How to setup Vishukkani in traditional way/ വിഷുക്കണി എങ്ങനെ ഒരുക്കാം
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- കേരളത്തിലെ കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ട മനോഹരവും ഈശ്വരീയ അംശം ഉൾക്കൊള്ളുന്നതുമായ ഒരു ആചാരം .മേടമാസം ഒന്നാം തീയതി പുലർച്ചെയുള്ള ആദ്യ കാഴ്ചയെ കണികാണൽ എന്നു പറയുന്നു.ഈ കാഴ്ചയായിരിക്കും ആ വർഷത്തെ മുഴുവൻ ഐശ്വര്യങ്ങളെയും സ്വാധീനിക്കുക എന്ന വിശ്വാസം ഉണ്ട്.അതിനാൽ മനോഹരവും സുന്ദരവുമായ കണി ഒരുക്കി വെക്കുന്നു, ഇതിനു വിഷുക്കണി എന്നു പറയുന്നു.
വിഷുവിനോടനുബന്ധിച്ചാണു ഈ ചടങ്ങ് നടത്തുന്നത്.വീട്ടിലെ മുതിർന്ന ആൾ തലേദിവസം രാത്രി തന്നെ കണിഒരുക്കി വെക്കും. ഇതിനെ കണിക്ക് മുതിർത്ത് വെക്കുക എന്ന് വടക്കൻ മലബാറിൽ പ്രയോഗമുണ്ട്. കണികാണേണ്ട സമയമാകുമ്പോൾ വീട്ടമ്മ വീട്ടിലെ എല്ലാവരേയും കണികാണാൻ വിളിച്ചുണർത്തുന്നു. കണ്ണുമടച്ച് ചെന്ന് കണ്ണ് തുറക്കുമ്പോൾ കാണുന്നത് കാർഷിക സമൃദ്ധിയുടെ കാഴ്ചയാണ്.ഗൃഹനാഥൻ ആശിർവദിച്ച് അരി നൽകും. കണികണ്ടുകഴിഞ്ഞാൽ കുടുംബാംഗങ്ങൾ സൂര്യനെ അരിയെറിഞ്ഞ് വന്ദിക്കുന്നു. പിന്നെ ഭൂമി തൊട്ട് നമസ്കരിക്കുന്നു,ശേഷം ഗൃഹ നാഥന്റെ വക കൈനീട്ടവും പലഹാരവും നൽകുന്നു. പശുക്കളെയും കണി കാണിക്കും. തൊഴുത്തിൽ വിളക്കും ചക്ക മടലുമായി അവയെ കണികാണിച്ച് ഭക്ഷണം നൽകുന്നു.വിഷു ദിനത്തിൽ കണികണ്ടുകഴിഞ്ഞാൽ കണ്ടത്തിൽ കൈവിത്തിടൽ ഒരു പ്രധാന ചടങ്ങാണ് ചിലയിടങ്ങളിൽ.
🙏🙏
❤️❤️❤️❤️❤️
❤️👌❤️
🙏🏻🙏🏻🙏🏻🙏🏻🙏🏻
❤️❤️❤️
❤️🙏🏽❤️
🙏🏻🙏🏻🙏🏻
❤️❤️❤️
🙏🏽💖❤️💖🙏🏽