്തിച്ചു, വിശപ്പ് മാറ്റാൻ ഭക്ഷണം നൽകി, അക്ഷരം അറിയാതിരുന്നവരെ അത് പഠിപ്പിച്ചു, അവർക്ക് വസ്ത്രങ്ങളും പുസ്തകങ്ങളും നൽകി. സ്കൂൾ എന്ന് കേൾക്കുമ്പോൾ സന്തോഷം തോന്നാൻ കുഞ്ഞു കുഞ്ഞ് സമ്മാനങ്ങൾ നൽകി. ഒപ്പം കാടുവെട്ടി, ചളി മണ്ണിട്ട് നികത്തി സ്കൂൾ വൃത്തിയാക്കി. ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ഉള്ള സ്കൂളിൽ മറ്റ് അധ്യാപകർ ട്രാൻസഫറായി പോയ കാലത്ത് ഒറ്റയ്ക്ക് എല്ലാ ക്ലാസിലേയും കുട്ടികളെ പഠിപ്പിച്ചു. ഈ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം ഒരു ദൗത്യമാണെന്നാണ് അദ്ദേഹം പറയുന്നത്. ഒരു ചുവടുതെറ്റിയാൽ കുട്ടികൾ വീണ്ടും കാടുകളിലേക്കും പുഴകളിലേക്കും മടങ്ങും. അതുണ്ടാവാതിരിക്കാൻ ട്രാൻസഫർ പോലും വേണ്ടെന്ന് വെച്ച് ഇവിടെ തന്നെ പ്രവർത്തിക്കുകയാണ് ഈ അധ്യാപകൻ
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #teacher #bestteacher

ความคิดเห็น • 434

  • @babuts8165
    @babuts8165 หลายเดือนก่อน +238

    അമ്പതാനായിരം പെൻഷൻ വാങ്ങി വീട്ടിൽ TV കണ്ടിരിക്കുന്ന ആരോഗ്യമുള്ള അദ്ധ്യാപകർ മുന്നോട്ട് വന്നാൽ ഇദ്ദേഹത്തിന് ഒരു സഹായമാകും !

  • @Mastermindz9087
    @Mastermindz9087 หลายเดือนก่อน +173

    ഇതാണ് ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെ അവസ്ഥ. സർക്കാരിനെക്കാൾ കരുതലുണ്ട് ഈ മനുഷ്യന്.

  • @rejin5004
    @rejin5004 หลายเดือนก่อน +159

    താങ്കളുടെ തലമുറ അനുഗ്രഹിക്കപെടും 💯% സർ....🙏🏻

  • @jobinjoseph5204
    @jobinjoseph5204 หลายเดือนก่อน +186

    ഇങ്ങനെയുള്ള കുറച്ചു മനുഷ്യർ ഉള്ളതുകൊണ്ടാണ് ലോകം ഇങ്ങനെ എങ്കിലും മുന്നോട്ട് പോകുന്നത്. എനിക്കും നമുക്കും മാതൃക. ❤❤❤❤❤

  • @shinevk3018
    @shinevk3018 หลายเดือนก่อน +104

    ഇത് കണ്ട് ചിലപ്പോ ബൈക്കിൽ കൂടുതൽ ആളെ കേറ്റി എന്ന് പറഞ് മാഷിന് എതിരെ കേസ് എടുക്കും.... But മാഷേ അക്ഷരം തെറ്റാതെ നിങ്ങളെ ടീച്ചർ എന്ന് വിളിക്കും...❤❤

    • @immortalredeemer2654
      @immortalredeemer2654 หลายเดือนก่อน

      Ath sherikkum apakadam thanne aanu

    • @meghnathnambiar8696
      @meghnathnambiar8696 หลายเดือนก่อน +1

      അദ്ധ്യാപകൻ

    • @shameermunna
      @shameermunna หลายเดือนก่อน

      ഞാൻ അതാണ് ചിന്തി ച്ചത്

  • @dreams4734
    @dreams4734 หลายเดือนก่อน +41

    അദ്ദേഹം കുട്ടികൾ ഏന്ന് പോലും പറയില്ല "കുഞ്ഞുങ്ങൾ " ആ വാക്കുകളിലുണ്ട് അദ്ദേഹത്തിന്റെ സ്നേഹവും കരുതലും. പുണ്യം ചെയ്ത കുഞ്ഞുങ്ങൾ ♥️♥️♥️♥️

