ഞാൻ ജനിച്ചത് കൊല്ലത്ത് ആണെങ്കിലും പഠിച്ചതും വളർന്നതും എല്ലാം ഇടുക്കിയിലാണ്..സ്വന്തം നാട്ടീന്ന് മാറി നിൽക്കുന്നത് കൊണ്ട് തന്നെ നാടിനോട് ഭയങ്കര ഇഷ്ടം ആയിരുന്നു.. ഇടുക്കിയിൽ എവിടെയെങ്കിലും വച്ച് ഒരു KL02,KL24,KL61,KL23 വണ്ടികൾ ഒക്കെ കണ്ടാൽ ഭയകര സന്തോഷമാണ്.. കോട്ടയം ഭാഷയുടെ ഒരു മിക്സ് ആണ് ഇടുക്കി ഭാഷ, കുഞ്ഞിലെ ഒക്കെ ആ ഭാഷയുടെ influence ഉണ്ടായിരുന്നു...പക്ഷേ പിന്നീട് ഒരു ഡിഗ്രി ഒക്കെ ആയപ്പോഴേക്കും കൂട്ടുകാരോടോക്കെ സംസാരിക്കുമ്പോ ബോധപൂർവം ഞാൻ കൊല്ലം സ്ലാങ്ങിൽ തന്നെ സംസാരിക്കാൻ ട്രൈ ചെയ്യുമായിരുന്നു..അതുകൊണ്ട് തന്നെ അവന്മാർ പരസ്പരം സംസാരിക്കുമ്പോൾ കൊല്ലം സ്ലാങ് കേറി വരുന്നത് കണ്ട് ദ്രിതങ്കപുളഗിതനായിട്ടുണ്ട് ഞാൻ😂😁 i love my kollam❤
അമ്മ: ടി മിറ്റം തൂക്കുന്ന ചൂൽ എന്തിയെ, ഞാൻ : ദോണ്ടെ ലവിടെ കിടക്കുന്നു 🔥🔥ഞാൻ നല്ല ഒന്നാംതരം കൊല്ലം കാരിയാ ഇപ്പൊ4 വർഷമായി കണ്ണൂർ സ്ഥിരതാമസം hust വീട്ടിൽ .നമ്മുടെ കൊല്ലം സൂപ്പറാ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ലവ് യൂ കൊല്ലം ❤️❤️❤️❤️❤️🔥🔥
Nice video ma'am nice talk kaanam kurach വൈകി...ചിരിച്ചു പോയി ഞാൻ😂 ഇത്രെയും ഞാൻ കരുതിയിരുന്നത് നമ്മുടെ വെറും മോശം slang ആണെന്ന ഇപ്പൊ നല്ല അഭിമാനം തോന്നുന്നു...കൊല്ലം കാരൻ🔥
പോച്ച പറിക്കുക - പുല്ല് ശേഖരിക്കുക ( ഇളിർക്കുക ) ദാണ്ടേ - ദാ ഇവിടെ ദോണ്ടെ - ദൊ അവിടെ കൊച്ച്- പെൺകുട്ടികളെ ഉദ്ദേശിച്ച് മാത്രം ചെറുക്കൻ - ആൺകുട്ടികൾക്ക് മേളിപ്പോയിട്ട് - മോളിപ്പോയിട്ട് (രണ്ടും Use ചെയ്യും) - മുകളിൽ പോയിട്ട് മുകളിൽ പറയുന്ന വാക്കുകളെല്ലാം കൂടുതൽ പുനലൂർ സൈഡിൽ പുനലൂർ , കൊട്ടാരക്കര , പത്തനാപുരം ഭാഗങ്ങളിലെ സംസാര ശൈലിയിൽ വരും 👍
മിണ്ടല്ലും (മിണ്ടരുത് )പോത്തില്ല (പോകത്തില്ല ) ഇച്ചിരി (കുറച്ച് ) നല്ലവാതിലിനു അടുക്കള കാണൽ എന്നും പറയും. തിരുവനന്തപുരം ജില്ലയോടടുക്കുംപോഴേ "എന്തെര് " എന്ന് തുടങ്ങാറുള്ളു.
കൊള്ളാം ജില്ലയിൽ തന്നെ തേക്കുനിന്നു കടയ്ക്കൽ മുതൽ വടക്കു ഓച്ചിറ കിഴക്ക് പുനലൂർ മുതൽ പടിഞ്ഞാറ് കരുനാഗപ്പള്ളി വരെയും പ്രാദേശികമായി സംസാരിക്കുന്ന ഭാഷയ്ക്ക് നല്ല വെത്യാസമുണ്ട്, കരുനാഗപ്പള്ളി പറയുന്നതുപോലല്ല കടയ്ക്കൽ, കൊല്ലം ഉയിര് 👍😍❤️
കോട്ടയം. I am from Kollam. പിന്നെ കൊല്ലം, ആലപ്പുഴ .പാലക്കാട്, എറകുളം, T. v. ന, മലപ്പുറം, ബാക്കി എല്ലാ ജില്ലയിലും നീട്ടിയും കുറുക്കിയും പറയുന്നത്. കൊല്ലം ഈ ചില വാക്കുകൾ ഒഴിച്ചാൽ . കറക്റ്റ് ആണ്.
ഈ പത്തിരി ഇഷ്യു എനിക്കും ഉണ്ടായിട്ടുണ്ട്. പിന്നെ ബോണ്ട എന്ന് പറയുമ്പോ എറണാകുളത്ത് കിട്ടുന്നത് ഉരുള കിഴങ്ങ് ബജി പോലെ മാവിൽ മുക്കിയെടുത്ത ഐറ്റം ആണ്. കൊല്ലത്തെ ബോണ്ടയ്ക്ക് അവിടെ ഉണ്ടമ്പൊരി എന്നാണ് പോലും... ഞാൻ ഇന്നേവരെ അത് പറഞ്ഞ് മേടിച്ചിട്ടില്ല. കണ്ണാടിക്കൂട്ടിൽ ചൂണ്ടിക്കാണിച്ചിട്ട് അതിഞ്ഞെട് രണ്ടെണ്ണം എന്ന് പറയും 😁. കാക്കനാട് താമസിച്ച് ചെറിയ രീതിയിൽ എറണാകുളത്തിന്റെ കിഴക്കൻ ഭാഷ നാക്കിൽ വരും.. അങ്ങോട് ഇങ്ങോട് എന്നൊക്കെ.. നേരത്തെ അങ്ങോട്ട് ഇഞ്ഞോട്ട് എന്നായിരുന്നു പറഞ്ഞോണ്ടിരുന്നെ. പിന്നെ ബസിൽ അടി എന്ന് പറയില്ല. ഇടി എന്നാണ് പറയുന്നെ.
ഞാൻ എല്ലാ ജില്ലയിലും യാത്ര ചെയ്തിരുന്നു. കൊല്ലത്ത് ടൗണുകൾ കുറവാണ്. ഗ്രാമങ്ങളാണ് കൂടുതൽ. മിക്ക കൊല്ലംകാരും കൂലിപ്പണിക്കാരാണ്. സ്ത്രീകൾ കൂടുതലും തൊഴിലുറപ്പ്കാരുമാണ്. ആഡംബരമില്ലാത്ത തനിനാടൻ ജീവിതമാണ് കൊല്ലത്ത് 👍🏻
@@ananya-rb1un അയ്യേ. അറിയത്തില്ലെങ്കിൽ അഭിപ്രായങ്ങൾ പറയരുത്. ഇവിടെ ജീവിക്കുന്ന ഞങ്ങൾക്കല്ലേ അറിയൂ. ഇവിടെ കൂടുതലും highly educated ആയ ആൾക്കാരാണ്. So govt job or private sectoril നല്ല ഏതേലും job. അതാണ് ഇവിടെ കൂടുതലും.
@@ananya-rb1un 40 vayass കഴിഞ്ഞ എല്ലാ ജില്ലയിലും ഉള്ള ഒരുമാതിരി പെട്ട ആൾക്കാരൊക്കെ കൂലിപ്പണിക്കാരായിരിക്കും. അത് സ്വഭാവികം. ഞാൻ പ്രായം ഉള്ള ആളുകളെ അല്ല ഉദ്ദേശിച്ചത്. പിന്നെ കൊല്ലത്തേക്ക് ടൂർ വന്നേ തന്നെക്കാൾ നന്നായി ഇവിടെ കൊല്ലത്തു ജീവിക്കുന്ന എനിക്കല്ലേ ഞങ്ങളുടെ കാര്യം അറിയൂ.
