വിജയപ്രദ സ്തോത്രം | Vijayaprada Stotram with Script | For Success | Kavalam Srikumar |

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2021
  • വിജയപ്രദ സ്തോത്രം | Vijayaprada Stotram with Script | For Success | Kavalam Srikumar |
    Vijayaprada Stotram whole- with phalasruthi
    വിജയപ്രദ സ്തോത്രം...ഫലശ്രുതി ഉൾപ്പടെ...
    ശ്രീരാമചന്ദ്രൻ ശ്രീഹനുമാനും, ശ്രീഹനുമാൻ ശ്രീകൃഷ്ണ ഭഗവാന്റെ നിർദ്ദേശാനുസരണം അർജ്ജുനനും ഉദേശിച്ച ദിവ്യ സ്തോത്രം
    Kavalam Srikumar's Social media links
    Instagram - / kavalamsrikumar
    Facebook - / srilakom
    Email: kavalamsree@gmail.com
    || Anti Piracy Warning ||
    All rights reserved. This content is Copyrighted to Kavalam Srikumar. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Lyrics: Traditional
    Published in TH-cam on 10-2-2021
  • เพลง

ความคิดเห็น • 573

  • @KAVALAMSRIKUMAR
    @KAVALAMSRIKUMAR  2 ปีที่แล้ว +20

    വിജയപ്രദസ്തോത്രം
    ശ്രീനാരായണ ! ജയ ഗോവിന്ദ വാസുദേവ !
    ആനന്ദമൂർത്തേ ! ജഗദീശ്വര !ദയാനിധേ !
    ശാശ്വത ! സനാതന ! സർവ്വേശ ! സർവ്വേശ്വര !
    വിശ്വസംഹാര സൃഷ്ടിസ്ഥിതി കാരണമൂർത്തേ
    പങ്കജേക്ഷണ! രമാവല്ലഭ ! ധരാപതേ !
    പങ്കജശരവൈരിസേവിത നമോ നമഃ
    ശ്രീപത്മനാഭ ! മധുസൂദന ! കാരുണ്യാബ്ധേ
    പാപനാശന ! ജഗന്മംഗല !നമോനമഃ !
    ഇത്തരം ഹരിനാമം കീർത്തിച്ചു ഭക്തിയോടും
    ചിത്തമോദേന വന്ന പൈങ്കിളിപ്പൈതലേ ! നീ
    പാർത്ഥനു വിജയം വന്നീടുവാനായിക്കൊണ്ടു
    പേർത്തുടൻ ശ്രീഹനുമാൻ വിജയപ്രദസ്തോത്രം
    ഉപദേശിച്ചതിപ്പോൾ ഞങ്ങളിൽ കൃപയാലെ
    ഉപദേശിക്കവേണം ശുകമെ സുഖത്തോടും
    ഇത്തരം ദേവജനവാക്യത്തെക്കേട്ടനേരം
    ചിത്തമോദേന കിളിപ്പെതലും ചൊല്ലീടിനാൾ :
    അംബികാസുതൻ ഗണനായകൻ വിഘ്നങ്ങളെ
    നന്മയിൽ തീർത്തുരക്ഷിച്ചീടുവാൻ വണങ്ങുന്നേൻ
    മൽഗുരുസച്ചിന്മയമൂർത്തിയും വിരവോടു
    ഉൾക്കുരുന്നിങ്കൽ പ്രസാദിച്ചുടൻ വിളങ്ങേണം .
    ഗീർവാണമായുള്ളോരു വിജയപ്രദസ്തോത്രം
    ഉർവിയിലുപകാരം സിദ്ധിപ്പാനായിക്കൊണ്ടു
    ഭാഷയായ് കഥിക്കുന്നേനിതിനെ മഹാജനം
    ഭാഷിച്ചീടുവാനായിട്ടേറ്റവും വന്ദിക്കുന്നേൻ
    സകലകാര്യങ്ങളും സാധിപ്പാനെളുപ്പമാം
    അകമേ കേൾപ്പിൻ നിങ്ങൾ വിജയപ്രദസ്തോത്രം
    പാർത്ഥനു ജയം ലഭിച്ചീടുവാനായിക്കൊണ്ടു
    ആർത്തിനാശനൻ ഹനുമാനെക്കൊണ്ടിതു മുന്നം
    വിജയൻ തനിക്കുപദേശിപ്പിച്ചതു കേട്ടാൽ
    വിജയം വന്നുകൂടും സകല കാര്യത്തിനും
    എങ്കിലോ കേട്ടുകൊൾവിൻ ഭാരതയുദ്ധത്തിന്നു
    പങ്കജേക്ഷണൻ കൃഷ്ണൻ പാർത്ഥനു സാരഥിയായ്
    യുദ്ധം ചെയ് വന്നതിന്നായ് മുതിർന്ന സമയത്തു
    യുദ്ധത്തിനല്പം ഭയംകണ്ടിതു പാർത്ഥനപ്പോൾ
    യുദ്ധത്തിൽ മൌനത്തോടും മുഖവും വാടിക്കൊണ്ട-
    സ്വസ്ഥനായ് ഉത്സാഹമില്ലാതുള്ള വിജയനെ
    കണ്ടുകാരുണ്യംപൂണ്ടു മായാമാനുഷൻ കൃഷ്ണൻ
    കുണ്ഠിതം തീരുമാറുമീവണ്ണമരുൾ ചെയ്തു :
    “ എന്തെടോവിജയാ , നിൻ മാനസം തന്നിലല്പം
    ചിന്തയുണ്ടെന്നപോലെ തോന്നുന്നു കാണുന്നേരം
    എന്തുകാരണം തവ സന്താപമുണ്ടായ് വരാൻ
    അന്തരം വിട്ടു പറഞ്ഞീടു നീ മടിയാതെ
    ഉത്സാഹം കൈക്കൊണ്ടുയുദ്ധം ചെയ്യാൻ ഭാവിച്ചുള്ളോ
    രിസ്സമയത്തിലെന്തു വിരക്തി ഭവിക്കുന്നു ”
    ആധിനാശനം ചെയ്തു സന്തോഷം വർദ്ധിപ്പിക്കും
    മാധവന്റരുളപ്പാടിങ്ങനെ കേട്ടു പാർത്ഥൻ
    “മാധവാ ജയ ജയ ഭക്തവത്സലാ പോറ്റി
    ചേതസി മമ ഭീതിപെരുതായ് ചമയുന്നു .
    ദോണഭീഷ്മാദികളായുള്ളവരുടെ നേരെ
    പ്രാണഭീതിയെ വെടിഞ്ഞെങ്ങനെയെതിർക്കേണ്ടു ?
    ശതസിംഹത്താടെതിർത്തീടുവാനൊരു ഗജം
    മതിയിൽ ഭയംവിനാ എതിർക്കുന്നതുപോലെ
    ഒരു മൂഷികൻ ബത മാർജ്ജാരസംഘേ ചെന്നു
    പെരികെ ധൈര്യത്തോടു ജയിപ്പാനെന്നപോലെ
    കൌരവസൈന്യത്തെ ഞാനെങ്ങനെ ജയിക്കണ്ടു
    കാരുണ്യാംബുധേ! കനിഞ്ഞരുളിച്ചെയ്തീടവേണം
    ബന്ധുവത്സല! കാരുണ്യാംബുധേ! ജഗല്പതേ !
    നിന്തിരുമനസ്സെന്തെന്നറിഞ്ഞുകൊണ്ടീല ഞാൻ “
    ഇത്തരം ഭീതനായിച്ചൊന്നൊരു പാർത്ഥനോട്
    സത്വരം കൃഷ്ണൻ താനുമീവണ്ണമരുൾചെയ്തു :
    “ കേട്ടുകൊള്ളുക സർവ്വഭയവും തീർന്നുപാരം
    വാട്ടമില്ലാതെ ജയം വരുവാനൊരുവഴി
    വിജയപ്രദമെന്ന തോത്രത്തെ പാഠം ചെയ്താൽ
    വിജയം വന്നുകൂടും സകല കാര്യത്തിനും
    ഹനുമാൻ തനിക്കിതു രാഘവൻ ദാശരഥി
    മനസ്സിൽ സന്തോഷമായ് ഉപദേശിച്ചു മുന്നം
    മറ്റൊരുവരുമിതു ഗ്രഹിച്ചിട്ടില്ല മുന്നം
    മുറ്റും മൽഭക്തശ്രേഷ്ഠൻ ഹനുമാനൊഴിഞ്ഞെന്യേ
    ശ്രീഹനുമാനെക്കൊണ്ടു നിന്നോടു പറയിക്കാം
    ദീനഭാവവും തീർന്ന് ജയവും വന്നുകൂടും
    ശ്രീഹനുമാനെ ധ്യാനിച്ചീടുക വിരവിൽ നീ
    ദീനത തീർപ്പാനിപ്പോളിവിടെ വരുമല്ലോ !
    ' ഇത്തരം ഭഗവാൻ തന്നരുളപ്പാടുകേട്ടു
    ചിത്തത്തിൽ ധ്യാനിച്ചിതു ശ്രീഹനുമാനെ പാർത്ഥൻ
    ഭക്താഢ്യൻ ഹനുമാനും ഹിമവൽഗിരിതടേ
    മുക്ത്യർത്ഥം രാമപാദധ്യാനതല്പരനായി
    നിശ്ചലഭക്ത്യാവസിച്ചീടുന്നോരളവുതൻ
    ഇച്ഛയിൽ തോന്നി വിജയൻ തന്നെച്ചിന്തിച്ചതു
    കാരണപുരുഷനും പാർത്ഥനും കൂടിയിപ്പോൾ
    ഭാരം ഭൂമിയ്ക്കകളഞ്ഞീടുവാനായിക്കൊണ്ടു
    കുരുക്ഷേത്രത്തിൽ രഥംതന്നിൽ വാണീടുന്നതു
    തെരിയ്ക്കെന്നവിടേയ്ക്കു പോകണമെന്നുറച്ചു
    രാമരാമേതിജപിച്ചൊന്നങ്ങു കുതിച്ചിതു
    സാമോദം കൃഷ്ണാർജ്ജുനസവിധേ മേവീടിനാൻ
    ജിഷ്ണവാൽ സേവിതനായ് രഥത്തിൽ വസിക്കുന്ന
    കൃഷ്ണണനെക്കണ്ടു സന്തോഷാശ്രുക്കളോടും കൂടി
    എത്രയും ഭക്തിയോടെ നമസ്കാരവും ചെയ്തു
    തത്രൈവ കൃഷ്ണൻ തന്നെ സ്തുതിച്ചു പലതരം

    • @retnammarajeevan8210
      @retnammarajeevan8210 2 ปีที่แล้ว +4

      Yenne ethu kanichu thanna bhagavanu nanni njan yengane parayanagm krshnaaa ❤️❤️❤️❤️🌹🌹🌹🌹🌹

    • @ponnukkili
      @ponnukkili 2 ปีที่แล้ว

      🙏🙏🙏🙏🙏

    • @vaisakhis9945
      @vaisakhis9945 ปีที่แล้ว +1

      Thank you sir 🙏

    • @lijisunesh7028
      @lijisunesh7028 6 หลายเดือนก่อน +1

      🙏🙏🙏

    • @chinnumolchinnumol4184
      @chinnumolchinnumol4184 18 วันที่ผ่านมา

      😢

  • @shobhanavalsalan3788
    @shobhanavalsalan3788 3 ปีที่แล้ว +69

    കേട്ടതു കേട്ടതും മതി വരുന്നില്ല. ഇതു മാത്രല്ല കാവലത്തിന്റെ എല്ലാ സ്തോത്രങ്ങളും അങ്ങിനെ തോന്നിപ്പോകുന്നു. അസാദ്ധ്യം ദൈവം ദീർഘകാലം ആരോഗ്യത്താൽ ജീവിക്കു മാറാക്കട്ടെ .

