അയ്യപ്പപ്പണിക്കർ / ഗോത്ര യാനം / ധർമ്മം /ആലാപനം / ഡോ. എ.എസ്. പ്രശാന്ത് കൃഷ്ണൻ

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024
  • #ഇടശ്ശേരി #മലയാളം #kumaranasan #അയ്യപ്പപ്പണിക്കര് #prabhavarma #2024 #onv #ഐക്യം #കവിത #മലയാളംകവിത #Malayala Kavithakal#മലയാളം കവിതകൾ# വള്ളത്തോൾ#vallathol Kavithakal#ശിഷ്യനും മകനും#ulloor#Kumaranasan# വീണപൂവ്# ചണ്ഡാലഭിക്ഷുകി#ചെറുശ്ശേരി#എഴുത്തച്ഛൻ#അധ്യാത്മരാമായണം കിളിപ്പാട്ട്# രാമായണം#കർക്കിടക മാസം#വൈലോപ്പിള്ളി#ഇടശ്ശേരി# ജി ശങ്കരക്കുറുപ്പ്# പികുഞ്ഞിരാമൻ നായർ#ഓഎൻവി# സുഗതകുമാരി#എൻ വി കൃഷ്ണവാര്യർ# കക്കാട്#കടമ്മനിട്ട#അയ്യപ്പപ്പണിക്കർ#ബാലാമണിയമ്മ#എ അയ്യപ്പൻ#ബാലചന്ദ്രൻ ചുള്ളിക്കാട്
    9. ധർമം
    ഒരിക്കൽ പറയാം, കേൾക്കു ചെവികൊണ്ടും മനംകൊണ്ടും, പറഞ്ഞു ഗുരു കാട്ടിൽപ്പോ മാട്ടിടയന്റെ സത്കഥ പണ്ടൊരിക്കൽ നടന്നെന്ന പോലെ ചൊല്ലാം പഴങ്കഥ കണ്ടും കേട്ടുമിരിക്കുമ്പോൾ സംഭവിച്ചെന്നു തോന്നിടും മറ്റുള്ളവർ നടന്മാരാ ണെങ്കിലും നാമതിൻ രസം പറ്റിനിൽക്കുന്നു ഭാവത്താൽ ഭാവനാനുഭവത്തിനാൽ. പണ്ടൊരാട്ടിടയൻ കാലി- ക്കോലുമായ് തൻ മൃഗങ്ങളെ പുല്ലുമേടുകൾ തേടിക്കൊ- ണ്ടലയാൻ വിട്ടലഞ്ഞ നാൾ ഒരു ഭൂതമവൻ മുന്നിൽ വന്നുനിന്നു പറഞ്ഞുപോൽ:
    "നിനക്കാടുകളുള്ളത പുല്ലു ഞാൻ തന്നിടാമെടോ എനിക്കു ദിവസംതോറും നീയൊരാടിനെ നൽകുക."
    അടുത്തുവന്നു നിൽക്കുന്ന കുഞ്ഞാടിൻ വിളി കേൾക്കവേ “വേണ്ട, വേണ്ടതു പാടില്ലെ-" ന്നവൻ ഭൂതത്തൊടോതിപോൽ
    അയ്യപ്പപ്പണിക്കരുടെ കവിതകൾ സമ്പൂർണം
    ഭൂതം മറഞ്ഞവാറേറെ മനഃശ്ചാഞ്ചല്യമോടവൻ പുല്ലുതേടിയലഞ്ഞതോ മരുഭൂമിയിലെത്തിനാൻ അവിടെ വെള്ളവും കിട്ടാ- തലഞ്ഞോടിക്കിതയ്ക്കവേ അടുത്തുചെന്നാനൊരു രൂപം പാതി പക്ഷി മൃഗം പാതി:
    *നിനക്കാടുകളുള്ളത പുല്ലും വെള്ളവും ഏകുവേൻ എനിക്കു ദിവസംതോറും നീ രണ്ടാടിനെ നൽകുകിൽ."
    ശബ്ദം കേട്ടോടിവന്നോതീ തള്ളയാടുകളിങ്ങനെ:
    "ഞങ്ങളെ വിറ്റു കുഞ്ഞുങ്ങൾ ക്കേകുകിന്നുപജീവനം."
    തള്ളയാടുകളെ നോക്കി കുഞ്ഞാടുകൾ കരഞ്ഞുപോൽ:
    "അതു വേണ്ടതു വേണ്ടിപ്പോൾ ഞങ്ങളെ വിറ്റുകൊള്ളുക.” രണ്ടുമാവാതെ നിൽക്കുന്നു- ണ്ടിടയൻ മൗനദുഃഖിതൻ കണ്ണടച്ചു തുറന്നപ്പോൾ മൃഗപക്ഷി പറന്നുപോയ് വെയ്‌ലേറേറി വന്നപ്പോൾ ചുറ്റുവട്ടം പഴുക്കയായ് ആ ചൂടിൻ സ്വപ്‌നവിഭ്രാന്തി- യൊരു ഭീകരരൂപിയായ് ആകാശം മുട്ടിനിന്നുംകൊ- ണ്ടലറുന്നവനിങ്ങനെ:
    "മരിക്കയാണു നിന്നാടും നീയും സർവവുമിപ്പൊഴേ ധരിക്ക നീ രണ്ടിലൊന്നു രക്ഷിക്കാൻ വഴി നോക്കുക."
    രണ്ടും രക്ഷിക്കുവാൻ വേണ്ടി- യവനിങ്ങനെ ചൊല്ലിപോൽ:

ความคิดเห็น • 2