Mindplus Psychological Services
Mindplus Psychological Services
  • 4
  • 180 941
Learning Disability Malayalam | പഠന വൈകല്യം ; രക്ഷിതാക്കളും അധ്യാപകരും അറിയേണ്ടതെല്ലാം | Mindplus
3മുതൽ 10ശതമാനം കുട്ടികൾ ഇന്ന് പഠന വൈകല്യം അനുഭവിക്കുന്നുണ്ട്.
പഠന വൈകല്യത്തെ കുറിച്ചുള്ള ശാസ്ത്രീയമായ വിശ്വാസയോഗ്യമായ അറിവുകൾ പങ്കുവെക്കുന്ന വീഡിയോകൾ യൂട്യൂബിൽ വളരെ ചുരുക്കമാണ്.
വിവിധ തരത്തിലുള്ള പഠന വൈകല്യങ്ങൾ, അവയെ എങ്ങനെ തിരിച്ചറിയാം, മറികടക്കാനുള്ള പരിഹാര പ്രവർത്തങ്ങൾ എന്നിവ ചുരുങ്ങിയ സമയത്തിനുള്ളിൽ ചർച്ച ചെയ്യുന്നവീഡിയോ ആണിത്.
പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ് ഷഫീഖ് പാലത്തായി സംസാരിക്കുന്നു.
പഠനവൈകല്യം
-----------------------
ബുദ്ധിയുടെ അളവ് ആവേറേജോ അതിന്റെ മുകളിലോ വരികയും പഠനമൊഴിച്ചു ബാക്കി എല്ലാ മേഖലകളിലും വളരെ നല്ല പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നുണ്ടെങ്കിൽ നമുക്ക് പഠന വൈകല്യം സംശയിക്കാം. അവരുടെ കളികളിൽ, സുഹൃത് ബന്ധങ്ങളിൽ, ദൈനംദിന കാര്യങ്ങളിൽ എല്ലാം പ്രായത്തിനനുസരിച്ച പ്രവർത്തനം ഉണ്ടാവണം എന്നു ചുരുക്കം. പഠന വൈകല്യത്തെ 3 ആയി തരം തിരിച്ചിരിക്കുന്നു.
A) ഡിസ്‌ലക്സിയ- വായനയിൽ അനുഭവപെടുന്ന പ്രയാസങ്ങളാണിത്.(Dyslexia)
മന്ദഗതിയിലും തപ്പിത്തടഞ്ഞും വായിക്കുക, വായിക്കുമ്പോൾ അക്ഷരങ്ങൾ വിട്ടു പോവുക, എഴുതിയിട്ടില്ലാത്ത അക്ഷരങ്ങൾ വായിക്കുക, വിരാമങ്ങളും, അർദ്ധ വിരാമങ്ങളും ചിഹ്നങ്ങളും പരിഗണിക്കാതെ വായിക്കുക, വായിക്കുമ്പോൾ വരികൾ തെറ്റി പോവുക
B) ഡിസ്ഗ്രാഫിയ- എഴുത്തുമായി ബന്ധപ്പെട്ട പ്രയാസങ്ങളാണിത്.(dysgraphia)
വളരെ മന്ദഗതിയിൽ എഴുതുക, അക്ഷര തെറ്റുകൾ വരുത്തുക, വളരെ മോശമായ കൈയ്യക്ഷരം, വരികൾക്ക് ഇടയിൽ സ്ഥലം വിടുന്നതിലും, മാർജിൻ ഇടുന്നതിലുമുള്ള അപാകതകൾ, തുടർച്ചയായി അക്ഷര തെറ്റുകൾ വരുത്തുക, വ്യാകരണ പിശകുകൾ വരുത്തുക, ഒരു പ്രാവശ്യം ശരിയായി എഴുതിയ വാക്കുകൾ പിന്നീട് എഴുതുമ്പോൾ തെറ്റിക്കുക, എഴുതുമ്പോൾ ചിഹ്നകളും, വിരാമങ്ങളും , അർദ്ധ വിരാമങ്ങളും വിട്ടുപോകുക, പകർത്തി എഴുതാൻ പ്രയാസം അനുഭവപ്പെടുക, പകർത്തി എഴുതുന്നത്തിൽ തെറ്റുകൾ വരുത്തുക, ക്ലാസ്സ്‌ നോട്ടുകൾ എഴുതി എടുക്കാൻ സാധിക്കാതെ വരിക.