കൊല്ലത്തു നിന്നും കല്യാണം കഴിച്ച കോഴിക്കോട് നിന്നുള്ള ഞാൻ കേട്ട കുറച്ചു വാക്കുകൾ തെറ്റുകൾ ഉണ്ടേൽ ക്ഷമിക്കണേ മന്ദാരം* മഴക്കാർ ആവി എടുക്കുന്നു * ചുടെടുക്കുന്നു പക്കാവട * ഓലവട പപ്പായ * കറുമൂസ പോച്ച * പുല്ല് ബോണ്ട ചോദിച്ച എനിക്ക് കയപ്പം തന്നു പറ്റിച്ചു 😔 കല്ല്യാണം കഴിച്ച പെണ്ണിന്റെ വീട്ടിൽ നിന്നും വരുന്നതിനു ( clt അമ്മ വിരുന്നു എന്ന് പറയും, klm നല്ല വാതിൽ, കുടിയിരുത്തൽ ) അണ്ണൻ * ചേട്ടൻ അശാ, അട അങ്ങനെ കുറെ കാര്യങ്ങൾ പഠിച്ചു ഇപ്പോഴും പഠിച്ചോണ്ടിരിക്കുന്നു 🥰
വിഡിയോ ഇഷ്ട്ടപെട്ടു, നല്ല രസമുണ്ട് തന്റെ ഒയിസും വാർത്തമാനവും കേൾക്കാൻ, പഠിച്ചു ഒരുപാട് നോളേഡ്ജ് ഉള്ള ആളാണെന്ന് പെർഫോമൻസ് കണ്ടാൽ മനസിലാകും, പിന്നെ കൊല്ലത്തെ ഒരു പദ പ്രയോഗത്തിന്റെ മിനിങ് തേടിയാണ് എവിടെ എത്തപ്പെട്ടത്,/ഈ 'അധികം വന്നവൻ'എന്നുവച്ചാൽ എന്താ?(മോശം വാക്ക് വല്ലോംആണോ?ആണേൽ ക്ഷമിക്കണം), അറിഞ്ഞുടത്തൊണ്ട, ഞങ്ങ കൊച്ചിക്കാരാണ്, എറണാകുളം (കൊല്ലത്തുള്ള ഒരു ഫ്രണ്ട് (gl)'പോടാ, അധികം വന്നവനെ' എന്ന് എന്നെ കളിയാക്കി )
പത്തനംതിട്ട യിൽലും ഇങ്ങനൊക്കെ ആണ് പറയുന്നത് 😂❤️ പറയത്തില്ല (പറയില്ല ) എന്തുവാ (എന്താ ) ഭയങ്കര തള്ളാ (തിരക്കാ ) അല്ലിയോ (അല്ലെ ) ആനോ (ആണോ ) തുണി പറക്ക് (തുണി എടുക്ക് ) അങ്ങനെ കൊറേ ഒണ്ട് ചേച്ചി പറഞ്ഞ ചില വാക്കുകൾ മാത്രെ ഒള്ളൂ വെത്യാസം ബാക്കി ഒക്കെ same aah കൊച്ചേട്ടൻ, ഇച്ചേയി, ചീനി,
കൊട്ടാരക്കര തോനേം പോകണോ തോനേം വേണ്ടിവരുമോ കുറച്ചു തോനേം എഴുതാൻ ഉണ്ട് ചായയിൽ തോനേം മധുരം ഇടരുത് കുട്ടികൾ :കൊച്ചുങ്ങൾ കൊച്ചേട്ടൻ, ചേച്ചി, പോച്ച -പുല്ല് കയ്യാല,
യഥാർത്ഥത്തിൽ വിദ്യാഭ്യാസം, സംസ്കാരം കുറവായിട്ടുള്ളവർ ആണ് കൊല്ലം ജില്ലയിൽ slang ഉപയോഗിക്കുന്നത്... പൊതുവെ കൊല്ലം ജില്ലയിൽ പൊതുവെ എല്ലായിടവും അച്ചടി ഭാഷയോടു സാദൃശ്യം ഉള്ള ശുദ്ധ ഭാഷ ആണ് ഉപയോഗിക്കുന്നത്
ആദ്യം പറഞ്ഞ കാര്യം കൊണ്ടാണ് എല്ലായിടത്തും ഭാഷശുദ്ധി ഇത്രയേറെ വന്നത്. മലയാള ഭാഷ ശുദ്ധമായി സംസാരിക്കാൻ ചില വിഭാഗങ്ങൾക്ക് മാത്രമേ അറിയൂ.അതിന്റെ യഥാർത്ഥ കൂടപ്പിറപ്പുകൾക്ക്.ഏത് ജില്ലയായാലും അവർ ശുദ്ധമലയാളം സംസാരിക്കും.അല്ലാതെ ജില്ലകൾക്ക് മലയാളവുമായി യാതൊരു ബന്ധവുമില്ല.എല്ലാ ഭാഷയും അങ്ങനെ തന്നെയാണ്. ഇംഗ്ലീഷ് വ്യക്തമായി സംസാരിക്കാൻ ഇംഗ്ലീഷ് കാരനെ കഴിയു.നമ്മൾ മ ഇന്ത്യയിലുള്ളവർക്ക് സംസാരിക്കാൻ അറിയില്ല എന്നല്ല.ഭൂരിഭാഗം ആളുകൾക്കും യഥാർത്ഥ ഉച്ഛാരണം വരില്ല.അത് കൊണ്ടാണ് ഇന്ത്യൻ ഇംഗ്ലീഷ്, എന്നൊക്കെ വന്നത്. ആഫ്രിക്കക്കാർക്കും ഇംഗ്ലീഷ് ഉച്ഛാരണ വ്യത്യാസം ഉണ്ട്.അതേ പോലെയാണ് മലയാളവും
@@HD-cl3wd അശ്രദ്ധ എന്ന് പറയാൻ പറ്റില്ല.മലയാളഭാഷയുടെ ഭൂരിഭാഗവും സംസ്കൃതമാണ്.കുറച്ചു സിമ്പിൾ ആയ തമിഴ് പദങ്ങൾ കൂടി വന്നു എന്ന് മാത്രം. തമിഴ് തന്നെ ഇപ്പോൾ ഇവിടെ ഉള്ള സാമാന്യ ജനങ്ങളുടെ പൂർവ്വഭാഷ ആയിരുന്നോ എന്ന് സംശയമാണ്. അപ്പോൾ സംസ്കൃതം മാതൃഭാഷയായി വടക്കേ ഇന്ത്യയിൽ നിന്നും കേരളത്തിൽ വന്ന് ഇവിടെ ജനപദം രൂപീകരിച്ച സവർണ വിഭാഗങ്ങൾക്കേ അത് വഴങ്ങൂ എന്ന് വ്യക്തം.ബാക്കി പല വിഭാഗങ്ങളും വിദേശികളുടെ വരവിനു ശേഷം (പ്രത്യേകിച്ച് ബ്രിട്ടീഷുകാരുടെ)തിരുവിതാംകൂർ കൊച്ചി നാട്ടുരാജ്യങ്ങളിൽ ജനങ്ങൾക്ക് അത്യാവശ്യം എഴുത്തുകുത്തുകൾ വായിക്കാൻ വേണ്ടി കുടിപള്ളികൂടങ്ങൾ സ്ഥാപിക്കുകയും അത് വഴി നേടിയെടുക്കുകയും ചെയ്ത ഭാഷാശുദ്ധി ആണ് .പ്രത്യേകിച്ച് തിരുവിതാംകൂറിൽ.മുസ്ലീങ്ങളുടെ ഭാഷയ്ക്ക് ഞാൻ വല്യകുഴപ്പമുള്ളതായി കാണുന്നില്ല.മധ്യതിരുവിതാംകൂറിലെ മുസ്ലീം സമുദായക്കാരെല്ലാം അവിടുത്തെ മറ്റ് ജനവിഭാഗങ്ങളെ പോലെ ഭാഷ നന്നായി കൈകാര്യം ചെയ്യുന്നു.