    • @KAVALAMSRIKUMAR
      @KAVALAMSRIKUMAR  3 ปีที่แล้ว +4

      🙏🙏🙏

    • @KAVALAMSRIKUMAR
      @KAVALAMSRIKUMAR  3 ปีที่แล้ว +2

      Thank you

    • @ambikav7250
      @ambikav7250 3 ปีที่แล้ว +2

      Hemambika ethrakettalum mathiyavatha oru sthothramane adhum angu chilli kelkumbol

    • @jayavijayan1654
      @jayavijayan1654 3 ปีที่แล้ว

      @@KAVALAMSRIKUMAR q

    • @jayamenon7319
      @jayamenon7319 3 ปีที่แล้ว

      @@KAVALAMSRIKUMAR sir is this sthotram available in English ....🙏🏻

  • @KAVALAMSRIKUMAR
    @KAVALAMSRIKUMAR  2 ปีที่แล้ว +21

    “ പങ്കജേക്ഷണ ! കൃഷ്ണ !പാലയ മധുരിപോ !
    പകനാശന ! ഗോപബാലക ! ഭക്തപ്രിയ !
    നാമരൂപങ്ങളില്ലാതൊരുനിന്നെ ഞാനിപ്പോൾ
    സാമോദം തിക്കേണ്ടതെങ്ങനെ ദയാനിധേ !
    മായാമാനുഷാ നിന്നെ സ്തുതിപ്പാനരുതാർക്കും
    മായകൊണ്ടല്ലോ നിന്നെ സ്തുതിച്ചീടുന്നു ചിലർ ".
    ഇത്തരം സ്തുതിച്ചു നിൽക്കുന്ന ശ്രീഹനുമാനെ
    സത്വരം നമസ്കരിച്ചീടിനാൻ വിജയനും
    “ അഞ്ജനാസുത! വായുതനയ ! കാരുണ്യാബ്ധേ
    അഞ്ജസാ ! കാത്തുരക്ഷിക്കേണമേ മഹാബാഹോ ”
    ഇത്തരം വിജയനും കീർത്തിച്ചു നിൽക്കും മദ്ധ്യേ
    എത്രയും സന്തോഷാശ്രു പൊഴിച്ചു കൃഷ്ണൻതാനും
    തന്നുടെ ഭക്തശ്രേഷ്ഠനാകിയ ഹനുമാനെ
    മന്ദമായാലിംഗനം ചെയ്തടൻ കുതൂഹലാൽ
    “ മംഗലമതേ ! നിന്നെക്കണ്ടതു മൂലമിപ്പോൾ
    മംഗലം ഭവിച്ചിതു മാനസത്തിന്നുപാരം
    വിജയപ്രദസ്‌തോത്രം നിനക്കു രഘുവരൻ
    വിജയം വരുവാനായുപദേശിച്ചതിപ്പോൾ
    വിജയൻ തനിയ്ക്കു നീയുപദേശിച്ചീടണം
    വിജയം വരുവാനായ് പാർത്ഥനു മടിയാതെ .
    ഇത്തരം കൃഷ്ണനരുൾചെയ്തതു കേട്ടനേരം
    ചിത്തത്തിൽ ഭക്തിമുഴുത്തെത്രയും പരവശാൽ
    ഉൾക്കൊണ്ട കണ്ണുനീരിൽ മുഴുകിവിവശനായ്
    ഗദ്ഗദാക്ഷരത്തോടുമീവണ്ണമുണർത്തിച്ചാൻ :
    “ മായാമാനുഷാ ജഗന്നായക ! ഭക്തപ്രിയ !
    മായകൊണ്ടെന്നെ മയക്കീടായ്ക നീയൊരുനാളും
    നിന്തിരുവടിയല്ലൊ എനിക്കു മുന്നമിതു
    സന്തോഷമോടെയരുൾ ചെയ്തതു ദയാനിധേ !
    അന്ധത്വം വന്നുബാധിച്ചീടായ് വാൻ കൃപയാലെ
    നിന്തിരുവടിതന്നെയരുളിച്ചെയ്യേണമേ
    അന്ധനായുള്ളോരടിയനെന്തു ചൊല്ലീടുന്നു
    ഭക്തവത്സലാ പരിപാലിച്ചു കൊള്ളേണമേ ."
    ഇത്തരം കേട്ടനേരം ഭഗവാൻ കുതൂഹലാൽ
    ചിത്തമോദേന ഹനുമാൻ തന്നോടരുൾചെയ്തു .
    “ ഭക്തന്മാർ മകുടമാണിക്കമേ! കേട്ടാലും നീ
    ഭക്തരും ഞാനും ഒരു ഭേദമില്ലെന്നു നൂനം
    ഈശ്വരമാഹാത്മ്യത്തെ കീർത്തനം ചെയ്തീടുവാൻ
    വിശ്വത്തിലാരുള്ളതു ഭക്തന്മാരൊഴിഞ്ഞെന്യേ
    ആകയാൽ നീയുമിനി സ്തോത്രത്തെ വിരവോടു
    പാകശാസനസുതൻ തന്നോടു ചൊല്ലീടുക .
    ലോകപൂജിതനായ നീയതു ചൊല്ലീടുകിൽ
    ലോകത്തിനുപകാരമായ് വരുമിനിമേലിൽ . ”
    ഇത്തരം കേട്ടനേരം ഹനുമാൻ പാർത്ഥൻതന്നെ
    സത്വരം പുണർന്നുടനൊന്നു ചുംബിച്ചുപാരം
    ചിത്തത്തിൽ ഭഗവാനെ ദൃഢമായുറപ്പിച്ചു
    എത്രയും കുതൂഹലാൽ പാർത്ഥനോടേവം ചൊന്നാൻ :
    “ കേട്ടുകൊള്ളുക നീയും സകലഭയം തീർന്നു
    ഒട്ടൊഴിയാതെ കാര്യം ജയിപ്പാനൊരുസ്തോത്രം .
    വിജയംതന്നെ പഠിക്കുന്നോർക്കും ദാനംചെയ്യും
    വിജയപ്രദമായ തോതത്തെക്കേട്ടീടുകിൽ
    നിന്തിരുവടിയായ ഭഗവാൻ മുന്നമെനി -
    യ്ക്കന്തരാത്മനിമോദാലരുൾ ചെയ്തതുപോലെ .
    ചൊല്ലുവൻ നിന്നോടിപ്പോൾ സർവ്വവും ജയംവരും
    തെല്ലുമേ ചിത്തം ചലിക്കാതെ കേട്ടീടുനീയും
    പാരമാം രഹസ്യമായിട്ടല്ലോ മുന്നമിതു
    ദേവേശനരുൾചെയ്തതു മറ്റാരുമറിഞ്ഞീല .
    തൻതിരുവടിനിനക്കിപ്പൊഴേ ചൊല്ലേണമെ-
    ന്നന്തരഹീനമരുൾചെയ്തതുകേൾക്കയാലെ
    നിന്നുടെ ഭക്തികണ്ടു സന്തോഷം മുഴുക്കയാൽ
    നിന്നോടുചൊല്ലീടുവൻ കേട്ടാലും വഴിപോലെ :
    “ പങ്കജമകൾതന്നെത്തിരഞ്ഞു കണ്ടീടുവാൻ
    പങ്കജവിലോചനനാകിയ ദാശരഥി
    വാനരന്മാരെയനുഗ്രഹിച്ചു യാത്രയാക്കി
    ദീനവത്സലനെന്നെ വിളിച്ചു രഹസ്യമായ്
    തൃക്കൈകൾകൊണ്ടു തലോടീടിനാനെന്നെ മന്ദം
    ഉൾക്കാമ്പുതെളിഞ്ഞുടനരുളിച്ചെയ്തീടിനാൻ
    ലോകനാഥയെക്കാണാൻ പോകുന്ന നിങ്ങളിൽ വ
    ച്ചേകനായ് വിശ്വസിച്ചേൻ നിന്നെ ഞാൻ വഴിപോലെ
    നിന്നുടെ ഭക്തികണ്ടു പ്രസന്നനായേനഹം
    നിന്നോടു രഹസ്യമായൊന്നുപദേശിപ്പൻ ഞാൻ
    സകലകാര്യം ജയിച്ചീടുവാൻ വിരവൊടു
    അകമേ സ്‌തോത്രം ചെയ്തുകൊള്ളണം മഹേശനെ ,
    കാര്യത്തിന്നാശുഗമിച്ചീടുന്ന നേരത്തിങ്കൽ
    കാര്യം സാദ്ധ്യമായ് വരുവാനൊരു സ്‌തോത്രമിപ്പോൾ
    ചൊല്ലുവനിതുകൊണ്ടു സർവ്വവും ജയിച്ചീടാം
    കല്യാണം വന്നുകൂടും വിജയപ്രദമെടോ !
    കൈലാസശിഖരത്തിൽ വസിക്കും ദേവൻതന്നെ
    കൈതവഹീനം സ്തോത്രം ചെയ്തിട്ടു ഗമിക്കിലോ
    കൈവരും സർവ്വകാര്യം സംശയമില്ലതിന്നു
    കൈവണങ്ങുന്നേൻ ഞാനും ശങ്കരദേവൻതന്നെ .
    സ്തോത്ര പ്രാരംഭം
    കൈലാസമായ ശൈലേ വാണരുളീടും ശൈലേ
    നന്ദിനിദേവീകാന്ത! നമസ്തേ നമോ നമഃ
    ഓങ്കാരരൂപ! മഹാദേവ! ശങ്കര! ശംഭോ !
    പങ്കജബാണാന്തക ! നമസ്തേ നമോ നമഃ
    സർവ്വദേവതാരൂപ ! ഈശ്വര! ശംഭോ ശിവ!
    പർവ്വതാത്മജാകാന്ത ! ശങ്കര! ജയ!ജയ!
    മന്മഥൻതന്നെ വഹ്നിനേത്രത്തിൽ ദഹിപ്പിച്ചു
    നന്മയിൽ മനസ്സതിൽ ജനിപ്പിച്ചതിമോദാൽ
    ജന്മനാശങ്ങളില്ലാതാദ്യന്തമില്ലാതൊരു
    ചിന്മയമൂർത്തേ ! ശംഭോ ! നമസ്തേ നമോ നമഃ
    സർവ്വദേവതാരൂപ! ഈശ്വര! ശംഭോ ! ശിവ!
    പർവ്വതാത്മജാകാന്ത! ശങ്കര ! ജയ! ജയ !
    അംബുജേക്ഷണൻ തന്നെ ശരമായ് കല്പിച്ചുടൻ
    സമ്മോദം ത്രിപുരരെ ദഹിപ്പിച്ചോരു മൂർത്തേ !
    നിർമ്മലൻ മാർക്കണ്ഡനാം ഭക്തനു വരം നൽകി
    തന്മൂലം യമൻതന്നെജ്ജയിച്ച കാളകണ്ഠ !
    സർവ്വദേവതാരൂപ ! ഈശ്വര ! ശംഭോ ! ശിവ !
    പർവ്വതാത്മജാകാന്ത ! സർവ്വം മേ ജയ ! ജയ !

