ഞാൻ വന്ന വഴിയിലൂടെ | Lifestory | Gurvi | Saji's Malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #xylempsc #xylem #CEO
    #xylem #keralapsc #psc
    #ldc2024 #ldcmalayalam #malayalampsc #xylempsc #lpup #CEO #CPO #LSGS #pscldc #Motivation #lifestory #entekadha
    Join on Telegram for more contents
    t.me/sajimalay...
    Don't forget to subscribe to my channel and hit the notification bell to stay updated with latest videos.

ความคิดเห็น • 995

  • @soumyachinju3926
    @soumyachinju3926 14 วันที่ผ่านมา +132

    ഈ ഫീൽഡിൽ ഞാൻ ഏറ്റവും കൂടുതൽ Respect ചെയുന്നത് ഗുർവിയെയാണ് ❤️✨ ഗുർവിയെ കണ്ടാൽ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് ✨

  • @nivedkuttus5979
    @nivedkuttus5979 14 วันที่ผ่านมา +113

    ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ബാലൻസ് തെറ്റുന്നത് അമ്മയുടെ മരണശേഷം ആയിരിക്കും...
    നമ്മുടെ ഗുർവി 🥰🫂

    • @remyak7629
      @remyak7629 14 วันที่ผ่านมา +3

      Sathyam.ennik pattiyathum athe thanne

    • @soumyae6998
      @soumyae6998 14 วันที่ผ่านมา +3

      Sathyam

    • @Srisanvii
      @Srisanvii 13 วันที่ผ่านมา +2

      Enikkum

    • @Stoic1989
      @Stoic1989 13 วันที่ผ่านมา +4

      സത്യം 😔അമ്മ എല്ലാം ആണ് അത്‌ ആർക്കും മനസിലാകില്ല

    • @remyam-fk3hk
      @remyam-fk3hk 13 วันที่ผ่านมา +1

      Orikal polum ammayea kanatha njan❤❤

  • @syamarajeev3532
    @syamarajeev3532 14 วันที่ผ่านมา +58

    ഗുർവി എനിക്കും പറയാനുണ്ട് ഒരു ദുഃഖം. എല്ലാവർക്കും ഉണ്ട് ഒരമ്മ... ആ സ്നേഹം എനിക്ക് കിട്ടിയിട്ടില്ല.. ജന്മം തന്ന നാൾമുതൽ ഒരിറ്റു സ്നേഹത്തോടെ മക്കളെ എന്ന് വിളിച്ചിട്ടില്ല.. എന്തുകൊണ്ടോ അവർ എപ്പോഴും അകറ്റിനിർത്തുന്നു.. ഓണം ഇല്ല വിഷുവില്ല. കുഞ്ഞിലേ പട്ടിണി കൊണ്ട് മാത്രം കഴിഞ്ഞ നാളുകൾ.. ഓണം ഇന്നും നഷ്ടപ്പെട്ട ബാല്യത്തിന്റെ ഓർമ്മ മാത്രം.. എല്ലാ പ്രതിസന്ധി കളെയും നേരിട്ട് ഇന്നും ജീവിക്കുന്നു... അമ്മയായി രണ്ടു മക്കൾ ഉണ്ട്.. ഒരുപാട് സ്നേഹമുള്ള ഭർത്താവ്.... എന്നിട്ടും എവിടെയോ ഒരു ബാല്യത്തിന്റെ തേങ്ങൽ ഉള്ളിൽ ഒതുക്കി അമ്മയുടെ സ്നേഹത്തിനായി കാത്തിരിക്കുന്നു... നേടും ഗുർവി ഞാൻ ജോലി നേടും.. സ്വന്തമായി വീടില്ല വാടക വീട്ടിലാന്ന് താമസം സാമ്പത്തികമായി ഉന്നതിയിൽ എത്തിയാലേ ഒരു വീട് എന്ന സ്വപ്നം നേടാൻ പറ്റൂ ഗുർവി ഞാൻ നേടും..... എന്റെ സ്വപ്നം. 🥰

    • @SajisMalayalam
      @SajisMalayalam  14 วันที่ผ่านมา +5

      എല്ലാം നടക്കും.. ഒപ്പമുണ്ട് 🥰

    • @dhanalakshmi61
      @dhanalakshmi61 13 วันที่ผ่านมา

      അമ്മമാർ അങ്ങനെയും ഉണ്ട്. എന്തെങ്കിലും ഒകെ കാരണം ഉണ്ടാവും അവർക്ക് അതിന്. സാരമില്ല എനിക്കും അവസാനകാലത്ത് അമ്മയിൽ നിന്ന് സങ്കടം ഉണ്ടായിട്ട് ഉണ്ട് അത് അമ്മയുടെ അസുഖം കൊണ്ട് ഒകെ ആയിരുന്നു ഇന്ന് ഇല്ല ഒപ്പം. നല്ല ലൈഫ് കിട്ടട്ടെ

    • @myworldhamdanehan5026
      @myworldhamdanehan5026 13 วันที่ผ่านมา

      🫂

  • @ramyakk3533
    @ramyakk3533 5 วันที่ผ่านมา +2

    ഗുർവിയുടെ വാക്കുകൾ എന്നും മനസ്സിൽ തട്ടുന്നതാണ് പരീക്ഷയ്ക്ക് പാസ്സാകുമോ എന്നൊന്നും അറിയില്ല എങ്കിലും ടീച്ചറുടെ വാക്കുകൾ എന്നും എനിക്ക് പ്രചോദനമാണ്

  • @anilabimal801
    @anilabimal801 13 วันที่ผ่านมา +15

    തീർച്ചയായും... UP examinu ശേഷം മനസ്സ് ആകെ തകർന്നു... അടുത്ത എക്സാമിനു നോക്കാൻ പോലും കഴിയാതെ ഇരുന്നപ്പോൾ ആണ് ഈ വീഡിയോ കണ്ടത്... ഒരു പാട് നന്ദി ഗുർവി....... 🥰🥰🥰🥰

    • @SajisMalayalam
      @SajisMalayalam  13 วันที่ผ่านมา +1

      നേടണം 🥰

  • @homeleaning3109
    @homeleaning3109 9 วันที่ผ่านมา +5

    ഗുർവി ഇപ്പോൾ ഒരുപാട് പേർക്ക് അമ്മ ആയി❤❤❤❤❤. ഒരുപാട് ഇഷ്ടം

  • @marvalgamerr
    @marvalgamerr 13 วันที่ผ่านมา +30

    എന്നെ പോലെ Depression സ്റ്റേജിൽ ഇരിക്കുന്ന ആളുകൾ ഉണ്ടോ 🙂 എന്റെ മെന്റൽ strenght ആണ് ഇത് ആരോടും പറയാതെ ഉള്ളിൽ ഒതുക്കി ഞൻ psc ക്ക്‌ prepare ചെയ്യുന്നത്, ഗർവി ഒരുപാട് നന്ദി ഇങ്ങനൊരു വീഡിയോ തന്നതിന് 💔

    • @SajisMalayalam
      @SajisMalayalam  13 วันที่ผ่านมา +2

      തളരരുത് 🥰

    • @pscaspirant2025
      @pscaspirant2025 6 วันที่ผ่านมา

      th-cam.com/video/DzClwUltiCc/w-d-xo.htmlsi=9wOIabY70n_Guc4d

  • @saumyap8629
    @saumyap8629 10 วันที่ผ่านมา +13

    അമ്മയുടെ മരണം ഓട്ടിസം ഉള്ള മകൻ അവൻ Special School ലേക്ക് പോയി തുടങ്ങിയപ്പോൾ കഴിഞ്ഞ UP ലേക്ക് ശ്രമം തുടങ്ങി. അതിനിടയിൽ അമ്മയുടെ മരണം വീണ്ടും തളർത്തി. എല്ലാത്തിനും Support ആയി അടുത്ത exam നു വേണ്ടി നീ പഠിക്ക് എന്ന് പറയുന്ന എന്റെ സജിയേട്ടൻ. ഗുർവിയെ ഒരുപാട് ഇഷ്ടമാണ് class കാണാറുണ്ട്.🙏 സ്വന്തം ജീവിതത്തിൽ നിന്നെടുത്ത ഈ motivation കേൾക്കുമ്പോൾ എനിക്കും കഴിയും എന്ന തോന്നാൽ❤. Age over ആവും മുൻപെ എനിക്കും എത്തണം ഒരു നല്ല ജോലിയിൽ.അമ്മെ 😢

    • @SajisMalayalam
      @SajisMalayalam  9 วันที่ผ่านมา +1

      ഒക്കെ സാധിക്കും.. തളരാതെ.. മോന് സപ്പോർട്ട് ആയി..... നന്നായി പഠിയ്ക്കു 🥰💕

    • @saumyap8629
      @saumyap8629 9 วันที่ผ่านมา

      @@SajisMalayalam ❤️

  • @surabhikr1655
    @surabhikr1655 14 วันที่ผ่านมา +28

    എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന ഗുർവിക്ക് ഇങ്ങനൊരു സങ്കടം ഒരിക്കലും പ്രതീക്ഷിച്ചില്ല ❤❤Love u mam😘😘🫂

  • @Asi-shrf
    @Asi-shrf 12 วันที่ผ่านมา +12

    വെറുമൊരു മോട്ടിവേഷൻ അല്ല. ശരിക്കും ഒരു അമ്മ മക്കളോട് പറയുംപോലെ. ഉള്ളിൽ തട്ടുന്ന വാക്കുകൾ. ഒരുപാടിഷ്ടം ഗുർവി