  • @Mastermindz9087
    @Mastermindz9087 หลายเดือนก่อน +213

    ഈ വർഷത്തെ മികച്ച അധ്യാപകനുള്ള അവാർഡ് ഇയാൾക്ക് കൊടുക്കണം അല്ലാതെ രാഷ്ട്രിയം നോക്കി അല്ല അവാർഡ് കൊടുക്കേണ്ടത്.

    • @bijoypillai8696
      @bijoypillai8696 หลายเดือนก่อน +5

      സ്കൂളിൽ SFI വളർത്തിയാൽ അവാർഡ് കൊടുക്കും.. വിദ്യ വേണ്ട ; അഭ്യാസം മതി..

    • @azeezvp7081
      @azeezvp7081 หลายเดือนก่อน +1

      എല്ലാവർക്കും ദൈവം ദീർഘായുസ്സ് നൽകട്ടെ.മാഷേ ഒരായിരം സ്നേഹ ഉമ്മ.

    • @arathihits7480
      @arathihits7480 หลายเดือนก่อน +2

      ഇതാണ് നല്ല അദ്ധ്യാപകൻ

    • @rajsmusiq
      @rajsmusiq หลายเดือนก่อน

      Idheham ennu parayu..

  • @bindhugouri6008
    @bindhugouri6008 หลายเดือนก่อน +46

    100% പറയാം ഇതാണ് യഥാർത്ഥ അദ്ധ്യാപകൻ 🙏🙏

    • @NeymarJrkingKing
      @NeymarJrkingKing หลายเดือนก่อน

      . 💯.പക്ഷേ എനിക്ക് ഇങ്ങനത്തെ ഒരു അധ്യാപകനെ കിട്ടിയിട്ടില്ല ഞാൻ ഇപ്പോഴും പഠിക്കുന്നു

  • @anvarsalihk.p3916
    @anvarsalihk.p3916 หลายเดือนก่อน +65

    ലൈജു മാഷ് പൊളിയാണ്. വേറെ ലെവലാണ് . അറിവിന്റെ നിറകുടം, നല്ല ദീർഘ വീക്ഷണമുള്ള വ്യക്തിത്വം.🎉🎉🎉

  • @leelammathomas9864
    @leelammathomas9864 หลายเดือนก่อน +32

    ഒരു യഥാർത്ഥ അദ്ധ്യാപകൻ. ഇതാണ് ഗുരു. സർ നിങ്ങളുടെ കുടുംബം അനുഗ്രഹിക്കപ്പെടും 🙏

  • @mumtazfaizal3948
    @mumtazfaizal3948 หลายเดือนก่อน +56

    ഗുരു എന്ന ദൈവം നിങ്ങളാണ് മാഷേ...നമിക്കുന്നു...ദൈവം അനുഗ്രഹിക്കട്ടെ

  • @green-pot5619
    @green-pot5619 หลายเดือนก่อน +3

    മാഷേ ഇവർ പഠിച്ചു കളക്ടർ ആയിലെങ്കിലും നല്ല മനുഷ്യർ ആകും 💐

  • @shabeerthappulliiTyutrtu-sn5jh
    @shabeerthappulliiTyutrtu-sn5jh หลายเดือนก่อน +41

    ഹെഡ്മാസ്റ്റർ സാറിന് അഭിനന്ദനങ്ങൾ..മാഷിൻ്റെ സംസാരത്തിൽ തന്നെ ഉണ്ട് ഈ മിഷൻ്റെ ആത്മാവ്

