ഏകസത്യദൈവമായ ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ അങ്ങ് ദൈവപുത്രനായ യേശു ക്രിസ്തുവിന് കൊടുത്ത മകനായ ഞാൻ ആദത്തിന്റെ പാപത്താൽ ജഡരക്തങ്ങളോട് കൂടിയവനായി മരണത്തിന്റെ കീഴിൽ ആയിപ്പോയ എന്നെ പാപത്തിൽ നിന്നും മരണത്തിൽ നിന്നും വീണ്ടെടുക്കാൻ ദൈവപുത്രനായ യേശു ക്രിസ്തുവെന്ന എന്റെ സഹോദരൻ സകലത്തിലും സഹോദരനായ എന്നോട് സദൃശനായിത്തീർന്നു ജഡരക്തങ്ങളോട് കൂടിയവനായി വന്ന് മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമയായിത്തീർന്ന എന്നെ വിടുവിച്ചതിനായ് നന്ദി. എന്നെയും അങ്ങയുടെ പുത്രനും എന്റെ ജേഷ്ഠ സഹോദരനായ ക്രിസ്തുവിൽ മുന്നറിഞ്ഞതിനായ് നന്ദി. യേശു ക്രിസ്തു മുഖാന്തരം അങ്ങിൽ എത്തിച്ചേരാൻ വിളിച്ചതിനായ് നന്ദി. യേശു ക്രിസ്തു മുഖാന്തരം നീതീകരിച്ചതിനായ് നന്ദി. ദൈവപുത്രനായ യേശു ക്രിസ്തു മുഖാന്തരം വിശുദ്ധീകരിക്കുന്നതിനായ് നന്ദി. യേശു ക്രിസ്തു മുഖാന്തരം തേജസ്കരിക്കുന്നതിനായ് നന്ദി. ഇതു സംബന്ധിച്ചു ഏകസത്യദൈവമായ സ്വർഗ്ഗീയ പിതാവേ അങ്ങ് എനിക്ക് അനുകൂലം എങ്കിൽ എനിക്ക് പ്രതികൂലം ആർ? എന്ന് ഞാൻ വിശ്വസിക്കുന്നു അപ്പാ. ഞങ്ങളിൽ ഈ നല്ല പ്രവൃത്തിയെ ആരംഭിച്ച പിതാവേ എന്റെ സഹോദരൻ ആയ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികെക്കും എന്നു അങ്ങയുടെ കൃപയാലും കരുണയാലും വിശ്വസിക്കുന്നു അപ്പാ. എബ്രായർ 2:1 4മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ എബ്രായർ 2:13എന്നും “ഞാൻ അവനിൽ ആശ്രയിക്കും” എന്നും ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും” എന്നും പറയുന്നു. എബ്രായർ 2:17അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു. റോമർ 8:29 അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു. റോമർ 8:30മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു. ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?
👑AMEN👑
ഏകസത്യദൈവമായ ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ അങ്ങ് ദൈവപുത്രനായ യേശു ക്രിസ്തുവിന് കൊടുത്ത മകനായ ഞാൻ ആദത്തിന്റെ പാപത്താൽ ജഡരക്തങ്ങളോട് കൂടിയവനായി മരണത്തിന്റെ കീഴിൽ ആയിപ്പോയ എന്നെ പാപത്തിൽ നിന്നും മരണത്തിൽ നിന്നും വീണ്ടെടുക്കാൻ ദൈവപുത്രനായ യേശു ക്രിസ്തുവെന്ന എന്റെ സഹോദരൻ സകലത്തിലും സഹോദരനായ എന്നോട് സദൃശനായിത്തീർന്നു
ജഡരക്തങ്ങളോട് കൂടിയവനായി വന്ന് മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമയായിത്തീർന്ന എന്നെ വിടുവിച്ചതിനായ് നന്ദി.
എന്നെയും അങ്ങയുടെ പുത്രനും എന്റെ ജേഷ്ഠ സഹോദരനായ ക്രിസ്തുവിൽ മുന്നറിഞ്ഞതിനായ് നന്ദി.
യേശു ക്രിസ്തു മുഖാന്തരം അങ്ങിൽ എത്തിച്ചേരാൻ വിളിച്ചതിനായ് നന്ദി.
യേശു ക്രിസ്തു മുഖാന്തരം നീതീകരിച്ചതിനായ് നന്ദി.
ദൈവപുത്രനായ യേശു ക്രിസ്തു മുഖാന്തരം വിശുദ്ധീകരിക്കുന്നതിനായ് നന്ദി.
യേശു ക്രിസ്തു മുഖാന്തരം തേജസ്കരിക്കുന്നതിനായ് നന്ദി.
ഇതു സംബന്ധിച്ചു ഏകസത്യദൈവമായ സ്വർഗ്ഗീയ പിതാവേ അങ്ങ് എനിക്ക് അനുകൂലം എങ്കിൽ എനിക്ക് പ്രതികൂലം ആർ?
എന്ന് ഞാൻ വിശ്വസിക്കുന്നു അപ്പാ.
ഞങ്ങളിൽ ഈ നല്ല പ്രവൃത്തിയെ ആരംഭിച്ച പിതാവേ എന്റെ സഹോദരൻ ആയ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികെക്കും എന്നു അങ്ങയുടെ കൃപയാലും കരുണയാലും
വിശ്വസിക്കുന്നു അപ്പാ.
എബ്രായർ 2:1
4മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ
എബ്രായർ 2:13എന്നും “ഞാൻ അവനിൽ ആശ്രയിക്കും” എന്നും ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും” എന്നും പറയുന്നു.
എബ്രായർ 2:17അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു.
റോമർ 8:29
അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.
റോമർ 8:30മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.
ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?