  • @manjulaek6489
    @manjulaek6489 5 หลายเดือนก่อน +8

    സാറിന്റെ ഭക്തി നിറയുന്ന ഈ സ്തോത്രം എത്ര കേട്ടാലും മതിയാവില്ല. ഞാൻ ദിവസവും കേട്ടുകൊണ്ടിരിക്കുന്നു 🙏

  • @sajithakps6070
    @sajithakps6070 7 หลายเดือนก่อน +8

    ദൈവത്തിന്റെ ഒരു സ്പർശനം നൽകുന്നതുപോലെയാണ് ഇത് എനിക്ക് കേൾക്കുന്നത് ഞാൻ ദിവസം ഇത് ഞാൻ കേൾക്കാറുണ്ട് ദിവസം

  • @KAVALAMSRIKUMAR
    @KAVALAMSRIKUMAR  2 ปีที่แล้ว +14

    എന്നതുകേട്ടു ഞാനും സന്തോഷിച്ചവളോടു
    ഇന്നുതൊട്ടിനിമേലിൽ മറ്റൊരു നാരിതന്നെ
    മാനസം തന്നിൽപോലും സ്മരിക്കയില്ലായെന്നു
    മാനിനീമണിയോട് സത്യമായ് പറഞ്ഞു ഞാൻ
    ഇതിനെജ്ജനകജാ തന്നോടു പറകനീ
    മതിയിൽ വിശ്വാസവും വർദ്ധിക്കുമവൾക്കെടോ
    എന്നരുൾ ചെയ്തുകൊണ്ടിട്ടംഗുലീയവും തന്നു
    മന്ദമെന്നിയേപോവാനനുജ്ഞ നൽകീടിനാൻ
    ഇങ്ങനെ ഞാനും വിജയപ്രദസ്തോത്രം ചെയ്തു
    മംഗലമൂർത്തിതന്നെ ചിന്തിച്ചുനടകൊണ്ടു
    അംബുധികടന്നുടൻ ജാനകിതന്നെക്കണ്ടു
    നന്മയിലനുജ്ഞയും കൈക്കൊണ്ടു വിരവോടു
    ശങ്കകൂടാതെ ദശമുഖനെക്കണ്ടുവേഗം
    ലങ്കയും ചുട്ടുജയത്തോടുടൻ പുറപ്പെട്ടു .
    സ്വാമിയോടേവം വൃത്താന്തങ്ങളുമറിയിച്ചു
    രാമനും സേതുബന്ധിച്ചംബുധി കടന്നുടൻ
    തൽക്ഷണേ രാവണനെക്കൊന്നു ദേവിയേയും കൊ-
    ണ്ടക്ഷണമയോദ്ധ്യാപുക്കൻപൊടു സുഖിച്ചിതു .
    മംഗളമായ വിജയപ്രദസ്തോത്രമിതു
    ഇങ്ങനെയരുൾചെയ്ത രാഘവനെനിക്കെടോ !
    ഇതിനെ സത്യമായി വിജയാ നിന്നാടിപ്പോൾ
    അതിമോദനചൊന്നേൻ വിശ്വസിച്ചീടുനീയും
    “ പങ്കജേക്ഷണ ! കൃഷ്ണ ! കാരുണ്യാമൃതസിന്ധാ
    പങ്കങ്ങളൊഴിച്ചെന്നെ കാത്തുരക്ഷിച്ചീടണം "
    ഇത്തരം ഹനുമാന്റെ വാക്കുകൾ കേട്ടനേരം
    എത്രയും സന്തോഷമായ് ഭവിച്ചു വിജയനും
    ഭക്തിയും വിശ്വാസവും ധൈര്യവുമുത്സാഹവും
    ചിത്തത്തിൽ ജയം വരുമെന്നുള്ള സന്തോഷവും
    കലർന്നുഹനുമാന്റെ പാദത്തിൽ വീണുശീഘ്രം
    മുതിർന്നവാക്കുകളാൽ സ്തുതിച്ചു പലതരം .
    “ വായുനന്ദന ! വീര്യശൌര്യവാരിധേ ! സ്വാമിൻ !
    സ്വൈരമായ് യുദ്ധത്തിനു വരത്തെത്തന്നീടണം
    നിന്തിരുവടിചെയ്ത സ്തോത്രമിന്നടിയനും
    അന്തരംവിട്ടു സ്തുതിച്ചീടുന്നേൻ നിയതമായ്
    ഭയങ്ങളെല്ലാം തീർന്നു ധൈര്യവും വർദ്ധിച്ചിതു
    ഭയങ്ങളുണ്ടാകുമോയിസ്തോത്രം ചെയ്താലിനി .
    ” ഇത്തരം ഹനുമാനെ സ്തുതിച്ചു വിജയനും
    സത്വരം ഹനുമാനും കൃഷ്ണനെ നമിച്ചിതു .
    അന്നരം ഹനുമാനോടേകദാ നന്ദാത്മജൻ
    മന്ദഹാസവും പൂണ്ടിട്ടീവണ്ണമരുൾ ചെയതു .
    “ ഉത്തമഭക്തശ്രഷ്ഠനാകിയ ഹനുമാനെ
    ചിത്തവുമെനിക്കേറ്റം കുളിർത്തതിതുമൂലം
    വിജയപ്രദമായ സാരമാം സ്തോത്രമിതു
    വിജയം വരുവാനായ് സ്തുതിക്ക വിജയാ നീ
    ഇങ്ങനെയവനിയിൽ ഭക്തന്മാർക്കെല്ലാപേർക്കും
    മതിയിൽ വിശ്വാസമായ് പാഠം ചെയ് വതിനിപ്പോൾ
    നിയമമൊന്നുചൊൽവനിന്നു ഞാൻ സന്തോഷമായ്
    നിയമിച്ചേവം പാഠം ചെയ് വാനങ്ങെല്ലാവർക്കും
    പ്രാതഃകാലത്തുദേഹശുദ്ധിയെച്ചെയ്തുകൊണ്ടു
    ചേതസി സന്തോഷമായ് വിജയപ്രദസ്തോത്രം
    നിത്യമായ് പാഠംചെയ്തുകൊണ്ടീടിൽ സർവാഭീഷ്ടം
    ചിത്തത്തിൽ വിചാരിച്ചതൊക്കവേ സാധിച്ചീടും
    ഭുക്താനന്തരം ഭക്തിയോടിതു പാഠംചെയ്താൽ
    ഭുക്തിമുക്തിയും വരുമില്ലസംശയമേതും .
    എത്രയും രഹസ്യമായിരുന്നതിപ്പോളിതു
    തത്രൈവ ലോകോപകാരാർത്ഥമായ് ചമഞ്ഞിതു
    രാത്രിയിൽ ഗൃഹങ്ങളിൽ നിത്യമായ് പാഠംചെയ്താൽ
    ആർത്തികളെല്ലാം തീർന്നു ഗൃഹവും പുഷ്ടിവരും
    ഈശ്വരഭക്തിയുണ്ടായവന്നീടുമൈശ്വര്യവും
    ശാശ്വതമായ് വരുമില്ല സംശയമേതും
    രാതിയിൽ ഗൃഹങ്ങളിൽ പാഠവും ചെയ്തീടിനാൽ
    ആർത്തിയും തീർത്തു ഞാനും നിത്യവും വസിച്ചീടും
    രാതിയിലേറെമുഖ്യമെന്നതുമറിയണം
    രാതിയിൽ പാഠംചെയ് വിനെത്രയും ജനങ്ങളെ
    വിജയപ്രദം തന്നെ പാഠം ചെയ്തനന്തരം
    വിജയനേയും രഥത്തേയും സാരഥിയാകു-
    മെന്നെയും ഹൃദിമോദാൽ ചിന്തിക്കുന്നവർകൾക്കു
    ഉന്നതമായ സർവ്വകാര്യവും താനേവരും
    പുസ്തകമിതുതൊട്ടു വന്ദിച്ചങ്ങൊരുവഴി
    തത്രൈവ പോയാൽത്തന്നെ സാധിയ്ക്കും സകലവും
    നിത്യവും ഭക്തിയോടു പാഠംചെയ്തീടുന്നോർക്കു
    സർവ്വാഭീഷ്ടവും സാധിച്ചീടുമെന്നതു ദൃഢം
    നിശ്ചലഭക്തിയോടും വിജയപ്രദമിദം
    വിശ്വസിച്ചേറ്റം പാഠം ചെയ്തീടിൻ ജനങ്ങളെ .
    ഇത്തരം ഫലശ്രുതി ഭഗവാനരുൾചെയ്തു
    ചിത്തസന്തോഷത്തോടെ ഹനുമാൻതന്നെ നോക്കി
    “ ഭാരതയുദ്ധം കഴിവോളവും രഥം തന്നിൽ
    സ്വൈരമായ് വാണീടുക ഹനുമൻ ! മഹാമതേ
    ' അങ്ങനെതന്നെയെന്നങ്ങനുവാദവും ചെയ്തു
    മംഗലമൂർത്തിതന്നെ വന്ദിച്ചു ഹനുമാനും
    വിജയൻ തനിക്കനുഗ്രഹവും ചെയ്തുകൊണ്ടു
    സജയം കൊടിമരെ പ്രാപിച്ചു വിളങ്ങിനാൻ
    പാർത്ഥനാദ്ധ്യാത്മമൊക്കെ കൃഷ്ണനുമരുൾചെയ്തു
    പാർത്ഥനും കൃതകൃത്യനായിതു സന്തോഷത്താൽ
    പാർത്ഥനും കൃഷ്ണൻ തന്നെ വന്ദിച്ചു ധൈര്യത്തോടും
    ധൂർത്തരാംകൌരവരെ വധിച്ചു ജയിച്ചിതു .
    ധർമ്മപുത്രാദികളും കൃഷ്ണൻ തന്നനുജ്ഞയാ
    ധർമ്മേണരാജ്യം പരിപാലിച്ചു വസിച്ചിതു
    “ ഇത്തരം മുഖ്യമായ വിജയപ്രദസ്തോത്രം
    നിത്യമായ് പാഠം ചെയ് വിൻ ബുദ്ധിയുള്ളവരെല്ലാം "
    ഇത്തരം പറഞ്ഞുടനടങ്ങി കിളിമകൾ
    തത്ര മംഗലം വിജയപ്രദം ശുഭം ശുഭം .
    ഇതി വിജയപ്രദസ്തോത്രമാഹാത്മ്യം സമാപ്തം