  • @shabujas7012
    @shabujas7012 หลายเดือนก่อน +45

    കണ്ടിട്ട് വെറുതെ കണ്ണ് നിറയാണ്😢

    • @sasidharannairb8372
      @sasidharannairb8372 หลายเดือนก่อน

      കാര്യമില്ല അടുത്തു വരുന്നവർ ഇതിൻ്റെ നേർ വിപരീതമായിരിക്കും

  • @balachandrannair9288
    @balachandrannair9288 หลายเดือนก่อน +35

    ആ കുഞ്ഞുങ്ങളുടെ ഭാഗ്യം, ഇത്രയും കാര്യങ്ങൾ അവർക്കായി ചെയ്തു കൊടുക്കാൻ ദൈവം നിയോഗിച്ചതാണ് സഹോദരാ നിങ്ങളെ, അവിടേക്ക്. മാഷിൻ്റെ നല്ല മനസ്സിന് ഈശ്വരൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെ ഉണ്ടാവട്ടെ

  • @hibuuz_world
    @hibuuz_world 23 วันที่ผ่านมา +2

    ഇതും ഒരു അധ്യാപകൻ. ഇങ്ങനെ വേണം അധ്യാപകർ ആയാൽ. ഇവരെ ഒക്കെ അധ്യാപകർ എന്ന് വിളിക്കേണ്ടത്. ഇയാളെ കണ്ട് പഠിക്കട്ടെ മറ്റുള്ള അധ്യാപകർ ഒക്കെ. ഇയാൾക്കിരിക്കട്ടെ ഇന്നത്തെ നമ്മുടെ ലൈക്ക് 👍🏻

  • @swathivg2493
    @swathivg2493 หลายเดือนก่อน +17

    ഇത്തരത്തിൽ ഉയർന്ന മനസുള്ളവരാണ് യഥാർത്ഥത്തിൽ അദ്ധ്യാപകരാകേണ്ടത് 🥰🙏🔥

  • @shajuthekkinkattil4307
    @shajuthekkinkattil4307 หลายเดือนก่อน +36

    അക്ഷരം പ്രതി ശരി..
    പ്രീയ സുഹൃത്തിന്.... ആശംസകൾ...

  • @aravindyogeeswar
    @aravindyogeeswar หลายเดือนก่อน +36

    ദൈവം മനുഷ്യരൂപത്തിൽ വന്നതല്ല, ശരിക്കും ദൈവം തന്നെ❤

  • @vanajamukundan7145
    @vanajamukundan7145 หลายเดือนก่อน +38

    ദൈവം ഈ മാഷിന്റെ കൂടെ എന്നും ഉണ്ടാവട്ടെ

  • @CommerceMentor-wg4dy
    @CommerceMentor-wg4dy หลายเดือนก่อน +27

    ഇക്കാലമത്രയും മാറി മാറി വന്ന സര്‍ക്കാറുകള്‍ പ്രക്യാപിച്ചിരുന്ന ഫണ്ട് ഒക്കെ ആ വിഭാഗം ആളുകള്‍ക്ക് കിട്ടിയിരുന്നെങ്കില്‍, അവരുടെ ജീവിത ഗതി ഇതൊന്നുമാവില്ലായ്രുന്നു... ഒരു അധ്യാപകനെന്ന നിലയില്‍ സാറിന് ചെയ്യാന്‍ പറ്റുന്നതിലും ഏറെ ചെയ്യുന്നതില്‍ സന്തോഷത്തോടെ ...

  • @geethaayappan9231
    @geethaayappan9231 หลายเดือนก่อน +16

    അദ്ധ്യാപകർക്കുള്ള അവാർഡ് കൊടുക്കാ൯ ഏറ്റവും യോഗ്യതയുള്ള അദ്ധ്യാപകനാണു് താ൯കൾ... എല്ലാ ന൯മകളു൦ നേരുന്നു...