  • @jayalakshmis-ne1ob
    @jayalakshmis-ne1ob 14 วันที่ผ่านมา +62

    ഒരമ്മ തരുന്ന ഉള്ളോഴുക്ക്..... എല്ലാ പെണ്മക്കൾക്കും മനസ്സിലാക്കാൻ പറ്റുന്ന ഉണർവ്..... ഗുർവി അല്ല.... എന്നും ഗുർവിയമ്മയാണ് ❤

  • @blackforest510
    @blackforest510 8 วันที่ผ่านมา +2

    Miss bte history um njagl kanunna misse um oru badhom ela.. Athrem postve 🥰.. Ennum happy ayit kanam aghrhikunnu.. Love u❤

  • @AminaAmi-fy3om
    @AminaAmi-fy3om 14 วันที่ผ่านมา +31

    ഗുർവി🥹🥹... തൃശ്ശൂർ LD എഴുതി ആകെ നിരാശപ്പെട്ടു ഇരിക്കുന്ന സമയത്താണ് ഈ വാക്കുകൾ❣️❣️ ശെരിക്കും ബെന്യാമിൻ പറഞ്ഞപോലെ "നമ്മുടെ സങ്കടം മാറ്റാൻ നമ്മളെക്കാൾ സങ്കടമുള്ളവരെ കേട്ടാൽ മതി" എന്ന്... I LOVE YOU SO MUCH ഗുർവി ❤❤❤

    • @SajisMalayalam
      @SajisMalayalam  14 วันที่ผ่านมา +2

      Power words 🔥🔥🔥🔥

  • @lachuzvlog297
    @lachuzvlog297 9 วันที่ผ่านมา +2

    Depression ayitta njan e video kanunne.....oralkum njan comments idarilla......but ente kannu niraghu.....thanku mam.....lobe uuu

  • @remyasworld5381
    @remyasworld5381 13 วันที่ผ่านมา +8

    ശരിക്കും ഗുർവിയുടെ വാക്കുകൾ ആശ്വാസമേകി.കാരണം ഞാനും ഇപ്പോൾ എൻ്റെ പഠനമെല്ലാം ഉപേക്ഷിച്ച് വേദനയിൽ മുഴുകി കഴിയുന്ന ഒരു സമയമാണ് .എൻ്റെ മനസ്സ് പഠിക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ എൻ്റെ ശാരീരികാവസ്ഥയും വേദനയും എന്നെ പിറകോട്ട് വലിക്കുന്നു .തീർച്ചയായും ഗുർ വിയുടെ ഈ ജീവിതവിജയത്തിൻ്റെ കഥ ഒരു പ്രചോദനം തന്നെയാണ് ... നന്ദി അതിലുപരി ഒരു പാട് സ്നേഹം ഗുർവീ ❤❤❤❤

  • @rajaninavami7584
    @rajaninavami7584 9 วันที่ผ่านมา +2

    ഞാനിത്
    കാണാൻ ഇത്തിരി വൈകിപ്പോയി '
    Love you so much...

  • @user-ef2bm8gz1b
    @user-ef2bm8gz1b 13 วันที่ผ่านมา +65

    കരയാതെ പറയുന്ന ഗുർവി
    കരഞ്ഞു കൊണ്ടു കാണുന്ന നമ്മൾ 🥺🥺

    • @harithaharitha1171
      @harithaharitha1171 13 วันที่ผ่านมา +3

      ശെരിയാണ്

    • @sajithaalipc9491
      @sajithaalipc9491 13 วันที่ผ่านมา +6

      Njaaan enthinaaa karayunne ennenikkariyilla gurvee...njan karanjondaaa irikkunne

    • @SajisMalayalam
      @SajisMalayalam  13 วันที่ผ่านมา +2

      ​@@sajithaalipc9491🥰💕

    • @Sabiras-eg6hv
      @Sabiras-eg6hv 13 วันที่ผ่านมา +2

      Sathyam 😢

    • @vimunashibin7080
      @vimunashibin7080 13 วันที่ผ่านมา +2

      Sathyam

  • @ramyapr1672
    @ramyapr1672 12 วันที่ผ่านมา +9

    അമ്മ ആയി തോന്നിയ ഒരേ ഒരു psc ടീച്ചർ ❤️😘

  • @Mayaaa12343
    @Mayaaa12343 14 วันที่ผ่านมา +22

    വിഷമം അല്ല ഗുർവി, ആകെ ഒരു മരവിപ്പാണ്.. ചുറ്റിനും എല്ലാരും ഉണ്ട്, എന്നാൽ ആരുമില്ലയെന്നും തനിച്ചാണെന്ന ബോധവും ഉണ്ട്.. അതുകൊണ്ടാണ് പഠിക്കുന്നത്.. ഏത് വിധിയ്ക്കും അതെന്നിൽ നിന്ന് തട്ടികളായാനാകില്ല എന്ന ഉറപ്പുള്ളതുകൊണ്ട്.. എങ്കിലും ചില നേരമെങ്കിലും ഒന്നിനും കഴിയുന്നില്ല.. തുറന്ന് സംസാരിക്കാനോ ഒന്ന് കെട്ടിപിടിച് കരയാനോ ആരുമില്ലാതെ.. ഒരു ചോദ്യചിഹ്നം പോലെ.... പക്ഷെ പഠിക്കും, പഠിക്കണം... ❤️✌🏿✌🏿✌🏿✌🏿

    • @SajisMalayalam
      @SajisMalayalam  14 วันที่ผ่านมา

      അതെ നേടണം 🥰🥰🥰

    • @blacklover2910
      @blacklover2910 11 วันที่ผ่านมา

      🫂

  • @ridhinandn.r9579
    @ridhinandn.r9579 13 วันที่ผ่านมา +6

    Gurvi എപ്പോഴും positive ആണ്. ഒരിക്കലും ചിരിക്കാതെ class എടുത്തതായി ഓർക്കുന്നില്ല. ചുറ്റും ഉള്ളവരിലും positive vibe നൽകുന്ന ഒരാൾ.❤❤❤ഒരുപാട് സ്നേഹം

  • @suryad.v5574
    @suryad.v5574 13 วันที่ผ่านมา +5

    ഇതു കാണുമ്പോൾ നമ്മൾ തന്നെ അറിയാതെ കണ്ണുകൾ നിറഞ്ഞു പോകും. ഗുർവിയുടെ ഈ വാക്കുകൾ മതി മുന്നോടുള്ള യാത്രയിൽ. 🙏🏻

  • @aryadivakaran-ub2sp
    @aryadivakaran-ub2sp 13 วันที่ผ่านมา +5

    കണ്ണുനിറഞ്ഞു ഗർവിയുടെ വാക്കുകൾ. സത്യമാ ഗർവിയുടെ ക്ലാസ്സിൽ ഇരുന്നാൽ സന്തോഷം തോന്നും. നല്ല മോട്ടിവേഷൻ. 🥰

  • @SUDHANYAJIJO
    @SUDHANYAJIJO 7 วันที่ผ่านมา +3

    പ്രിയപ്പെട്ട സജി ടീച്ചർ 🙏❤🥰നന്ദി... ഒത്തിരി ഉയരങ്ങളിൽ ഇനിയും എത്തട്ടെ ❤

  • @shifasalim9425
    @shifasalim9425 13 วันที่ผ่านมา +6

    Pathanamthitta ccmy യിൽ ഗർവിയുടെ ക്ലാസ്സുകളിൽ ഇരിക്കാൻ ഭാഗ്യം കിട്ടി thank uu ഗുർവി 🎉🎉🎉

  • @mrunalini5805
    @mrunalini5805 14 วันที่ผ่านมา +22

    ഒത്തിരി ഇഷ്ടമാണ് ഗുർവിയെ.... 🥰🥰ഗുർവിയെ നേരിൽ കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്.... പക്ഷേ സർക്കാർജോലി എന്ന ലക്ഷ്യം നേടിയിട്ടേ ഞാൻ ഗുർവിയുടെ മുന്നിൽ വരൂ.....🙏

    • @SajisMalayalam
      @SajisMalayalam  14 วันที่ผ่านมา +2

      കാണാം 🥰

  • @KaMLa016
    @KaMLa016 14 วันที่ผ่านมา +19

    മത്സരം ആകാം സ്വയം നശിപ്പിച്ചു കൊണ്ടാവരുത് 🔥🔥🔥

  • @jishabiju2608
    @jishabiju2608 14 วันที่ผ่านมา +10

    ഗുർവിയെ കാണുമ്പോൾ ഇത്രയധികം വേദന അനുഭവിച്ച ഒരാളെന്ന് തോന്നുക പോലും ഇല്ല ശരിക്കും ഒരു പാട് സങ്കടം തോന്നുന്നു. എങ്കിലും നല്ല മോട്ടിവേഷൻ

  • @sabikarathukulangara1126
    @sabikarathukulangara1126 8 วันที่ผ่านมา +2

    ❤❤❤
    ഒത്തിരി സ്നേഹം
    കരഞ്ഞുപോയി 😢😢

  • @shyman9254
    @shyman9254 14 วันที่ผ่านมา +8

    ഗുർവിയെ ദൈവം കൈവിടാഞ്ഞത് ഞങ്ങൾക്ക് വേണ്ടിയാണ്. ഞങ്ങളുടെ മനസ്സിൽ ഗുർവിയുടെ സ്ഥാനം എത്രയെന്ന് അളക്കാൻ പറ്റില്ല. 🙏♥️

