Marannuvo Poomakale | Lyrical Video | K J Yesudas | Chakkaramuthu | Lohithadas | M Jayachandran

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 929

  • @nichusworld460
    @nichusworld460 2 ปีที่แล้ว +1198

    ഒരു നല്ല ഗായകനായിരുന്നിട്ടും സിനിമയിൽ പാടാൻ അവസരങ്ങൾ കിട്ടിയിട്ടും കുടുംബസാഹചര്യങ്ങളും പ്രാരബ്ധങ്ങളും കാരണം എങ്ങും എത്താൻപറ്റാത്ത ഒരു വ്യക്തിയാണ് എന്റെ അച്ഛൻ... എന്റെ അച്ഛൻ പാടുന്ന പാട്ടുകളിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട ഒന്ന് മറന്നുവോ പൂമകളെയും നീളവനാചോലയിൽ എന്നതുമാണ്.. മറന്നുവോ പാടുമ്പോൾ പലപ്പോഴും അത് കേൾക്കുന്നവരുടെ കണ്ണുകൾ പലപ്പോഴും നിറയിക്കാറുമുണ്ട് അച്ഛൻ.. 🥰🥰🥰

    • @sujithmathew33
      @sujithmathew33 ปีที่แล้ว +31

      അച്ഛന്റെ പേര് എന്താ?

    • @salazcv7108
      @salazcv7108 ปีที่แล้ว +8

      🙏

    • @rameshtharayil953
      @rameshtharayil953 ปีที่แล้ว +5

      Ithu padiyathu Yesudas sir aanallo

    • @Kunjambalkoottam
      @Kunjambalkoottam ปีที่แล้ว +8

      ​@@rameshtharayil953 ആണോ ശരിക്കും?

    • @kannanvijay3504
      @kannanvijay3504 ปีที่แล้ว +18

      Yesudas nekal super ayi e pattu padunna alkar vereyund expect me 😂

  • @abisebastian6794
    @abisebastian6794 2 ปีที่แล้ว +274

    " അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാൻ
    മനസിൽ തടഞ്ഞു വെച്ചു , വെറുതെ......... 🙁 " ആന്മാർത്ഥായിട്ട് സ്നേഹിച്ചിട്ടും അത് നഷ്ട്ടാവേണ്ടി വന്നവരുടെ അവസ്ഥ ഇതിലും മനോഹരായിട്ട് എങ്ങനാ വിവരിക്കാൻ പറ്റണെ 🙁 ഗിരീഷ് പുത്തഞ്ചേരി ❤️

    • @VinodKumar-ok8dp
      @VinodKumar-ok8dp 2 ปีที่แล้ว +1

      ലോഹിതദാസ് അല്ലേ

    • @abisebastian6794
      @abisebastian6794 2 ปีที่แล้ว +8

      @@VinodKumar-ok8dp lyrics ഗിരീഷ് പുത്തഞ്ചേരി

    • @shijusurendran5277
      @shijusurendran5277 ปีที่แล้ว

      ❤❤❤

    • @rahulramesh2117
      @rahulramesh2117 10 หลายเดือนก่อน

      💯💯💯

    • @jishnusankar7488
      @jishnusankar7488 7 หลายเดือนก่อน +4

      അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഉള്ളിൽ എവിടെയോ ഒരു നഷ്ട പ്രണയം ഒളിഞ്ഞു കിടക്കുന്നുണ്ട് അതാണ് ഇ വരികൾക്ക് ഉള്ള പ്രത്യേകത

  • @sunilnalr2178
    @sunilnalr2178 3 ปีที่แล้ว +128

    ഒറ്റപ്പേര്... ഗിരീഷ് പുത്തഞ്ചേരി 🥰🥰

    • @akhilrpalackal9171
      @akhilrpalackal9171 2 ปีที่แล้ว +2

      എം ജയചന്ദ്രന് ശേഷം

    • @A4a090
      @A4a090 3 หลายเดือนก่อน

      ​@@akhilrpalackal9171👀

    • @syamsivakumar7252
      @syamsivakumar7252 8 วันที่ผ่านมา

      ദാസേട്ടന് ശേഷം മത്രം

  • @krizgamzoid012
    @krizgamzoid012 10 หลายเดือนก่อน +312

    ബൽറാം star singar ഇൽ പാടി കേട്ടശേഷം ഒറിജിനൽ കേൾക്കാൻ വന്നതാ... ഗിരീഷ് പുത്തഞ്ചേരി.. 💗 എന്താ വരികൾ ❤❤❤

    • @focuskerala22
      @focuskerala22 10 หลายเดือนก่อน +5

      ഞാനും

    • @vijithak564
      @vijithak564 10 หลายเดือนก่อน +10

      ഞാനും

    • @anuradhamanu7390
      @anuradhamanu7390 10 หลายเดือนก่อน +5

      Njanum

    • @dipinsuma6362
      @dipinsuma6362 10 หลายเดือนก่อน +3

      Njanum...

