WORLD OF BAMBOO l 60 ഇനം മുളകളെ പരിചയപ്പെടാം l മുളകളുടെ ലോകം l Thrikkaipetta l Wayanad l

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ഹരിത സ്വർണ്ണം എന്ന പേരിലാണ് മുള അറിയപ്പെടുന്നത്. 1800 'ഇനം മുള വർഗ്ഗങ്ങൾ ഇന്ന് ലോകത്ത് പല ഭാഗങ്ങളിലായി വളരുന്നുണ്ട്. മനുഷ്യവംശത്തിൻ്റെ ചരിത്രം തന്നെ മുളയുമായി ബന്ധപ്പെട്ടതാണ്. ജീവിതത്തിൻ്റെ സമസ്ത മേഖലയക്കും മുളയുമായി ബന്ധമുണ്ട്.
    മണ്ണിനെയും പ്രകൃതിയെയും സംരക്ഷിക്കുന്നതിനും കാലാവസ്ഥയെ നല്ല രീതിയിൽ നിലനിർത്തുന്നതിലും പരിസ്ഥിതി - ജല സംരക്ഷണത്തിലും മുള വലിയ പങ്ക് വഹിക്കുന്നുണ്ട്. അന്തരീക്ഷത്തിൽ കാർബണിൻ്റെ അളവ് തുലിതപ്പെടുത്തുന്നത്
    കൂടാതെ കാലാവസ്ഥ വ്യതിയാനത്തിൻ്റെ രൂക്ഷത ലോകം അനുഭവിക്കുന്ന ഇക്കാലഘട്ടത്തിൽ പരിസ്ഥിതി - ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിൽ മുളക്ക് വലിയ സ്വാധീനമുണ്ട്.
    വ്യവസായികാടിസ്ഥാനത്തിൽ കൃഷി സാധ്യത.
    മറ്റ് ഏത് കൃഷിയെക്കാൾ വരുമാനം ലഭിക്കാൻ വഴിതെളിക്കുന്നതാണ് മുളകൃഷി. പല ഉൽപ്പന്ന നിർമ്മാണത്തിലും ഒരു അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നതിനാൽ മുളക്ക് വിപണിയിൽ ഡിമാൻഡുണ്ട്. ഹരിത വ്യവസായത്തിൽ മുൻപന്തിയിലാണ് മുള ഉൽപ്പന്നങ്ങൾ. ഒരു ഏക്കർ മുതൽ അഞ്ച് ഏക്കർ വരെയൊക്കെ പ്ലാൻ്റേഷനായി കൃഷി ചെയ്യാവുന്നതാണ് .അഞ്ച് വർഷം കൊണ്ട് വെട്ടിയെടുക്കാൻ തുടങ്ങാം. നൂറ് വർഷം വരെ പല ഇനം മുളകൾക്കും ആയുസ്സുണ്ട്. ചുരുങ്ങിയ മുതൽ മുടക്കും പരിചരണം കുറച്ച് മതിയെന്നതും നല്ല വരുമാനം ലഭിക്കുമെന്നതിനാലും മുളകൃഷിക്ക് അനന്തസാധ്യതകൾ ഉണ്ട്. ഒരു മുളക്ക് ഏകദേശം ആയിരം രൂപ മുതൽ വില ലഭിക്കും .എന്നാൽ ഇതേ മുള മൂല്യവർദ്ധിത ഉൽപ്പന്നമാക്കി മാറ്റിയാൽ 60,000 രൂപ വരെ ലഭിക്കും. ഒരു ഏക്കറിൽ നൂറിലധികം മുള തൈകൾ നടാം. ആസാം ത്രിപുര സംസ്ഥാനങ്ങളിൽ മുളകൃഷി വ്യാപകമായി നടത്തുന്നുണ്ട്.
    അഗർബത്തി , പാനലിംഗ്, ടൈൽ, പ്ലൈവുഡ്, ഫർണ്ണിച്ചർ, ക്രാഫ്റ്റ് തുടങ്ങി വിവിധ മേഖലകളിൽ മുള അസംസ്കൃത വസ്തുവാണ്. സൈക്കിൾ അഗർബത്തി കമ്പനിക്ക് മാത്രം ഒരു മാസം 2400 ടൺ മുള ആവശ്യമുള്ളപ്പോൾ ഇന്ത്യയിൽ നിന്ന് ലഭിക്കുന്നത് പത്ത് ശതമാനം മാത്രമാണ്. ബാക്കിയുള്ളവ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.
    മുള തൈകൾ ലഭ്യം.
    മുമ്പ് മുള തൈകൾ കേരളത്തിൽ ലഭ്യത കുറവായിരുന്നങ്കിൽ ഇന്ന് ആവശ്യത്തിന് മുള തൈകൾ ഇവിടെ തന്നെ ലഭിക്കും. വയനാട്ടിൽ മുള ഗ്രാമം എന്നറിയപ്പെടുന്ന തൃക്കൈപ്പറ്റയിൽ മാത്രം ഇന്ന് നിരവധി നഴ്സറികൾ പ്രവർത്തിക്കുന്നുണ്ട്, മുള തൈകൾക്ക് മുമ്പത്തെക്കാൾ കൂടുതൽ ആളുകൾ അന്വേഷിച്ചെത്തുന്നുണ്ടന്ന് മുള സംരക്ഷകനും ഗവേഷകനുമായ എം. ബാബുരാജ് പറഞ്ഞു. ഇവരുടെ നേതൃത്വത്തിൽ വേൾഡ് ഓഫ് ബാംബൂ എന്ന പേരിൽ കൂട്ടായ്മയും പ്രവർത്തിക്കുന്നുണ്ട്.
    ഫോൺ: 9747075610

ความคิดเห็น • 43