  • @yasminn2520
    @yasminn2520 9 วันที่ผ่านมา +2

    കണ്ണ് നനഞ്ഞല്ലാതെ കണ്ട് തീർക്കാൻ കഴിഞ്ഞില്ല. ചില ഘട്ടങ്ങളിൽ മനസ്സ് അങ്ങനാണ്. എല്ലാം നഷ്ടപ്പെട്ട് കഴിയുമ്പോഴായിരിക്കും കൈവിട്ട് പോയി എന്ന തിരിച്ചറിവ് ഉണ്ടാകുന്നത്. ആരും പറയാൻ മടിക്കുന്ന സ്വന്തം ജീവിതത്തിന്റെ കറുത്ത ഏടുകൾ ഒരു മറയും കൂടാതെ പറയുക മാത്രമല്ല അത്എങ്ങനെ മറികടക്കാംന്ന് കൂടി പറഞ്ഞ് തരാൻ ഒരു സ്നേഹമയിയായ അമ്മയ്ക്ക് മാത്രേ കഴിയൂ. ഗുർവ്വിയെ ഒരുപാട് ഇഷ്ടം.❤❤❤❤❤

  • @thasniya514
    @thasniya514 13 วันที่ผ่านมา +5

    ഞാൻ ഈ അടുത്തായിട്ടാണ് മിസ്സിന്റെ ക്ലാസ്സ്‌ കണ്ടു തുടങ്ങിയത്. വളരെ നല്ല ക്ലാസുകളാണ് എല്ലാം 👍😍

  • @sabeenashoukathali6466
    @sabeenashoukathali6466 14 วันที่ผ่านมา +13

    ഗുർവി...... ശെരിക്കും കരയിച്ചു....... പലപ്പോഴും ഇങ്ങനെ യുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോവാറുണ്ട്...നമ്മൾ കരയുമ്പോൾ കുഞ്ഞുമനസ്സുകൾ വേദനിക്കാറുണ്ട്...... എന്നാലും..... ഗുർവിയുടെ വാക്കുകൾ....... മനസ്സിന് ആശ്വാസം തരുന്നു..... ഇന്നലെ ഗുർവിയെ കാണാൻ പറ്റിയതിൽ അതിയായ സന്തോഷം.....ലവ്..... യു ഗുർവി ❤❤❤❤

    • @JustMe-w4z
      @JustMe-w4z 3 วันที่ผ่านมา

      ഗ്രൂപ്പിലെ പാട്ടുകാരി സബീന ആണോ ഇത്?😊

  • @neethusreejith2402
    @neethusreejith2402 13 วันที่ผ่านมา +5

    ഗുർവി... ഞാൻ ഒരുപാട് കരഞ്ഞു ഈ വീഡിയോ കണ്ടിട്ട്..ഞാൻ xylem student. aayirunnu....but എനിക്ക് LDC നേടാൻ കഴിഞ്ഞില്ല.. അതിൻ്റെ depression il aayirunnu.... ഒരുപാട് പ്രതിസന്ധി കൾ തരണം ചെയ്ത് എഴുതിയത് ആണ്...but...😢 സാരമില്ല ഞാൻ ഇനിയും exam എഴുതും...joli കിട്ടിയിട്ട് ഗുർവിയെ കാണാൻ വരും. Sure.... love you gurvi ammaaaa❤❤

    • @SajisMalayalam
      @SajisMalayalam  13 วันที่ผ่านมา +1

      കാണണം 🥰

  • @aryaraveendran5471
    @aryaraveendran5471 14 วันที่ผ่านมา +7

    നമുക്ക് എത്രത്തോളം ദുഃഖം ഉണ്ടോ അത്രത്തോളം നേടിയെടുക്കാൻ ഉള്ള വാശി നമ്മളിൽ ഉണ്ടാകും 🔥... എന്റെ അനുഭവം ആണ്

  • @ajitharatheesh61
    @ajitharatheesh61 14 วันที่ผ่านมา +6

    ഇതിലും വലിയ മോട്ടിവേഷൻ സ്വപ്നങ്ങളിൽ മാത്രം.... ❤️❤️❤️ അമ്മക്ക് പകരം അമ്മ മാത്രം 🥰🥰 🥰love you maam... ❤️❤️❤️

  • @shahulhasishazia7036
    @shahulhasishazia7036 8 วันที่ผ่านมา +2

    പ്രിയപ്പെട്ട ഗുർവി, നിങ്ങളുടെ ക്ലാസ്സിലൂടെ എനിക്ക് Ldc-9,Lpsa-8, upsa-5 ഉം മാർക്ക്‌ കിട്ടി. അമ്മയോടുള്ള സ്നേഹം കറ പുരളാത്ത സ്നേഹം മാത്രം. Nallathu മാത്രം ജീവിതത്തിലുടനീളം nallathu സംഭവിക്കട്ടെ.

  • @siyasonu19
    @siyasonu19 14 วันที่ผ่านมา +4

    എന്റെ 12 മത്തെ വയസിൽ ഉമ്മയെ നഷ്ടപ്പെട്ടതാ. അവിടന്ന് ingot എന്റെ 29 മത്തെ വയസിലും ആ നഷ്ടത്തിന്റെ തീവ്രത ഞാൻ അനുഭവിക്കുന്നു. മനസിനെ പിടിച്ചു നിർത്താൻ ഒന്ന് കെട്ടിപിടിച്ചു കരയാൻ ആരുമില്ലാതാവുമ്പോ ഇതുപോലുള്ള വാക്കുകൾക്ക് ഒരുപാട് ശക്തിയുണ്ട്. Thank you ഗുർവി amma🥰🥰🥰❤️❤️🔥🔥
    Love uuuu so muchhhhhh🥰🥰🥰

  • @safi8711
    @safi8711 14 วันที่ผ่านมา +8

    ഇത് പോലെയാണ് ഞാനും. എന്റെ hus ആണ്. 26 വയസ്സിൽ വിധവയായി. എല്ലാം മറന്നു,എന്റെ പേര് പോലും.ഇറങ്ങിയോടിയിട്ടും ജീവിതം അവസാനിപ്പിക്കാൻ നോക്കിയിട്ടും, കുറെ വർഷങ്ങൾ. ആദ്യം അക്ഷരം പഠിച്ചു, എപ്പോഴും വായിക്കും. ഒന്നും ഓർമ്മയിൽ വരില്ല. എന്റെ കുഞ്ഞു മക്കളെ പോലും.ഇപ്പോൾ ok ആയിവരുന്നു 3 വർഷമായി Last grade ആയി കേറിയിട്ട്. എല്ലാവരും ഇപ്പോൾ എന്നോടും ചോദിക്കും എപ്പോഴും ചിരിച്ചു സ്മാർട്ടായി നടക്കാൻ എങ്ങനെ കഴിയുന്നു എന്ന്. മറ്റുള്ളവരെ നമ്മുടെ വിഷമങ്ങൾ എന്തിന് അറിയിക്കണം. 12 വർഷം കഴിഞ്ഞിട്ടും ഞാൻ ഇപ്പോഴും അദ്ദേഹം വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്. പക്ഷെ ആരെയും എന്റെ കണ്ണുനീർ കാണിക്കാറില്ല. എന്റെ ഉമ്മ, ഉപ്പ, ചേച്ചി, എന്റെ ആങ്ങളമാർ എന്റെ കൂടെ നിന്നു. എന്റെ ആഗ്രഹങ്ങൾ ഒന്നൊന്നായി നടത്തണം, LD, typist...

    • @SajisMalayalam
      @SajisMalayalam  14 วันที่ผ่านมา +1

      ഒരുപാട് സ്നേഹം...... കനൽ വഴികൾ കടന്നു വന്ന് വിജയിച്ച ആൾ 🌹🌹🌹🌹

    • @safi8711
      @safi8711 14 วันที่ผ่านมา

      @@SajisMalayalam 🥰🥰

    • @safi8711
      @safi8711 14 วันที่ผ่านมา +1

      @@SajisMalayalam വീട്ടിൽ നിന്ന് പാലക്കാട്ടേക്ക് 1.5 മണിക്കൂർ ഉണ്ട്. രാവിലെയും വൈകിട്ടും ബസിൽ ഇരുന്നു പഠിക്കും. ഗുർവിയുടെ class ബസ്സിൽ ഇരുന്നാണ് കേൾക്കാറ്

    • @shiniaryan1984
      @shiniaryan1984 14 วันที่ผ่านมา +1

      ♥️♥️♥️

    • @neethivn3455
      @neethivn3455 14 วันที่ผ่านมา +1

      ❤❤❤❤❤❤❤❤❤❤❤❤

  • @aiswaryaprabha9377
    @aiswaryaprabha9377 13 วันที่ผ่านมา +5

    ഗുർവി ..ഈ വീഡിയോ കണ്ട് ഒരുപാട് കരഞ്ഞു...പക്ഷെ ഒരുപാട് ആത്മവിശ്വാസം തോന്നുന്നു....❤❤❤❤

  • @krishnankutty4091
    @krishnankutty4091 9 วันที่ผ่านมา +2

    ഒരു പാട് സ്നേഹം..❤️❤️❤️❤️❤️ ഗുർവി😘😘😘

  • @jinuentertainments3147
    @jinuentertainments3147 13 วันที่ผ่านมา +5

    ഗുർവി 😭❤️. കുറച്ചു മാറി നിന്നാണെങ്കിലും നേരിൽ കാണാൻ കഴിഞ്ഞു.ഭാഗ്യമായി കരുതുന്നു. ഒരുപാട് സ്നേഹത്തോടെ, ഇതൾ 🙏🙏.

