സന്യാസ ജീവിതം സ്വീകരിച്ച് നടി മംമ്ത കുൽക്കർണി; ആത്മീയ വിളി വന്നതോടെ സിനിമ വിട്ടു | Mamta Kulkarni
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- #mamtakulkarni #mmtakulkarniadoptsaintlife #mahakumbhamela
‘‘ഞാന്‍ ഇനി ബോളിവുഡിലേക്ക് മടങ്ങി വരില്ല. സനാതന ധര്‍മത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്നു,’’ ചടങ്ങിന് ശേഷം മംമ്ത പറഞ്ഞു. മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിലും മഹത്വം ദര്‍ശിക്കാന്‍ കഴിഞ്ഞതിലും എനിക്ക് ഭാഗ്യമുണ്ട്. എനിക്ക് സന്യാസിമാരുടെയും ഋഷിമാരുടെയും അനുഗ്രഹം ലഭിച്ചു, അവർ കൂട്ടിച്ചേർത്തു. ഗുരു ചൈതന്യ ഗഗന്‍ ഗിരിയില്‍ നിന്ന് 23 വര്‍ഷം മുമ്പ് താന്‍ ദീക്ഷ സ്വീകരിച്ചിരുന്നതായും ഇപ്പോള്‍ പുതിയൊരു ജീവിതത്തിലേക്ക് താന്‍ കടക്കുകയാണെന്നും അവര്‍ പറഞ്ഞു. താന്‍ കാശിക്ക് പോകാനിരിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ സന്യാസം സ്വീകരിക്കാനും ലൗകിക സുഖങ്ങള്‍ ത്യജിക്കാനും ആഗ്രഹിക്കുന്നുവെന്ന് ബോധ്യമായതിനെ തുടര്‍ന്ന് മമത അത് മാറ്റി വയ്ക്കുകയായിരുന്നു.