നിൻ മഹാ സ്നേഹം യേശുവേ /Nin Mahaa sneham Yeshuae
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- നിൻ മഹാ സ്നേഹമേശുവെ
എൻ മനസ്സിന്നഗാധമേ
എന്നിൽ നിൻ സ്നേഹകാരണം എന്നറിവിന്നതീതമേ
1 താരകങ്ങൾക്കുമീതെയും
താവക സ്നേഹമുന്നതം
ആഴിയിലും നിൻസ്നേഹത്തി - ന്നാനാഴമഗാധമെൻ പ്രിയാ
2 ദോഷിയാമെന്നെത്തേടിയോ ക്രൂശുവരെയും താണു നീ!
പ്രാണനും നൽകി സ്നേഹിപ്പാൻ പാപിയിൽ കണ്ടതെന്തു നീ
3 മരണമോ ജീവനോ പിന്നെ
ഉയരമോ ആഴമോയെന്നെ
നിന്തിരു സ്നേഹത്തിൽ നിന്നും പിന്തിരിക്കില്ല യാതൊന്നും
4 നിത്യതയിൽ നിൻ സന്നിധി -
യെത്തി ഞാൻ വിശ്രമിക്കവേ
നിൻ മുഖകാന്തിയിൽ സദാ നിർവൃതി നേടും ഞാൻ പരാ
🎉