  • @shanibam.haneef9101
    @shanibam.haneef9101 10 วันที่ผ่านมา +2

    ഓൺലൈൻ ക്ലാസ്സിൽ ചിരിച്ചു കൊണ്ട് മാത്രം ഞങ്ങളുടെ മുൻപിൽ വന്നിരുന്ന ഗുർവിയുടെ ഉള്ളിൽ ഇത്രയും സങ്കടം ഉണ്ടായിരുന്നോ😢, TCR LD കഴിഞ്ഞു ആകെ നിരാശയിലായിരുന്നു ഇന്നാണ് ഈ വീഡിയോ കണ്ടത് thank you gurvi... for ur motivational words❤❤ and love you gurvi🥰🥰

  • @Annapoorna-d1k
    @Annapoorna-d1k 14 วันที่ผ่านมา +5

    ഗുർവിയുടെ വാക്കുകൾ ഒത്തിരി confidence തന്നു 🥰.... എനിക്ക് 6 വയസുള്ളപ്പോൾ എന്റെ അമ്മ മരിച്ചു. ഇപ്പോൾ 21 വർഷങ്ങൾ കഴിഞ്ഞു...അമ്മയെ ഓർക്കാത്ത ഒരു നല്ല നിമിഷങ്ങൾ പോലും എനിക്കുണ്ടായിട്ടില്ല.. ഒരുപാട് struggle ചെയ്തിട്ടാണ് ഇവിടെ വരെ എത്തിയത്.. ഇപ്പോഴും struggle cheyunnu.
    പക്ഷേ എനിക്കുറപ്പുണ്ട് ഞാൻ ആഗ്രഹിച്ച പോലെ എന്റെ life മാറും അത് എത്ര late ആയാലും ✌️

  • @basheerh2108
    @basheerh2108 14 วันที่ผ่านมา +6

    "ഇതും കടന്നുപോകും "
    വേദന വേദന ലഹരിപ്പിടിക്കും വേദനയിൽ ഞാൻ മുഴുകട്ടെ...........
    ............................................................
    ഞാൻ ഒരുപാട് ഓൺലൈൻ ടീച്ചറിന്റെ ക്ലാസ്സ്‌ കണ്ടിട്ടുണ്ട് എന്നാൽ ഗർവിയുടെ ക്ലാസ്സ്‌ ആദ്യം കണ്ടപ്പോൾത്തന്നെ എന്തോ ഒരു ആകർശനംതോന്നി എന്റെ ഉള്ളിൽ, ഗർവിയുടെ ഓരോ ക്ലാസ്സ്‌ എപ്പോഴും കാണുമ്പോൾ കുറെ അറിവുകൾ ലഭിക്കുന്നതോടൊപ്പം ഉള്ളിലുള്ള വേദനകൾ കുറയുന്നതുപോലെ തോന്നും...........

  • @PriyaKP-qt4be
    @PriyaKP-qt4be 14 วันที่ผ่านมา +4

    ഗുർവി ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു ഇഷ്ടപ്പെടുന്നു.സൈലത്തിൽ UPSA ക്ക് ഓൺലൈൻ ക്ലാസിൽ ജോയിൻ ചെയ്തിരുന്നു , അതിൽ ഞാൻ ആദ്യം കണ്ട ക്ലാസ് ഗുർവിയുടേതായിരുന്നു. അന്ന് തന്നെയാണ് ഞാൻ ഗുർവിയെ ആദ്യമായിട്ട് കാണുന്നതും.ഗുർവിയുടെ ക്ലാസ് മാത്രമാണ് ഞാൻ അതിൽ കൂടുതലും കണ്ടിട്ടുള്ളതും.ഞാൻ ഇത് കേട്ടിട്ട് കരഞ്ഞു ഇത് എഴുതുമ്പോഴും കണ്ണ് നനയുന്നു. ഒരുപക്ഷേ എൻ്റെ മനസിലെ വിഷമം കൂടി ഞാൻ ഗുർവിയോട് പറഞ്ഞതാവാം.എല്ലാവർക്കും നല്ലത് വരട്ടെ... Thank u❤❤❤

  • @user-qi3vn5xx3k
    @user-qi3vn5xx3k 10 วันที่ผ่านมา +2

    ഗുർവിയെ കാണാനായി കൊല്ല൦ LDC Workshop കാണാൻ വന്നു ഞാൻ ..സാരി ഉടുത്ത സുന്ദരി .., കണ്ണു൦ മനസ്സു൦ നിറഞ്ഞു ...❤❤❤

  • @bhagyapaveesh6730
    @bhagyapaveesh6730 13 วันที่ผ่านมา +3

    നമ്മളുടെ സങ്കടങ്ങൾ ഒന്നും അല്ലാതെ ആകുന്നത് ഗുർവിയെ പോലെ ഉള്ളവരുടെ വാക്കുകൾ കേൾക്കുമ്പോൾ ആണ്. ഇത് പോലെ ഒരു അനുഭവം ഞങ്ങള്ക് പങ്കുവെച്ച ഗുർവിയ്ക്ക് ❤❤സ്നേഹത്തോടെ ഓൺലൈൻ സ്റ്റുഡന്റ് ❤

  • @soumyakavulli1924
    @soumyakavulli1924 13 วันที่ผ่านมา +4

    ഒന്നും പറയാൻ കഴിയുന്നില്ല ഗുർവി ഇഷ്ടം മാത്രം❤❤. ഇതിലും നല്ലൊരു മോട്ടിവേഷനില്ല

  • @meenuag5768
    @meenuag5768 14 วันที่ผ่านมา +9

    ഒരുപാട് ചിരിപ്പിച്ച ഗുർവി ഇന്ന് ഒരുപാട് കരയിച്ചു 🥹
    എന്തോ ഇന്ന് ഈ കഥയൊക്കെ കേട്ടപ്പോൾ പഴയ ഓർമകളെല്ലാം മുറുകെ പിടിച്ചു വേദനിച്ചു നടക്കുന്ന എന്നെ സ്വയം മാറ്റാൻ ഞാൻ തീരുമാനിച്ചു 😊
    എനിക്കും ഗുർവിയെ പോലെ എനർജറ്റിക് ആകണം
    പുതിയൊരാൾ ആകണം 😊❤️

    • @SajisMalayalam
      @SajisMalayalam  14 วันที่ผ่านมา +1

      ഏറ്റവും പ്രിയപ്പെട്ട വാക്കുകൾ 🔥💕

    • @meenuag5768
      @meenuag5768 14 วันที่ผ่านมา +1

      ​@@SajisMalayalam🫂❤️

  • @subhashsargam9547
    @subhashsargam9547 13 วันที่ผ่านมา +3

    ഇത്രേയും നല്ല motivation തന്നതിന് ഞങ്ങളുടെ ഗുർവിക്ക് ഒരായിരം നന്ദി.

  • @dhanyasunil60
    @dhanyasunil60 13 วันที่ผ่านมา +4

    ഇത്രയധികം ഇഷ്ടപ്പെട്ട ഒരു അദ്ധ്യാപികയും എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.. ഇന്നല്ലെങ്കിൽ നാളെ ഞാൻ ഗുർവിയെ കാണാൻ വരും ..ഞാൻ തളരാതെ പഠിച്ചു ജോലി വാങ്ങി എന്ന് ഗുർവിയോട് എനിക്ക് നേരിട്ട് പറയണം. പിന്നെ എൻ്റെ അമ്മയെ പോലെ എനിക്കൊന്നു കെട്ടിപ്പിടിക്കണം...എനിക്കത്രയ്ക്ക് ആശ്വാസമാണ് എൻ്റെ ഗുർവ്വി അമ്മ

  • @athira4204
    @athira4204 14 วันที่ผ่านมา +2

    ജീവിതത്തിൽ ഏറ്റവും മറക്കാൻ കഴിയാത്ത കാലമായിരുന്നു ബാല്യകാലം.. ഗുർവിയെ കാണുമ്പോൾ ഒന്നാം ക്ലാസ്സിൽ എന്നെ പഠിപ്പിച്ച ഇപ്പോഴും ഓർമകളിൽ വരുന്ന എന്റെ ടീച്ചറെ ഓർമ്മ വരുന്നു..ഗുർവി പാട്ടുകൾ പാടി തരുമ്പോൾ ഞാൻ അറിയാതെ ചെറുപ്പകാലത്തിലേക്ക് പോകുന്നു.. പ്രിയപ്പെട്ട എന്റെ ടീച്ചറെ ഓർത്തു പോകും.. നന്ദി ✨ഒരായിരം 🌟

  • @Harithagiri2019
    @Harithagiri2019 14 วันที่ผ่านมา +9

    ഗുർവി, ഇതാണല്ലേ ഞാൻ ചോദിച്ചപ്പോൾ കൈയിലെ പൊള്ളൽപാടിന് പിന്നിൽ ഒരു കഥ ഉണ്ടെന്ന് പറഞ്ഞത് 😔😔🥲.. ഗുർവിയുടെ വാക്കുകൾ മനസ്സിനൊരു തണുപ്പ് ❤❤❤.. Really motivating 🙏🙏