    • @smithal5078
      @smithal5078 ปีที่แล้ว +1

      Namaste sir

    • @bindhuprasobh880
      @bindhuprasobh880 3 หลายเดือนก่อน +2

      Sree sir, sir chollunnathu kettu kettu njan ethu ezhuthiyeduthu

    • @gireendrannair5092
      @gireendrannair5092 2 หลายเดือนก่อน

      .

  • @meenakumarimeena6311
    @meenakumarimeena6311 2 ปีที่แล้ว +22

    അങ്ങയേ ഭഗവാൻ അനുഗ്രഹിക്കട്ടെ ആയുരാരോഗ്യ സൌഖ്യ തോടെ സർവ്വ സൗഭാഗ്യവും തന്നനുഗ്രഹിക്കട്ടെ. പ്രണാമം അർപ്പിച്ചു കൊള്ളുന്നു

  • @sajusaju9092
    @sajusaju9092 3 ปีที่แล้ว +16

    ഞാൻ എന്നൂം ഇത് ശഽദ്ധാപൂർകേൾകകൂനുണ്ട് സാറിൻറെ അവതരണം വളരെയധികം ഭംഗിയായി ഇത് കേൾക്കാതെ പോയിരുവെങ്കിൽ ഈ ജന്മത്തിൽ വളരെ നഷ്ടമായെനെ

  • @maryjuliet5237
    @maryjuliet5237 3 ปีที่แล้ว +6

    🙏🕉️പങ്കജേക്ഷണാ കൃഷ്ണാ 🙏 എന്നും ഇതേ 👌ശബ്ദസൗകുമാര്യവും👌❤️ അക്ഷരസ്പുടതയും നിലനിർത്തി അനുഗ്രഹിക്കണേ.👌❤️👌🙏
    🎶വിജയനേയും രഥത്തേയും സാരഥിയാകുമെന്നേയും🎶
    🎶ഹൃദി മോദാൽ ചിന്തിക്കുന്നവ
    വർകൾക്കു🎶
    🎶ഉന്നതമായ സർവ്വകാര്യവും താനേവരും🎶

  • @madhu.vvasuleela5107
    @madhu.vvasuleela5107 9 หลายเดือนก่อน +2

    ഞാൻ മൂന്നാം നിലയിൽ നിന്നും വീണു ചെയ്രീയപരു ക്കു കളുമായ് രക്ഷ പെട്ടു അന്ന് തൊട്ടു കേൾക്കുന്നു ❤🙏🙏🙏

  • @user-cf4qj2wr3y
    @user-cf4qj2wr3y หลายเดือนก่อน +1

    ഞാൻ സാറിന്റെ ദേവി കവചം നിത്യവും കേൾക്കാറുണ്ട് എന്റെ ദേവി എല്ലാ സങ്കടങ്ങളിൽ നിന്നും കവചം തീർത്തു രക്ഷിച്ചു വരുന്നു 🥰🥰❤️❤️

  • @sreelakshmi7548
    @sreelakshmi7548 3 ปีที่แล้ว +51

    ❤❤❤ ആയുസ്സും ആരോഗ്യവും നൽകി ഈശ്വരൻ താങ്കളെ യും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🥰

  • @jayashreeradhakrishnan9015
    @jayashreeradhakrishnan9015 2 ปีที่แล้ว +48

    അങ്ങയുടെ ആലാപനം മനസ്സിന് ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്നു. അങ്ങക്ക് എല്ലാ അനുഗ്രഹങ്ങളും ഭാഗവാൻ നൽകട്ടെ. ഇത് ശ്രവിക്കുന്ന ഞങ്ങൾക്കും!

  • @jagadeeshmanayil
    @jagadeeshmanayil 3 ปีที่แล้ว +63

    ദൈവ സ്പർശമുള്ള ആലാപനം...... പ്രഹ്ലാദസ്തുതി അങ്ങയുടെ സ്വരത്തിൽ കേൾക്കാൻ ആഗ്രഹമുണ്ട്..... ദൈവാനുഗ്രഹം🙏

    • @thankammala1958
      @thankammala1958 3 ปีที่แล้ว +4

      🥰🥰🥰🥰🥰🥰🥰

    • @sujatharajan994
      @sujatharajan994 3 ปีที่แล้ว +3

      OM OM OM NAMO NARAYANA💥💥💥💥💥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤💐💐💐💥

    • @marykwt6452
      @marykwt6452 2 ปีที่แล้ว

      I8 oil LL k7ôkhj

    • @sajisunil1
      @sajisunil1 2 ปีที่แล้ว

      ⁶⁵

    • @padmavathikr2088
      @padmavathikr2088 2 ปีที่แล้ว +1

      Hare Rama Rama Rama Hare Krishna Krishna Krishna 🙏🙏🌷🌷

  • @shobhanair8887
    @shobhanair8887 3 ปีที่แล้ว +10

    ഇത് എനിക്കെന്റെ അച്ഛൻ പറഞ്ഞു തന്നിരുന്നു. ഞാൻ ഇത് ഇപ്പോഴും രണ്ടു നേരവും ചൊല്ലാറുണ്ട്. കൈതവ ഹീനം സ്തോത്രം മുതൽ സാധ്യമായ് വരേണമേ സർവ്വ കാര്യവും ദൃഡം എന്നതുവരെ 🙏

    • @santhakumari4319
      @santhakumari4319 4 หลายเดือนก่อน +1

      നമസ്തേ🙏 ഇത്രയും നല്ലൊരു സ്തോത്രം എന്നാണ് കേൾക്കാൻ പറ്റിയത് വളരെ വളരെ സന്തോഷം കേൾക്കാൻ പറ്റിയത് പറ്റിയ തന്നെ പുണ്യം 🙏🙏🙏🙏 ഗുരുവിന് ആരോഗ്യസൗഖ്യം ഉണ്ടാവട്ടെ ഭഗവാന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏

  • @manjulaek6489
    @manjulaek6489 5 หลายเดือนก่อน +1

    🙏ഓം നമോ നാരായണായ 🙏

  • @user-cf4qj2wr3y
    @user-cf4qj2wr3y หลายเดือนก่อน +1

    ഇത് ആദ്യമായാണ് കേൾക്കുന്നത്..... കേട്ടിട്ട് മതിവരുന്നില്ല... അങ്ങയുടെ ആലാപനവും, അക്ഷര ശുദ്ധിയും വർണ്ണിക്കുവാൻ വാക്കുകളില്ല..... ❤️❤️

  • @sajeevkumar1151
    @sajeevkumar1151 3 ปีที่แล้ว +7

    ഒരുപാട് നാൾ മുൻപ് നാം serch ചെയ്തിരുന്നു...ഈ വിജയപ്രദം...അങ്ങയുടെ ശബ്ദത്തിൽ...കിട്ടിയില്ല കാരണം നാം സ്ഥിരമായി ചൊല്ലാറുണ്ട്.അതിന്റെ ശെരിയായ രീതി എനിക്കൊരു സംശയം ഉണ്ടായിരുന്നു...ഇന്നആണ് അത് കിട്ടിയതു....ഭാഗ്യം....എല്ലാം മഹാദേവൻ അനുഗ്രഹം....ഒരുപാട് നന്ദി അറിയിക്കുന്നു..ഒപ്പം അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കുന്നു....ശംഭോ മഹാദേവ....ഓം ഗുരുഭ്യോ നമഃ

  • @premshyju914
    @premshyju914 11 หลายเดือนก่อน +5

    ദൈവാനുഗ്രഹം ഉള്ള ഗായകൻ.....
    പ്രകൽഭനായ അച്ഛന്റ മകനായി ജനിച്ചത് മുൻ ജന്മ സുകൃതം അഭിനന്ദനങ്ങൾ 🙏

  • @sujiths5445
    @sujiths5445 2 ปีที่แล้ว +5

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🦅🦅🦅🦅

  • @sreekumarisree7740
    @sreekumarisree7740 ปีที่แล้ว +6

    🙏🙏🙏 എത്ര ഹൃദയ സ്പർശിയായ ആലാപനം
    കൃഷ്ണാ ഗുരുവായൂരപ്പാ

  • @renji.rrenji.r7918
    @renji.rrenji.r7918 3 ปีที่แล้ว +23

    എല്ലാവര്ക്കും നന്മകളുണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️

  • @swapnamolma8689
    @swapnamolma8689 2 ปีที่แล้ว +2

    ഞാൻ എന്നും ഇത് കേൾക്കുന്നുണ്ട്.സാറിന് ആയുസ്സും ആരോഗ്യവും നൽകാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നൂ.