    • @gopikakalesh8579
      @gopikakalesh8579 10 หลายเดือนก่อน +1

      എങ്കില്‍ ഞാനും 😊

  • @radhikaradhu3513
    @radhikaradhu3513 2 ปีที่แล้ว +110

    ഗിരീഷ് പുത്തൻഞ്ചേരി....പതിനായിരം പാട്ട് എഴുതിയാൽ പതിനായിരം ഹിറ്റ്‌.... എനിക്ക് ദൈവത്തോട് ആദ്യമായും അവസാനമായും ഇഷ്ടകേടു തോന്നിയ നിമഷം.. അദ്ദേഹത്തിന്റെ മരണ വാർത്ത അറിഞ്ഞ നിമിഷം.. ഇനി ഉണ്ടാവുമോ അങ്ങനെ ഒരു പ്രതിഭ... ഇല്ലന്ന് വിശ്വാസിക്കാൻ എനിക്കിഷ്ട്ടം

    • @anilKumar-dc3kk
      @anilKumar-dc3kk ปีที่แล้ว

      അദ്ദേഹം ഇരന്നു വാങ്ങിയതാണ്...ജീവിക്കാൻ ഒരർഹതയും ഇല്ല....

    • @Users1815
      @Users1815 10 หลายเดือนก่อน +1

      സത്യം 🙏എനിക്കും

    • @anildev182
      @anildev182 6 หลายเดือนก่อน +1

      അതെ

    • @SandhuSoman-h2v
      @SandhuSoman-h2v 24 วันที่ผ่านมา

      അദ്ദേഹത്തിന്റെ അമിതമായ മദ്യപനം ആണ് നേരെത്തെ പോയത് 🥺🥺🥺💔💔💔

  • @bijubijun3219
    @bijubijun3219 3 ปีที่แล้ว +265

    അതിമനോഹരമായ ഫീൽ മറ്റു ഏതൊരു ഗായകനും പാടിയാലു൦ ഈ 100-ശതമാന൦ ഫീൽ കിട്ടില്ല

    • @nidhish1503
      @nidhish1503 2 ปีที่แล้ว +22

      Athu gandharvan padiya Ella songsum angananu , no one can replace yesudas

    • @maheshadev
      @maheshadev ปีที่แล้ว

    • @maheshadev
      @maheshadev ปีที่แล้ว

      👌

    • @balakrishnac7931
      @balakrishnac7931 ปีที่แล้ว

      ​@@nidhish1503po

    • @balakrishnac7931
      @balakrishnac7931 ปีที่แล้ว

      ​@@nidhish1503p0p

  • @Keralite_man_001
    @Keralite_man_001 2 ปีที่แล้ว +61

    അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാൻ... മനസ്സിൽ തടഞ്ഞു വെച്ചു.. വെറുതെ. 😣💔

  • @ratheeshbombay1420
    @ratheeshbombay1420 2 ปีที่แล้ว +176

    എപ്പോൾ കേൾക്കുമ്പോഴും നെഞ്ചിനുള്ളിലൊരു പിടപ്പാണ് ഇനി ഒരിക്കലും തിരിച്ചു വരാത്ത അവളുടെ ഓർമ്മകൾ മാത്രം വല്ലാത്ത വരികളും ആലാപനവും ഒന്നും പറയാനില്ല .

  • @shruthilayam_music9275
    @shruthilayam_music9275 2 ปีที่แล้ว +115

    ഞാൻ എപ്പോഴും ഓർക്കുന്ന ഒരു കാര്യമാണ് നമ്മുടെ എല്ലാവരുടെയും ഓർമ്മകളിൽ ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു കലാപ്രതിഭയാണ് ഗിരീഷേട്ടൻ 🙏🏻🙏🏻🙏🏻

  • @kvsurdas
    @kvsurdas ปีที่แล้ว +19

    ദാസ് അങ്കിൾ..
    അങ്ങനെയൊരു സംഗീത പുണ്യജന്മം...!
    😍😍😍🌹❤❤❤❤❤🌹🌹🙏🙏🙏🙏🙏

  • @somucreation2631
    @somucreation2631 ปีที่แล้ว +50

    നഷ്ടപ്രണയം ഓർത്തു പോകും ഈ വരികൾ കേട്ടാൽ മനസ്സിന് എന്നും ഒരു വിങ്ങലാ

    • @sivaskannan5619
      @sivaskannan5619 ปีที่แล้ว +3

      സത്യം നഷ്ടപെട്ട ആളെ ദിവസവും കാണുന്നവന്റെ വേദന
      അത് എന്റെ വിധി എന്ന് പറഞ്ഞു പുറമെ ചിരിച്ചും ഉള്ളിൽ കരഞ്ഞു 7വർഷം