  • @shamlajapu1234
    @shamlajapu1234 13 วันที่ผ่านมา +3

    ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന exam ആയിരുന്നു kannur LD. പല ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും എനിക്ക് കഴിയുന്നത് പോലെ xylem platform ലൂടെ തയ്യാറെടുത്തിരുന്നു. പക്ഷേ exam ന് 2 days മുമ്പ് nte cs കഴിഞ്ഞു. ഞാൻ ഒരു അമ്മ ആയി. വളരെ സങ്കടവും അതിലേറെ സന്തോഷവും തോന്നിയ അവസ്ഥ ആയിരുന്നു. ഇതിലും നല്ല അവസരങ്ങൾ കിട്ടുമായിരിക്കും...
    ഒരു അധ്യാപിക എന്നതിന് പുറമെ എല്ലാരുടെയും ഒരു ചങ്ങാതി ഗുർവി ❤️

    • @SajisMalayalam
      @SajisMalayalam  13 วันที่ผ่านมา

      വാവ 🥰🥰🥰
      നേടാൻ കഴിയും 👍

  • @jeswinvlogs2385
    @jeswinvlogs2385 14 วันที่ผ่านมา +8

    നേരത്തെ കണ്ടോണ്ടിരിക്കുബോൾ ആണ് പ്രമോദ് സർ ക്ലാസ്സ്‌ വന്നു പോയത് ആയിരുന്നു,ഇപ്പോ വീണ്ടും ഫുൾ കേട്ടു ഗുർവീ,
    ജീവിതത്തിൽ എന്തൊക്കെയോ പ്രതിസന്ധിയിൽ പോയി കൊണ്ടിരിക്കുവാ,എന്തെക്കെയോ ടെൻഷൻ വേറൊന്നു,വായിച്ച പേജ് ഒന്ന് മറിച്ചാൽ ഇപ്പുറം ഉള്ളത് ഓർമ കിട്ടുന്നില്ല,ഇങ്ങനെ ഒരു അനുഭവം എനിക്കു ആദ്യം ആണ്, ഓർമ കിട്ടുന്നെ ഇല്ല 😢😢
    താങ്ക്സ് ഗുർവീ ഇത്ര അധികം മോട്ടിവേഷൻ തന്നതിന്
    ❤❤❤

  • @lathabhaskaran244
    @lathabhaskaran244 13 วันที่ผ่านมา +2

    വളരെ നല്ല ഒരു വീഡിയോ, എങ്ങനെ ഓരോ പ്ര തിസന്ധിയും മറികടക്കാൻ പറ്റും എന്ന് വളരെ നന്നായി അതായത് സ്വന്തം ജീവിതം തന്നെ അതിന് ഒരു ഉദാഹരണം ആക്കി പറഞ്ഞു കൊടുത്ത മോൾക്ക് എന്റെ അഭിനന്ദനങ്ങൾ 🤗 ഇത് കേൾക്കുന്ന ഓരോ മക്കളും ഓർക്കുക പ്രതിസന്ധികൾ മനോ ധൈര്യത്തോടെ മറി കടക്കാൻ പഠിക്കുക. എല്ലാ മക്കളും നന്നായി പരീക്ഷ എഴുതാൻ വേണ്ടി പ്രാർത്ഥിക്കാം🙏

    • @SajisMalayalam
      @SajisMalayalam  13 วันที่ผ่านมา

      ഒരുപാട് സ്നേഹം 🥰👍

  • @SHUHAIBATk-q6z
    @SHUHAIBATk-q6z 13 วันที่ผ่านมา +3

    പ്രിയ ഗുർവി.. .. ഇത്രയധികം വേദനകളിലൂടെ കടന്നുപോയ ഒരാളെന്ന് ഒരിക്കൽ പോലും തോന്നിയില്ല , മിസ്സ് ഞങ്ങളെ തോന്നിപ്പിച്ചില്ല എന്നുവേണം പറയാൻ . Online class ആയിരുന്നിട്ടും ഒരു offline ക്ലാസ് പോലെ ചിരിച്ച് പഠിപ്പിച്ചു മിസ്സ്.. bt ഇതൊക്കെ കേട്ടപ്പോൾ കരഞ്ഞു ഒരുപാട് .. ബാക്കി ഇനി ഗുർവിയെ നേരിൽ കണ്ടിട്ട്😢.. Love u so much dear gurvimam❤❤❤

    • @SajisMalayalam
      @SajisMalayalam  13 วันที่ผ่านมา +1

      കാണാം 🥰

    • @SalithaSalitha-iy8oy
      @SalithaSalitha-iy8oy 6 วันที่ผ่านมา

      ​@@SajisMalayalam എനിക്കൊരു ജോലി തരുവോ ഓൺലൈൻ ആയി ക്ലാസ്സ്‌ എടുക്കാൻ.

  • @preethamcmc122
    @preethamcmc122 14 วันที่ผ่านมา +7

    ഗുർവി.... ഇന്നലെ palakkad വർക്ക്‌ ഷോപ്പ് വെച്ച് കണ്ടു സംസാരിച്ചിരുന്നു. അടുത്ത് നിന്ന് ഫോട്ടോ എടുത്തിരുന്നു. ഗുരവിയോട് സംസാരിച്ചപ്പോൾ തന്നെ വല്ലാത്ത positive energy feel ചെയ്തിരുന്നു.ക്ലാസ്സ്‌ വളരെ നന്നായിരുന്നു.🙏🙏🙏🙏🙏🙏

  • @anukrish5386
    @anukrish5386 14 วันที่ผ่านมา +4

    ഗുർവി..... ഓടിവന്നു കെട്ടിപിടിച്ചു ഉമ്മ തരാൻ തോന്നുന്നു ❤️❤️❤️ജോലി കിട്ടി ഗുർവി അമ്മയുടെ അടുത്ത് വരണം ..... ഭഗവാൻ കണ്ണൻ ഗുർവി അമ്മയ്ക്ക് തുണയായി ഉണ്ടാവട്ടെ...... ❤️❤️❤️❤️

  • @athira4204
    @athira4204 13 วันที่ผ่านมา +3

    നല്ലത് മാത്രേ ടീച്ചർക്ക് വരൂ..നിസ്സാര കാര്യങ്ങൾക്ക് പോലും പഠനം ഉപേക്ഷിച്ചാൽ മതിയെന്ന് ചിന്തിക്കണ ഒരാൾ ആണ് ഞാൻ..ടീച്ചറുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഒന്നും അല്ല എന്ന് തോന്നിപോയി. കെട്ടിപ്പിടിച്ച് ഒരായിരം ചക്കര ഉമ്മ ❤️ഉറപ്പായും ടീച്ചറെ കാണാൻ വരും.. ജോലി നേടിയിട്ട് ✨

  • @anupamaa-fh6lq
    @anupamaa-fh6lq 13 วันที่ผ่านมา +4

    ഗുർവി കഴിഞ്ഞ വർഷം 2023 ഓഗസ്റ്റ് 29 ചിങ്ങത്തിലെ തിരുവോണത്തിന് എന്റെ അച്ഛൻ ഈ ലോകത്തിൽ നിന്ന് പോയി . exam അടുക്കുമ്പോൾ ബുക്കുമായി വീട്ടിലെത്തുന്ന എന്റെ ബുക്കുകൾ വണ്ടിയിൽ നിന്ന് എടുത്തു വയ്ക്കുമ്പോൾ അച്ഛന്റെ ഒരു ചോദ്യമുണ്ടാകും നിനക്ക് എപ്പോഴാ ഒരു ജോലി കിട്ടുകയെന്ന്. ആ ചോദ്യം ഇനിയുണ്ടാവില്ല. ജോലി നേടുമ്പോൾ അത് കാണാൻ അച്ഛനില്ല.

    • @SajisMalayalam
      @SajisMalayalam  13 วันที่ผ่านมา +1

      അച്ഛൻ കാണും... അച്ഛന് വേണ്ടി പഠിക്കണം നേടണം 🥰

  • @sarayushaji570
    @sarayushaji570 12 วันที่ผ่านมา +2

    I love you.... ഗുർവി.... എപ്പോഴെങ്കിലും ഒന്നു കാണണമെന്നും കെട്ടിപിടിക്കണമെന്നുണ്ട്....😘😘😘ഞങ്ങൾക്ക് വേണ്ടിയായിരിക്കാം അന്ന് ഗുർവിക്ക് വേറെ ഒന്നും സംഭവിക്കാതിരുന്നത്.... എത്രയോ ക്ലാസ്സുകളിലിൽ ഇരുന്നിരിക്കുന്നു.... Gurviyude classil kittunna feel അതുവേറെതന്നെയാണ്.,..ക്ലാസ്സിനൊപ്പം ഒരമ്മയുടെ സാന്നിധ്യം നമ്മുക്ക് കിട്ടാറുണ്ട് ...അതുതരുന്ന പോസിറ്റീവ് എനർജി അത്രയ്ക്ക് വലുതാണ്...❤

  • @firoskhan-ty7wn
    @firoskhan-ty7wn 14 วันที่ผ่านมา +4

    Gurveeeeee........
    ഇന്ന് ലോകം അറിയുന്ന ഗുർവി ആയി അങ്ങ് മാറിയില്ലേ..... അതാണ്‌..... അതാണ്...... ഞാനും ഒത്തിരി സങ്കടം ഉള്ളിലൊതുക്കി കഴിയുന്ന ആളാണ്.... എല്ലാം ശരിയാവും എന്ന വിശ്വാസാത്താൽ മുന്നോട്ട് പോകുന്നു.....

