എൻ.വി.കൃഷ്ണവാര്യർ/ ബാക്കി വല്ലതുമുണ്ടോ / മലയാളം കവിത / ആലാപനം/ ഡോ. എ.എസ്.പ്രശാന്ത് കൃഷ്ണൻ

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • #ഇടശ്ശേരി #മലയാളം #kumaranasan #അയ്യപ്പപ്പണിക്കര് #2024 #prabhavarma #ഐക്യം #കവിത #മലയാളംകവിത #onv #Malayala Kavithakal#മലയാളം കവിതകൾ# വള്ളത്തോൾ#vallathol Kavithakal#ശിഷ്യനും മകനും#ulloor#Kumaranasan# വീണപൂവ്# ചണ്ഡാലഭിക്ഷുകി#ചെറുശ്ശേരി#എഴുത്തച്ഛൻ#അധ്യാത്മരാമായണം കിളിപ്പാട്ട്# രാമായണം#കർക്കിടക മാസം#വൈലോപ്പിള്ളി#ഇടശ്ശേരി# ജി ശങ്കരക്കുറുപ്പ്# പികുഞ്ഞിരാമൻ നായർ#ഓഎൻവി# സുഗതകുമാരി#എൻ വി കൃഷ്ണവാര്യർ# കക്കാട്#കടമ്മനിട്ട#അയ്യപ്പപ്പണിക്കർ#ബാലാമണിയമ്മ#എ അയ്യപ്പൻ#ബാലചന്ദ്രൻ ചുള്ളിക്കാട്
    ബാക്കി വല്ലതുമുണ്ടോ?
    1
    ബാക്കി വല്ലതുമുണ്ടോ? ദയപോയ്, ദാക്ഷിണ്യംപോയ്, ലോഹ്യംപോയ്, മര്യാദപോയ്: ബാക്കി വല്ലതുമുണ്ടോ?
    വാതിലൊക്കെയും പൂട്ടിത്തഴുതിട്ടിരിക്കുന്നു; നാലയൽപക്കത്തന്യജനത്തിൽ നിസ്സംഗത്വം. നമ്മൾക്കു നാമേ തീർത്ത ചങ്ങല, കാലിൽക്കൈയിൽ നെഞ്ചത്തിൻ മർമ്മങ്ങളിൽക്കുരുങ്ങിക്കനക്കുന്നൂ. ബാക്കി വല്ലതുമുണ്ടോ? പുഞ്ചിരി മാഞ്ഞു, കണ്ണീർ വറ്റി, ഹൃൽസ്‌പന്ദം മന്ദം: ബാക്കി വല്ലതുമുണ്ടോ?
    2
    ബാക്കി വല്ലതുമുണ്ടോ? നീതിപോയ്, നിയമംപോയ്, ചിട്ടപോയ്, വഴക്കംപോയ്: ബാക്കി വല്ലതുമുണ്ടോ?
    കെട്ടിരിക്കുന്നു വഴിവക്കിലെ വിളക്കുകൾ, പെട്ടെന്നു പോലീസ്‌വാനിൻ സൈറണോ മുഴങ്ങുന്നു? വാതിൽ മുട്ടുവതേതു വീട്ടിൽ? ആർ പിരാകുന്നൂ? വീഴുന്നു തോക്കിൻപാത്തിയേതെല്ലിൽ? ആർ പായുന്നൂ? ബാക്കി വല്ലതുമുണ്ടോ! ശബ്ദം പോയ്, വെളിച്ചംപോയ്, സ്വാസ്ഥ്യംപോയ്, ഉറക്കംപോയ്: ബാക്കി വല്ലതുമുണ്ടോ?
    3
    ബാക്കി വല്ലതുമുണ്ടോ? പൂവുപോയ്, പൂക്കാലം പോയ്,
    എൻ.വി.യുടെ കവിതകൾ
    581
    പക്കി'പോയ്, പറവപോയ്; ബാക്കി വല്ലതുമുണ്ടോ? മംഗളപ്രതീക്ഷപോൽക്കുമ്പടയുന്നു വാഴ, തെങ്ങോല വിശ്വാസംപോൽച്ചുരുണ്ടു കരിയുന്നു കട്ടവിള്ളുന്നു നിലം, അണതൂരുന്നൂ, തോട്ടി- ലൊക്കെയും മണൽ, വരമ്പിടിഞ്ഞു നിരക്കുന്നൂ. വായുവിൽ നീറ്റം, വാനിൽക്കത്തൽ, പമ്പിലില്ലൂർജ്ജം, പാഴടഞ്ഞുപോയ്പ്പാടം: ബാക്കി വല്ലതുമുണ്ടോ?
    4
    ബാക്കി വല്ലതുമുണ്ടോ? വേലപോയ്, അധ്വാനംപോയ് ഐക്യംപോയ്, ആവേശംപോയ്, ബാക്കി വല്ലതുമുണ്ടോ?
    കട്ടുവിൽക്കുവാനത്രേ കമ്പനിക്കുള്ളിൽപ്പണി, മുഷ്ടി പൊക്കുവാനത്രേ വിരൽ സംഘടിക്കുന്നൂ കൂട്ടുകൂട്ടുവാനത്രേ' വിജ്ഞാനമാർജ്ജിപ്പൂനാം നഷ്ടമെന്നതേ ലാഭമായേട്ടിൽപ്പിടിക്കുന്നു. ബാക്കി വല്ലതുമുണ്ടോ? നെറ്റിവേർപ്പിനാൽ നേടു മപ്പത്തിൻ സ്വാദറ്റുപോയ്: ബാക്കി വല്ലതുമുണ്ടോ?
    5
    ബാക്കി വല്ലതുമുണ്ടോ? ജ്ഞാനംപോയ്, ജിജ്ഞാസപോയ്, ഊക്കുപോയ്, ഉണർവുപോയ്, ബാക്കി വല്ലതുമുണ്ടോ?
    ചിരിയല്ലല്ലോ ചുണ്ടിൽ, ഉള്ളതു മുദ്രാവാക്യം, നനവറ്റതാം, കണ്ണിൽക്കത്തിനിൽക്കുന്നുക്രോധം, ഹൃത്തിലാളുന്നൂ മരുഭൂമിതൻ തീരാദ്ദാഹം; എത്രമേൽ ബഭക്ഷിച്ചാലെ, ന്തുൾപ്പശ്ശിയാറുന്നീല! ബാക്കി വല്ലതുമുണ്ടോ? തൃപ്തിപോയ്, നിറവുപോയ്, യുക്തിപോയ്, വിവേകംപോയ്, ബാക്കി വല്ലതുമുണ്ടോ?

