ബേബി പെരേപ്പാടൻ അയർലണ്ടിലെ ആദ്യത്തെ ഇന്ത്യക്കാരനായ മേയർ,മലയാളികൾക്ക് അഭിമാന നിമിഷം

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • കഴിഞ്ഞ ലോക്കൽ ഇലക്ഷനിൽ താല സൗത്ത് ഏരിയയിൽ നിന്നും FinaGael സ്ഥാനാർത്ഥിയായി മത്സരിച്ചു മിന്നുന്ന വിജയം നേടിയ ശ്രീ. ബേബി പെരേപ്പാടൻ ഇനിമുതൽ South Dublin County Council മേയർ.
    EXCLUSIVE NEWS
    വിജയിച്ച പാർട്ടി മെമ്പർമാർ ആയ കൗൺസിൽ അംഗങ്ങൾ വ്യാഴാഴ്ച യോഗം ചേർന്നാണ് അദ്ദേഹത്തെ ഏകകണ്ഠമായി മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. അയർലണ്ടിലെ മുഴുവൻ മലയാളികൾക്കും അഭിമാനകരമായ നേട്ടമാണിത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ അയർലണ്ടിലെ മേയർ ആകുന്നത്. ഇന്ത്യൻ പാരമ്പര്യം അവകാശപ്പെടാവുന്ന അയർലണ്ടിന്റെ മുൻ പ്രധാനമന്ത്രി കൂടിയായ ലിയോ വരദ്ക്കാർ ഡെപ്യൂട്ടി മേയറായി കുറച്ചു കാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എന്നാൽ ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ മേയർ ആകുന്നത്. അത് ഒരു മലയാളി ആകുന്നത് അയർലണ്ടിലെ മുഴുവൻ മലയാളികൾക്കും ഇരട്ടിമധുരം നൽകുന്ന അനുഭവമാണ്.
    ഡബ്ലിനെ നാല് കൗൺസിലുകൾ ആയി വിഭജിച്ചിട്ടുണ്ട്. Dublin City Council, Fingal County Council, South Dublin County Council, DunLaoghaire-Rathdown County Council എന്നിവയാണവ. അതിലെ South Dublin County Council മേയർ ആയാണ് ബേബി പെരേപ്പാടൻ നിയമിക്കപ്പെട്ടിരിക്കുന്നത്. അദ്ദേഹം മുൻമേയർ അലൻ ഹെഡ്ജിൽ നിന്നും മേയറിന്റെ അധികാര ചിഹ്നങ്ങൾ സ്വീകരിച്ചു.
    ഏഴു Local Electoral Areas(LEA) ഉൾപ്പെടുന്നതാണ് South Dublin County Council. ഇവയിൽ എല്ലാത്തിൽ നിന്നുമായി ആകെ 40 മെമ്പേഴ്സ്നെയാണ് കഴിഞ്ഞ ഇലക്ഷനിൽ തെരഞ്ഞെടുത്തത്. Clondalkin (7), Firhouse-Bohernabreena (5), Lucan(5), Palmerstown-Fonthill(5), Rathfarnham -Templeogue (7), Tallaght Central (6), Tallaght South(5) എന്നിവയാണ് ഈ ലോക്കൽ ഇലക്ട്രൽ ഏരിയാകൾ. ബേബി പെരേപ്പാടൻ ഈ പ്രദേശങ്ങളുടെ നഗരപിതാവ് ആയിരിക്കും.

ความคิดเห็น • 2