    • @SajisMalayalam
      @SajisMalayalam  14 วันที่ผ่านมา

      എല്ലാം ok ആകും 🥰🥰🥰

  • @aslami737
    @aslami737 14 วันที่ผ่านมา +3

    എപ്പോഴും ചിരിച്ച് ഞങ്ങളോട് സംവദിക്കുന്ന ഗുർവി ഇത്രയും വേദന മനസ്സിൽ കൊണ്ടുനടക്കുന്നുണ്ടെന്നറിഞ്ഞില്ല. ഒരുപാട് സ്നേഹം 💞💞💞💞. Love you so much

  • @kavyav6410
    @kavyav6410 14 วันที่ผ่านมา +3

    ഒരാളിന്റെ നഷ്ടമോ, ഇഷ്ടപ്പെട്ട മറ്റെന്തെങ്കിലും നഷ്ടപ്പെട്ടതിന്റെ ദുഃഖമോ അല്ലാത്ത വലിയ വേദനകളും ഒരാളുടെ ജീവിതത്തിൽ ഉണ്ടാകാം. പക്ഷേ ഏത് തരം വേദനയായാലും, ഗുർവി പറഞ്ഞത് തന്നെയാണ് ശരി. മറക്കണം, പുതിയൊരു ആളാകണം. ജീവിച്ചു കാണിച്ചു കൊടുക്കണം! നന്ദി, ഗുർവീ 🙏🏻 ഗുർവി പറഞ്ഞ പോലെയൊരു തിരിച്ചു വരവിന്റെ ഘട്ടത്തിലാണ്. ജയിച്ചേ പറ്റൂ...! ഒത്തിരി നന്ദി, ഗുർവീ 🙏🏻❤

    • @SajisMalayalam
      @SajisMalayalam  14 วันที่ผ่านมา +1

      തിരിച്ചു വരാൻ കഴിയും 🔥🔥🔥🔥🥰

    • @kavyav6410
      @kavyav6410 13 วันที่ผ่านมา

      ​@@SajisMalayalam🙏🏻❤️

  • @sabithas5606
    @sabithas5606 14 วันที่ผ่านมา +6

    മുറുകെ പിടിച്ചപ്പോൾ പൊട്ടൻ കാത്തുനിന്ന അഗ്നിപർവതത്തെ പോലെയായിരുന്നു മനസ്....ഈ ചേർത്തുനിർത്തലിന് ഹൃദയത്തിൽ നിന്ന് ഒരായിരം നന്ദി 🙏🏻🥰

    • @SajisMalayalam
      @SajisMalayalam  14 วันที่ผ่านมา

      ഒപ്പം ഉണ്ട് 🥰

  • @AiswaryaDhanya
    @AiswaryaDhanya 14 วันที่ผ่านมา +20

    ഒരു ഫോൺ കോൾ കൊണ്ട് ഒരാളുടെ ജീവിതത്തെ മാറ്റി മറിക്കാൻ പറ്റുമോ??!
    പറ്റും.....❤
    നമ്മുടെ ഗുർവി അമ്മയ്ക്ക് പറ്റും ❤❤
    എനിക്ക് എൻ്റെ ജീവിതം തിരിച്ചു തന്നത് നമ്മുടെ ഗുർവി ആണ്..നമ്മുടെ പ്രിയപ്പെട്ട അധ്യാപിക ✨🧚
    Love you 😘❤️

    • @SajisMalayalam
      @SajisMalayalam  14 วันที่ผ่านมา +6

      നേടിയെടുക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് 💕💕💕
      നേടിയേ പറ്റു 🔥🔥🔥🔥

    • @ajeeshajeesh2979
      @ajeeshajeesh2979 13 วันที่ผ่านมา +1

      @@SajisMalayalam enkm gurviyod samsarikanm number tharuo

  • @sahalascrafthome3870
    @sahalascrafthome3870 13 วันที่ผ่านมา +3

    ഒരുപാട് സ്നേഹമുള്ള ഗുർവി.. നേരിൽ കാണാനുള്ള ഭാഗ്യവും കിട്ടി ❤

  • @aagneysivaniaagney426
    @aagneysivaniaagney426 12 วันที่ผ่านมา +2

    Gurvi..njan ipozhanu kannunnathu... sensitive lady...cocoon stage...reloaded as power ful..strong lady..good motivator.. thanku

  • @aditya.sretheesh5117
    @aditya.sretheesh5117 13 วันที่ผ่านมา +4

    ഗുർവ്വി
    ഞാൻ വരും നേരിൽ കാണും
    അമ്മയെന്ന് വിളിക്കാൻ ഇഷ്ടം
    ചേർത്ത് പിടിച്ച് ഒരനുഗ്രഹം വാങ്ങും❤❤❤❤

    • @SajisMalayalam
      @SajisMalayalam  13 วันที่ผ่านมา

      ഒരുപാട് സ്നേഹം 🥰

  • @Priyaansar24
    @Priyaansar24 14 วันที่ผ่านมา +2

    ഒരുപാട് നന്ദി ഗുർവി 🙏ഞങ്ങളെ എല്ലാവരെയും മക്കളെ പോലെ കണ്ട് സ്നേഹിക്കുന്നതിന്... ❤️

  • @sethukka3405
    @sethukka3405 13 วันที่ผ่านมา +4

    തകർന്നു തരിപ്പണ൦ ആയി ഇരുന്ന നിമിഷം........ എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയാണ്.. എനിക്കു എൻ്റെ വിഷമം പറയാൻ പറയാൻ ആരു൦ ഇല്ല. എല്ലാവരും ഉണ്ടെങ്കിലും ആരും ഇല്ലാത്ത നിമിഷം..... കൂടെ പ൦ിച്ചവരുടെ മക്കൾ സ്കൂളിൽ പോയി തുടങ്ങി എന്ന സുഹൃത്തുക്കളുടെ കളിയാക്കൽ വീടിനു സമീപമുള്ള എന്നേക്കാൾ ഇളയവർ വരെ കെട്ടി പോയി എന്ന നാട്ടുകാരുടെ ചോദ്യം. മനസ്സറിഞ്ഞു സ്നേഹിക്കാൻ ഇഷ്ടം പറഞ്ഞ പലരേയും പ൦ിത്ത൦ എന്ന കാരണ൦കൊണ്ടു വേണ്ടെന്നു വെച്ചു.....വീട്ടിലെ സാമ്പത്തിക൦ അതിനേക്കാൾ വലിയ വിഷയം. ജന്മം തന്നവരുടെ പ്രായ൦ വാർദ്ധക്യത്തിലേക്ക് മാറി. ജീവിതത്തിൽ ഇനി എന്തെന്നു അറിയില്ല....... 7 നു ജീവിതം പണയം വെച്ച പരീക്ഷ ആണ്...... പക്ഷേ ഇന്നു ഞാൻ പ൦ിക്കില്ല കാരണം ഇന്ന് ഈ വീഡിയോ കണ്ട് ഞാൻ കരഞ്ഞു കുറേ ഭാര൦ മാറി...... ഒന്നും പറയാൻ ഇല്ല എൻ്റെ ഗുർവിയേ...... അമ്മക്കു തുല്യ൦ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @SajisMalayalam
      @SajisMalayalam  13 วันที่ผ่านมา +1

      തളരാതെ പഠിക്കണം.. ഒപ്പം ഉണ്ട് 🥰👍

    • @sethukka3405
      @sethukka3405 13 วันที่ผ่านมา

      @@SajisMalayalam എനിക്കു ഇതിൽ കൂടുതൽ ഒരു പ്രചോദനം ഇല്ല എൻ്റെ ഗുർവി❤ ...... ഇത്രയും വരെ ആകാമെങ്കിൽ എന്റെ ലക്ഷ്യം നേടു൦ വരെ ഞാൻ പിന്മാറില്ല..... 🙌🔥

  • @arathys5
    @arathys5 13 วันที่ผ่านมา +2

    Thank you so much ഗർവി ❤ love you so much ഗർവി യുെട class ഒരുപാട് ഇഷ്ടത്തോട കാണുന്ന. ❤

  • @farhansharf2022
    @farhansharf2022 13 วันที่ผ่านมา +5

    Team Gurvi ivide come on!!!