    • @B.A_Sree
      @B.A_Sree 2 หลายเดือนก่อน

      സത്യം😢😢😢😢😢

  • @യോദ്ധാവ്-ഖ6ഝ
    @യോദ്ധാവ്-ഖ6ഝ 2 ปีที่แล้ว +453

    ആരും എന്താ ഗിരീഷ് പുത്തൻഞ്ചേരിയേ പറ്റി പറയാത്തെ 😭😭മറക്കരുത് ആരും 😭😭😭😭miss you

    • @VinodKumar-ok8dp
      @VinodKumar-ok8dp 2 ปีที่แล้ว +9

      ലോഹിതദാസിന്റെ ഗാനരചനയല്ലേ

    • @യോദ്ധാവ്-ഖ6ഝ
      @യോദ്ധാവ്-ഖ6ഝ 2 ปีที่แล้ว +5

      @@VinodKumar-ok8dp alla gireesh puthenchery aanu

    • @achuachur3604
      @achuachur3604 2 ปีที่แล้ว +2

      ഇല്ല

    • @nidhish1503
      @nidhish1503 2 ปีที่แล้ว +1

      Legend

    • @vaishakh.m.rmurali2469
      @vaishakh.m.rmurali2469 2 ปีที่แล้ว +2

      തീർച്ചയായും നല്ലൊരു സംഗീത സംവിധായകൻ 👌👌👌

  • @sureshcharoth
    @sureshcharoth 2 ปีที่แล้ว +166

    കണ്ണുകളെ ഈറനണിയിക്കുന്ന എത്രയെത്ര പാട്ടുകൾ..പുത്തഞ്ചേരി ❤❤

    • @SantoshKumar-tt4tl
      @SantoshKumar-tt4tl 2 ปีที่แล้ว +2

      Correct

    • @santhoshvp7665
      @santhoshvp7665 ปีที่แล้ว +2

      ഇത് ലോഹിതദാസ് എഴുതിയ ഗാനം ആണ്

    • @prajithksa8262
      @prajithksa8262 ปีที่แล้ว

      എത്ര സുന്ദരമായ വരികൾ
      ❤❤
      പ്രേമം അറിഞ്ഞവർക്കും അറിയാത്തവർക്കും വേണ്ടി ഉള്ള സോങ്
      ആ വൈബ് ❤❤❤🔥🔥

  • @vyshakhashokan2100
    @vyshakhashokan2100 ปีที่แล้ว +51

    ഒരു സംഭാഷണം സംഗീതമാക്കിയത് പോലെ മനോഹരം ❤️ "എല്ലാം മറക്കുവാൻ നീ പഠിച്ചോ " പലരോടും ചോദിക്കാൻ തോന്നിയ ഒരു ചോദ്യമാണിത് 💔💔 ദാസേട്ടൻ്റെ ശബ്ദം ❤️💯

  • @ManojMohan-vz2ze
    @ManojMohan-vz2ze ปีที่แล้ว +18

    ഈ പാട്ട് കേൾക്കുമ്പോൾ എന്നെ ഉപേക്ഷിച്ചുപോയ എന്റെ പ്രിയതമയുടെ ഓർമ്മകൾ എന്റെ മനസ്സിനെ വല്ലാതെ വേട്ടയാടുന്നു...😢😢😢

  • @keralastyle247
    @keralastyle247 2 ปีที่แล้ว +73

    ദാസേട്ടനെ കുറ്റം പറയുന്നവരുടെ കരണത്ത് അടിക്കേണ്ട പാട്ട് 🥰🥰🥰🥰🥰

    • @anandpraveen5672
      @anandpraveen5672 ปีที่แล้ว +9

      Angine nokiyal karanathu ninnu kayyedukan neramundakilla. Athrayere dasetante patukal

    • @sreesanths4718
      @sreesanths4718 ปีที่แล้ว +5

      Kuttam paatinu paryarilla. paryaunath pulli ahangari ennanu. enik angne thoneettilla.

    • @anandpraveen5672
      @anandpraveen5672 ปีที่แล้ว +5

      @@sreesanths4718 mahagayaganayitum ethra vinayathodeyanu dasetan samsarikarullath. Enitum asooyalukalk adheham ahankari. Ahangarichote athinulla yogyathayund

    • @sreesanths4718
      @sreesanths4718 ปีที่แล้ว +3

      @@anandpraveen5672 correct

    • @ManiKuttan-qj1um
      @ManiKuttan-qj1um 9 หลายเดือนก่อน

      അതെ

  • @sumayyasumu9061
    @sumayyasumu9061 3 ปีที่แล้ว +81

    മറന്നുവോ പൂ മകളേ,,,,
    എല്ലാം മറക്കുവാൻ നീ പഠിച്ചുവോ,,,,,
    😔😔😢😢,,,,,,

  • @tharunkrishnan504
    @tharunkrishnan504 3 ปีที่แล้ว +126

    ജീവിതത്തിൽ ചിലർ ഇങ്ങനെ വന്നു ചേരും ഒരു യാത്രയിലെന്നപോലെ കൂടെയുണ്ടാകും,ഓർമ്മകൾ തരും, തനിച്ചാക്കി പോകും, അവർ വാക്കുകൾ കൊണ്ട് പോലും മറക്കും അപരിചിതരാകും പോൽ നോട്ടം തന്നു തിരിഞ്ഞുനടക്കും 😌😌
    ഓർമകളെ ഇത്ര മനോഹരമായി വരിയിൽ എഴുതുവാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് കൊതിക്കുന്നു ❤️

    • @rejikarthika2441
      @rejikarthika2441 2 ปีที่แล้ว +4

      സത്യം. 👍

    • @praseethapk618
      @praseethapk618 2 ปีที่แล้ว +4

      സത്യം ശരിക്കും തനിച്ചാക്കിയതുപോലെ

    • @shejeerkk545
      @shejeerkk545 2 ปีที่แล้ว +2

      Ente ponnu chettayi manushyane karayich kollalle

    • @nimis2942
      @nimis2942 2 ปีที่แล้ว +5

      വന്നു അതേ വേഗത്തിൽ തനിച്ചാക്കി പോയി

    • @goodvibesonly5103
      @goodvibesonly5103 2 ปีที่แล้ว +1

      Vannathu pole thirichu poyi

  • @smithapp00
    @smithapp00 หลายเดือนก่อน +5

    ഈ പാട്ട് കേൾക്കുമ്പോൾ ബൽറാം ആണ് മനസിൽ ഓടി എത്തുന്നത്. ❤️

  • @aneeshgopi3279
    @aneeshgopi3279 9 หลายเดือนก่อน +9

    ഈ പാട്ട് എന്റെ ജീവിതം ആണ്.. കേൾക്കുമ്പോൾ വീണ്ടും ഓർമ്മകൾ ഓടിയെത്തും....