ഒരു കാലത്ത് അവർക്കും മറ്റ് സവർണ്ണേതര വിഭാഗക്കാരെ പോലെ പ്രത്യേകം ഭാഷാ ശൈലികൾ ഉണ്ടായിരുന്നിരിക്കാം.ഏതായാലും ഓരോ സമുദായത്തിനിടയിലും ഉള്ള പ്രത്യേക സംസാരശൈലികൾ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും അതൊക്കെ അവരുടെ സംസാരത്തിൽ അപൂർവ്വമായെങ്കിലും പ്രതിഫലിക്കുകയും ചെയ്യും.ഒരു സമുദായത്തിൻ്റെ ശൈലി മോശം,ഒരാളുടേത് ഉയർന്നത് എന്നൊന്നും പറയാൻ കഴിയില്ല. അതൊക്കെ പൂർവ്വികരുടെ ജീവിതരീതി, തൊഴിൽ,അക്കാലത്ത് ലഭിച്ചിരുന്ന വിദ്യാഭ്യാസം ഇതൊക്കെയുമായി ബന്ധപ്പെട്ടാകാം.പുറത്തു നിന്നും വന്നമതങ്ങളായത് കൊണ്ട് കേരളത്തിലെ കൃസ്ത്യാനികൾ,മുസ്ലീങ്ങൾ തുടങ്ങിയവരുടെ ഇടയിൽ മതപരമായും മറ്റും ഒട്ടേറെ വിദേശഭാഷ പദങ്ങൾ ഉണ്ടാകാനിടയുണ്ട്.മുസ്ലീങ്ങളെ അപേക്ഷിച്ച് സുറിയാനി ക്രിസ്ത്യാനികൾക്ക് സവർണ പദവി ഉണ്ടായിരുന്നതിനാൽ സംസ്കൃത ം മലയാളം തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യം നേടാൻ അവർക്ക് അവകാശം ഉണ്ടായിരുന്നു. അത് കൊണ്ട് അവർക്ക് കുറച്ചൊക്കെ ഭാഷാ ശുദ്ധി ഉണ്ടായി. പിന്നെ സിനിമയിൽ കാണുന്ന പോലെ ഉള്ള മുസ്ലീം കഥാപാത്രങ്ങൾ സംസാരിക്കുന്ന പോലെ ഉള്ള ശൈലി ഉദ്യേശിച്ചാണെങ്കിൽ അത് പൊതുവെ ഉള്ള മുസ്ലീം ശൈലി അല്ല.സിനിമയിൽ ഉള്ള ശൈലി മിക്കവാറും മലപ്പുറം കോഴിക്കോട് ശൈലിയാണ്. മുസ്ലീങ്ങൾ പൊതുവെ ഈ ശൈലി ആണ് സംസാരിക്കുന്നത് എന്ന ഒരു തെറ്റായ സന്ദേശം ആണ് അതിലൂടെ ഉണ്ടാകുന്നത്.ആ മേഖലയിൽ എല്ലാ ജന വിഭാഗങ്ങളും അങ്ങനെ തന്നെയാണ് സംസാരിക്കുന്നത്. ഇതെ പോലെ ക്രിസ്ത്യാനികളുടെ സംസാരം കോട്ടയം ശൈലി ആണെന്ന് വരുത്തുന്ന ഒരു തോന്നലും സിനിമകൾ കാണുമ്പോൾ ഉണ്ടായേക്കാം.
@@HD-cl3wd ഇപ്പോൾ പറഞ്ഞ പോലെ സവർണ വിഭാഗങ്ങൾ മാത്രമേ ഭാഷ നന്നായി കൈകാര്യം ചെയ്യാറുണ്ടായിരുന്നു എന്ന് പറഞ്ഞത് അവരുടെ കേമത്തമായി ഞാൻ പറഞ്ഞതല്ല.ഓരോ ഭാഷയും ആ ഭാഷ ഏത് വിഭാഗം ജനങ്ങളിൽ നിന്നുടലെടുത്തോ അവർക്കേ കുറെ കൈകാര്യം ചെയ്യാനറിയൂ.അതേത് വിഭാഗം ആയാലും.അറബി അറബികളെ പോലെ മറ്റ് ഭൂരിഭാഗം ആളുകൾക്കും വഴങ്ങില്ല. അല്ലെങ്കിൽ പഴയകാലത്ത് ആണെങ്കിൽ അത് വംശീയമായോ വിവാഹബന്ധങ്ങളിലൂടെയോ മതപരമായ പഠനത്തിലൂടെയോ .ഇക്കാലത്ത് അറബി പഠിക്കാൻ ധാരാളം വിദ്യാഭ്യാസ ശാലകൾ ഉണ്ട്. അത് പോലെയാണ് മലയാളത്തിൻ്റെ കാര്യവും. ഒരു കാലത്ത് ഭാഷ എല്ലാവർക്കും ഭാഷ നന്നായി ഉച്ഛാരിച്ച് പഠിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. അതിനുള്ള സമയവും സാഹചര്യവും ഇല്ലായിരുന്നു. ഇന്നത്തെ പോലെ യന്ത്രവൽകൃത സമൂഹം അല്ലല്ലോ. പെട്ടെന്ന് പഠിക്കാൻ ഇന്നത്തെ പോലെ സൗകര്യം ഇല്ല.പഠിക്കാൻ ഇരുന്നാൽ മറ്റു ജോലികൾ നടക്കുകയുമില്ല.അത് കൊണ്ട് അധികാര ശ്രേണികളിൽ ഉണ്ടായിരുന്നവർ മാത്രം അതിൽ പ്രാവീണ്യം നേടി.അത് ആ സമൂഹത്തിൻ്റെ കുറ്റമായും പറയാനില്ല. നമ്മൾ മലയാളികൾ പല വിഭാഗങ്ങളും പലയിടത്തുനിന്നും അഞ്ഞൂറോ ആയിരമോ രണ്ടായിരമോ കൊല്ലം മുൻപ് കുടിയേറിയതാണ്.പലരും അവർക്ക് വഴങ്ങുന്ന രീതിയിൽ മലയാളം പറഞ്ഞു.. ബംഗാളികൾ ഇപ്പോൾ നമ്മുടെ നാട്ടിൽ ജോലിക്ക് വരുന്നു. അവർ അവർക്കറിയാവുന്ന രീതിയിൽ മലയാളം പറയുന്നുണ്ട് .അവരെ കൊണ്ട് നമ്മുടെ ജോലികൾ നടക്കണം എന്നല്ലാതെ അവരുടെ ഭാഷ ശുദ്ധമാക്കണമെന്ന് നമ്മൾ അധികം പേരും ചിന്തിക്കാറില്ലല്ലോ. അവരുടേത് ഒരു പ്രത്യേക ശൈലി. ഇപ്പോൾ കാലക്രമേണ അവരും മലയാളികളെ പോലെ നന്നായി സംസാരിക്കുന്നുണ്ട് .അതിന് അവരെ സഹായിക്കുന്ന സ്ഥാപനങ്ങളും സർക്കാർ തലത്തിലും മറ്റും ഉണ്ടാകുന്നുമുണ്ട്.അത് കാലം മാറുമ്പോൾ ഉണ്ടാകുന്ന പുരോഗമനം.അത് പോലെ തന്നെ മലയാളവും
തേച്ചു മഴക്കിയോ? (പാത്രം കഴുകിയോ?)