  • @komalnair2298
    @komalnair2298 3 ปีที่แล้ว +26

    നമസ്തേ സർ!
    അതിമനോഹരമായ സ്തോത്രം!
    ആലാപനം മനസ്സിൽ തൊടുന്നു.
    ഹൃദ്യമായ സ്വരമാധുരി
    കേട്ട് ലയിച്ചിരുന്നു. 🙏

  • @manikandakumarm.n2186
    @manikandakumarm.n2186 5 หลายเดือนก่อน +2

    സാർ നമസ്തേ 🙏🙏🌹🌹

  • @manjulaek6489
    @manjulaek6489 5 หลายเดือนก่อน +1

    ഭഗവാൻ ശരണം 🙏

  • @shaibasreejith7586
    @shaibasreejith7586 15 วันที่ผ่านมา

    എല്ലാവർഷവും രാമായണപാരായണം കേൾക്കുന്നത് സാറിന്റെ യാണ്.പറഞ്ഞറിയിക്കാൻ വയ്യാത്ത അനുഭൂതി ആണ്.ഒത്തിരി സ്നേഹം.❤️

    • @KAVALAMSRIKUMAR
      @KAVALAMSRIKUMAR  15 วันที่ผ่านมา

      ഇത്തവണ പുതിയ പാരായണം ഉണ്ട്‌...

  • @nandakumarm.p651
    @nandakumarm.p651 10 หลายเดือนก่อน +1

    Hare rama Hare rama rama rama Hare Hare

  • @vinukeralamc
    @vinukeralamc 3 ปีที่แล้ว +14

    സർ നമസ്കാരം ഞാൻ വിനോദ് പാലക്കാട്‌. അങ്ങയുടെ എല്ലാ കീർത്തനങ്ങളും മന്ത്ര ആലാപനങ്ങളുമാണ് ഇപ്പോൾ ഞങ്ങളുടെ വീട്ടിൽ ദിനാരംഭത്തിന് ഊർജം നൽകുന്നത്

  • @ania8452
    @ania8452 ปีที่แล้ว +2

    നിതൃ വു൦ കേൾക്കുന്നു , ലോക ന൯മയ്ക്കായു൦, സ്വയം കകാരൃത്തിനായു൦ എടുത്ത തീരുമാനങ്ങളുടെ വിജയം വരുവാനായി, വിശ്വാസത്തോടെ കേൾക്കുന്നു.

  • @bio22456
    @bio22456 3 ปีที่แล้ว +14

    ആയിരമായിരം നന്ദിയോടെ അങ്ങേയ്ക്ക് എന്റെ മനസ്സു നിറഞ്ഞ മംഗളാശംസകൾ .🙏

  • @nandakumarm.p651
    @nandakumarm.p651 10 หลายเดือนก่อน +2

    Hare rama daily chollaarund

  • @sreelathas6246
    @sreelathas6246 ปีที่แล้ว +1

    ശ്രീ സീതാ ലക്ഷ്മണ ഭരത ശതൃഖ്ന ഹനുമാത് സമേത ശ്രീ രാമ ചന്ദ്ര സ്വാ മിനെ നമഃ 🙏🙏🙏

  • @dhanyaaneesh4279
    @dhanyaaneesh4279 3 ปีที่แล้ว +21

    🙏🙏🙏🙏
    ഒരു സമയത്ത് എന്റെ ആശ്വാസമാ യിരുന്നു വിജയപ്രദ സ്തോത്രം

    • @ambikanair2300
      @ambikanair2300 3 ปีที่แล้ว +2

      Pray for total success at this belated juncture, in a predicament, may god bless us all , the only prayer be fulfilled..

    • @ambikanair2300
      @ambikanair2300 3 ปีที่แล้ว +1

      Success will be mine,hope so .

  • @littleideaentertainments2190
    @littleideaentertainments2190 2 ปีที่แล้ว +16

    ഇനിയും ഈ ഹൃദ്യമായ ഓരോ സ്തോത്രങ്ങളും ചൊല്ലുവാൻ ഭഗവാൻ എന്നും എപ്പോഴും അങ്ങയെ അനുഗ്രഹിക്കുമാറാകട്ടെ.'

    • @littleideaentertainments2190
      @littleideaentertainments2190 2 ปีที่แล้ว +1

      സാർ, ശ്യാമളാ ദണ്ഡകം ഒന്ന് പാരായണം ചെയ്യാമോ അങ്ങയുടെ ഓരോ വരിയും മനസ്സിൽ പതിയും അതിനാലാണ് കേൾക്കാൻ വളരെ ആഗ്രഹമുണ്ട് നമസ്കാരം

    • @pushpasreevatsam3875
      @pushpasreevatsam3875 ปีที่แล้ว

      DanyamaesamdoshamGodblessyou

  • @rohinimanju8173
    @rohinimanju8173 2 ปีที่แล้ว +3

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻

  • @selinprakash4085
    @selinprakash4085 2 ปีที่แล้ว +18

    ഹൃദ്യമായ ആലാപനം,ഭക്തി സാന്ദ്രം......അഭിനന്ദനങ്ങൾ...!!!

  • @kalavenugopalan610
    @kalavenugopalan610 3 ปีที่แล้ว +26

    ശ്രീ രാമ രാമേതി രമേ രാമേ മനോരമേ.. സഹസ്ര നാമ തത്തുല്യം രാമ നാമ വരാനനേ..🙏🙏🙏🙏🙏.. Jai Sreeram.. Jai Hanuman..🙏🙏🙏

  • @kanthimathydk9682
    @kanthimathydk9682 5 หลายเดือนก่อน +1

    വിജയപ്രദ സ്തോത്രം കേട്ടപ്പോൾ സന്തോഷമായി.....🙏🙏

  • @ushajayan5679
    @ushajayan5679 3 ปีที่แล้ว +15

    ഞാൻ കുറച്ചു കൊല്ലം ആയി എന്നും ചൊല്ലാറുണ്ട്, ഇന്ന് യാദൃശ്ചികമായി ഇത് കണ്ടപ്പോൾ കേട്ടിരുന്നു പോയി 🙏

    • @jeenaroy9459
      @jeenaroy9459 3 ปีที่แล้ว +1

      Re shlokam evidae nokiya mam chollunnathu onnu paranju tharumo

    • @shylajamohandas6100
      @shylajamohandas6100 3 ปีที่แล้ว +2

      You can buy this book named Vijayapradha stostram from book stall

    • @preethamanoj9916
      @preethamanoj9916 3 ปีที่แล้ว +1

      @@jeenaroy9459 u can buy it from guruvayoor

  • @sreekumarr5386
    @sreekumarr5386 9 หลายเดือนก่อน +1

    ഓം നമോനാരായണ 🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sarojadevisivasankar7454
    @sarojadevisivasankar7454 3 ปีที่แล้ว +19

    ഞാൻ കുറേ വര്ഷങ്ങളായി ചൊല്ലുവാറുണ്ട്. ഈ ശബ്ദത്തിൽ കേട്ടപ്പോൾ വളരെയധികം സന്തോഷം. കേൾക്കാതെ പോയിരുന്നുവെങ്കിൽ നഷ്ടമായേനെ

    • @ambikanair2300
      @ambikanair2300 3 ปีที่แล้ว +1

      The most appropriate path to lead the mass to a peaceful destination is to guide them to achieve equilibrium of mind and heart.This can be achieved by repeated chanting of mantras with total concentration and dedication to the subject matter ,the purpose of the prayer,yield to the ultimate goal.Sincere prayer will pay the full result .

    • @gknair4375
      @gknair4375 ปีที่แล้ว

      @@ambikanair2300pp

    • @saralakurup1476
      @saralakurup1476 ปีที่แล้ว

      ​@@ambikanair2300

    • @jyothi2022
      @jyothi2022 ปีที่แล้ว

      ചൊല്ലിയിട്ട് വിജയം ഉണ്ടായിട്ടുണ്ടോ?

  • @sumamole2459
    @sumamole2459 2 ปีที่แล้ว +10

    സാറിന്റെ എല്ലാ കീർത്തനങ്ങളും കേൾക്കാറുണ്ട്. 🙏🌹🙏🌿🕉️💕

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 ปีที่แล้ว +4

    കാവാലം അയ്യപ്പ ജീ , സമൂഹത്തിനാർപ്പിച്ച വഴിധൂറിയമോ ശ്രീ ജീ 🌹👏🌹👏🌹👏❤❤👍👍👍❤❤❤🙏🙏🙏💞💞💞💕💕💕😆😆😆😍😍😍🤩🤩🤩🌹🌹🌹👌👍👏🌹❤❤❤❤❤❤❤🙏🙏🙏......!!!!!!!!!!!!*****!!!!!🌹🌹🌹

  • @yamininair875
    @yamininair875 3 ปีที่แล้ว +8

    Njan cheruppathil chollipadhicha Vijayapradasthothram angaude nadathil kelkan sadhichathil santhosham🙏sakshal SriParthasardhi anugrahikkate.🙏

  • @mohanannair9468
    @mohanannair9468 ปีที่แล้ว +4

    🙏❤🌹 ഓം നമോ ഭഗവതേ ഹനുമതേ ,വിജയപ്രദവരോപദേശ, കാരണ മൂർത്തേ സർവ്വദാ രക്ഷ രക്ഷ മഹാഭോ 🌹❤🙏

  • @chandrikakeeran3219
    @chandrikakeeran3219 2 ปีที่แล้ว +32

    അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് ശാന്തിയും സമാധാനവും സ്വാതന്ത്ര്യവും കിട്ടട്ടെ

    • @sree2549
      @sree2549 2 ปีที่แล้ว +4

      Rakshasanmarude thadavilanu avar ..ningal paranjath valare correct Anu ...

    • @indiraramdas9280
      @indiraramdas9280 10 หลายเดือนก่อน

      L

    • @chandrasekharankarthikeyan3047
      @chandrasekharankarthikeyan3047 7 หลายเดือนก่อน

      Nearly 100 rapes in every 24 hours in our motherland. May god save our mothers and sisters.

    • @chandrasekharankarthikeyan3047
      @chandrasekharankarthikeyan3047 หลายเดือนก่อน

      And also for the crores starving in india.

