കലാവേദി വാൽക്കണ്ണാടി Ep 45 I with ZACHARIA

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • കലാവേദി വാൽക്കണ്ണാടി Ep 45 I with ZACHARIA
    Produced by KalavediTV.com

ความคิดเห็น • 4

  • @sheelam.p2218
    @sheelam.p2218 5 หลายเดือนก่อน +3

    Good topic❤ +ve

  • @varghesekorason8887
    @varghesekorason8887 ปีที่แล้ว +3

    അമേരിക്കയിലെ മലയാളി കുടിയേറ്റകഥകളുടെ പൊരുളുകൾ തേടി, മലയാളിയുടെ പ്രിയ കഥാകാരൻ സക്കറിയ വാൽക്കണ്ണാടിയിൽ കോരസൺ വർഗീസുമായി വാചാലമാകുയാണ്. നിരീക്ഷണങ്ങളുടെയും നിരന്തരമായ അന്വേഷണങ്ങളുടെയും ഭാഗമായി അമേരിക്കൻ മലയാള സാഹിത്യമേഖല, ജീവിത സാഹചര്യങ്ങൾ ഒക്കെ വിലയിരുത്തുകയാണ്. അമേരിക്കൻ മലയാളികൾ അവിടെ ഒരു ചെറിയ കേരളം പറിച്ചുനട്ടു എന്നുമാത്രമല്ല, അവിടെയിരുന്നു മലയാളിസത്വം അന്വേഷിക്കുന്ന ഒരു അന്വേഷക സംഘമായിമാറി. കാലം കുടിയേറ്റ മലയാള ഭാഷക്കായി മാറ്റിവെച്ച ഒരുപിടി ഓർമ്മകൾ, നന്മയുടെ കൈവഴികൾ, അസ്തമിച്ചുപോകുന്ന സൂര്യപ്രഭ, ഒക്കെ സംഭാഷണത്തിലൂടെ കടന്നുവരുന്നു.

  • @varghesekorason8887
    @varghesekorason8887 ปีที่แล้ว +2

    പറക്കുംസ്ത്രീ എന്ന കഥയെഴുമ്പോൾ എന്താണ് മനസ്സിലൂടെ കടന്നുപോയത്? മലയാള പുരുഷന്മാരുടെ കപട സദാചാരബോധം ഉയർത്തിക്കാട്ടാൻ ഉദ്ദേശിച്ചിരുന്നോ?
    ഒരു സാധാരണ കഥ എന്നതിലപ്പുറം മറ്റൊന്നും അപ്പോൾ ഉദ്ദേശിച്ചില്ല. പക്ഷെ ആ കഥയുയർത്തുന്ന ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ട്. മറ്റേതു സ്ത്രീകളെയുംപോലെ സ്വന്തം വീട്ടിൽ ഒപ്പമുറങ്ങുന്ന ഭാര്യയാണ് ലോകത്തെ ഞെട്ടിപ്പിക്കുന്ന കഥാപാത്രം എന്ന തിരിച്ചറിവിൽ ഭയപ്പെട്ട ഭർത്താവ്. പല ഭർത്താക്കന്മാരും അവരുടെ ഭാര്യമാരെ യഥാർത്ഥത്തിൽ കണ്ടെത്താറില്ല. പുരുഷനെപ്പോഴും സ്ത്രീകളെ ഭയമാണല്ലോ. സ്ത്രീയുടെ ശക്തികണ്ടെത്തുമ്പോൾ പുരുഷന്റെ ഭയം. ഇത്രയുംകാലം മലയാളികളുടെ ജീവിതം നിരീക്ഷിച്ചപ്പോൾ ഇപ്പോൾ പെൺകുട്ടികൾ അവരുടെ ജീവിതത്തിൽ സ്വാതന്ത്ര്യത്തിന്റെ ഒരു പുതിയ ലോകം ഉണ്ടാക്കിയെടുത്തു എന്നത് ശ്രദ്ധിക്കേണ്ടതാണ്. അത്തരം ഒരു സ്വാതന്ത്ര്യം, അവൾ ഉണ്ടാക്കിയെടുത്ത പരിധികൾ ഒക്കെ അവൾക്കുമാത്രം അവകാശപ്പെട്ടതാണ്. അത് വളരെ നല്ല ഒരു മുന്നേറ്റമായിട്ടാണ് ഞാൻ കാണുന്നത്. പണ്ട് ഒട്ടും ചിന്തിക്കാനാവില്ലായിരുന്നു, അവൾ ഇഷ്ട്ടപ്പെടുന്ന യുവാവിന്റെ തോളിൽ കൈയിട്ടു നടക്കുക, മടിയിൽ ഇരിക്കുക, കെട്ടിപ്പിടിക്കുക, അരയിൽ കയ്യിട്ടു നടക്കുക എന്നത്; ഇപ്പോൾ കേരളത്തിൽ അത് സർവ്വസാധാരണമാണ്.