  • @alwinxavier6727
    @alwinxavier6727 หลายเดือนก่อน +23

    സാർ ആണ് സാറേ...യഥാർത്ഥ sir...❤

  • @bduraheem8962
    @bduraheem8962 หลายเดือนก่อน +28

    അച്ഛനും അമ്മയ്ക്കും ഈ അദ്ധ്യാപകനോളം സ്നേഹമുണ്ടാവില്ല

  • @reginahyacinth1689
    @reginahyacinth1689 หลายเดือนก่อน +22

    Lyju Master … Super ❤️‍🩹❤️‍🩹 ഇങ്ങനെ ഒരു ഫ്രണ്ടിനെ കിട്ടിയതിന് അഭിമാനം തോന്നുന്നു 🙏🙏

  • @Foxtrot_India
    @Foxtrot_India หลายเดือนก่อน +19

    നന്ദി... ഒരായിരം നന്ദി 🙏❤ ലൈജു മാഷിനും മുസ്തഫ മാഷിനും 🙏

  • @sarafutp3288
    @sarafutp3288 หลายเดือนก่อน +23

    എല്ലാവർഷവും ബഡ്ജറ്റിൽ ആദിവാസികുടുംബങ്ങളുടെഉന്നമനത്തിന് കോടികൾ മാറ്റിവെക്കുന്നു എന്നിട്ടും ഇപ്പോഴുംഅവർ
    ചോർന്നൊലിക്കുന്ന
    താമസയോഗ്യമല്ലാത്ത
    വീടുകളിൽതാമസിക്കുന്നുഎന്തുകൊണ്ട് അവർ ഉന്നമനത്തിൽ എത്തുന്നില്ല 🙏

  • @rajasekaharancn3654
    @rajasekaharancn3654 หลายเดือนก่อน +49

    നമ്മുടെ മുഖ്യൻ അറയ്ക്കുന്ന കുട്ടികൾ, പക്ഷേ മാഷിൻ്റെ മുത്തുമണികൾ ! യൂണിഫോമിലല്ല അറിവിലാണ് കാര്യം എന്നുള്ള വലിയ അറിവ് നമ്മുൾക്കും പറഞ്ഞു തരുന്ന നല്ലൊരു മനുഷ്യ ദൈവം!ഒരു പാടൊരുപാട് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @Onana1213
      @Onana1213 หลายเดือนก่อน

      എല്ലാം സങ്കിക്ക് മുഖ്യന്റെ തലയിൽ വെക്കണം 💩

    • @srlintaedathiparamban1677
      @srlintaedathiparamban1677 หลายเดือนก่อน

      I am watching this video from Germany here children don't have uniform in schools

  • @roydevasia687
    @roydevasia687 หลายเดือนก่อน +9

    ഒരു അച്ഛന്റെ കരുതൽ ഉള്ള അധ്യാപകൻ. നമിക്കുന്നു സാർ 🥰🙏

  • @amminijoseph9742
    @amminijoseph9742 หลายเดือนก่อน +14

    you മാഷ് എത്ര നല്ല വ്യക്തിത്തത്തെ കാണിക്കുന്നു. ആയ് ഇപ്പോഴും ഉണ്ടെല്ലോ നല്ല ഹൃദയം ഉള്ളവർ Sir നീണാൾ വാഴണ്ടെ Supper

  • @vijayammapr4907
    @vijayammapr4907 หลายเดือนก่อน +16

    ആൾദൈവം എന്ന പേരിൽ പണവും പ്രശസ്തിയും ഉണ്ടാകുന്ന കുറെ എണ്ണത്തെ കണ്ടിട്ടുണ്ട്. ഇത് യഥാർത്ഥ ആൾദൈവം. ആ കുഞ്ഞുങ്ങളുടെ ഭാഗ്യം.

  • @mujeebrahman866
    @mujeebrahman866 หลายเดือนก่อน +16

    സാറിനെ കുറിച് അഭിമാനം തോന്നുന്നു സർക്കാരിനെ കുറിച് വെറുപ്പ് തോന്നുന്നു സാറിന് ദീർഘായുസ് തരട്ടെ ദൈവം

  • @Preet-p7g
    @Preet-p7g หลายเดือนก่อน +9

    നമിക്കുന്നു😭😭😭🙏🙏🙏 അക്ഷരം തെറ്റാതെ വിളിക്കാം മാഷ് എന്ന്'. ആ മക്കളുടെ ദൈവമാണ് മാഷ്🙏