  • @krishnakala7605
    @krishnakala7605 10 หลายเดือนก่อน +9

    Dasetten etra super ayettanu ee pattu padiyekunne, vere arkum God kodukkatta voice, Dasettenu matrem dhaivam koduttu ❤❤❤❤❤❤

  • @abhiwold2313
    @abhiwold2313 2 ปีที่แล้ว +33

    ഈ വരികളിൽ ഒരു തീരാ പ്രണയത്തിന്റെ ദുഃഖം മുണ്ട് 😭😭😭😭

  • @imotions1902
    @imotions1902 2 ปีที่แล้ว +40

    ഗിരീഷ് പുത്തഞ്ചേരി മലയാള ചലച്ചിത്ര ഗാന രംഗത്ത് തീരാനഷ്ടം. മ്യൂസിക്കും ഗാന ഗന്ധർവ്വൻറെ ആലാപനവും എല്ലാം സൂപ്പർ ❤❤❤🌹🌹🌹

    • @Sudarsanan-gu8zh
      @Sudarsanan-gu8zh ปีที่แล้ว

      Yes gireeshettante varikalum gandharva daivathinte swaravum MJ

    • @Sudarsanan-gu8zh
      @Sudarsanan-gu8zh ปีที่แล้ว

      yude sangeethavum,supper,supper

  • @ShankarIyer-yx3zc
    @ShankarIyer-yx3zc 9 หลายเดือนก่อน +12

    ഗിരീഷേട്ടാ, നമിച്ചിരിക്കുന്നു
    എന്താ ഒരു ബ്യൂട്ടി.
    കണ്ണ് നനയാതെ ഈ പാട്ട് കേൾക്കാൻ ആവില്ല

  • @prabhakumari6212
    @prabhakumari6212 2 ปีที่แล้ว +41

    ദാസേട്ടന്റ് ഈ മനോഹരമായ ഗാനം എന്നും നിലനിൽക്കട്ട്

    • @adarshp1195
      @adarshp1195 2 ปีที่แล้ว

      നിക്കട്ടെ

  • @arjunpsuresh5449
    @arjunpsuresh5449 2 ปีที่แล้ว +28

    ഗിരീഷ് ഏട്ടൻ ✍🏻❣️😘😘

  • @Cutebolls
    @Cutebolls 9 หลายเดือนก่อน +231

    2024ലും കേൾക്കുന്നവരുേണ്ടാ❤❤❤❤💞💞

    • @lalbaby7819
      @lalbaby7819 9 หลายเดือนก่อน +2

      Aam

    • @reshipulakkal482
      @reshipulakkal482 9 หลายเดือนก่อน +3

      Yes

    • @abfddreff4887
      @abfddreff4887 8 หลายเดือนก่อน +1

      Enthado? 2024ilKettal?? SunamiUndavumo***??

    • @Cutebolls
      @Cutebolls 8 หลายเดือนก่อน

      @@abfddreff4887 😊😊

    • @shahulabdul2340
      @shahulabdul2340 8 หลายเดือนก่อน +2

      Yes

  • @shersonsimethy3472
    @shersonsimethy3472 4 หลายเดือนก่อน +3

    പല ആളുകളും ശ്രദ്ധിക്കാതെ പോയ പാട്ടാകും ഇത്. പക്ഷെ ഒരു തവണ കേട്ടാൽ അതും നമ്മൾ തനിച്ച് ഇരിക്കുന്ന സമയത്ത് വീണ്ടും വീണ്ടും കേൾക്കും 👍

  • @indum5322
    @indum5322 ปีที่แล้ว +21

    കണ്ണ് നിറയാതെ ഈ പാട്ട് കേൾക്കാൻ സാധിക്കില്ല. ഗിരീഷ് പുത്തഞ്ചേരി, M ജയചന്ദ്രൻ... 🙏

  • @udayakumar-um7wv
    @udayakumar-um7wv ปีที่แล้ว +22

    മരണം അദ്ദേഹത്തെ പിഴുതെറിഞ്ഞു. എങ്കിലും ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. അദ്ദേഹത്തിന്റെ വരികൾ

  • @shajim.a3400
    @shajim.a3400 ปีที่แล้ว +12

    ഗീരീഷേട്ടൻ ഇന്നുമുണ്ടെങ്കിൽ എത്ര അനശ്വര ഗാനങ്ങൾ നമ്മുക്ക് കിട്ടിയേനെ

  • @SC4r.24
    @SC4r.24 26 วันที่ผ่านมา +3

    ഒരുപാട് പ്രിയപ്പെട്ടവർക്ക് നമ്മൾ ഒന്നുമല്ലാതാകുന്ന നിമിഷം.... എല്ലാം മറക്കുവാൻ നീ പഠിച്ചോ

  • @g.vishnu8609
    @g.vishnu8609 2 ปีที่แล้ว +95

    നിങ്ങളിപ്പോഴിവിടെ വന്നത് പ്രിയപ്പെട്ടതെന്തോ നിങ്ങൾക്ക് നഷ്ട്ടപ്പെട്ടു എന്ന് തോന്നിയപ്പോൾ അല്ലേ,,

