സായി പല്ലവി കിളവികളെപ്പോലെ വസ്ത്രം ധരിക്കുന്നു; വിമർശിച്ച് ആളുകൾ, സന്ദീപും പറയുന്നു | Sayi Pallavi
ฝัง
- เผยแพร่เมื่อ 11 ก.พ. 2025
- #saipallavi #saipallavidressing #sandeepreddyvanga #arjunreddy
ഇന്ത്യയിൽ എവിടെ പ്രത്യക്ഷപ്പെട്ടാലും അത് പൊതു ചടങ്ങാണെങ്കിലും സ്വകാര്യ ഫങ്ഷനുകളിലാണെങ്കിലും എത്തിനിക്ക് വെയറുകളും സാരികളുമാണ് സായ് പല്ലവി എല്ലായ്പ്പോഴും ധരിക്കാറുള്ളത്. വിദേശ രാജ്യങ്ങളിലേക്ക് പോകുമ്പോൾ മാത്രമാണ് സ്ലീവ് ലെസ്സും മോഡേൺ വസ്ത്ര രീതിയും നടി പിൻതുടരാറുള്ളത്. പത്ത് വർഷത്തെ സിനിമാ ജീവിതത്തിനിടെ ഇരുപതോളം സിനിമകൾ ചെയ്തുവെങ്കിലും ഒന്നിൽ പോലും തന്റെ ശരീരം എക്സ്പോസ് ചെയ്ത് സായ് പല്ലവി പ്രത്യക്ഷപ്പെട്ടിട്ടില്ല. നല്ലൊരു ഡാൻസറായിട്ട് കൂടി വസ്ത്രത്തിൽ മാന്യത പാലിക്കാൻ നടി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പൊതുവെ തമിഴ് സിനിമകളിലെ ഡെപ്പാം കൂത്ത് ഗാനങ്ങളിൽ നായികമാർ അഭിനയിക്കുമ്പോൾ അൽപം ഗ്ലാമറസ് വേഷങ്ങൾ ധരിക്കാറുണ്ട്. എന്നാൽ അത്തരം ഗാനങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഗ്ലാമറസ് ആകാതെ തന്നെ തന്റെ നൃത്ത ചുവടുകൾ കൊണ്ട് ആരാധകരെ കൂട്ടാൻ സായ് പല്ലവിക്കായി.