  • @user-rp6eu5pj3x
    @user-rp6eu5pj3x 13 วันที่ผ่านมา +2

    ഞാൻ എന്നെത്തന്നെ ടീച്ചറിൽ കണ്ടു.ചിലപ്പോൾ അതിലും കൂടുതൽ...ഇപ്പൊ തിരിച്ചു വന്നു.....❤❤❤😊

  • @Sparksymphony.
    @Sparksymphony. 14 วันที่ผ่านมา +27

    Gurvi🔥🔥🔥.ഗുർവി നല്ല മോട്ടിവേഷൻ. ചില കാര്യത്തിൽ പോലും പെട്ടെന്നു മൈൻഡ് ഡെസ്പ് ആകും.. നല്ല മോട്ടിവേഷൻ ആയി ഗുർവി. ❤❤❤❤❤❤. ഒരുപാട് സ്നേഹം mathram❤️❤️❤️❤️❤️

    • @SajisMalayalam
      @SajisMalayalam  14 วันที่ผ่านมา +6

      മനസ്സിനെ ok ആക്കിയാലേ..... നമുക്ക് നേടാൻ ആകു

  • @abhi.ram_em
    @abhi.ram_em 14 วันที่ผ่านมา +4

    ഗുർവി ഒരുപാട് സ്നേഹം❤
    LPUP പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് നേടാൻ കഴിയാത്ത വിഷമത്തിൽ പഠിച്ചിട്ട് കാര്യമില്ല എന്ന് തോന്നി LDC ക്ക് ഒന്നും നോക്കാതെയാണ് പോയത്. ഇപ്പോൾ ശരിക്കും കുറ്റബോധം തോന്നുന്നു

  • @aryavinod1122
    @aryavinod1122 14 วันที่ผ่านมา +3

    Gurvii,, നല്ല മോട്ടിവേഷൻ,, കരഞ്ഞു പോയി,, 😘😘😘😘😘😘love u mam 😘😘😘😘😘😘😘

  • @VP95809
    @VP95809 14 วันที่ผ่านมา +2

    ഗുർവിടെ ഈ വീഡിയോ കണ്ടു ഞാൻ നല്ല പോലെ കരഞ്ഞു. U r a Great teacher. Xylem vazhi kittiya our great teacher. Love youuu❤❤

  • @hishamm3044
    @hishamm3044 14 วันที่ผ่านมา +8

    എന്റെ പൊന്നു ഗുർവിയ് ... എനിക്കും age പേരെന്റ്സ് ആണ് .. ഒരു ജോലി എനിക്ക് കിട്ടിയിട്ട് വേണം ഒരു ദിവസമെങ്കിലും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്യാൻ എനിക്ക് സാധിക്കണേ എന്നാണ് എന്റെ പ്രാർത്ഥന.ഇത്ര കാലവും അവർ ന്ഹങ്ങൾ മക്കൾക്ക് വേണ്ടി ജീവിച്ചു,, ഒരു സുഖവും അവർ അനുഭവിച്ചിട്ടില്ല. 7 മക്കളിൽ ഇളയതാണ് ഞാൻ..😢.. അവർക്ക് ഒന്നും ചെയ്യാൻ കഴിയാതെ മരിപ്പിക്കല്ലേ എന്ന് എപ്പഴും പ്രാർത്ഥിക്കുന്നുണ്ട്.. ഗർവിയുടെ കഥ കേട്ട് എനിക്കും ഇങ്ങനെ ആകുമോ എന്ന് പേടിയാണ്.. കാരണം ഉപ്പ ഉമ്മ ഇല്ലാത്ത ഒരു കാലം ചിന്തിക്കാൻ പോലും എനിക്ക് കാക്സിയുന്നില്ല.. പറയാൻ ഒരുപാട് ഉണ്ട്.. ടൈപ്പ് ചെയ്യഉന്നതിന് പരിമിതികളുണ്ടല്ലോ അത് കൊണ്ട് നിർത്തുന്നു 😢

    • @SajisMalayalam
      @SajisMalayalam  14 วันที่ผ่านมา

      സ്വപ്നം പെട്ടന്ന് സ്വന്തം ആകട്ടെ 🥰
      ഒപ്പം ഉണ്ട് 👍

    • @sruthip9399
      @sruthip9399 13 วันที่ผ่านมา

      എനിക്കും 😭😭

  • @Neermathalam18
    @Neermathalam18 14 วันที่ผ่านมา +2

    കാത്തിരുന്ന വീഡിയോ. ശരിയാണ് ഗുർവി പരിശ്രമിച്ചു കൊണ്ട് ഇരിക്കുന്നു. വിജയം ഉറപ്പായും കുടെ കാണും. ഒരുപാട് പ്രശ്നങ്ങൾക്ക് ഇടയിലും പഠിച്ചുകൊടിരിക്കുന്നു. ഗുർവി ഒത്തിരി ഇഷ്ടം

  • @hima9829
    @hima9829 13 วันที่ผ่านมา +3

    ഗുർവി സ്നേഹം മാത്രം 🥰. എനിക്കും ഒരുപാട് വേദനകൾ ഉണ്ട്. എല്ലാം മറികടന്നു പോകണം 😍😍

  • @nishasujith8412
    @nishasujith8412 14 วันที่ผ่านมา +5

    ഗുർവ്വി... കരഞ്ഞു കൊണ്ടാണ് കണ്ട് തീർത്തത്.. എന്താണ് പറയേണ്ടത് എന്ന് അറിയില്ല.. തോറ്റു പോയ ഒരാളാണ് ഞാൻ അവിടെ നിന്നും മുന്നോട്ടു വരാൻ ശ്രമിച്ച് കൊണ്ട് ഇരിക്കുന്നു.. ഗുർവ്വിയുടെ വാക്കുകൾ കേട്ടപ്പോൾ,ഇനിയും എൻ്റെ സങ്കടങ്ങളെ തിരികെ വിളിച്ചു കൊണ്ട് വന്ന് വിഷമിച്ചു ഇരിക്കില്ല... ഗുർവ്വി 100% വിജയിച്ച ഒരു അധ്യാപികയാണ്.. കാരണം അറിവ് പകർന്ന് തരുന്നതിന് ഒപ്പം മുന്നിൽ ഇരിക്കുന്ന ഗുർവ്വിയുടെ മക്കളുടെ മനസ്സ് കൂടി കാണുവാൻ പറ്റി.. ഓരോ മക്കളും ഏത് സാഹചര്യത്തിൽ കൂടിയാണ് കടന്നു പോകുന്നത് എന്ന് അറിയാൻ പറ്റി.. ഗുർവ്വിയുടെ ക്ലാസുകൾ കാണാൻ സാധിച്ചതിൽ അതിലൂടെ പരീക്ഷയിൽ മാർക്ക് വാങ്ങാൻ കഴിയുന്നതിൽ ഒരുപാട് നന്ദിയുണ്ട്.കുറച്ച് വർഷം ആയിട്ട് ഒപ്പമുണ്ട്... love you ❤🙏

    • @SajisMalayalam
      @SajisMalayalam  14 วันที่ผ่านมา +1

      ധൈര്യം ആയിട്ട് പഠിച്ചു കേറണം 🥰

    • @nishasujith8412
      @nishasujith8412 14 วันที่ผ่านมา

      ​@@SajisMalayalamഉറപ്പായിട്ടും..👍 വിജയിച്ചു എന്ന് ഗുർവിയോട് പറയാൻ ഈശ്വരൻ അവസരം തരുമെന്ന് വിശ്വസിക്കുന്നു 🙏❤

    • @shamsudeenk2739
      @shamsudeenk2739 13 วันที่ผ่านมา

      ❤❤❤❤😢😢

  • @sheejac3133
    @sheejac3133 14 วันที่ผ่านมา +2

    ടീച്ചറെ ഒത്തിരി ഇഷ്ടം🥰🥰 ടീച്ചറെ കാണുന്നത് തന്നെ ഒരു പോസിറ്റീവ് എനർജിയാണ്. നമ്മൾ തന്നെയാണ് നമ്മുടെ ഏറ്റവും വലിയ മോട്ടിവേറ്റർ🥰🥰🥰

  • @aaranya._.ajanya._.
    @aaranya._.ajanya._. 13 วันที่ผ่านมา +2

    Gurvi അമ്മ എന്നാ ടീച്ചർ എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ മോട്ടിവേഷൻ തന്നെ ആണ്.
    ഗുർവി പറഞ്ഞതാ ശരി യാ എന്റെ ammachan, എന്റ vellimaman എന്നെ വിട്ടു പോയ സമയം ആണ് ഒരുസങ്കടം eppozhum എന്നെ വേട്ടയാടി കൊണ്ടിരിക്കാ. എന്നെ അവരാണ് 24 യർസ്. വളർത്തിയത്.
    എനിക്ക് കിട്ടാവുന്ന നല്ല മോട്ടിവേഷൻ. 💓💓💓💓💓💓💓

  • @aharrr4rrrr
    @aharrr4rrrr 13 วันที่ผ่านมา +3

    ഒന്നും പറയാനില്ല 🥹ഇനി ഈ മനസ് കൈവിടാതെ ഇരിക്കാൻ കഴിയട്ടെ 🙏🙏🙏🫂

  • @gopikaa456
    @gopikaa456 13 วันที่ผ่านมา +2

    ❤my first comment in youtube. thank you ma'am for your positive talks🌸🌈.Keep going ma'am❤🎉.

  • @Thulasi4218
    @Thulasi4218 13 วันที่ผ่านมา +7

    Gurvi ,lpup kazhijapol മുതൽ മൈൻഡ് ഔട്ട് ആണ്. തലകുത്തി നിന്ന് പഠിച്ചു,but😢😢. എൻ്റെ സ്വപ്ന ജോലി കൈ വിട്ടു പോയി.
    പിന്നെ ബുക്ക് എടുത്തിട്ടില്ല.ഒരിടത്ത് മനസുറകുന്നില്ല .7 ന് exam ആണ്.😢😢 ആരുമില്ലാതെ ഒറ്റക്കായപോലെ.