  • @akhileshubhanu518
    @akhileshubhanu518 2 หลายเดือนก่อน +2

    Gireesh chettan ❤❤❤ Great Legend ❤❤❤ Really Miss you 😭😭😭😭😭😭😭😭😭

  • @srijukv9344
    @srijukv9344 2 ปีที่แล้ว +42

    ഗാനഗന്ധർവ്വൻ 💐💐

  • @abdulrashidmp4479
    @abdulrashidmp4479 2 หลายเดือนก่อน +1

    പാടിയത് യേശുദാസ പക്ഷെ ജയചന്ദ്രൻ എത്ര മനോഹരമായി ഈണം നൽകിയിരിക്കുന്നു നമിക്കുന്നു ഞാൻ 👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏ഗിരീഷ് യേട്ടാ 🙏🙏🙏q🙏

  • @joshnajoseph4658
    @joshnajoseph4658 2 ปีที่แล้ว +59

    നല്ല feel ആണ് ഈ song. എത്ര കേട്ടാലും മതി വരില്ല 👌👌👌👌❤️❤️❤️

  • @arunponnu560
    @arunponnu560 4 หลายเดือนก่อน +7

    ഗിരീഷ് പുത്തഞ്ചേരി എന്ന ഇതിഹാസം... തൂലിക കൊണ്ട് വിസ്മയം തീർക്കുന്ന അത്ഭുത പ്രതിഭ ❤️

  • @sameerasharafu7524
    @sameerasharafu7524 10 หลายเดือนก่อน +20

    ഓർമകൾക് മരണമില്ലാത്തിടത്തോളം ചിലർ നമുക്ക് സ്വന്തം അല്ലെ 🥰😔😔😔

  • @sanrules1181
    @sanrules1181 ปีที่แล้ว +10

    ദാസേട്ടൻ ♥️♥️♥️♥️♥️

  • @anilbabup1665
    @anilbabup1665 9 หลายเดือนก่อน +4

    ഗിരീഷ് പുത്തഞ്ചേരി, M ജയചന്ദ്രന്‍, KJ യേശുദാസ് ❤❤❤

  • @sivakamic7848
    @sivakamic7848 8 หลายเดือนก่อน +3

    ബല്റാമിന്റെ പാട്ടു കേട്ടപ്പോൾ കൂടുതൽ ഇഷ്ടം തോന്നി.. Balu super... 💕👍🏻♥️♥️❤❤👌

  • @neethuneethutsy6741
    @neethuneethutsy6741 3 ปีที่แล้ว +257

    എന്താ..... ഒരു ഫീലിംഗ്. 😞തനിച് ഇരുന്നു കേൾക്കണം. ആരൊക്കോയോ miss ചെയ്യും പോലെ തോന്നും. 🫂🌹

  • @Manojalappey
    @Manojalappey 3 ปีที่แล้ว +530

    നഷ്പ്രണയം ഉള്ളവർ ഇവിടെ ഒരിക്കലെങ്കിലും വന്നിരിക്കും 😥😥
    "എല്ലാം മറക്കാൻ നീ പഠിച്ചോ"😭😭

  • @Sureshpk-iw7ty
    @Sureshpk-iw7ty 2 ปีที่แล้ว +143

    ദാസേടന്റെ ശബ്ദവും ദിലീപേട്ടന്റെ അഭിനയവും നല്ല വരികളും ഈണവും ❤

    • @Sudarsanan-gu8zh
      @Sudarsanan-gu8zh ปีที่แล้ว +3

      Gireeshettante varikal ellavarkkum orupole ettante Vila ippozhanariyunnathu

  • @scientist4921
    @scientist4921 10 หลายเดือนก่อน +7

    തൊടിയിലെ തുമ്പയിൽ
    തുടിക്കുന്ന തുമ്പിയെ
    പിടിക്കുന്ന കൗതുകമായി
    ഞാൻ
    അന്നും നിന്നെ കൊതിച്ചിരുന്നു ❤️
    ഗിരീഷ് പുത്തഞ്ചേരി ❤️❤️

    • @samanyusajeevram7543
      @samanyusajeevram7543 8 หลายเดือนก่อน

      കുമ്പിളിൽ വിളമ്പിയ പൈമ്പാലെന്നോർത്തു ഞാൻ അമ്പിളി കിണ്ണത്തെ കൊതിച്ചിരുന്നു... എന്തേലും സാമ്യം ഉണ്ടോ??

  • @binumayin6662
    @binumayin6662 2 ปีที่แล้ว +18

    ഗിരീഷ് പുത്തഞ്ചേരി 🔥🔥🔥🙏🙏🙏

  • @adhithyanmessi
    @adhithyanmessi ปีที่แล้ว +13

    ഗിരീഷേട്ടൻ, എം ജയചന്ദ്രൻ, യേശുദാസ് പിറന്നതെല്ലാം നല്ലത് ❤❤❤

    • @DarjahanM
      @DarjahanM 6 หลายเดือนก่อน +1

      ❤. Ok

  • @sanaldhevofficialpage5600
    @sanaldhevofficialpage5600 หลายเดือนก่อน +3

    നഷ്ട്ടപ്പെട്ട ബാല്യവും പ്രണയവും...ഇന്നും ഞാനോർക്കുന്നു....❤

  • @somannarayan2017
    @somannarayan2017 3 หลายเดือนก่อน +2

    ഇതുപോലെ ഒരു മ്യൂസിക് ഡയറക്ടർ ഇനി ഉണ്ടാകുമോ രവീന്ദ്രൻ മാസ്റ്റർ സലാം സാർ.
    ഇതുപോലെ പാടുന്ന ഗായകന്നും ഇനി ഉണ്ടാകുമോ ജയേട്ടാ സലാം. 🌹❤