C) ഡിസ്കാൽകുലിയ- ഗണിതവുമായ ബന്ധപ്പെട്ട പ്രയാസങ്ങളാണിത്(dyscalculia)
ഗണിതപരമായ ആശയങ്ങളെ മനസിലാക്കി എടുക്കാനുള്ള ബുദ്ധിമുട്ട്, അക്കങ്ങൾ എഴുതുമ്പോൾ തെറ്റു വരുത്തുക, അക്കങ്ങളെ തിരിച്ചറിയാനും ഉപയോഗിക്കാനും ഉള്ള ബുദ്ധിമുട്ട്.
കൂടുതൽ അറിയാൻ :
Mindplus Psychological Services
Jubilee Road, Thalassery.
04902323477, 6282956367
mindplusps@gmail.com
follow us on facebook, Instagram
มุมมอง: 49 265

วีดีโอ

Mobile phone addiction Malayalam | മൊബൈൽ അഡിക്ഷൻ |Mindplus | Psychologist |
มุมมอง 43K3 ปีที่แล้ว
നമ്മൾ മൊബൈൽ ഫോണിന് അഡിക്റ്റാണോ.? ആണെങ്കിൽ തന്നെ അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?? ബോറടിക്കുമ്പോൾ, ഒരുപാട് ടെൻഷൻ അടിക്കുമ്പോൾ ഒക്കെ തന്നെയും ഫോണ് ഉപയോഗിച്ച് ഇപ്പോൾ അതില്ലാതെ പറ്റില്ല എന്നായിട്ടുണ്ടോ... കാരണങ്ങൾ അറിയുന്നതിലൂടെയും ചില ബിഹാവിയറൽ ടെക്‌നിക്‌സ് ഉപയോഗിക്കുന്നതിലൂടെയും നമുക്ക് അഡിക്ഷൻ മറികടക്കാം. About Presenter: Muhammed Shafeeq M Director and Consultant Psychologist. Mindplus Psycholo...
വിഷാദം : അറിയേണ്ടെതെല്ലാം | Depression Malayalam | Mental Health ടിപ്സ് | Psychology |Mindplus|
มุมมอง 13K3 ปีที่แล้ว
വിഷാദരോഗം എന്നത് സാധാരണ നമ്മൾക്ക് ഉണ്ടാകുന്ന വെറുമൊരു നിരാശ (Sadness) അല്ല ചികിത്സ വേണ്ടി വരുന്ന ഒരു രോഗവസ്ഥയാണത് .ദിവസത്തിൽ അല്പനേരം മാത്രം നിലനില്ക്കുന്ന ഒന്നാണ് നിരാശ. പുസ്തകങ്ങൾ വായിക്കുമ്പോഴോ, പന്ത് കളിക്കുമ്പോഴോ, സുഹൃത്തുക്കളോട് സംസാരിക്കുമ്പോഴോ ഒക്കെ ഇത്തരം നിരാശകളെ മാറി നിങ്ങൾ ഉന്മേഷവാനാകാനാകും. എന്നാൽ വിഷാദ രോഗത്തെ അങ്ങെനെ എളുപ്പം മറികടക്കാനാവണമെന്ന് ഇല്ല.. വിഷാദ രോഗത്തിന് ഉള്ള കാരണങ്ങ...
കുട്ടികളിലെ പെരുമാറ്റ പ്രശ്നങ്ങൾ-Behavioral Problems in Children|Malayalam| Parenting Tips|Mindplus
มุมมอง 76K3 ปีที่แล้ว
വാശി, ദേഷ്യം, അനുസരണമില്ലായ്മ, സഹോദരങ്ങളെ ഉപദ്രവിക്കുക, കാര്യം സാധിക്കാൻ ഉറക്കെ കരയുക, ഉറക്കത്തിൽ മൂത്രമൊഴിക്കുക, സാധനങ്ങൾ നശിപ്പിക്കുക തുടങ്ങി വിവിധങ്ങളായ പ്രശ്നങ്ങൾ കുട്ടികളിൽ കാണാറുണ്ട്. എന്നാൽ ഈ പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് രക്ഷിതാക്കൾക്ക് കൃത്യമായി അറിവുണ്ടാവാറില്ല. മനശാസ്ത്രപരമായി Behaviour Therapy തത്വങ്ങൾ ഉപയോഗിച്ച് രക്ഷിതാക്കൾക്ക് ഇത് പൂർണ്ണമായും മാറ്റാൻ പറ്റുന്നതെ ഉള്ളു.. ...