Amma. Christian dance.

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • സൃഷ്ടിയുടെ പരമമായ സത്യം " അമ്മ". ഒരു കുഞ്ഞ് ഉദരത്തിൽ ഉരുവാകുമ്പോൾ അമ്മയും പിറവിയെടുക്കുന്നു. കുഞ്ഞിനോടൊപ്പം അമ്മയും വളരുന്നു. ഓരോ അമ്മയുടെയും അനുഭവങ്ങളും അവൾ അനുഭവിക്കുന്ന സംഘർഷങ്ങളും വ്യത്യസ്തമാണ്.
    ദൂതൻ്റെ അരുളപ്പാടിനാൽ താൻ ഗർഭിണിയാകും എന്ന് അറിഞ്ഞപ്പോൾ മുതൽ ആ പെൺകുട്ടിയിൽ ആരംഭിച്ച ആത്മസംഘർഷം തൻ്റെ മകനോടൊപ്പം വളർന്നു. അവൻ്റെ വാക്കുകളും പ്രവൃത്തികളും അവളെ മറ്റൊരു തലത്തിൽ എത്തിച്ചു. അവസാനം തൻ്റെ മകൻ അനുഭവിച്ച പീഡകൾ കണ്ടപ്പോൾ ദുഃഖത്തിൻ്റെ വാൾ തൻ്റെ ഹൃദയത്തിൽ ചൂഴ്ന്നിറങ്ങുന്ന അനുഭവത്തിലൂടെ അവൾ കടന്നു പോയി. മാതൃത്വത്തിൻ്റെ വ്യത്യസ്ത മുഹൂർത്തങ്ങളെ ചേർത്തിണക്കികൊണ്ട് അവതരിപ്പിക്കുന്ന ഒരു നൃത്ത ശിൽപം, ചിട്ടപ്പെടുത്തിയത് Biji Varghese. വേദിയിൽ ബിജിയോടൊപ്പം
    Niya Soji, Angeline Varghese, Ajeena Samuel, Siji Kurian, Tincy Sojan, Simi Thomas, Princy Sijo, Anley Samuel ,Sheeba Benson എന്നിവർ ചുവടുകൾ വയ്ക്കുന്നു.

ความคิดเห็น • 4