  • @sreejasuresh1893
    @sreejasuresh1893 หลายเดือนก่อน +11

    അക്ഷരം തെറ്റാതെ നിറഞ്ഞ മനസോടെ വിളിക്കാം അധ്യാപകൻ..❤

  • @alurafialurafi2178
    @alurafialurafi2178 หลายเดือนก่อน +6

    മികച്ച അധ്യാപകൻ 👍🥰🥰🥰🥰🥰🥰🥰മാതൃക അധ്യാപകൻ 👍👍

  • @AslamAnzar
    @AslamAnzar หลายเดือนก่อน +8

    എന്നും ഈ കുട്ടികളുടെ മനസ്സിലും പ്രാർഥനയിലും സാർ ഉണ്ടാകും ❤❤❤

  • @RankMakerPSCTips
    @RankMakerPSCTips หลายเดือนก่อน +2

    💞💞💞great sir 💞💞💞. സാറിനെയും കുട്ടികളെയും കാണാൻ ഉടൻ തന്നെ വരണമെന്നുണ്ട് 🤝🥰

  • @marykuttycheruvil2336
    @marykuttycheruvil2336 หลายเดือนก่อน +21

    ലൈജു മാഷേ❤❤❤ മാഷിന്റെ സുഹൃത്തായതിൽ ഏറെ അഭിമാനിക്കുന്നു. ഈ സാഹചര്യമെല്ലാം നേരിൽ കാണാൻ സാധിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയിൽ നിന്ന് മേരി ക്കുട്ടി.🥰

    • @shameermunna
      @shameermunna หลายเดือนก่อน

      എവിടെയാ സ്ഥലം

    • @mohamednoushad5378
      @mohamednoushad5378 หลายเดือนก่อน

      ആളുടെ ഫോണ് നമ്പർ പ്ലീസ്

  • @ANIL-mm1ie
    @ANIL-mm1ie หลายเดือนก่อน +13

    Sir പൊളിയാണ്... ദൈവം അനുഗ്രഹിക്കട്ടെ..👍

  • @sujageorge151
    @sujageorge151 หลายเดือนก่อน +8

    സാറിന് ഒരു big salute 👌🏼👌🏼👌🏼God Bless you🙏🏼🙏🏼

  • @user-zf3xe4ec6m
    @user-zf3xe4ec6m หลายเดือนก่อน +13

    ഗുരു മാതാ പിതാ ദൈവം 😍😍എന്ന വാക്കുകൾ മുഴങ്ങട്ടെ

  • @gladsonjose344
    @gladsonjose344 หลายเดือนก่อน +14

    ഈ മാഷിന്റെ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ. പക്ഷേ ഇതുയർത്തുന്ന ചില ചോദ്യങ്ങളുണ്ട്. ഈ വിദ്യാലയത്തിന്റെ ശോച്യാവസ്ഥ, കുട്ടികളുടെ പിന്നാക്കാവസ്ഥ, ദാരിദ്ര്യം ഇതൊക്കെ പരിഹരിക്കണ്ട സർക്കാർ, ജില്ലാ ഭരണകൂടം, ത്രിതല പഞ്ചായത്തുകൾഒക്കെ എന്തെടുക്കുകയാണ് ? ഇവർ തങ്ങളുടെ പണി വൃത്തിയായി ചെയ്തിരുന്നേൽ സ്കൂളും കുട്ടികളും പുരോഗതി പ്രാപിച്ചേനേ. പട്ടികവർഗ വകുപ്പ് എന്തു പ്രവർത്തനമാണ് ഇവിടെ നടത്തുന്നത് ?

  • @beemas3586
    @beemas3586 หลายเดือนก่อน +6

    ❤❤❤❤❤❤❤❤❤❤❤ഒരുപാട് ബഹുമാനം മാഷേ താങ്കളുടെ ഈ മക്കൾ നാളെ വളരുമ്പോൾ നിങ്ങളെ ഓർത്തിരിക്കും കാരണം നിങ്ങൾ വിശപ്പ്‌ മാറ്റി കുഞ്ഞുങ്ങളെ പഠിപ്പിച്ചു ❤❤❤❤❤❤❤സാറേ സല്യൂട്ട് ❤️❤️❤️❤️❤️❤️❤️❤️

  • @firoskhan-ty7wn
    @firoskhan-ty7wn หลายเดือนก่อน +2

    എന്താ പറയേണ്ടത് അറിയില്ല. . എന്തൊരു നല്ല മനുഷ്യൻ.... ഈ വർഷത്തെ best അവാർഡ് ഇദ്ദേഹത്തിന് കൊടുക്കണം. .. ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @thanveer7270
    @thanveer7270 หลายเดือนก่อน +11

    എന്ത് സുന്ദര ബാല്യം.

