Sneha Sangeetha Raavu 2024, Ardee, Ireland
ฝัง
- เผยแพร่เมื่อ 31 ม.ค. 2025
- പ്രിയമുള്ളവരെ ഇനി ആകെ ഒരൊറ്റ ദിവസമേ ഉള്ളൂ. 2016ലെ ഒരിക്കൽ നീ ചിരിച്ചാൽ എന്ന പ്രോഗ്രാമിന് ശേഷം എട്ടു വർഷങ്ങൾ കഴിഞ്ഞാണ് അയർലണ്ടിലെ നോർത്ത് ഈസ്റ്റ് ഭാഗത്തേക്ക് മറ്റൊരു സംഗീത സായാഹ്നം കടന്നുവരുന്നത്. പ്രതികൂല സാഹചര്യങ്ങൾ ഒരുപാടുണ്ടാവാം കുട്ടികൾക്ക് സ്കൂൾ ഉണ്ട് ഡ്യൂട്ടി ഉണ്ട് പരീക്ഷ സമയമാണ്. പക്ഷേ ഒന്ന് തിരിച്ചു ചിന്തിച്ചാൽ ഒഴിവാക്കാതിരിക്കാൻ ഒരുപാട് കാരണങ്ങളുണ്ട്. ഒന്ന് നമുക്കെല്ലാം പരസ്പരം ഒന്ന് കാണാനും സംസാരിക്കാനുമുള്ള നല്ല അവസരം. സ്കൂളിലെ തിരക്കുകളിൽ നിന്നും പരീക്ഷ ചൂടിൽ നിന്നും കുറച്ചു മണിക്കൂറുകൾ ഒന്നു മാറി നിൽക്കാൻ കുട്ടികൾക്കുള്ള നല്ല അവസരം. ഫോണിലും ടാബ്ലറ്റിലും ടിവിയിലും അല്ലാതെ പ്രിയ താരങ്ങളെ നേരിട്ട് കാണാൻ നമ്മളെ ഇങ്ങോട്ട് തേടി വന്ന നല്ല അവസരം. നമ്മുടെ പ്രിയപ്പെട്ട മേഘന കുട്ടിക്കും ലിബിൻ സ്കറിയക്കും പീറ്റർ ചേട്ടനും ക്രിസ്റ്റ കലയ്ക്കും ഒരു ഷേക്ക് ഹാൻഡ് നൽകാനും കൂടെ നിന്ന് കുറെ ഫോട്ടോസ് എടുക്കാനും ഉള്ള നല്ല അവസരം.
മാത്രമല്ല നാളെ നമ്മൾ ആരും വീട്ടിൽ ഒന്നും കുക്ക് ചെയ്യുകയേ വേണ്ട. ആർഡി ഇന്ത്യൻ കമ്മ്യൂണിറ്റി നമുക്കായി ഫുഡ് കൗണ്ടർ ഒരുക്കുന്നുണ്ട്. ഡ്യൂട്ടി കഴിഞ്ഞാലും ഡ്യൂട്ടിക്ക് മുമ്പായാലും ഓഫ് ആണെങ്കിലും നേരെ ആർഡി പാരീഷ് സെൻററിലേക്ക് വരിക. സ്നേഹ സംഗീത രാവിൻറെ ഭാഗമാകുക ഭക്ഷണം വാങ്ങി നേരെ വീട്ടിൽ പോവുക സുഖമായി ഉറങ്ങുക. നമുക്ക് അതൊക്കെ പോരെ? മറക്കണ്ട നാളെ നമ്മളെല്ലാം ഒരുമിച്ച് ആർഡി പാരീഷ് സെൻററിൽ!