കോനാമ്പീച്ച (കോപ്രായം)
എന്തോത്തിന്റെ കേടാ (എന്തിന്റെ അസുഖമാ)
നീമ്മാർക്ക് (ഇവന്മാർക്ക്) (കരുനാഗപ്പള്ളി ഭാഗം )
എന്തോടുക്കുവാ (എന്ത് ചെയ്യുവാ )
വല്ല്യ സോക്കേടാന്നോ (വലിയ സുഖക്കേടാണോ) (നീരസത്തിൽ പറയുന്നതാണ്)
Njn Karunagappalli 🥳
Neemar - ningal
ഒരു കൊല്ലം കാരി ആയതിൽ ഞാൻ അഭിമാനിക്കുന്നു 🥰
ഞാൻ ജനിച്ചത് കൊല്ലത്ത് ആണെങ്കിലും പഠിച്ചതും വളർന്നതും എല്ലാം ഇടുക്കിയിലാണ്..സ്വന്തം നാട്ടീന്ന് മാറി നിൽക്കുന്നത് കൊണ്ട് തന്നെ നാടിനോട് ഭയങ്കര ഇഷ്ടം ആയിരുന്നു.. ഇടുക്കിയിൽ എവിടെയെങ്കിലും വച്ച് ഒരു KL02,KL24,KL61,KL23 വണ്ടികൾ ഒക്കെ കണ്ടാൽ ഭയകര സന്തോഷമാണ്.. കോട്ടയം ഭാഷയുടെ ഒരു മിക്സ് ആണ് ഇടുക്കി ഭാഷ, കുഞ്ഞിലെ ഒക്കെ ആ ഭാഷയുടെ influence ഉണ്ടായിരുന്നു...പക്ഷേ പിന്നീട് ഒരു ഡിഗ്രി ഒക്കെ ആയപ്പോഴേക്കും കൂട്ടുകാരോടോക്കെ സംസാരിക്കുമ്പോ ബോധപൂർവം ഞാൻ കൊല്ലം സ്ലാങ്ങിൽ തന്നെ സംസാരിക്കാൻ ട്രൈ ചെയ്യുമായിരുന്നു..അതുകൊണ്ട് തന്നെ അവന്മാർ പരസ്പരം സംസാരിക്കുമ്പോൾ കൊല്ലം സ്ലാങ് കേറി വരുന്നത് കണ്ട് ദ്രിതങ്കപുളഗിതനായിട്ടുണ്ട് ഞാൻ😂😁 i love my kollam❤
മുകേഷ് സിനിമയിൽ ഉപയോഗിക്കുന്ന ഭാഷ നോക്കിയാ കൂടുതൽ കൊല്ലം ഭാഷ മനസ്സിലാകും..😌🤩
Pinnallaaa aliyaa 😜
Sathyam Mukesh kollam slang maataarila
നമ്മടെ കൊല്ലം ഭാഷ വേറെ ലെവല് തന്നാ 🔥
പിന്നല്ലേ അളിയാ 😜😜
ശെരിയാ പൊറാട്ട ചോദിച്ചാൽ പത്തിരിക്കിട്ടുന്ന നാടല്ലേ kollam🤩
അതാണ് നമ്മുടെ kollam❤🔥❤🔥
പുള്ളാരെ മഴ പൊടിക്കുന്നു അശേ കിടക്കുന്ന തുണി പറക്കെടാ..😄 അതാണ് നമ്മുടെ കൊല്ലം.
മാലൂ ലവക്കു എന്നോട് ലവ് ആണെന്ന് തോനുന്നു aliya 😄😄💕👍👍
Exactly 🤣
@@SujishaArun namukku La vittu oru kali illa
😄😄😄
എൻ്റ അളിയാ😜
തിരുവനന്തപുരം കൊല്ലം ഏതാണ്ട് okke ഒരു പോലെയാണ് പല വാക്കുകളും ❤️
Alla
No
Nooo
ഇതിപ്പോ കൊല്ലവും ട്രിവാൻഡ്രം 50% ഒരുപോലെ ആണല്ലോ... 😆
ഞാൻ കൊല്ലം ട്രിവാൻഡ്രം ബോർഡർ ആണ്
അമ്മ: ടി മിറ്റം തൂക്കുന്ന ചൂൽ എന്തിയെ, ഞാൻ : ദോണ്ടെ ലവിടെ കിടക്കുന്നു 🔥🔥ഞാൻ നല്ല ഒന്നാംതരം കൊല്ലം കാരിയാ ഇപ്പൊ4 വർഷമായി കണ്ണൂർ സ്ഥിരതാമസം hust വീട്ടിൽ .നമ്മുടെ കൊല്ലം സൂപ്പറാ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ലവ് യൂ കൊല്ലം ❤️❤️❤️❤️❤️🔥🔥
കൊല്ലത്തു എവിടെയാ
Divorce aakki thirichu vaaa😢
Same pich
Njanum kollam kariyanu husbentinte veedu kannuranu😭
Nice video ma'am nice talk kaanam kurach വൈകി...ചിരിച്ചു പോയി ഞാൻ😂 ഇത്രെയും ഞാൻ കരുതിയിരുന്നത് നമ്മുടെ വെറും മോശം slang ആണെന്ന ഇപ്പൊ നല്ല അഭിമാനം തോന്നുന്നു...കൊല്ലം കാരൻ🔥
പോച്ച പറിക്കുക - പുല്ല് ശേഖരിക്കുക ( ഇളിർക്കുക )
ദാണ്ടേ - ദാ ഇവിടെ
ദോണ്ടെ - ദൊ അവിടെ
കൊച്ച്- പെൺകുട്ടികളെ ഉദ്ദേശിച്ച് മാത്രം
ചെറുക്കൻ - ആൺകുട്ടികൾക്ക്
മേളിപ്പോയിട്ട് - മോളിപ്പോയിട്ട് (രണ്ടും Use ചെയ്യും) - മുകളിൽ പോയിട്ട്
മുകളിൽ പറയുന്ന വാക്കുകളെല്ലാം കൂടുതൽ പുനലൂർ സൈഡിൽ
പുനലൂർ , കൊട്ടാരക്കര , പത്തനാപുരം ഭാഗങ്ങളിലെ സംസാര ശൈലിയിൽ വരും 👍
Yes 😀
thank you dear
അതെ 😂
😂😂
Satyam
Punalurkku pokuva __ punrooo pokuva
മിണ്ടല്ലും (മിണ്ടരുത് )പോത്തില്ല (പോകത്തില്ല ) ഇച്ചിരി (കുറച്ച് )
നല്ലവാതിലിനു അടുക്കള കാണൽ എന്നും പറയും. തിരുവനന്തപുരം ജില്ലയോടടുക്കുംപോഴേ "എന്തെര് " എന്ന് തുടങ്ങാറുള്ളു.
😁😁 എന്താല്ലേ കൊല്ലം വേറെ level aah 😁
Pinnallaaa aliyaa. 😎🤏
സത്യം, ഞാൻ കൊല്ലം പുനലൂർ ആണ്😎
ശെരിക്കും പറഞ്ഞാൽ നമ്മുടെതാണ് അച്ചടി ഭാഷ 👍👍അതാണ് എന്റെ കൊല്ലം
കൊല്ലത്തിന്റെ മുത്ത് 🥰
അങ്കമാലിക്കാരനായ ഞാൻ അങ്ങ് വന്ന് ശൈലി മാറി😀
കൊള്ളാം ജില്ലയിൽ തന്നെ തേക്കുനിന്നു കടയ്ക്കൽ മുതൽ വടക്കു ഓച്ചിറ കിഴക്ക് പുനലൂർ മുതൽ പടിഞ്ഞാറ് കരുനാഗപ്പള്ളി വരെയും പ്രാദേശികമായി സംസാരിക്കുന്ന ഭാഷയ്ക്ക് നല്ല വെത്യാസമുണ്ട്, കരുനാഗപ്പള്ളി പറയുന്നതുപോലല്ല കടയ്ക്കൽ, കൊല്ലം ഉയിര് 👍😍❤️
Karunagapally mutal onnattukara style anu
ഒരു പ്രധാന പോയിന്റ് മിസ്സ് ചെയ്തു.
Faarya (ഭാര്യ), byag (bag), byaank (bank)
😂 s
Kollam,paravoor uyir🙌🏻
തേങ്ങ തിരുമ്മി (തേങ്ങ ചിരകി)
കൊച്ചുങ്ങൾ (കൊച്ചു പിള്ളേർ)
അറിയത്തില്ല (അറിയില്ല) പറയത്തില്ല (പറയില്ല) ചെയ്യത്തില്ല (ചെയ്യില്ല)
വരത്തില്ല (വരില്ല)
പോകത്തില്ല (പോകില്ല )
പറ്റത്തില്ല (സാധ്യമല്ല)
@subin thank you so much for your time 😊 nammal ithoke generally use chyunne aanu ; but videok vendi alojichapo ithonnu manasilek vannathe illa.
