Thirumanthamkunnu Temple | തിരുമാന്ധാംകുന്ന് ക്ഷേത്രം | mangalya puja | ഭദ്രകാളി | അങ്ങാടിപ്പുറം
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- #തിരുമാന്ധാംകുന്ന്
#വിവഹതടസ്സം_മാറാൻ
കേരളത്തിലെ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം എന്ന സ്ഥലത്തുള്ള ഒരു അതിപുരാതനക്ഷേത്രമാണ് തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം. പ്രധാന പ്രതിഷ്ഠ വള്ളുവക്കോനാതിരിമാരുടെ കുലദൈവവും ആദിപരാശക്തിയുടെ മാതൃഭാവവുമായ ശ്രീ ഭദ്രകാളിയാണ്. ഈ ക്ഷേത്രം പാലിച്ചുപോന്നിരുന്നതും വള്ളുവനാട് രാജാക്കന്മാരായിരുന്നു. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നും ഇതിനോടുചേർന്ന് നിലകൊള്ളുന്നു. കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ വെച്ചു പ്രാധാന്യമുള്ള മൂന്നു പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. മലബാറിൽ തിരുമാന്ധാംകുന്നും, കൊച്ചിയിൽ കൊടുങ്ങല്ലൂരും, തിരുവിതാംകൂറിൽ പനയന്നാർകാവും ഏകദേശം തുല്യ പ്രാധാന്യത്തോടെ കീർത്തിപ്പെട്ടുപോരുന്നു.മൂന്നിടത്തും പരാശക്തി വടക്കോട്ട് ദർശനമായാണ് കുടികൊള്ളുന്നത്. മൂന്നിടത്തും ദാരുവിഗ്രഹങ്ങളാണ്. മാത്രവുമല്ല, ശിവസാന്നിദ്ധ്യവും മൂന്നിടത്തുമുണ്ട്.
ഇവിടത്തെ പ്രധാന വാർഷികാഘോഷം പൂരമാണ്. മാമാങ്കത്തിൽ ചുരികത്തലപ്പുകൾകൊണ്ട് കണക്കുകൾ തീർക്കാനിറങ്ങി ചരിത്രമായി മാറിയ ദേശാഭിമാനികളായ ചാവേറുകളുടെ വീരസ്മരണകൾ തിരുമാന്ധാംകുന്ന് പൂരത്തെ കേരളചരിത്രത്തിന്റെ ഭാഗമാക്കുന്നു. വള്ളൂവക്കോനാതിരിമാർ അവരുടെ കുലദൈവത്തെ പുരാതനകാലം മുതൽ തന്നെ ആരാധിച്ചും ആഘോഷിച്ചും പോന്നിരുന്നു. അതിനിടെ പണ്ട് പെരുമാക്കന്മാർ ആഘോഷിച്ചുപോന്ന മാമാങ്കത്തിന് പിൽക്കാലവകാശികളായിത്തീരാനും അതിൽ രക്ഷാപുരുഷനായി നിൽക്കാനും വിധിവശാൽ വെള്ളാട്ടിരിക്ക് അവസരം കിട്ടി. പക്ഷേ സാമൂതിരിയുടെ വരവോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ആളും വേണ്ടത്ര അർത്ഥവുമായി നാടും നഗരവും പിടിച്ചടക്കിക്കൊണ്ടുള്ള സാമൂതിരിയുടെ പടയോട്ടത്തിനു മുൻപിൽ വെള്ളാട്ടിരിക്ക് തോൽവി അനിവാര്യമായിരുന്നു. തുടർന്ന് വെള്ളാട്ടിരിയിൽനിന്നു മാമാങ്കമഹോത്സവത്തിന്റെ രക്ഷാപുരുഷസ്ഥാനം സാമൂതിരിയുടെ കൈകളിലേക്ക് മാറി.