    • @anoopmm7588
      @anoopmm7588 2 หลายเดือนก่อน

      * എം ജയചന്ദ്രൻ ആണ് music

  • @ajeerajeer6604
    @ajeerajeer6604 ปีที่แล้ว +17

    മനസിന്റെ വേദനയുടെ വരികൾ 🌹🌹🌹

  • @anjanasareesh9899
    @anjanasareesh9899 หลายเดือนก่อน +1

    എന്റെ ഗിരീഷേട്ടാ 🙏🙏♥️♥️♥️🌹🌹🌹

  • @abdulsalampa2348
    @abdulsalampa2348 3 ปีที่แล้ว +18

    Daasettan magic 🙏🙏🙏

  • @anandjv5930
    @anandjv5930 3 ปีที่แล้ว +20

    Parayan vaakkukal Ella athrakkum manoharam excellent feel very nice signing dasettan 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aneeshaneesh6778
    @aneeshaneesh6778 2 ปีที่แล้ว +32

    ഒത്തിരി സങ്കടം വരും ഒറ്റക്കായി പോയി എന്ന് ഒരു തോന്നൽ 😥😥😥😥😥😥😭😭😭♥♥♥♥🌹🌹🌹🌹

  • @noufalnajma1692
    @noufalnajma1692 10 หลายเดือนก่อน +160

    Star singar ബൽറാം പാടുന്നത് കേട്ട് ഈ പാട് കേൾക്കാൻ ഇവിടെ വന്നവരുട്ടോ..

    • @Mohananpmohananp
      @Mohananpmohananp 9 หลายเดือนก่อน +1

      ❤❤❤❤❤😢😢

    • @ManiKuttan-qj1um
      @ManiKuttan-qj1um 9 หลายเดือนก่อน +2

      ഇല്ല

    • @bilaharibilu212
      @bilaharibilu212 9 หลายเดือนก่อน

      Yes

    • @RenjithRRevi
      @RenjithRRevi 9 หลายเดือนก่อน

      ​@@ManiKuttan-qj1umqqqqqqqqqqqqqqqqqqqqqqqqqqqqqqq

    • @jayannair423
      @jayannair423 9 หลายเดือนก่อน

      Yes

  • @dhaneesh3575
    @dhaneesh3575 ปีที่แล้ว +4

    തൊടിയിലെ തുമ്പയിൽ...
    തുടിക്കുന്ന തുമ്പിയെ...
    പിടിക്കുന്ന കൗതുകമായ് ഞാൻ..
    അന്നും നിന്നെ കൊതിച്ചിരുന്നു ❤ എന്താ ഒരു ഫീൽ ❤

    • @prajithksa8262
      @prajithksa8262 ปีที่แล้ว +1

      നിന്നെ അന്നും ഇന്നും തൊട്ടയില്ലേ ഞാൻ 😥😥❤❤

  • @bondvbm97
    @bondvbm97 2 ปีที่แล้ว +10

    അകലേക്കൊഴുകുന്ന പുഴായാം നിന്നെ ഞാൻ മനസിൽ തടഞ്ഞു വെച്ചു
    it hurts so deeply ❤️👍

  • @christinabeck733
    @christinabeck733 3 ปีที่แล้ว +64

    😥😥😥 ഈ പാട്ട് കേട്ടാൽ നമ്മൾ അറിയാതെ കരഞ്ഞു പോകും 😥

  • @ajayakumarparakkat6087
    @ajayakumarparakkat6087 2 ปีที่แล้ว +13

    മറക്കില്ലൊരിക്കലും പുത്തഞ്ചേരി ❤️

  • @chackobaby810
    @chackobaby810 2 ปีที่แล้ว +22

    ഒരു ഗന്ധർവ്വ അപാരത

  • @selvaraniselvarani6320
    @selvaraniselvarani6320 9 หลายเดือนก่อน +1

    അദ്ദേഹം കഴിവ് തെളിയിച്ച ഒരു മനുഷ്യൻ പറയാൻ എന്ത് ❤❤❤❤

  • @valsalakt1800
    @valsalakt1800 2 ปีที่แล้ว +20

    Ellavarkkum ആസ്വദിക്കാൻ ഒത്തിരി നല്ല പാട്ടുകൾ എഴുതിയ a maha പ്രതിഭയെ ആർക്കെങ്കിലും മറക്കാൻ കഴിയുമോ ഒരായിരം നന്ദി പറയാം നമ്മൾക്ക്.