  • @mohanannair9468
    @mohanannair9468 ปีที่แล้ว +1

    🙏❤🌹 ഓം നമോ ഭഗവതേ ,പാർത്ഥസാരഥേ,, ഗീതോപദേശ, മുത്തമ,മതു, ധ്വജസ്ഥിത ശക്തി യുക്തൻ മാരുതിയും ,മഹാഭാരത യുദ്ധമതും ധർമ്മരക്ഷണം ,ഓർക്കി ല ന ന്ത മത്ഭുതം മഹാപ്രഭോ ,ശ്രീകൃഷ്ണാർപ്പണമസ് തു: സർവ്വലോക രക്ഷകാ ,ശ്രീ നാരായണ സ്വാമീ .🌹❤🙏

  • @sivakami5chandran
    @sivakami5chandran 2 ปีที่แล้ว +8

    My favorite line is Enthado vijaya !! What an intimacy with his frnd or devotees..!Madhava..krshna..guruvayoorappa.Hara hara mahadeva... I heard twice daily. Outstanding singing our great great singer 👌👌🙏🙏🤝🤝💅💅💅💅

  • @gopalakrishnannairc2458
    @gopalakrishnannairc2458 ปีที่แล้ว +4

    നല്ല അക്ഷരസ്പുടതയോടെ യുള്ള ചൊല്ലൽ, ഗംഭീരം.

  • @KavitaRaniRenjith
    @KavitaRaniRenjith หลายเดือนก่อน +1

    സർ ഞാൻ എന്നും വായിക്കും ആയിരുന്നു. ഇപ്പോൾ സമയം കിട്ടാറില്ല അത്കൊണ്ട് ഇതു ആണ് എന്നും കേൾക്കുന്നത്. കേട്ട് കഴിയുമ്പോൾ കോൺഫിഡൻസ് കൂടും. കർമ്മം ചെയ്യാൻ കൂടുതൽ എനർജി കിട്ടും പോസിറ്റീവ് വൈബ് കിട്ടും. താങ്ക്സ് 💕🥰ആശംസകൾ അഭിനന്ദനങ്ങൾ

  • @sujiths5445
    @sujiths5445 2 ปีที่แล้ว +5

    രാമ രാമ ജയ രാജാ റാം 🙏🙏രാമ രാമ ജയ സീത റാം 🙏🙏

  • @snehalathasunil3828
    @snehalathasunil3828 4 หลายเดือนก่อน +1

    വള ളെ നാളത്തെ ആഗ്രഹം സാധിച്ചു ഈശ്വരന്റെ അനുഗ്രഹം🙏🙏🙏🙏🙏

  • @vilasininair7178
    @vilasininair7178 2 ปีที่แล้ว +2

    വാക്കുകളടെ വളരെ സ്പുടതയോടെ സാവധാനത്തിൽ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ആണ് ആലാപനം. പുസ്തകം കയ്യിൽ കിട്ടിയിട്ട് കുറച്ചു കാലമായി. പക്ഷേ ശരിയായ വിധം ചൊല്ലാൻ മനസ്സിലായത് ഇപ്പോഴാണ്. ഇനിയും ധാരാളം അവസരങ്ങൾ കൂടി ഉണ്ടാക്കി തരാൻ jagadeeswaranodu പ്രാർത്ഥിക്കുന്നു.🙏🌿🌹🌹

  • @sreejitht.s5220
    @sreejitht.s5220 9 หลายเดือนก่อน +3

    🙏🏻 ഇന്നും രാവിലെ കേൾക്കുമ്പോൾ മനസിന്‌ വല്ലാത്ത ഒരു ഫീൽ ആണ്, പിന്നെ അങ്ങയുടെ ശബ്ദത്തിൽ കേക്കുമ്പോളും 🙏🏻🥰. ഹരേ കൃഷ്ണ & രാമ....🙏🏻

  • @radamaniamma749
    @radamaniamma749 2 ปีที่แล้ว +28

    മകനെ - നിൻ ആലാപനസൌകുമാര്യം ഈശ്വരാനുഗ്രഹ oതന്നെ - എന്നും ഭഗവാൻ അങ്ങയോടൊത്തു നില്ക്കാൻ ഇടയാവട്ടെ.

    • @KAVALAMSRIKUMAR
      @KAVALAMSRIKUMAR  2 ปีที่แล้ว +2

      🙏

    • @sreemanju7176
      @sreemanju7176 2 ปีที่แล้ว

      Jjkkkjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjkkkkkjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm.Poi poi po po

  • @preethatpm7807
    @preethatpm7807 ปีที่แล้ว +10

    Sir
    ഞാൻ എന്റെ ആഗ്രഹങ്ങൾ നടക്കാൻ വേണ്ടി പ്രാർത്ഥിച്ചിട്ട് ഇത് കേൾക്കാറുണ്ട്
    ഭഗവാൻ എന്റെ ആഗ്രഹം നടത്തി ത്തന്നിട്ടുണ്ട്
    എനിക്ക് വിശ്വാസം ആണ്
    അങ്ങയോട് എനിക്ക് വളരെ നന്ദിയുണ്ട്
    🙏🙏🙏🙏

  • @sathyjeevan43
    @sathyjeevan43 3 ปีที่แล้ว +18

    സർ ന്റെ എല്ലാ പ്രാർത്ഥനകളും കേൾക്കാറുണ്ട്.. ഭക്തി സാന്ദ്രം 🙏🙏

  • @ramabaik5284
    @ramabaik5284 11 หลายเดือนก่อน +1

    Aum sreeramajayam sreeramajayam raghuramajayam

  • @thushara.t.s4357
    @thushara.t.s4357 3 ปีที่แล้ว +12

    ഞാൻ എന്നും ജപിക്കും വിജയപ്രദ സ്തോത്രം.... 🙏🙏... 🎊💖🎊

    • @arun2702
      @arun2702 2 ปีที่แล้ว

      Good 👍

  • @jayashreejayarajan5227
    @jayashreejayarajan5227 3 ปีที่แล้ว +14

    നമസ്കാരം Sir 🙏 അതിമനോഹരം
    കേൾക്കാൻ കഴിഞ്ഞത് പൂർവ ജന്മ സുകൃതം 🙏🙏🙏🙏🙏

    • @bhasic3173
      @bhasic3173 2 ปีที่แล้ว

      Jaishree ram... Jai hanuman 🙏🙏🙏🙏🙏latha bhasi❤

  • @urmilanarayanankutty988
    @urmilanarayanankutty988 2 ปีที่แล้ว +7

    ഞാനും ഇത് നിത്യവും രണ്ടു നേരം ജപിക്കുന്നുണ്ട്,അതിൻ്റെ സംതൃപ്തി എത്ര പറഞ്ഞാലും മതിവരില്ല.ഒരായിരം ആശംസകളും പ്രാർത്ഥനകളും നേരുന്നു.

    • @balajiassociates962
      @balajiassociates962 2 ปีที่แล้ว +1

      How is your experience? 1 time is it?

    • @eshoo8183
      @eshoo8183 2 ปีที่แล้ว +1

      Ethu periods ayirikubo vayikavo .pls reply

  • @user-ps9kv6wd6l
    @user-ps9kv6wd6l 11 หลายเดือนก่อน +1

    ഹരേ രാമ ഹരേ കൃഷ്ണ
    ഓം അഞ്ജനായ സ്വാമിയേ

  • @ramabaik5284
    @ramabaik5284 3 ปีที่แล้ว +4

    Sirnte mikka stothtaragalum kelkarunt manassas nalla santhosham agaye bhagavan anugrahikate 🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏

  • @susharaj8945
    @susharaj8945 3 ปีที่แล้ว +11

    🙏 13 years ayi nithyavum cholarunduuu....in Ur voice great sir..

  • @thankamonymohan7505
    @thankamonymohan7505 3 ปีที่แล้ว +6

    വിജയപ്രദ സ്തോത്രം ശ്രവിക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. വളരെ അർത്ഥവത്തായ സ്തോത്രം. ഹരേ കൃഷ്ണാ 🙏🙏🙏🌹

  • @prasannakumari2505
    @prasannakumari2505 3 ปีที่แล้ว +6

    Sthothram started fro. 21.08 to 31 minutes

  • @rajeshcholamparambil6511
    @rajeshcholamparambil6511 2 ปีที่แล้ว +6

    Divasavum kellkumbol manasinnu shanti vannuu thudaghee sir💕

  • @jayasreepjayamohan3619
    @jayasreepjayamohan3619 3 ปีที่แล้ว +12

    Namaskaram Sree Sreekumar.....Manoharam...Daivam angaye anugrahikkatte...oppam kelkkunna nangaleyum...Devine voice...Ellaa vijayangalum ellavarkkum undavatte🙏🙏🙏🙏