വള്ളുവനാട്, അഥവാ ഒറ്റപ്പാലം, Shornur, ഇവിടങ്ങളിലാണ് ശരിയാ മലയാളം ഭാഷ സംസാരിക്കുന്നത് കാരണം മലയാളം ഭാഷയുടെ പിതാവായ എഴുത്തച്ഛൻ ജനനം ഇവിടെയാണ് 💪
കോട്ടയം. I am from Kollam. പിന്നെ കൊല്ലം, ആലപ്പുഴ .പാലക്കാട്, എറകുളം, T. v. ന, മലപ്പുറം, ബാക്കി എല്ലാ ജില്ലയിലും നീട്ടിയും കുറുക്കിയും പറയുന്നത്. കൊല്ലം ഈ ചില വാക്കുകൾ ഒഴിച്ചാൽ . കറക്റ്റ് ആണ്.
തിരൂർ
Correct, valluvanadan basha
നമ്മുടെ ക്വിലോൺ 👑പൊളിയല്ലേ 💪💪💪💪💪💪💪💪💪
Pinnalla🕺🏻
കൊല്ലം പൊളി
ഹായ് ഞങ്ങടെ കൊല്ലം
Super da nammude paravur word eduthuparanjathinu thanks dear
🥰🥰
Kollam🔥❤️
ഈ പത്തിരി ഇഷ്യു എനിക്കും ഉണ്ടായിട്ടുണ്ട്. പിന്നെ ബോണ്ട എന്ന് പറയുമ്പോ എറണാകുളത്ത് കിട്ടുന്നത് ഉരുള കിഴങ്ങ് ബജി പോലെ മാവിൽ മുക്കിയെടുത്ത ഐറ്റം ആണ്. കൊല്ലത്തെ ബോണ്ടയ്ക്ക് അവിടെ ഉണ്ടമ്പൊരി എന്നാണ് പോലും... ഞാൻ ഇന്നേവരെ അത് പറഞ്ഞ് മേടിച്ചിട്ടില്ല. കണ്ണാടിക്കൂട്ടിൽ ചൂണ്ടിക്കാണിച്ചിട്ട് അതിഞ്ഞെട് രണ്ടെണ്ണം എന്ന് പറയും 😁. കാക്കനാട് താമസിച്ച് ചെറിയ രീതിയിൽ എറണാകുളത്തിന്റെ കിഴക്കൻ ഭാഷ നാക്കിൽ വരും.. അങ്ങോട് ഇങ്ങോട് എന്നൊക്കെ.. നേരത്തെ അങ്ങോട്ട് ഇഞ്ഞോട്ട് എന്നായിരുന്നു പറഞ്ഞോണ്ടിരുന്നെ. പിന്നെ ബസിൽ അടി എന്ന് പറയില്ല. ഇടി എന്നാണ് പറയുന്നെ.
ഗുണ്ട് എന്നും പറയും
കൊല്ലം മലയാളം സൂപ്പർ ആണ്. കൊല്ലം മലയാളം കൂടുതൽ ഇഷ്ടം
Kollam🔥🔥🔥
കൊല്ലം ❤❤
Kottarakkara 🔥🔥
Kottarakkara 👍👍👍👍👍
nalla Ugran sthalam 🔥🔥🔥 😁
Kollam powli❤️🔥
Thank you
Kollam Vedikal
@@nijiltechnical9211 manushyan thanne aano
Kollam paravur 😍
Kollam kari😁
ആന്ന് ആന്ന് അവൻ അത് മനപ്പൂർവം ചെയ്തതാന്ന് 😄😄😄😄
😂
ഞാൻ എല്ലാ ജില്ലയിലും യാത്ര ചെയ്തിരുന്നു. കൊല്ലത്ത് ടൗണുകൾ കുറവാണ്. ഗ്രാമങ്ങളാണ് കൂടുതൽ. മിക്ക കൊല്ലംകാരും കൂലിപ്പണിക്കാരാണ്. സ്ത്രീകൾ കൂടുതലും തൊഴിലുറപ്പ്കാരുമാണ്. ആഡംബരമില്ലാത്ത തനിനാടൻ ജീവിതമാണ് കൊല്ലത്ത് 👍🏻
kollath ella alkarum und
Angane karuthalle njangalde areal govt jolikara muzhuan.. including my uncle's my husband's brother husband and sister in-law
പോടോ ഇവിടെ കൂടുതലും govt job കാരന്
@@ananya-rb1un അയ്യേ. അറിയത്തില്ലെങ്കിൽ അഭിപ്രായങ്ങൾ പറയരുത്. ഇവിടെ ജീവിക്കുന്ന ഞങ്ങൾക്കല്ലേ അറിയൂ. ഇവിടെ കൂടുതലും highly educated ആയ ആൾക്കാരാണ്. So govt job or private sectoril നല്ല ഏതേലും job. അതാണ് ഇവിടെ കൂടുതലും.
@@ananya-rb1un 40 vayass കഴിഞ്ഞ എല്ലാ ജില്ലയിലും ഉള്ള ഒരുമാതിരി പെട്ട ആൾക്കാരൊക്കെ കൂലിപ്പണിക്കാരായിരിക്കും. അത് സ്വഭാവികം. ഞാൻ പ്രായം ഉള്ള ആളുകളെ അല്ല ഉദ്ദേശിച്ചത്. പിന്നെ കൊല്ലത്തേക്ക് ടൂർ വന്നേ തന്നെക്കാൾ നന്നായി ഇവിടെ കൊല്ലത്തു ജീവിക്കുന്ന എനിക്കല്ലേ ഞങ്ങളുടെ കാര്യം അറിയൂ.
കൊല്ലത്തു നിന്നും കല്യാണം കഴിച്ച കോഴിക്കോട് നിന്നുള്ള ഞാൻ കേട്ട കുറച്ചു വാക്കുകൾ തെറ്റുകൾ ഉണ്ടേൽ ക്ഷമിക്കണേ
മന്ദാരം* മഴക്കാർ
ആവി എടുക്കുന്നു * ചുടെടുക്കുന്നു
പക്കാവട * ഓലവട
പപ്പായ * കറുമൂസ
പോച്ച * പുല്ല്
ബോണ്ട ചോദിച്ച എനിക്ക് കയപ്പം തന്നു പറ്റിച്ചു 😔
കല്ല്യാണം കഴിച്ച പെണ്ണിന്റെ വീട്ടിൽ നിന്നും വരുന്നതിനു ( clt അമ്മ വിരുന്നു എന്ന് പറയും, klm നല്ല വാതിൽ, കുടിയിരുത്തൽ )
അണ്ണൻ * ചേട്ടൻ
അശാ, അട അങ്ങനെ കുറെ കാര്യങ്ങൾ പഠിച്ചു ഇപ്പോഴും പഠിച്ചോണ്ടിരിക്കുന്നു 🥰
😂
പപ്പായ എന്ന് ചുരുക്കം പറയാറുള്ളൂ... സാധാരണ "ഓമയ്ക്ക" എന്നാണ് പറയാറ്...