    • @SajisMalayalam
      @SajisMalayalam  13 วันที่ผ่านมา +2

      പഠിച്ചു കേറണം 🥰

    • @mainashareefmainashareef1929
      @mainashareefmainashareef1929 13 วันที่ผ่านมา +2

      ഞാനും ഒന്നും ചെയ്യാൻ കഴിയുന്നില്ല ഇനി എന്ത് എന്നൊരു ചോദ്യം ആണ് മുൻപിൽ 😢😢😢

    • @neethuunnimol4502
      @neethuunnimol4502 13 วันที่ผ่านมา

      ശെരിയാ. Lp up ആകെ തളർത്തി 😔.

  • @-user-mikkus
    @-user-mikkus 14 วันที่ผ่านมา +2

    ഗുർവി...ഞാനും same situation കടന്നുപോയി...ഇതുപോലെ ആയിരുന്നു ന്റെ അമ്മയും...ഇപ്പോഴും shock പോയില്ല...പക്ഷേ നമ്മുടെ മനസ്സിലെ വേദന ഇത്രയും നന്നായി പറയാൻ കഴിയുന്നത് gurvikk മാത്രം ❤

    • @SajisMalayalam
      @SajisMalayalam  13 วันที่ผ่านมา +1

      അമ്മയ്ക്കായി പഠിച്ചു ജോലി നേടണം 🥰

  • @sajmikabeer1022
    @sajmikabeer1022 14 วันที่ผ่านมา +3

    കണ്ണ് നിറഞ്ഞല്ലാതെ കേൾക്കാൻ പറ്റിയില്ല.. Love u gurvi... 💞

  • @smithurs3208
    @smithurs3208 13 วันที่ผ่านมา +3

    Lourdes Mount Schoolil enne padippicha ente swantham Saji Mol teacher❤❤❤❤❤❤nte swantham Gurvi...
    Love u sooooooo much teacher.....
    18 vayasil ente achan marichappol njanum ithupole depression adichu thakarnnupoi teacher....fruitful aakki maattenda career develop cheyyenda 5 varsham enikkonnum concentrate cheyyan pattiyilla......graduation okke enganeyo kazhinju.....😢😢😢😢but achan undayrunnappol ullathra sharp mind ippozhum thirichuvannittilla....2 yrs aayi psc nokkunnu.....pls pray for me teacher

    • @SajisMalayalam
      @SajisMalayalam  13 วันที่ผ่านมา

      തളരരുത് ഒപ്പം തന്നെ ഉണ്ട് 👍

  • @jayamani6916
    @jayamani6916 14 วันที่ผ่านมา +3

    എൻറെ മനസും വേദനയോടെ ഇരിക്കുന്ന സമയത്താണ് എനിക് ഗുരുവിന്റെ ഈ motivation കിട്ടിയത് വീട്ടിൽ പണിയും മകളുടെ കാര്യവും നോക്കുമ്പോളും ഒരു govt ജോലി ആഗ്രഹിച്ചു. പക്ഷേ എത്ര ശ്രമിച്ചും എനിക് വേറെ പഠിക്കാൻ പറ്റുന്നില്ല. മോനെ 3,വയസ്സും മോൾക്ക് 6 വയസ്സും ഉണ്ടേ മക്കളുടെ അല്ല കാര്യവും , vettile paniyum cheyanam athukoodathe hus ന് ക്യാൻസർ treatmentilanu. എന്നാലും പഠിച്ചു ജോലി വാങ്ങണം അന്നഗ്രഹവും ഉണ്ട്‌ കിട്ടുന്ന സമയം ഞാൻ പഠികുന്നുണ്ട്. ഒരു പ്രതീക്ഷ ഞാൻ സ്വയം motivate cheyum എന്നാലും ചില സമയം മനസ് വല്ലാതെ വേദനിക്കുന്നു. ഇന്ന് ഗുരുവിന്റെ മോട്ടിവേഷൻ എനിക്കു ഒരു പ്രേതീക്ഷ തന്നു. വളരെ നന്നിയുണ്ട്

    • @SajisMalayalam
      @SajisMalayalam  14 วันที่ผ่านมา +1

      സ്വപ്നങ്ങൾ ഒക്കെ നടക്കും 🥰

  • @sreeparvathys2103
    @sreeparvathys2103 12 วันที่ผ่านมา +1

    പാലക്കാട് വച്ച് കയ്യിലെ പാട് കണ്ടപ്പോ അതിൻ്റെ പുറകിൽ ഇത്രയും വേദന ഉണ്ടാകുമെന്ന് അറിഞ്ഞില്ല ഗുർവി. ജീവിതം, പഠിത്തം സ്റ്റക്ക് ആയി നിൽക്കുന്ന അവസ്ഥയിലാണ് ഇപ്പൊ, വീഡിയൊ കണ്ടപ്പോ കിട്ടിയ ആശ്വാസത്തിന് അതിരില്ല. ഗുർവിയെ പാലക്കാട് എല്ലാവരും സ്നേഹിക്കുന്നത് കണ്ടൊണ്ട് നിൽക്കുമ്പോ തന്നെ മനസ് നിറഞ്ഞു, ഒരുപാട് സന്തോഷം. Lp up എക്സാമിനോട് ചേർന്നും ഗുർവ്വീ ഇതുപോലെ ഒരു വീഡിയോ ചെയ്തിരുന്നു. അന്ന് എനിക്ക് കിട്ടിയ ഒരു പിടി വള്ളി ആയിരുന്നു അന്നത്തെ വാക്കുകൾ. എന്നാല് ഇന്നും പഠിക്കാൻ പറ്റാതെ പകച്ച് നില്ക്കുമ്പോ വീണ്ടും ഞങ്ങടെ മനസ് അറിഞ്ഞോണ്ട് ഗുർവ്വി സംസാരിക്കുന്നു. ഗുർവ്വി ഞങ്ങളെ ഒറ്റയ്ക്ക് ആക്കില്ല. അതുപോലെ ഗുർവിയും ഒറ്റയ്ക്കാകില്ല. സ്നേഹത്തോടെ🥰🥰

  • @dhanalakshmi61
    @dhanalakshmi61 13 วันที่ผ่านมา +3

    താങ്ക് യു മാം. കണ്ട് കഴിഞ്ഞു. കണ്ണ് നിറഞ്ഞു. ഇതുപോലെ ഒകെ എനിക്കും ഉണ്ടായിട്ട് ഉണ്ട് അതിൽ നിന്ന് മാറ്റം ആഗ്രഹിച്ചു കൊണ്ട് ആണ് വീണ്ടും
    psc പഠനം വർഷങ്ങൾക് ശേഷം തുടങ്ങിയത്. എന്നിരുന്നാലും ചില സമയം കൈ വിട്ട് പോവും മിസ്. എന്തായാലും എനിക്ക് മുന്നേറിയെ പറ്റൂ. അതിന് ശ്രെമിക്കും

    • @SajisMalayalam
      @SajisMalayalam  13 วันที่ผ่านมา +1

      നേടണം 🥰

  • @Ashadev92
    @Ashadev92 14 วันที่ผ่านมา +4

    ഗുർവിമ്മ.... ഒന്നു പറയാനില്ല ..ഒരുപാടിഷ്ടം, സ്നേഹം😍😍🫂🫂

  • @stephyks8344
    @stephyks8344 13 วันที่ผ่านมา +5

    കരയാതെ ആരും ഇത് കണ്ടിട്ട് ഉണ്ടാവില്ല 😔

  • @aswanichikku152
    @aswanichikku152 13 วันที่ผ่านมา +2

    എൻ്റെ അമ്മ പറയുന്ന അതേ കാര്യം തന്നെ ആണ് ഗുർവി പറഞ്ഞത് നമ്മുടെ മനസ് ഓക്കെ അല്ല എങ്കിൽ റസ്റ്റ എടുത്തിട്ട് ഇരുന്ന് പഠിക്കാൻ❤❤❤ അമ്മ❤❤❤

  • @jyothy5836
    @jyothy5836 12 วันที่ผ่านมา +3

    കണ്ണ് നിറഞ്ഞു ഒഴുകി ഗുർവി.😢 ഞാനും ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എൻ്റെ അച്ഛനെയും അമ്മയേയും ആണ്. അവരാണ് എൻ്റെ ലോകം. അവരെ ഉള്ളൂ എനിക്ക് . ഞാൻ ജീവിക്കുന്നതും പഠിക്കുന്നതും അവർക്ക് വേണ്ടിയാണ്. അവരില്ലത്ത ലോകം ആലോചിക്കാൻ പോലും വയ്യ 😭😭😭

  • @ampadikarthi7344
    @ampadikarthi7344 12 วันที่ผ่านมา +1

    I love you gurvi ❤️ വേറെ ഒന്നും പറയാനില്ല... ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നുന്നു കരഞ്ഞു തീർക്കാൻ തോന്നുന്നു ല്ലാം..ജീവിതം സുഖമാണ്... പക്ഷെ നമുക്ക് മാത്രം മനസിലാകുന്ന ചോരപൊടിയുന്ന ചില മുറിവുകൾ... അതൊന്നും പറഞ്ഞു മനസിലാക്കാൻ പറ്റുന്ന ഭാഷ ഈ ലോകത്തുണ്ടോ... ഒരു hug അതിൽ പെയ്തുതീരും ചില സങ്കടങ്ങൾ...

  • @Jasmin-fm8jy
    @Jasmin-fm8jy 14 วันที่ผ่านมา +16

    ഇതു വരെ ഒരു മോട്ടിവേഷനും കണ്ണു നനച്ചിട്ടില്ല ഗുർവി 😢❤❤❤❤