  • @mohananvp1932
    @mohananvp1932 3 ปีที่แล้ว +8

    .🙏🙏🙏🕉️ Hanuman swmi SREE anjanami jai sree ram kathukollana 🙏🙏🙏🙏

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 ปีที่แล้ว +1

    നാനൂറ് വർഷങ്ങൾക്ക് ശേഷം വടക്കെ മലബാറിൽ യജ്ഞവേദി ഒരുങ്ങുന്നു. കണ്ണൂർ ജില്ലയിൽ പയ്യന്നൂരിലെ കൈതപ്രം ഗ്രാമം സോമയാഗത്തിന് വേദിയാകുന്നു....
    യജമാനൻ കൊമ്പംങ്കുളം ഇല്ലത്ത് ഡോ.വിഷ്ണു നമ്പൂതിരിയും യജമാനപത്നി ഡോ.ഉഷ അന്തർജനവുമാണ്...
    മഹാ സോമയാഗത്തിന് മുന്നോടിയായി യജമാനനും പത്നിയും അനുഷ്ഠിക്കേണ്ട കർമ്മങ്ങൾക്ക് ഇല്ലത്ത് തുടക്കമായി. ദേവഭൂമി എന്നറിയപ്പെടുന്ന കൈതപ്രം ഗ്രാമത്തിൽ അടുത്ത വർഷം മാർച്ച് പകുതിയിൽ ആണ് സോമയാഗം നടത്തപ്പെടുന്നത്. ഇപ്പോൾ കൊമ്പംങ്കുളം ഇല്ലത്ത് യാഗത്തിന് മുന്നോടിയായുള്ള ആചാര അനുഷ്ടാന കർമ്മങ്ങൾ തുടങ്ങി കഴിഞ്ഞു.
    ആദ്യകർമ്മമായ കൂശ്മാണ്ഡഹോമം മാർച്ച് 31ന് തുടങ്ങും. യജമാനനും പത്നിയും പുരുഷാർത്ഥങ്ങളെ ( കാമം, ക്രോദ്ധം, മോഹം, രാഗം) ജയിക്കാനായി നടത്തുന്ന സമ്മീതവ്രതം എന്ന ചടങ്ങാണ് ആദ്യം.
    യജമാനനും പത്നിക്കും അറിഞ്ഞോ അറിയാതയോ വന്നു ചേർന്ന തെറ്റുകൾക്കുള്ള പ്രായശ്ചിത്തമായാണ് കൂശ്മാണ്ഡഹോമം ചെയ്യുന്നത്. യജുർവേദത്തിലെ ആരണ്യകത്തിൽ നിന്നുള്ള കൂശ്മാണ്ഡ മന്ത്രമെന്ന പേരിലുള്ള മന്ത്രങ്ങൾ ചൊല്ലിയാണ് മൂന്ന് ദിവസത്തെ ഹോമം നടക്കുന്നത്. മാർച്ച് 31, എപ്രിൽ 1, 2 തീയതികളിലാണ് ഇത് നടത്തുന്നത്. കൂശ്മാണ്ഡവ്രതം അനുഷ്ഠിക്കുന്ന മൂന്ന് ദിവസം മന്ത്രോചാരണത്തിന് ഒഴികെയുള്ള സമയങ്ങളിൽ യജമാനനും പത്നിയും മൗനവ്രതത്തിലായിരിക്കും. ഭക്ഷണം പാലും പഴവും മാത്രം. വെറും നിലത്ത് വിശ്രമിക്കും....
    സോമയാഗത്തിൻ്റെ അതിപ്രധാന ചടങ്ങായ അഗ്ന്യാധാനത്തിന് മുന്നോടിയായി യജമാനനും പത്നിയും ചിത്തശുദ്ധി വരുത്താനാണ് കൂശ്മാണ്ഡവ്രതം അനുഷ്ടിക്കുന്നത്. മൂന്ന് ദിവസത്തെ ഈ ചടങ്ങുകൾക്ക് ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട് കാർമ്മികത്വം വഹിക്കും. നെയ്യും പ്ലാശിൻ കുഴയും പ്ലാശിൻ ചമതയുമാണ് പ്രധാന ഹോമദ്രവ്യങ്ങൾ.
    വസന്ത ഋതുവിൽ ഉത്തരായാണവും വെളുത്ത പക്ഷവും ദേവനക്ഷത്രവും ഒത്തുചേർന്ന് വരുന്ന മെയ് 2, 3 തിയതികളിലാണ് സോമയാഗത്തിന് മുന്നോടിയായി നടക്കുന്ന അതിപ്രധാന ചടങ്ങായ “അഗ്ന്യധാനം” .
    അഗ്ന്യാധാനത്തിന് ശേഷം യജമാനൻ “അടിതിരി” എന്നറിയപ്പെടും. അടിതിരി ആയതിനു ശേഷമേ സോമയാഗം നടത്താനുള്ള അവകാശം കൈവരൂ...
    ആറ് ദിവസം നീണ്ട് നില്ക്കുന്നതാണ് സോമയാഗം. ഋഗ്വേദത്തിലേയും യജുർവേദത്തിലേയും മന്ത്രങ്ങളാണ് ഉരുവിടുന്നത്. ആ ദിവസങ്ങളിൽ യജമാനനും പത്നിയും അതികഠിനമായ വ്രതത്തിൽ ആയിരിക്കും. ഒരു സന്യാസി അനുഷ്ഠിക്കേണ്ടതിനെക്കാളും കഠിനമായ അനുഷ്ടാനങ്ങൾ. യാഗം കഴിയുന്നതുവരെ മലമൂത്ര വിസർജനാധികൾ പാടില്ല. അതിനാൽ ചെറുചൂടുപാൽ മാത്രമായിരിക്കും ആറു ദിവസങ്ങിൽ സേവിക്കുക. വേദമന്ത്രമല്ലാതെ മറ്റൊന്നും ഉരിയാടാൻ പാടില്ല. വെറും തറയിൽ കിടന്നുറുങ്ങണം, കൈമുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ടിരിക്കണം, ഹോമം ചെയ്യുമ്പോൾ മാത്രമെ കൈനിവർത്താൻ കഴിയു.. ചിരിയുൾപ്പടെ മുഖത്ത് യാതൊരു വിധ ഭാവങ്ങൾ ഉണ്ടാകാൻ പാടില്ല. ആറാം ദിവസം യാഗശാല അഗ്നിക്കിരയാക്കുന്നതോടെ സോമയാഗം അവസാനിക്കും. യാഗാഗ്നിയുമായി യജമാനൻ ഇല്ലത്തേക്ക് പോകുകയും ഇല്ലത്ത് യാഗാഗ്നി കെടാവിളക്കായി സൂക്ഷിക്കുകയും ചെയ്യും.
    സോമയാഗത്തിന് ശേഷം യജമാനൻ “സോമയാജിപ്പാട്”എന്നും യജമാനപത്നി “പത്തനാടി” എന്നറിയപ്പെടുകയും ചെയ്യും.
    യാഗത്തിന് പതിനേഴ് വൈദികർ പങ്കെടുക്കും. നാടിൻ്റെ സർവൈശ്വര്യത്തിനും നന്മക്കും വേണ്ടിയാണ് സോമയാഗം നടത്തപ്പെടുന്നത്. കൈതപ്രം ഗ്രാമത്തിൽ പൊതുജനത്തിന് പങ്കെടുക്കാൻ കഴിയുന്ന തരത്തിലായിരിക്കും യജ്ഞവേദി ഒരുക്കുക.
    മഹായാഗത്തിനായി നമുക്ക് പ്രാർത്ഥിച്ചു കാത്തിരിക്കാം..
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SN-ys8kb
    @SN-ys8kb 3 ปีที่แล้ว +4

    Lokam muzuvanu ...shanthiyu samadhanam ......niryatte🙏
    Dharmam vijayikatte......
    Threthayugathile... pole.........
    Raama Rama....🙏🙏🙏

  • @getha4435
    @getha4435 ปีที่แล้ว +2

    🙏super sir ipozhanu kelkunathu. Nashtamai thonunu sir namaskaram🙏🙏🙏💕💕💕

  • @ramabaik5284
    @ramabaik5284 11 หลายเดือนก่อน +1

    Aum sreeramajayam sreeramajayam sreeramajayam sreeramajayam 🙏🙏🙏🙏

  • @nadiyaliju2311
    @nadiyaliju2311 2 ปีที่แล้ว +2

    പ്രണാമം 🙏സർ 🙏 ഗീതോപദേശം മനസ്സിൽ തെളിഞ്ഞു. ശ്രീ പരമേശ്വര കേശാദി പാദവും മിഴിവാർന്നു കണ്ടു 🙏 ശ്രീ രാമ പ്രഭു ആഞ്ജനേയന് നൽകിയ അടയാള വാക്യം എന്തായിരുന്നുവെന്നു ഇപ്പോഴാണ് മനസ്സിലായത്. അങ്ങേക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏

    • @subisurya2169
      @subisurya2169 2 ปีที่แล้ว

      എന്തായിരുന്നു അടയാളവാക്യം പറഞ്ഞു തരാമോ

  • @sreekalamenon6342
    @sreekalamenon6342 3 ปีที่แล้ว +3

    Agayude spudathayodu kude Ulla parayanam athi manoharam. Daivam anugrahikkatte.Hari om

  • @jamesxaviour5921
    @jamesxaviour5921 2 ปีที่แล้ว +2

    ശരിയാണട്ട കേൾക്കാൻ നല്ല രസമുണ്ട് ഹൃദയ സ്പർശി ഒരു പോസിറ്റിവിറ്റി താങ്ക്കൂ കാവാലം 😀🙏😍👌💞

  • @KAVALAMSRIKUMAR
    @KAVALAMSRIKUMAR  6 หลายเดือนก่อน +1

    Sreemad Bhagavatham | Mahathmyam | Adhyayam 1 | Kavalam Srikumar |
    th-cam.com/video/nzoan0SkW9c/w-d-xo.html

