🕉️ യോഗ വാസിഷ്ഠം 🕉️ 28 ഡിസംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025
  • യോഗവാസിഷ്ഠം, ജ്ഞാനവാസിഷ്ഠം,വാസിഷ്ഠരാമായണം എന്നീ പേരുകളിൽ വിഖ്യാതമായ ജ്ഞാനഗ്രന്ഥം വാല്മീകിവിരചിതമാണ്.32000 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ മോക്ഷശാസ്ത്രം.സൂര്യവംശത്തിന്റെ കുലഗുരുവായ വസിഷ്ഠമഹർഷി ശ്രീരാമന് ഉപദേശിക്കുന്നതായിട്ടാണ് ഇത് അവതരിപ്പിയ്ക്കപ്പെടുന്നത്. പ്രപഞ്ചാധിഷ്ഠാനമായ പരബ്രഹ്മത്തിന്റെ അനശ്വരതയും പ്രപഞ്ചത്തിന്റെ മിഥ്യാത്വവുമാണ് ഇതിലെ പ്രതിപാദ്യം.പരമാത്മതത്വത്തേയും അതിന്റെ സാക്ഷാത്കാരത്തിന് അനുവർത്തിക്കേണ്ട സാധനകളേയും കുറിച്ച് പല വീക്ഷണകോണുകളിലും വിശകലനം ചെയ്യുന്ന ഈ മഹദ് ഗ്രന്ഥം അധ്യാത്മ നഭസ്സിൽ ആചന്ദ്രതാരകം തിളങ്ങിനിൽക്കുന്ന ഒരു ധ്രുവനക്ഷത്രമായിരിക്കുമെന്ന് അനേകം മഹാത്മാക്കളാൽ അംഗീകരിക്കപ്പെട്ടിരിയ്ക്കുന്നു.🙏🙏🙏

ความคิดเห็น • 2