@@subinsuresh9968 athe
സുയിപ്പ് - ബുദ്ധിമുട്ട്
മക്കാറ് - കളിയാക്കൽ
ചൊറ - പ്രശ്നം
കയിച്ചിലായി - രക്ഷപ്പെട്ടു
എടങ്ങേറ് - ബുദ്ധിമുട്ട്
മണ്ടി വരിൻ - ഓടിവരാൻ
മരിച്ച വീട് - ചാക്കാലവീട്
കുടിയിരിക്കൽ-പാല് കാച്ച്
കൂറ്റ്സ് - പാല് കാച്ച്
വീട്ട് താമസം - പാല് കാച്ച്
വീട് കാഴ്ച - കല്യാണ ' ചെറുക്കന്റെ വീട്ടിൽ പെണ്ണിന്റെ ബന്ധുക്കൾ വരുന്നത്
പൊരകല്ല്യാണം - വീട്ടിൽ കല്ല്യാണം
പൊര - വീട്
എന്തോത്തും - എന്തോന്ന്
ഏടെ - എവിടെ
പോയിനീ - പോയോ
വന്നീനി - വന്നോ
ഏത്താടോ - എന്താടോ
നെടുമ്പുറം - മുതുക്
പയ്യ് _ പശൂ
ചങ്ങായി - സ്നേഹിതൻ സുഹൃത്ത്
തുണക്കാരൻ - കൂടെയുള്ളയാൾ
സ്വന്തം - ഒറ്റയ്ക്ക്
ഒപ്പരം - ഒരുമിച്ച്
വന്നാളാ- വരാൻ
പോയാളാ- പോകാൻ
ഏട്രോ - എവിടെ
കായപ്പം -ഗുണ്ട്
സുഖിയൻ-മോദകം
പഴംപൊരി-ഏത്തക്ക അപ്പം, വാഴക്ക അപ്പം
കറു മൂസ - പപ്പക്ക
കാച്ചിൽ - കണ്ടി കിഴങ്ങ്
ചീവകിഴങ്ങ് - കൂർക്കൽ
നട്ട പാതിര - പാതിരാത്രി
പുലർച്ചെ -വെളുപ്പാൻ കാലത്ത്
ഇരുട്- ഇരുട്ട്
കൊടുത്താള- കൊടുക്ക്
വിഗ്ഗൂം- വീഴും
നാരങ്ങ - ഓറഞ്ച്
തണ്ണി മത്തൻ - വത്തക്ക
പൈനാപ്പിൾ - വ്യത്തിച്ചക്ക
എടൂത്തീനി - എടുത്തില്ലെ
കൊല്ലകാരനായ ഞാൻ ഇപ്പോൾ കോഴിക്കോട്ടുകാരനായി വൈഫ് കോഴിക്കോട് 15 വർഷമായി ഇപ്പോൾ തനി കോഴിക്കോടൻ സ്ലാഗ്🤭🤭
പപ്പായക്ക് കപ്പക്ക എന്ന് പറയും
ഒരു വർഷം കഴിഞു കാണുന്ന ഞാൻ... സൂപ്പർ.. ✌🏻
Thank you 😊
ഞാൻ കൊല്ലം മഴ പൊടിക്കുന്നു എന്നു പറയില്ല മഴ ചാറുന്നു മഴ പൊടിയുന്നു എന്നാണ് പറയാറ്😀
Athe athe 😅
Tvm lum aganne aanu parayunnath
പെയ്യുന്നു എന്നാണ്
Njangal parayum മഴ പൊടിക്കുന്നു എന്ന്
നമ്മൾ പൊടിക്കുന്നു എന്ന് പറയും കരുനാഗപ്പള്ളി കൊല്ലം 🥰
ഏത്തയ്ക്കാ അപ്പം, വാഴക്ക അപ്പം (പഴം പൊരി)
മോദകം (സുഖിയൻ)
കത്തുവാള് (വെട്ടു കത്തി)
😌
കൊടുവാൾ
കൊടുവാൾ
വെട്ടോത്തി 😅
ബോണ്ടയ്ക് ഗുണ്ട് എന്നാ ഇവിടെ പറയുന്നേ.. മെയിൻ ആയി
ഗുണ്ട് പറഞ്ഞില്ല
Njangal kollam kadakkal!❣️❣️
Kadakkal😌❤🔥
Kollam Sasthamcotta 🤩
😍😍
Kollam 😎💪
Thanks dear 🤞
മലക്കറി -(പച്ചക്കറി 😁)
ചീനി വറ്റിൽ, ചക്ക വറ്റിൽ,-(കപ്പ വറ, ചക്ക വറത്തത് )
Malakkari tvm alle
@@sweetdoctor3367 കൊല്ലം ഭാഗത്തും ഉപയോഗിക്കും
@@sweetdoctor3367 kollathum angane thanneyaa❤
Njan kollam aanu .kalyanam kazichu vannath kannur aanu.athyamoke anta bhasha keattu evadulloru chirikumarunu
Enthin chirikkann 😹
പുള്ളേര് എന്നുള്ള വാക്ക് ഞങ്ങൾ മാവേലിക്കരയിലും പറയും പിന്നെ എന്തെങ്കിലും ഒരു സാധനം ഒളിപ്പിച്ചു വെക്കുന്നതിന് ഞങ്ങൾ പാത്തു വെക്കുക എന്നു പറയും 😀
Nammal onattukarakkar allee😌
South Kerala 🧠🧠🧠💯💯💯😂
കൊല്ലം 🤗
Kollam 🥰 pine dhondae dhandae enn okae parayum
എല്ലാം കറക്റ്റ് ആണ്. 👍👍കൊല്ലം ❤️
കൊല്ലം. പുത്തൂർ ❤️😘
ഉള്ളത് തന്നെ... കാരണം ഞാൻ കൊല്ലംകാരനാണ് 🤭
Kollam punalur♥️
കൊല്ലം 🔥🔥🔥🔥
Njan Alappuzhakkari aanu... Veed propper Alappuzha district allenkilum pathanamthitta,kollam boder aaanu.. athukond ee paranja word'sum pinne moonu jillayumm koodi orumichu varumbol njangaludeathaya Kure
wordsum tunesum und ente nattil....😉😉😉😋😋😋😎😎😎
Athe athe 😀
Every slang is beautiful
Crrct evideya place
Ente kollam❤❤❤❤❤
എൻെറ കൊല്ലം ❤️❤️🥰🥰❤️
പറമ്പ് = അയ്യം
പോച്ച = പുല്ല്
pinalla
Kollam ❤️❤️
വിഡിയോ ഇഷ്ട്ടപെട്ടു, നല്ല രസമുണ്ട് തന്റെ ഒയിസും വാർത്തമാനവും കേൾക്കാൻ, പഠിച്ചു ഒരുപാട് നോളേഡ്ജ് ഉള്ള ആളാണെന്ന് പെർഫോമൻസ് കണ്ടാൽ മനസിലാകും, പിന്നെ കൊല്ലത്തെ ഒരു പദ പ്രയോഗത്തിന്റെ മിനിങ് തേടിയാണ് എവിടെ എത്തപ്പെട്ടത്,/ഈ 'അധികം വന്നവൻ'എന്നുവച്ചാൽ എന്താ?(മോശം വാക്ക് വല്ലോംആണോ?ആണേൽ ക്ഷമിക്കണം), അറിഞ്ഞുടത്തൊണ്ട, ഞങ്ങ കൊച്ചിക്കാരാണ്, എറണാകുളം (കൊല്ലത്തുള്ള ഒരു ഫ്രണ്ട് (gl)'പോടാ, അധികം വന്നവനെ' എന്ന് എന്നെ കളിയാക്കി )
Thank you 😊
Mosham vaakonnum alla
Snehathode ulla kaliyakalukalil verunnath aanu .
@@SujishaArun ok, thankyou
Kollam language slang part 2 ido😊😊
Kollam uyirreee!!!💃💃💥🔥❤
Idaatooo orupad words commentsnu kitty .
@@SujishaArun
Tnqq..🤗❤waitinggg..🔥❤
ഞാൻ കൊല്ലം ആണ് ഇത് തന്നെ ഭാഷ 💪💪💪കൊല്ലം ഡാ 💪💪💪💪💞💞💞💞😜😜😜😜
Kollam fury 🤣
Kollam achadi bhaashayaa
ഭ ക്ക് പകരം ഫ എന്ന് പറയുന്നതാണോ അച്ചടിഭാഷ.
പറ്റത്തില്ല, വരത്തില്ല, പോകത്തില്ല ഇതൊക്കെയാണ് ഇവിടുത്തെ ലാംഗ്വേജ്
@@ananya-rb1un thankal eth place aan
@@thecraftjar3921 kochi 😍
@@ananya-rb1un ee parayunna kochiyil sadharanakkar illee... Ellam high level teams mathre ollo... Mazha nirthathe peythal kochi vellathilaa... Pandathe kochi krishi paadam aarunn... Avde kudumba sree um thozhil urappum kooli paniyum onnum illee.... Athonnum illenlil kochi UAE aanenn parayalloo... Thaan oru karyam manassilakkanam kerala enna state undakkunnen munp undaya district aan kollam... Athinum ethreyo naal kazhinja ee ernakulam undayath... Educated aayit ullaa... Nalla job olla.. Govt job ollaa orupadperu ee kollath und... Boys aan kooduthal... Prison officer, exise officer etc
@@thecraftjar3921 അങ്ങനെ പറഞ്ഞു കൊടുക്ക്
Pwolichu!