  • @shifanashihab37
    @shifanashihab37 หลายเดือนก่อน +3

    സാറെ നിങ്ങളാണ് സാർ ❤❤❤❤

  • @NeymarJrkingKing
    @NeymarJrkingKing หลายเดือนก่อน +16

    ഇത് എല്ലാവരും മാക്സിമം ഷെയർ ചെയ്യുക ആ കുട്ടികൾക്ക് വേണ്ടി ഈ വീഡിയോ കാണുമ്പോൾ നമ്മൾക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യുക. നിങ്ങളെക്കൊണ്ട് ഒന്നും ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക. എല്ലാവരിലേക്കും ഷെയർ ചെയ്യുക
    സഹായിക്കാൻ സന്മനസ്സുള്ളവർ സഹായിക്കട്ടെ

  • @razimisbu58
    @razimisbu58 หลายเดือนก่อน +9

    ആ അവിൽ കുഴച്ചത് കുറച്ച് കഴിക്കണം. അതിൽ സ്നേഹത്തിൽ കുഴച്ചതാണ്.❤

  • @preseethakb4229
    @preseethakb4229 หลายเดือนก่อน +8

    Sir, you are a great father❤

  • @anandhucu7906
    @anandhucu7906 หลายเดือนก่อน +3

    ഇങ്ങനെ ആവണം ഗവണ്മെന്റ് ഉദ്യോഗസ്ഥൻ 🔥

  • @noushadk6823
    @noushadk6823 หลายเดือนก่อน +6

    A big salute to this teacher who discharges his duty ❤️

  • @ayyoobe3418
    @ayyoobe3418 หลายเดือนก่อน +9

    ലൈജു മാഷിന് സ്നേഹാഭിവാദ്യങ്ങൾ ❤❤

  • @minijacob8021
    @minijacob8021 หลายเดือนก่อน +3

    ലൈജു സാറിന് അഭിനന്ദനങ്ങളും ആശംസകളും പ്രാർത്ഥനകളും നേരുന്നു

  • @AnnoyedLion-st7wk
    @AnnoyedLion-st7wk หลายเดือนก่อน +2

    Sir, A big salute, you are a very good teacher❤

  • @manojmruduna244
    @manojmruduna244 หลายเดือนก่อน +10

    പ്രിയ ലൈജു സാർ

  • @jessyraju5779
    @jessyraju5779 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ, സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @amalakku6701
    @amalakku6701 หลายเดือนก่อน +3

    ❤ വളരെ സന്തോഷം തോന്നിയ വീഡിയോ ❤️

  • @mohammedshafee9404
    @mohammedshafee9404 หลายเดือนก่อน +6

    Salute you Sir.True human and a great Teacher.Our prayers for you students.❤

  • @quranicspirtualhealing2791
    @quranicspirtualhealing2791 หลายเดือนก่อน +2

    യഥാർത്ഥ നന്മ മരം ❤🌹🙏 God will bless you Sir.