ความคิดเห็น • 8

  • @parishanalakath8598
    @parishanalakath8598 26 วันที่ผ่านมา +1

    വല്ലാത്തൊരു വിങ്ങൽ ഉയർത്തുന്നു... ഈ ആലാപനം..❤

  • @unnichankath2756
    @unnichankath2756 23 วันที่ผ่านมา

    ❤ കർത്താവില്ലാ ക്രിയ, കർമ്മംമാത്രം
    സത്യം, സാംഗത്യം, സ്വത്വം, സംബന്ധംപോയ്!
    സത്യം.... ബാക്കി വല്ലതുമുണ്ടോ?
    ആർദ്രമായ മനോഹരമായ ആലാപനം.❤

  • @VijayakumariS-ek1cb
    @VijayakumariS-ek1cb 25 วันที่ผ่านมา

    Super👌👍👏👏🇮🇳🇪🇦🇨🇵

  • @sarithamadhu7195
    @sarithamadhu7195 26 วันที่ผ่านมา

    എത്ര ഭംഗിയായ് ആലപിച്ചു sir ,അഭിനന്ദനങ്ങൾ

  • @emmanuelmathew6003
    @emmanuelmathew6003 26 วันที่ผ่านมา +1

    ❤❤❤😢

  • @subramaniyankp706
    @subramaniyankp706 23 วันที่ผ่านมา

    KP subramanian alangad aluva by

  • @sikkarisambu1266
    @sikkarisambu1266 26 วันที่ผ่านมา

    സർ, ഒരു കവിത അയച്ചു തന്നാൽ പാടിത്തരുമോ?