ആകാശവാണി 18.4.24 നു സംപ്രേഷണം ചെയ്ത എന്റെ ഗാനം
ฝัง
- เผยแพร่เมื่อ 13 ม.ค. 2025
- ഒന്നുപൊഴിഞ്ഞിടൂ...(ലളിതഗാനം)
ഒന്നു പൊഴിഞ്ഞിടൂ
നെഞ്ചിലേക്കീയിളം
പൊൻവെയിൽ
മാഞ്ഞിടും മുമ്പേ....
പണ്ടേ കൊതിച്ചതല്ലേനിന്റെ
ചെങ്കവിൾ
കുങ്കുമരാശിയിലൊന്നു തൊടാൻ
ചന്ദനനെറ്റിയിലൊന്നുതൊടാൻ....
[ഒന്നുപൊഴിഞ്ഞിടൂ...... ]
സന്ധ്യാംബരത്തിന്റെ
പൊൻനിറമുരുകിനിൻ
വെൺകപോലങ്ങളിൽ
തങ്ങിനിൽക്കേ.
അന്നേ കൊതിച്ചുനിൻ
വാർനെറ്റിയിൽ
നറുകുങ്കുമ ലേപനമാകാൻ
ജീവസ്പന്ദനം
നീ മാത്രമാകാൻ...
[ഒന്നുപൊഴിഞ്ഞിടൂ.....]
പാരിജാതംപൂത്തപൂമണംകട്ടൊരു
ഈറൻനിലാവുവിളിപ്പുനമ്മെ
കൂടേയണയുമോ ദൂരെപനിമതി
പാലൊളിമിന്നുന്ന കാഴ്ചകാണാൻ
വാകപൂക്കും കാവിലൊന്നുപോകാൻ...
[ഒന്നു പൊഴിഞ്ഞിടൂ....