  • @sidhiksidhik5950
    @sidhiksidhik5950 หลายเดือนก่อน +7

    സല്യൂട്ട്❤❤❤❤❤❤

  • @remsuneeshsuneesh8923
    @remsuneeshsuneesh8923 หลายเดือนก่อน +1

    ദൈവം അനുഗ്രഹിക്കട്ടെ മാഷേ 🙏🙏🥰

  • @sadirasalam2655
    @sadirasalam2655 หลายเดือนก่อน +2

    ഇഷ്ടം ♥️♥️പ്രാർത്ഥന 🙏🙏stay blessed🙏

  • @abdullaabdullaedasseri7349
    @abdullaabdullaedasseri7349 หลายเดือนก่อน +2

    അടിപൊളി. God bless you sir. Great

  • @praveenanappara2227
    @praveenanappara2227 หลายเดือนก่อน +4

    സൂപ്പർസാർ

  • @shahanas9691
    @shahanas9691 หลายเดือนก่อน +3

    Good person and good teacher

  • @user-tx8ex5ry9f
    @user-tx8ex5ry9f หลายเดือนก่อน +6

    സാറിനും ഫാമിലിക്കും അവിടെ താമസിക്കാനുള്ള സൗകര്യം സർക്കാറോ നല്ല മനസ്സിന് ഉടമകളോ ചൈത് കൊടുക്കണം

  • @sajisalam121
    @sajisalam121 หลายเดือนก่อน +3

    A big salute sir

  • @aminvibes2773
    @aminvibes2773 หลายเดือนก่อน +1

    ദൈവ തുല്യം ഈ അദ്ധ്യാപകൻ 🙏

  • @thasleemaibrahim1465
    @thasleemaibrahim1465 หลายเดือนก่อน +2

    നിങ്ങൾ great ആണ് sir....

  • @b_o_a_t_os
    @b_o_a_t_os หลายเดือนก่อน +3

    Guys fund rise cheythaloo .. i think he have a good heart ❤

  • @rishadmkl8710
    @rishadmkl8710 หลายเดือนก่อน +2

    മുത്താണ് ❤❤❤

  • @user-re3dh2mh7s
    @user-re3dh2mh7s หลายเดือนก่อน +3

    Liju sir ....big salute

  • @user-ku5ky1ec1g
    @user-ku5ky1ec1g หลายเดือนก่อน +3

    God bless you sir and bless the children who comes to the school

  • @zinjyushrizia370
    @zinjyushrizia370 หลายเดือนก่อน +4

    ലൈജുസാർ🙏🏻❤👍👍👍👍👍

  • @bijeeshak9275
    @bijeeshak9275 หลายเดือนก่อน +3

    Great 👏

  • @Greenzbylatheef
    @Greenzbylatheef หลายเดือนก่อน +2

    You are a real hero sir
    A big salute for you......

  • @RahulP-ge4vw
    @RahulP-ge4vw หลายเดือนก่อน +1

    Real teacher..❤

  • @Hameed-eb7re
    @Hameed-eb7re หลายเดือนก่อน +2

    അധ്യാപകൻ ❤

  • @deepa6467
    @deepa6467 หลายเดือนก่อน +1

    God bless you Sir. Your children will become the best citizens of our country and they will remember you all through their life.