Thanks dear 🤞
Kollam🙃😘 love from astamudi😂
KOLLAM 🥰🥰🥰🥰
അളിയോ 🔥
Chechi thani kollamkaari thanne😂
Kollam district njan🥰🥰
ഇയാൾക്ക് എന്തൊത്തിന്റെ സോക്കേടാ, ആന്നെ, ഇയാൾ എന്തോ എടുക്കുവാ, എന്തോ ചെയ്യുവാ, എടേ എന്തുവാടേ, ഞാൻ പറഞ്ഞതല്ലിയോടെ, കേട്ടതല്ലിയോടെ, 🥰അങ്ങനെ അങ്ങനെ
കൊല്ലം പരവൂർ 😄😄
Kollam punalur🔥🔥
കൊല്ലം ജില്ലയിൽ കൂടുതൽ വാക്ക് പറയുന്നത് മഴ ചാറുന്നു എന്നാണ്
kollam⚡⚡⚡
Kollath ne oruthine sett akaanam🙈❤️
addipollyarikum 😂😂😂😂
@@jaganpappu706 seen ano🙈😂
@@flytechbyhari940scen anno ennoo ! Ente ponnu bro🙏.Ariyavuna arrodengillum chodicha mathi.😃😃
@@jaganpappu706 oh 😂
@@flytechbyhari940 കാന്താരികളാണ് കൊല്ലംകാരികൾ 😂😂😂
Hostel il chennapozha namude bhashaye kuduthal aasvadhichathu alliyooo😁
😂😂
Kollam uyir daaaa
Love kollam people ❤❤❤
Kollam pande pover anu chechiiiii... 💥
KL 02❤️❤️❤️❤️❤️❤️
KL-02 💪💪💪💪💪💪💪💪💪❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
പത്തനംതിട്ട യിൽലും ഇങ്ങനൊക്കെ ആണ് പറയുന്നത് 😂❤️
പറയത്തില്ല (പറയില്ല )
എന്തുവാ (എന്താ )
ഭയങ്കര തള്ളാ (തിരക്കാ )
അല്ലിയോ (അല്ലെ )
ആനോ (ആണോ )
തുണി പറക്ക് (തുണി എടുക്ക് )
അങ്ങനെ കൊറേ ഒണ്ട് ചേച്ചി പറഞ്ഞ ചില വാക്കുകൾ മാത്രെ ഒള്ളൂ വെത്യാസം ബാക്കി ഒക്കെ same aah
കൊച്ചേട്ടൻ, ഇച്ചേയി, ചീനി,
Karunagappalli 💪
തോനെ എന്ന വാക്ക് ധാരാളം എന്നർഥത്തിൽ കണ്ണൂരിലും ഉപയോഗിക്കാറുണ്ട്.
Palakkad ulla Ottappalam, shornur side ulla aalukal correct Malayalam samsarikkum... Idayil adhikam cherkathe krithyamayi samsarikkum
പരവൂർ ☺️
ചാത്തന്നൂർ കാരുടെ പ്രയോഗങ്ങൾ എല്ലാം അറിയാവുന്നവർ ഒന്ന് പറയാമോ ? 👇
കൊല്ലം ❤️😍
ഏറ്റവും ശുദ്ധമായ മലയാളം കൊല്ലം ജില്ലയിൽ ആണ്.
😂
😁 😁 😁 😁 😁 😁 😁
@@NanduMash 😊
Poda potta kollam undda
😂😀🤣
കൊട്ടാരക്കര
തോനേം പോകണോ
തോനേം വേണ്ടിവരുമോ
കുറച്ചു തോനേം എഴുതാൻ ഉണ്ട്
ചായയിൽ തോനേം മധുരം ഇടരുത്
കുട്ടികൾ :കൊച്ചുങ്ങൾ
കൊച്ചേട്ടൻ, ചേച്ചി,
പോച്ച -പുല്ല്
കയ്യാല,
Kollam❣️❣️❣️❣️❣️❣️
അണ്ണാ എന്നൊക്കെ hostel ഇൽ പോയി പറയുമ്പോ എന്തോ പോലെ തോന്നി അതുകൊണ്ട് nice ആയിട്ട് അങ്ങ് മാറ്റി 🫣
I am from chavara south, living in Thrissur, forgot many words,
Words start with letter bha 😁
Foomi, faratham,fagavan
Athe kottayam side alle fa’ ullath
Kollathum fa ondu
@@SujishaArun thiruvalla mallapally
also
Kollam🔥🔥 punalur 💪💓
Ishtayi😂
Kollam superrrrrr
ഞാൻ 🙂🙂🙂കൊല്ലം
Nammal paravoor 😁💥
അത് കണക്ക് /അത് പോൺക്ക് (അത് പോലെ)... 😌
യഥാർത്ഥത്തിൽ വിദ്യാഭ്യാസം, സംസ്കാരം കുറവായിട്ടുള്ളവർ ആണ് കൊല്ലം ജില്ലയിൽ slang ഉപയോഗിക്കുന്നത്... പൊതുവെ കൊല്ലം ജില്ലയിൽ പൊതുവെ എല്ലായിടവും അച്ചടി ഭാഷയോടു സാദൃശ്യം ഉള്ള ശുദ്ധ ഭാഷ ആണ് ഉപയോഗിക്കുന്നത്
ആദ്യം പറഞ്ഞ കാര്യം കൊണ്ടാണ്
എല്ലായിടത്തും ഭാഷശുദ്ധി ഇത്രയേറെ വന്നത്. മലയാള ഭാഷ ശുദ്ധമായി സംസാരിക്കാൻ ചില വിഭാഗങ്ങൾക്ക് മാത്രമേ അറിയൂ.അതിന്റെ യഥാർത്ഥ കൂടപ്പിറപ്പുകൾക്ക്.ഏത് ജില്ലയായാലും അവർ ശുദ്ധമലയാളം സംസാരിക്കും.അല്ലാതെ ജില്ലകൾക്ക് മലയാളവുമായി യാതൊരു ബന്ധവുമില്ല.എല്ലാ ഭാഷയും അങ്ങനെ തന്നെയാണ്. ഇംഗ്ലീഷ് വ്യക്തമായി സംസാരിക്കാൻ ഇംഗ്ലീഷ് കാരനെ കഴിയു.നമ്മൾ മ ഇന്ത്യയിലുള്ളവർക്ക് സംസാരിക്കാൻ അറിയില്ല എന്നല്ല.ഭൂരിഭാഗം ആളുകൾക്കും യഥാർത്ഥ ഉച്ഛാരണം വരില്ല.അത് കൊണ്ടാണ് ഇന്ത്യൻ ഇംഗ്ലീഷ്, എന്നൊക്കെ വന്നത്. ആഫ്രിക്കക്കാർക്കും ഇംഗ്ലീഷ് ഉച്ഛാരണ വ്യത്യാസം ഉണ്ട്.അതേ പോലെയാണ് മലയാളവും
@@ajok9418 bro English ഉമായി താരതമ്യം ചെയ്യരുത്... ഇവിടുത്തെ ആളുകളുടെ അശ്രദ്ധ കൊണ്ടാണ് ഇവിടെ പല മലയാളം വന്നത്... പ്രത്യേകിച്ച് മുസ്ലിങ്ങൾ
@@HD-cl3wd അശ്രദ്ധ എന്ന് പറയാൻ പറ്റില്ല.മലയാളഭാഷയുടെ ഭൂരിഭാഗവും സംസ്കൃതമാണ്.കുറച്ചു സിമ്പിൾ ആയ തമിഴ് പദങ്ങൾ കൂടി വന്നു എന്ന് മാത്രം. തമിഴ് തന്നെ ഇപ്പോൾ ഇവിടെ ഉള്ള സാമാന്യ ജനങ്ങളുടെ പൂർവ്വഭാഷ ആയിരുന്നോ എന്ന് സംശയമാണ്.