  • @binsadtk3436
    @binsadtk3436 8 หลายเดือนก่อน +2

    വിന്നിലേക്ക് വന്ന ഗന്ധർവൻ തന്നെ ആയിരുന്നു ഗിരീഷ് പുത്തഞ്ചേരി...മറക്കില്ല മലയാളികൾ

  • @AffectionateConchShell-lk4ly
    @AffectionateConchShell-lk4ly 8 หลายเดือนก่อน +1

    ബ്രിൻസി,മഹേഷ്‌, എന്നും കേൾക്കും ഞാൻ എന്റെ❤❤❤❤❤നു വേണ്ടി മഞ്ചു

  • @sandhyasandhya7146
    @sandhyasandhya7146 2 ปีที่แล้ว +6

    ശെരിയ തനിച്ച ഇരുന്നു കേൾക്കണം 👍👍👍👍👍👍👍👌👌👌👌

  • @vishnupadmanabhan9704
    @vishnupadmanabhan9704 ปีที่แล้ว +7

    കോമഡി ഉത്സവത്തിൽ ഒരു അന്യ സംസ്ഥാനക്കാരൻ പാടിയത് കണ്ടു വന്നതാ എന്താ feel ❤️

    • @RajeshKottical
      @RajeshKottical 4 หลายเดือนก่อน

      ❤️❤️❤️

  • @sreepriyaus6674
    @sreepriyaus6674 2 ปีที่แล้ว +9

    ഗിരീഷേട്ടാ...... 🙏🙏🙏

  • @vishnuviswanath7816
    @vishnuviswanath7816 ปีที่แล้ว +276

    2023 ലും കേൾക്കുന്നവരുണ്ടോ💖💖💖

  • @amosvlogs6723
    @amosvlogs6723 2 ปีที่แล้ว +14

    എന്റെ സ്വപ്‌നങ്ങൾ എല്ലാം ഞാൻ മറന്നുപോയി 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭ഇനി ഒന്നും ഓർക്കേണ്ട 🙏🏽🙏🏽

  • @thomasp.j8988
    @thomasp.j8988 8 หลายเดือนก่อน +6

    Dasettante..pattu...
    Maranamvarekelkkum

  • @deepubalan4036
    @deepubalan4036 2 ปีที่แล้ว +20

    Dassettaaaa.....,💗💗💗💗💗

  • @nandanapraveen3296
    @nandanapraveen3296 4 หลายเดือนก่อน +20

    2024 ൽ കാണുന്നവർ ഉണ്ടോ 👍👍❤

  • @venkatraman8258
    @venkatraman8258 2 ปีที่แล้ว +16

    ഈ പാട്ടു കേട്ടാൽ അപ്പൊ എന്റെ കണ്ണ് നിറയും . ഭയങ്കര ഫീലിംഗ്സ് ആണ്

  • @arunkm3088
    @arunkm3088 9 หลายเดือนก่อน +4

    പുത്തഞ്ചേരി 💞💞💞🔥🔥🔥

  • @shihabjaaz4517
    @shihabjaaz4517 7 หลายเดือนก่อน +1

    പടം കണ്ടപ്പോ ഇത്ര ഫീൽ song ആണ് എന്ന് അറിഞ്ഞില്ല ബൽറാം പാടിയപ്പോൾ ആണ് ഇത്രെയും നല്ല പാട്ട് ആണ് എന്ന് മനസിലായത്

  • @shibusundaresanshibu4037
    @shibusundaresanshibu4037 2 ปีที่แล้ว +20

    ദാസേട്ട.... സൗണ്ട് 👍👍👍

  • @vijayarajvijibhavan9559
    @vijayarajvijibhavan9559 7 หลายเดือนก่อน +1

    മധുരമനോഹരം ❤❤❤ വരികളും ഈണവും 🥰🥰

  • @rajendranponnu4162
    @rajendranponnu4162 2 ปีที่แล้ว +3

    മലയാള ചലച്ചിത്ര ഗാന ശാഖ യിലെ സൗമ്യതയുടെ ആൾ രൂപ മായ കവി അങ്ങക്ക് പ്രണാമം, 🌹🌹🌹🌹🌹, ഈ കുറവ് മലയാള സിനിമ അറിയുന്നു

  • @AswathyKrishnankutty-t1t
    @AswathyKrishnankutty-t1t 5 หลายเดือนก่อน

    പ്രണയമല്ല .. പ്രാണനായിരുന്നു.. എന്ന് അവൻ ഈ ലോകം വിട്ട് പോയപ്പോൾ ആണ് മനസിലായത്❤️❤️❤️❤️

  • @lakshmi.c.k3629
    @lakshmi.c.k3629 2 ปีที่แล้ว +5

    Vedeo കാണാതെ പാട്ട് മാത്രം കേൾക്കുക എന്നൽ suuuper 👌👌👌👌

  • @amruthaprasannakumar
    @amruthaprasannakumar 2 หลายเดือนก่อน

    പഴയതെല്ലാം ഓർത്തെടുക്കാൻ വേണ്ടി മാത്രം ചില പാട്ടുകളും വരികളും....! 💔

  • @smk0291
    @smk0291 2 ปีที่แล้ว +15

    ഗിരീഷ് പുത്തഞ്ചേരി..... ഇന്നും ഉണ്ടായിരുന്നെങ്കിൽ..

  • @binishkvarghesevarghese1085
    @binishkvarghesevarghese1085 หลายเดือนก่อน

    ഗിരീഷ് പുത്തഞ്ചേരി മലയാളത്തിന്റെ തീരാ നഷ്ടം..