എങ്കിലും സാമൂതിരിയുടെ മേൽക്കോയ്മ അംഗീകരിക്കാൻ വള്ളുവക്കോനാതിരി തയ്യാറായില്ല. മാമാങ്കത്തിന് ചാവേറുകളെ അയച്ചുകൊണ്ട് സാമൂതിരിയുടെ അധികാരത്തിന് വെള്ളാട്ടിരി നിരന്തരം വെല്ലുവിളി ഉയർത്തിക്കൊണ്ടിരുന്നു. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നിന്നാണ് വെള്ളാട്ടിരി മാമാങ്കത്തിന് പുറപ്പെട്ടിരുന്നത്. ഇവിടെ നിന്നുതന്നെയാണ് ചാവേറുകളും അങ്കത്തിനു പുറപ്പെട്ടിരുന്നത്. ചാവേറുകൾ പുറപ്പെട്ടിരുന്ന തറയായ ചാവേർത്തറ ഇപ്പോഴും ക്ഷേത്രത്തിന്റെ തെക്കുവശത്തുണ്ട്.
അതേസമയം മാമാങ്കാവകാശം നഷ്ടപ്പെട്ടതോടെ അതിനു ബദലായി മാമാങ്കത്തിനോട് കിടപിടിക്കത്തക്ക മറ്റൊരു ഉത്സവത്തിന് അദ്ദേഹം തുടക്കം കുറിച്ചു. അതത്രേ തിരുമാന്ധാംകുന്നു പൂരം. മാമാങ്കം പോലെ 12 വർഷത്തിലൊരിക്കലായിരുന്നു തുടക്കത്തിൽ തിരുമാന്ധാംകുന്ന് പൂരവും ആഘോഷിച്ചിരുന്നത്. കൊല്ലവർഷം 1058-ൽ തീപ്പെട്ട മങ്കട കോവിലകത്തുനിന്നുള്ള വള്ളുവക്കോനാതിരിയുടെ കാലത്താണ് പൂരം എല്ലാ വർഷവും നടത്താൻ തുടങ്ങിയത്.
ശ്രീമൂലസ്ഥാനത്ത് പാർവതീ-പരമേശ്വരന്മാരോടൊപ്പം ഗണപതിയുടെ സാന്നിധ്യവുമുണ്ട്. ഈ ഉണ്ണിഗണപതി ക്ഷിപ്രപ്രസാദിയും മംഗളദായിയുമാണ്. ഇഷ്ട മാംഗല്യത്തിനും സർവാഭീഷ്ടത്തിനും ഗണപതിക്ക് നടത്തുന്ന വഴിപാടാണ് മംഗല്യപൂജ. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് മംഗല്യപൂജ നടത്താറുള്ളത്. തുലാമാസത്തിലെ മുപ്പട്ടുവെള്ളിയാഴ്ചത്തെ (ആദ്യത്തെ വെള്ളിയാഴ്ച) മഹാമംഗല്യപൂജ വളരെ പ്രസിദ്ധമാണ്. സാധാരണ ഗണപതിയുടെ വലതു വശത്തുള്ള ചെറീയ ഒരു കിളിവാതിലിലൂടെ ആണ് തൊഴുക. എന്നാൽ മംഗല്യപൂജയുടെ സമയത്ത് മാത്രം ഗണപതിയുടെ നേരെയുള്ള വാതിൽ തുറന്നു ഭക്തർക്ക് ദർശനം നൽകും.അങ്ങാടിപ്പുറം
ചെറുകുന്നത്ത് മനയിലെ നമ്പൂതിരിമാർക്ക് ആണ് ശ്രീമൂലസ്ഥാനത്തു പാരമ്പര്യം ആയി മേൽശാന്തി സ്ഥാനം വള്ളുവക്കോനാതിരി നൽകിയിട്ടുള്ളത്. മാതൃശാലയിൽ പന്തലകോടത്തു മനക്കാരും മേൽശാന്തി സ്ഥാനം അലങ്കരിക്കുന്നു.
courtesy - fb, google
നല്ല വീഡിയോ 🥰🙏
❤️❤️❤️
🙏🏻🙏🏻🙏🏻🙏🏻
❤️❤️❤️
എന്റെ നാട് 🙏🏻
🥰🙏🙏👌
❤️❤️❤️
👌♥🙏🙏
ഒരായിരം നന്ദി.... ❤️
Fantastic 👌👍👍👍🙏🙏🙏
❤️❤️❤️
Nannayittundu bro… ❤️
🥰👍👌👌👌👌👍❤️
ഒരായിരം നന്ദി ... ❤️
🙏🙏🙏
❤️❤️❤️🙏🏽🙏🏽🙏🏽❤️❤️❤️