അപ്പോൾ സംസ്കൃതം മാതൃഭാഷയായി വടക്കേ ഇന്ത്യയിൽ നിന്നും കേരളത്തിൽ വന്ന് ഇവിടെ ജനപദം രൂപീകരിച്ച സവർണ വിഭാഗങ്ങൾക്കേ അത് വഴങ്ങൂ എന്ന് വ്യക്തം.ബാക്കി പല വിഭാഗങ്ങളും വിദേശികളുടെ വരവിനു ശേഷം (പ്രത്യേകിച്ച് ബ്രിട്ടീഷുകാരുടെ)തിരുവിതാംകൂർ കൊച്ചി നാട്ടുരാജ്യങ്ങളിൽ ജനങ്ങൾക്ക് അത്യാവശ്യം എഴുത്തുകുത്തുകൾ വായിക്കാൻ വേണ്ടി കുടിപള്ളികൂടങ്ങൾ സ്ഥാപിക്കുകയും അത് വഴി നേടിയെടുക്കുകയും ചെയ്ത ഭാഷാശുദ്ധി ആണ് .പ്രത്യേകിച്ച് തിരുവിതാംകൂറിൽ.മുസ്ലീങ്ങളുടെ ഭാഷയ്ക്ക് ഞാൻ വല്യകുഴപ്പമുള്ളതായി കാണുന്നില്ല.മധ്യതിരുവിതാംകൂറിലെ മുസ്ലീം സമുദായക്കാരെല്ലാം അവിടുത്തെ മറ്റ് ജനവിഭാഗങ്ങളെ പോലെ ഭാഷ നന്നായി കൈകാര്യം ചെയ്യുന്നു.ഒരു കാലത്ത് അവർക്കും മറ്റ് സവർണ്ണേതര വിഭാഗക്കാരെ പോലെ പ്രത്യേകം ഭാഷാ ശൈലികൾ ഉണ്ടായിരുന്നിരിക്കാം.ഏതായാലും ഓരോ സമുദായത്തിനിടയിലും ഉള്ള പ്രത്യേക സംസാരശൈലികൾ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും അതൊക്കെ അവരുടെ സംസാരത്തിൽ അപൂർവ്വമായെങ്കിലും പ്രതിഫലിക്കുകയും ചെയ്യും.ഒരു സമുദായത്തിൻ്റെ ശൈലി മോശം,ഒരാളുടേത് ഉയർന്നത് എന്നൊന്നും പറയാൻ കഴിയില്ല. അതൊക്കെ പൂർവ്വികരുടെ ജീവിതരീതി, തൊഴിൽ,അക്കാലത്ത് ലഭിച്ചിരുന്ന വിദ്യാഭ്യാസം ഇതൊക്കെയുമായി ബന്ധപ്പെട്ടാകാം.പുറത്തു നിന്നും വന്നമതങ്ങളായത് കൊണ്ട് കേരളത്തിലെ കൃസ്ത്യാനികൾ,മുസ്ലീങ്ങൾ തുടങ്ങിയവരുടെ ഇടയിൽ മതപരമായും മറ്റും ഒട്ടേറെ വിദേശഭാഷ പദങ്ങൾ ഉണ്ടാകാനിടയുണ്ട്.മുസ്ലീങ്ങളെ അപേക്ഷിച്ച് സുറിയാനി ക്രിസ്ത്യാനികൾക്ക് സവർണ പദവി ഉണ്ടായിരുന്നതിനാൽ സംസ്കൃത ം മലയാളം തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യം നേടാൻ അവർക്ക് അവകാശം ഉണ്ടായിരുന്നു. അത് കൊണ്ട് അവർക്ക് കുറച്ചൊക്കെ ഭാഷാ ശുദ്ധി ഉണ്ടായി.
പിന്നെ സിനിമയിൽ കാണുന്ന പോലെ ഉള്ള മുസ്ലീം കഥാപാത്രങ്ങൾ സംസാരിക്കുന്ന
പോലെ ഉള്ള ശൈലി ഉദ്യേശിച്ചാണെങ്കിൽ അത് പൊതുവെ ഉള്ള മുസ്ലീം ശൈലി അല്ല.സിനിമയിൽ ഉള്ള ശൈലി മിക്കവാറും മലപ്പുറം കോഴിക്കോട് ശൈലിയാണ്. മുസ്ലീങ്ങൾ പൊതുവെ ഈ ശൈലി ആണ് സംസാരിക്കുന്നത് എന്ന ഒരു തെറ്റായ സന്ദേശം ആണ് അതിലൂടെ ഉണ്ടാകുന്നത്.ആ മേഖലയിൽ എല്ലാ ജന വിഭാഗങ്ങളും അങ്ങനെ തന്നെയാണ് സംസാരിക്കുന്നത്. ഇതെ പോലെ ക്രിസ്ത്യാനികളുടെ സംസാരം കോട്ടയം ശൈലി ആണെന്ന് വരുത്തുന്ന ഒരു തോന്നലും സിനിമകൾ കാണുമ്പോൾ ഉണ്ടായേക്കാം.
@@ajok9418 👍👍👍👍
@@HD-cl3wd ഇപ്പോൾ പറഞ്ഞ പോലെ
സവർണ വിഭാഗങ്ങൾ മാത്രമേ ഭാഷ നന്നായി കൈകാര്യം ചെയ്യാറുണ്ടായിരുന്നു എന്ന് പറഞ്ഞത് അവരുടെ കേമത്തമായി ഞാൻ പറഞ്ഞതല്ല.ഓരോ ഭാഷയും ആ ഭാഷ ഏത് വിഭാഗം ജനങ്ങളിൽ നിന്നുടലെടുത്തോ അവർക്കേ കുറെ കൈകാര്യം ചെയ്യാനറിയൂ.അതേത് വിഭാഗം ആയാലും.അറബി അറബികളെ പോലെ മറ്റ് ഭൂരിഭാഗം ആളുകൾക്കും വഴങ്ങില്ല. അല്ലെങ്കിൽ പഴയകാലത്ത് ആണെങ്കിൽ അത് വംശീയമായോ വിവാഹബന്ധങ്ങളിലൂടെയോ മതപരമായ പഠനത്തിലൂടെയോ .ഇക്കാലത്ത് അറബി പഠിക്കാൻ ധാരാളം വിദ്യാഭ്യാസ ശാലകൾ ഉണ്ട്. അത് പോലെയാണ് മലയാളത്തിൻ്റെ കാര്യവും. ഒരു കാലത്ത് ഭാഷ എല്ലാവർക്കും ഭാഷ നന്നായി ഉച്ഛാരിച്ച് പഠിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. അതിനുള്ള സമയവും സാഹചര്യവും ഇല്ലായിരുന്നു. ഇന്നത്തെ പോലെ യന്ത്രവൽകൃത സമൂഹം അല്ലല്ലോ. പെട്ടെന്ന് പഠിക്കാൻ ഇന്നത്തെ പോലെ സൗകര്യം ഇല്ല.പഠിക്കാൻ ഇരുന്നാൽ മറ്റു ജോലികൾ നടക്കുകയുമില്ല.അത് കൊണ്ട് അധികാര ശ്രേണികളിൽ ഉണ്ടായിരുന്നവർ മാത്രം അതിൽ പ്രാവീണ്യം നേടി.അത് ആ സമൂഹത്തിൻ്റെ കുറ്റമായും പറയാനില്ല. നമ്മൾ മലയാളികൾ പല വിഭാഗങ്ങളും പലയിടത്തുനിന്നും അഞ്ഞൂറോ ആയിരമോ രണ്ടായിരമോ കൊല്ലം മുൻപ് കുടിയേറിയതാണ്.പലരും അവർക്ക് വഴങ്ങുന്ന രീതിയിൽ മലയാളം പറഞ്ഞു.. ബംഗാളികൾ ഇപ്പോൾ നമ്മുടെ നാട്ടിൽ ജോലിക്ക് വരുന്നു. അവർ അവർക്കറിയാവുന്ന രീതിയിൽ മലയാളം പറയുന്നുണ്ട് .അവരെ കൊണ്ട് നമ്മുടെ ജോലികൾ നടക്കണം എന്നല്ലാതെ അവരുടെ ഭാഷ ശുദ്ധമാക്കണമെന്ന് നമ്മൾ അധികം പേരും ചിന്തിക്കാറില്ലല്ലോ. അവരുടേത് ഒരു പ്രത്യേക ശൈലി. ഇപ്പോൾ കാലക്രമേണ അവരും മലയാളികളെ പോലെ നന്നായി സംസാരിക്കുന്നുണ്ട് .അതിന് അവരെ സഹായിക്കുന്ന സ്ഥാപനങ്ങളും സർക്കാർ തലത്തിലും മറ്റും ഉണ്ടാകുന്നുമുണ്ട്.അത് കാലം മാറുമ്പോൾ ഉണ്ടാകുന്ന പുരോഗമനം.അത് പോലെ തന്നെ മലയാളവും
kollam kar Bag ennu parayunne kelkkan nalla resaman
Athe sheriya 💝
അത് normally ബാഗ് നു ബായ്‌ഗ് എന്നാണോ അതോ ബ്യാഗ് എന്നാണോ പറയുന്നത്
Perfect💥✨️