  • @majitt8782
    @majitt8782 หลายเดือนก่อน +1

    He is a real teacher

  • @sirajashtel4231
    @sirajashtel4231 19 วันที่ผ่านมา

    നിങ്ങളെ കുറച്ച് ഒന്നും പറയാനില്ല.🫡 നിങ്ങളെ നേരിൽ കാണണം sir❤️

  • @ANONYMOUS369-n4v
    @ANONYMOUS369-n4v หลายเดือนก่อน +2

    മനുഷ്യൻ ❌ദൈവം✅ ❤

  • @soumyavinoj3290
    @soumyavinoj3290 หลายเดือนก่อน +1

    Great sir. സംശയം illathae വിളിക്കാം Teacher 👏👏👏

  • @sreelekhanandana5550
    @sreelekhanandana5550 หลายเดือนก่อน +2

    Big salute sir🙏🏻God bless you🙏🏻❤❤❤

  • @rafeeqecgc8901
    @rafeeqecgc8901 หลายเดือนก่อน +2

    you are great 👍
    You are a model teacher

  • @Peaceandpeaceonly
    @Peaceandpeaceonly หลายเดือนก่อน +1

    ഡിഗ്രികൾ യോഗ്യതയോ, ടെക്സ്റ്റ് ബുക്ക് അതേപോലെ വായിച്ച് കൊടുത്ത് ജോലി തീർക്കാൻ ഉള്ള കഴിവോ, പരീക്ഷ ജയിക്കാൻ വേണ്ടി മാത്രം ഉള്ള അറിവ് കുട്ടികൾക്ക് നൽകാൻ ഉള്ള കഴിവോ മാത്രം ആല്ല ഒരു നല്ല അധ്യാപകൻ ആകാൻ ഉള്ള യോഗ്യത. സഹാനുഭൂതി ഉള്ള ഒരു മനസ്സ് കൂടിയാണ്. എന്താവണം എങ്ങനെ ആവണം ഒരു മനുഷ്യൻ എന്ന് കുട്ടികൾക്ക് അധ്യപകരിൽനിന്ന് മനസ്സിലാക്കി വളരാൻ കഴിയണം, അങ്ങനെ വളർന്ന കുട്ടികൾ ഒരിക്കലും മനുഷ്യത്വം ഇല്ലാത്തവർ ആവില്ല. പ്രകൃതിയോടും സഹജീവികളോടും കരുതലോടെ പെരുമാറാൻ കഴിയുന്ന മനുഷ്യരായി വളരും. ഒരുപാട് ഒരുപാട് ബഹുമാനം തോന്നുന്നു സർ. 🙏❤❤❤

  • @sanilnair805
    @sanilnair805 หลายเดือนก่อน +1

    He is real master ❤

  • @venisasi1964
    @venisasi1964 หลายเดือนก่อน +1

    മാഷിൻ്റെ ഈ സൽപ്രവൃത്തി പലർക്കും പ്രേരകമാകട്ടെ ❤ ഒരു ഫണ്ട് സ്വരൂപിക്കാൻ ശ്രമിക്കുക .. എന്നെക്കൊണ്ട് ഒരു നൂറ് രൂപയാണ് സഹായിക്കാൻ കഴിയുന്നെങ്കിൽ അത് ഞാൻ ഈ കുരുന്നുകൾക്ക് ചെയ്യും .. പലതുള്ളി പെരുവെള്ളമല്ലേ .. തീർച്ചയായും ഒരു അക്കൗണ്ട് വിവരങ്ങൾ അയക്കുക 🙏

  • @ajidevasya1186
    @ajidevasya1186 หลายเดือนก่อน +3

    👍Super

  • @basheerbasheer1259
    @basheerbasheer1259 หลายเดือนก่อน +3

    ഇതാണ് യെതാർത്ഥ മനുഷ്യൻ യെതാർത്ഥ ഗുരു....... നമിക്കുന്നു സർ

  • @velaudhanthampi3104
    @velaudhanthampi3104 หลายเดือนก่อน +2

    Our NCC friend

  • @jineshjayan9066
    @jineshjayan9066 หลายเดือนก่อน +1

    He is an example to copy in everyone's life

  • @rejaniabhilash6788
    @rejaniabhilash6788 หลายเดือนก่อน +1

    A big salute sir.

  • @jollyjoseph6554
    @jollyjoseph6554 หลายเดือนก่อน +1

    Great 👍👍👍👍

  • @sophiammacherian1844
    @sophiammacherian1844 หลายเดือนก่อน +2

    ഇതൊക്കെ നമ്മുടെ പിണറായി ഗവണ്മെന്റ് കാണട്ടെമാതാ പിതാ ഗുരു എല്ലാം ഒരാൾ 🙏

  • @cutefunny3436
    @cutefunny3436 หลายเดือนก่อน +1

    Salute sir

  • @sheebakrishnans3329
    @sheebakrishnans3329 หลายเดือนก่อน +1

    May God bless you with lots of happiness and health Sir.

  • @rmr3244
    @rmr3244 หลายเดือนก่อน

    ഒന്നും പറയാനില്ല.. നിങ്ങളെ പോലെ ഉള്ള വലിയവരെ ദൈവത്തിന്റെ സ്‌ഥാനം കൊടുക്കുന്നതാകും നല്ലത്. 👌

  • @dr.yahyakhan.n5240
    @dr.yahyakhan.n5240 หลายเดือนก่อน +1

    Big salute sir

  • @ramyap3458
    @ramyap3458 หลายเดือนก่อน +2

    Liju Sir ..... ❤❤❤