  • @binujohnpanackal9650
    @binujohnpanackal9650 2 ปีที่แล้ว +3

    വിടവാങ്ങിയ അന്നും ഇന്നും എന്നിൽ നിറഞ്ഞു നില്കും ഗിരീഷ് ഏട്ടാ

  • @mayaamma4407
    @mayaamma4407 8 หลายเดือนก่อน +1

    മനസിൽ തടഞ്ഞു വച്ചു വെറുതെ💞💞💞
    കിട്ടില്ലെന്ന്‌ അറിയാം എങ്കിലും 💞💞💞💞💞💞💞ഞാൻ ഇന്നും കാത്തിരിക്കുന്നു എനിക്ക് അറിയില്ല എന്തിനാണെന്ന് വെറുതെ അല്ലെ 💞💞💞💞💞ഹൃദയം മുറിഞ്ഞു ചോര ഒഴുകുന്നുണ്ട്

    • @bludarttank4598
      @bludarttank4598 3 หลายเดือนก่อน

      😢😢😢😢😢

  • @saneeshsani6550
    @saneeshsani6550 2 ปีที่แล้ว +11

    ഗന്ധർവ ശബ്ദം. ഒരു വിറയൽ.പുതിയ ജനറേഷന് വഴി മാറാൻ സമയം ആയിട്ട് കുറെ കാലം കടന്നുപോയി. ഒരിക്കലും മറക്കാൻ കഴിയാത്ത ശബ്ദം

    • @vijayankvijayan6229
      @vijayankvijayan6229 2 ปีที่แล้ว

      3:25 To3:30 - എന്തോ ഒരു അപാകത

    • @harikrishnanhari5237
      @harikrishnanhari5237 10 หลายเดือนก่อน

      ​@@vijayankvijayan6229എന്ത് 🤔

  • @madhudamodaran1158
    @madhudamodaran1158 7 หลายเดือนก่อน +1

    എന്താ വരികൾ 🥰🥰. പുത്തഞ്ചേരി ആരായിരുന്നു 😮‍💨

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 ปีที่แล้ว +11

    അന്നുമാത്രം മനസ്സിലാക്കിക്കോ നീ എന്റെ ജീവനാണ് 🙏 തങ്ക പെണ്ണേ എന്റെ ആത്മാവാണെനീ 🙏❤️❤️❤️ കരയാൻ കണ്ണീനീ രി ല്ല പെണ്ണേ 🤣 അത്രയ്ക്കും സ്നേഹമാ ണ് എനിക്ക് നിന്നോട്🙏🙏❤️❤️❤️🙏 ഏതോ ഒരു ജന്മബന്ധം 🙏 സത്യം 🙏🙏🙏

  • @LochanaMartin-o4w
    @LochanaMartin-o4w 18 วันที่ผ่านมา

    ഈ പാട്ട് കേട്ടപ്പോൾ മനസിന്റെ കോണിൽ എവിടെയോ ഒരു വിങ്ങൽ.

  • @Sreejun_vibezz
    @Sreejun_vibezz 9 หลายเดือนก่อน +10

    2024 il aarengilum ee paatu kelkunnundo❤❤

  • @smileysvlogs6119
    @smileysvlogs6119 หลายเดือนก่อน +1

    താലി ഊരാൻ നോക്കുമ്പോൾ സംയുക്ത തിരിഞ്ഞു നോക്കുന്ന നോട്ടം 😔👍

    • @bindhujamalppan9476
      @bindhujamalppan9476 19 วันที่ผ่านมา

      ഇത് ചക്കരമുത്ത് സിനിമ ആണോ

  • @harilals7261
    @harilals7261 2 ปีที่แล้ว +7

    ഗിരീഷേട്ടൻ... എം. ജി... 😍😍😍😍😍😍

  • @akjoshi5218
    @akjoshi5218 10 หลายเดือนก่อน +2

    മതിയാകില്ല എത്ര കേട്ടാലും ❤❤

  • @ugeshkumar5538
    @ugeshkumar5538 2 ปีที่แล้ว +7

    മറക്കുവാൻ കഴിയാത്ത ചിലത് മറക്കാൻ
    ചിലർ നമ്മെപ്പാടിപ്പിക്കും

  • @krishnasewingmachineagency6492
    @krishnasewingmachineagency6492 10 หลายเดือนก่อน +1

    വേദനയാൽ ചാലിച്ച ഓർമ്മകൾ മാത്രം❤

  • @zakzakali8632
    @zakzakali8632 2 ปีที่แล้ว +6

    നാട്ടുകാരൻ പുത്തഞ്ചേരി ❤️❤️😪😪

  • @purushothamanknkottarathil8524
    @purushothamanknkottarathil8524 6 หลายเดือนก่อน

    മഹാകവി ആയിരുന്നു എന്ന് നമ്മുടെ സംഗീത സംവിധായകൻ എംജി രാധാകൃഷ്ണൻ ചേട്ടന്റെ ഭാര്യ പറയുമായിരുന്നു, പുത്തഞ്ചേരിയെപ്പറ്റി. ഞാൻ ithe♥️ഫീൽ തരുന്ന മറ്റൊരു പാട്ട് പറയട്ടെ. Arayannangalude veed എന്നസിനിമയിലെ, manassin മണിച്ചിമിഴിൽ പനിനീർ തുള്ളി pol എന്ന് തുടങ്ങുന്ന ഗാനം, എന്താ ഫീൽ. പുത്തഞ്ചേരിയെ തൊഴുതു പോകുന്നു 🌹🌹🌹

  • @prameelasasi1280
    @prameelasasi1280 5 หลายเดือนก่อน +9

    ബൽറാം ആണ് ഈ പാട്ടിലേക്ക് എന്നെ കൊണ്ടുപോയത്

  • @anandanand7398
    @anandanand7398 9 หลายเดือนก่อน +2

    ഈ പാട്ട് മിലൻ കുട്ടൻ പാടിയതാണ് ദാസേട്ടൻ കഴിഞ്ഞാൽ എനിക്ക് ഇഷ്ട്ടം ആയി തോന്നിയത്..