  • @KAVALAMSRIKUMAR
    @KAVALAMSRIKUMAR  2 ปีที่แล้ว

    ലോകവിഘ്നങ്ങളെല്ലാം തീർത്തുരക്ഷിച്ചീടുവാൻ
    നാഗഭൂഷണാ തവ കാരുണ്യദയാവശാൽ
    വാരണവേഷം പൂണ്ടു രമിച്ച ഗണേശനെ
    പാരാതെ പാർവ്വതിക്കു കൊടുത്ത നാഥാ ജയ
    ക്ഷീരവാരിധിമഥനാന്തരേ വാസുകിയെ
    പാരാതെ കരം തന്നിൽ കങ്കണമായ് ചേർത്തൊരു
    സർവദേവതാരൂപ ! ഈശ്വര ! ശംഭോ ! ശിവ !
    പർവ്വതാത്മജാകാന്ത ! സർവ്വം മേ ജയ ! ജയ !
    ദക്ഷഗർവവും തീർത്തു വീരഭദ്രനെക്കൊണ്ടു
    കാൽക്ഷണം ജീവൻനൽകി യാഗവും മുടിച്ചുടൻ
    താരകാസുരൻതന്നെ കൊല്ലുവാൻ കുമാരനെ
    പാരാതെ ജനിപ്പിച്ചു ദേവകളെ രക്ഷിച്ച
    സർവ്വദേവതാത്മാവാം ഈശ്വര ! ശംഭോ ! ശിവ !
    പർവ്വതാത്മജാകാന്ത! സർവ്വം മേ ജയ ! ജയ !
    ബാണനു സർവ്വാഭീഷ്ടം ദാനം ചെയ്തൊരുമൂലം
    ബാണന്റെ ഗൃഹംതന്നിൽ കാത്തുകൊണ്ടനാരതം
    ഭൂതവൃന്ദങ്ങളോടും പാർവ്വതീദേവിയോടും
    ചേതസി മോദാൽ ഭക്തരക്ഷണം ചെയ്തുമൂർത്തേ !
    സർവ്വദേവതാരൂപ ! ഈശ്വര ! ശംഭോ ! ശിവ !
    പർവ്വതാത്മജാകാന്ത ! സർവ്വം മേ ജയ ! ജയ !
    വിഷ്ണുമായയെക്കണ്ടു ഭ്രമിച്ചു ചമഞ്ഞുടൻ
    തൽക്ഷണം ക്രീഡിപ്പാനായാരംഭിച്ച നേരത്തിങ്കൽ
    അക്ഷണമതുസാധിച്ചാനന്ദിച്ചോരുമൂർത്ത
    പക്ഷിവാഹനസേവ്യാ നമസ്തേ നമോ നമഃ
    സർവ്വദേവതാരൂപ ! ഈശ്വര !ശംഭോ ! ശിവ !
    പർവ്വതാത്മജാകാന്ത !സർവ്വം മേ ജയ ! ജയ !
    കോടിസൂര്യപ്രകാശമായ് വിളങ്ങീടുന്നൊരു
    കോടീരം തന്നിൽ ബാലചന്ദ്രനും ഗംഗതാനും
    തുമ്പയും വിലദളം ഭക്തന്മാരർച്ചിച്ചുള്ള -
    തമ്പോടുധരിച്ചോരു മൌലിയും മനോഹരം .
    നിടിലതടംതന്നിൽ വഹ്നിനേത്രവും പിന്നെ
    ചുടലാധാരമായ ഭസ്മധൂളിയുമേറ്റം
    ഗണ്ഡവും മിന്നുന്നോരു ചാരുകുണ്ഡലങ്ങളും
    കർണ്ണവും നാസികയും ഭക്തരെ രക്ഷിച്ചീടും
    ചാരുവായ് മൃദുതരം മന്ദമായ് കടാക്ഷിക്കും
    വാരിജദളസമം നേത്രവും മനോഹരം
    നീലരേഖയെ ധരിച്ചോരു കണ്ഠവും പിന്നെ
    ചാലവേ രുദ്രാക്ഷമായുളെളാരു മാല്യങ്ങളും
    അസ്ഥിമാലയും മുത്തുമാലയും വില്വമാല
    എത്രയും മനോഹരമായുള്ള മാല്യങ്ങളും
    ശൂലവും കപാലവും മാലയും കുഠാരവും
    ചാലവേ ധരിച്ചോരു കരപങ്കജങ്ങളും
    മാരവൈരിയാം ദേവൻ തൻ മെയ്യിലണിഞ്ഞോരു
    ചാരുഭൂഷണാവലി വീഥിയുമെത്രരമ്യം
    സർപ്പകങ്കണങ്ങളും സർപ്പകാഞ്ചിയും പിന്നെ
    സർപ്പമാലയും സർപ്പമണിഭൂഷണങ്ങളും
    ബ്രഹ്മാണ്ഡകടാഹവും തന്നുളളിൽ വസിച്ചീടും
    നന്മയാമുദരവും സുന്ദരം ജഘനവും
    ശാർദൂലചർമ്മം ധരിച്ചുളേളാരു കടിതടേ
    ആർദ്രത ചേർന്നുള്ളൊരു രൂപവും മനോഹരം
    കണങ്കാലതും ഭക്തജനങ്ങൾ വിരവൊടു
    വണങ്ങും പാദം രണ്ടുമെത്രയും മനോഹരം
    കാൽച്ചിലമ്പതും നൃത്തം ചെയ്യുന്ന ശബ്ദങ്ങളും
    ചേർച്ചയായ് പ്രകാശിക്കും മംഗലധ്വനികളും
    ഹിമവൽപുത്രിയായ ദേവിതാൻ വസിച്ചീടും
    വാമഭാഗവും തിരുമേനിയും സദാഹൃദി
    ആദ്യന്തഹീനൻതന്നെ ചിന്തിക്കവിരവിൽ നീ
    സാദ്ധ്യമായ് വരുമെന്നാൽ സർവ്വകാര്യവും ദൃഢം
    എത്രയും ഗുഹ്യമിതു നിന്നോടു ചൊന്നേനിപ്പോൾ
    ചിത്തത്തിൽ ഭക്തിയോടും നിത്യമായ് പാഠം ചെയ്തു
    സർവ്വാത്മാ നിശ്ചഞ്ചലൻ തന്നെ ധ്യാനിച്ചുകൊണ്ടാൽ
    സർവ്വവും സാദ്ധ്യമായി വരുമെന്നതേ വേണ്ടു .
    ജാനകിയ്ക്കൊട്ടുനിന്നെ വിശ്വാസം വന്നീടുവാൻ
    ഞാനൊരടയാളവാക്കു ചൊല്ലീടുവൻ കേൾ നീ :
    കല്യാണാന്തരേ മണിയറയിൽ വിരവൊടു
    കല്യാണിയോടുംകൂടി സുഖിച്ചുവാഴുന്നരം
    പാദശുശ്രൂഷ ചെയ്‌വാൻ മാനിനീജനകജാ
    മാനസംതന്നിലോർത്തിട്ടംഗുലീയങ്ങളെല്ലാം
    അംഗുലത്തിങ്കൽ നിന്നങ്ങെടുത്തുവച്ചുകൊണ്ടു
    ഭംഗിയോടെന്റെ പാദം മെല്ലവേ തലോടിനാൾ
    അന്നേരമംഗുലീയമെന്തു നീ വിയോഗിക്കാൻ
    എന്നുകേട്ടവൾതാനുമെന്നോടു ചൊല്ലീടിനാൾ
    നിന്നുടെ പാദം കരിങ്കല്ലിൽത്തട്ടിയമൂലം
    സുന്ദരിമനോഹരിയാകിയോരഹല്യയായ്
    ഇന്ദ്രനീലക്കല്ലായുള്ളോരംഗുലീയങ്ങൾ
    സുന്ദരമായുള്ളോരു പാദേ സ്പർശിക്കുന്നാകിൽ
    സുന്ദരിമാരായ് വരുമെന്നോർത്തു ഭയപ്പെട്ടു .
    ഇന്നു ഞാൻ സ്പർശിക്കാതെയിരുന്നതറിഞ്ഞാലും .
    സുന്ദരിമാരെക്കണ്ടാലെന്നെ വഞ്ചിക്കുമെന്നോ-
    ർത്തുള്ളത്തിൽ ഭയപ്പെട്ടു ഞാനതു ചെയ്തീടിനേൻ ,

  • @mallusdairy3588
    @mallusdairy3588 3 ปีที่แล้ว +7

    ശ്രീ ചേട്ടാ... ഗംഭീരം.. 🙏
    ജയ് ദേവ്.. പട്ടണക്കാട് പുരുഷോത്തമൻ അച്ഛനാണ്..

  • @sujithrakrishnan2910
    @sujithrakrishnan2910 11 หลายเดือนก่อน +2

    Pranamum sir.. thanks 🙏

  • @ratnakalaprabhu5270
    @ratnakalaprabhu5270 ปีที่แล้ว +2

    Manassum budhiyum aathmavum ellam ellam niranju niranju pranamam🙏🙏🙏🙏🙏🙏🙏

  • @muralinair628
    @muralinair628 2 ปีที่แล้ว +5

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

    • @narayanikuttiamma742
      @narayanikuttiamma742 2 ปีที่แล้ว +1

      ആലാപനം അതി മാധുര്യം നിറഞ്ഞതാണ്. ഹരേ ഗുരുവായൂരപ്പാ..

  • @malathymelmullil3668
    @malathymelmullil3668 2 ปีที่แล้ว +5

    വളരെ നന്നായി ട്ടുണ്ട് സൂപ്പർ 👌👌👌👌👌🙏🙏🙏🙏🙏

  • @satyaneshannadar2082
    @satyaneshannadar2082 3 ปีที่แล้ว +14

    ഞാൻ എന്നും സ്തോത്ര പ്രരംഭം മുതൽ ആണ് ജപിക്കുന്നത്

  • @suchitrasarada7047
    @suchitrasarada7047 3 ปีที่แล้ว +21

    What a beautiful Sthothram!!🙏🙏 Rendered with so much 'Bhakthi'..Moving verses in such a simple, beautiful language!! Loved the context of 'AdayalaVakyam'🙏❤️ Sri Krishna, SriRama and Parama Siva appears in this Sthothram along with Parthan and Hanuman Definitely this will bestow success on any one who hears and recites it!!
    🙏🙏🙏.

  • @sreekumaripc1434
    @sreekumaripc1434 ปีที่แล้ว +1

    മനസ്സ് നിറഞ്ഞു ഒഴുകി അതോടൊപ്പം കണ്ണും നിറഞ്ഞ് ഒഴുകി... മനോഹരം

  • @vaasuki7734
    @vaasuki7734 3 ปีที่แล้ว +7

    നന്നായി ആലപിച്ചു sir.... 🙏🙏🙏

  • @geethanath3111
    @geethanath3111 11 หลายเดือนก่อน +1

    Super Sree

  • @binduu.b4397
    @binduu.b4397 2 ปีที่แล้ว +9

    Sir, May God bless you all 🙏
    You rendered this stotram very Lively and effective....sure Bhagavan bless us always 🙏

  • @bijishasankar7647
    @bijishasankar7647 2 ปีที่แล้ว +7

    Hare Rama Hare Krishna 🙏
    Great sir🙏❤️
    God bless you always 🙏

  • @sreejiths6454
    @sreejiths6454 3 ปีที่แล้ว +4

    Nalla bakhi ariyathe varum. Angayude alapanathil.🙏

  • @savithrip5695
    @savithrip5695 3 ปีที่แล้ว +13

    കേട്ടിരിക്കാൻ വളരെ ഹൃദ്യമായ സ്തോത്രം🙏🙏🙏

  • @klakshman
    @klakshman 3 ปีที่แล้ว +12

    SriKumarji your voice is so commanding and fluid. Beautiful and divine !

  • @menumenu1535
    @menumenu1535 3 ปีที่แล้ว +2

    Ennunni Vishnu bhagavante anugraham indavatte Radhekrishnna hare Rama hare Krishna hare Krishna Srinivas govindha Narayana

  • @prasennapeethambaran7015
    @prasennapeethambaran7015 3 ปีที่แล้ว +6

    വളരെ ഹൃദ്യമായ ആലാപനം. Thank you Sir. Your voice is devine

  • @gopinair5030
    @gopinair5030 3 ปีที่แล้ว +9

    മനോഹരമായ സോതൃം🙏🙏🙏

  • @arkb6444
    @arkb6444 2 ปีที่แล้ว +7

    Great diction, clarity and bhakti! Namaste! 🙏😇

  • @shajankoodoly6353
    @shajankoodoly6353 2 ปีที่แล้ว +1

    Hare Rama Hare Rama Rama Rama Hare Hare
    Hare Krishna Hare Krishna Krishna Krishna Hare Hare.....

  • @sheela212
    @sheela212 2 ปีที่แล้ว +3

    Anjaneya mahaprabhu Anugrahikkane🙏🙏🙏