കൈമുത്തിനുള്ള ഗാനങ്ങള്‍ | എന്‍ കര്‍ത്താവേ | Fr. Dr. M. P. George | Sruti School of Liturgical Music
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- കൈമുത്തിനുള്ള ഗാനങ്ങള്‍
എന്‍ കര്‍ത്താവേ
മാര്‍ യാക്കോബിന്റെ രീതി (മേല്പട്ടക്കാര്‍...)
Approved by Holy Synod
Directed by Fr. Dr. M. P. George
Vocals: Fr. Giby K. Paul, Fr. Ani Kuriakose, Fr. Brijith K. Baby, Fr. Joji P Chako, Seenu Bijesh, Antu Merin Joseph, Emy Ann Thomas
Recorded and Mixed: Suvin Das
Studio: Sama Digitals, Kottayam
Copyright: SRUTI School of Liturgical Music, Kottayam / 2009
All rights reserved.
Unauthorized copying & broadcasting prohibited
Transcript
Lyrics:
മാര്‍ യാക്കോബിന്റെ രീതി (മേല്പട്ടക്കാര്‍...)
എന്‍ കര്‍ത്താവേ എന്‍ കര്‍ത്താവേ നിന്‍ കൃപയില്‍ ഞാന്‍
ആനന്ദിക്കും തവമഹിമയില്‍ ഞാനാമോദിക്കും
നിന്‍ തിരുക്കരങ്ങള്‍ ജീവിതസരണിയില്‍ താങ്ങാകണമേ.
നിന്‍ തിരുമൊഴികള്‍ എന്‍ കാതുകളെ കുളിര്‍പ്പിക്കണമെ.
മാനവരെ പ്രതിമഹിതമവസ്ഥയെ വിട്ടുയരത്തെ
താഴെ ഭൂമിയിലവതാരം ചെയ്‌തോന്‍ സുതനീശാ
നിന്‍ നരസ്‌നേഹമതുള്‍ക്കൊണ്ടെങ്ങള്‍ വന്നീടുന്നു
വലതുകരം വെച്ചെങ്ങളെ വാഴ്ത്തുക കരുണാസിന്ധോ
കാഴ്ചയില്‍ നരനാണെങ്കിലുമവനോ ദൈവസുതന്‍ താന്‍
വചനം ജഡമായി വന്നൊരു ലോഗോസ് തനയന്‍ നൂനം
പരിപൂര്‍ണ്ണന്‍ താതന്‍ തന്‍ സൂനു പൂര്‍ണ്ണന്‍ ദൈവം
മാനവനായതുമത്ഭുതമതിലൊരു സംശയമില്ല.
ആദാം ഹവ്വായവരുടെ പാപപ്പിശറുകള്‍ തീര്‍ക്കാന്‍
രണ്ടാം ഹവ്വാ മറിയം തന്നുടെ ഉദരെ ജനിച്ചാന്‍
അഖിലാണ്ഡത്തെ മെനഞ്ഞോന്‍ ദൈവം നരനായ് വന്നു
ലോകം അവനെയറിഞ്ഞില്ലെന്നത് സത്യം തന്നെ
ആദിമപാപം തീര്‍ക്കാന്‍ നരനായ് വന്നൊരു ദേവാ
ആക്കുക ഞങ്ങളെ നിന്‍ രാജ്യത്തിന്നവകാശികളായ്
നിന്‍ തനുരക്തങ്ങളെ ശുദ്ധമതായ് ഭക്ഷിച്ചതിനാല്‍
നിന്നൊടു കൂടെ വാഴാനെങ്ങളെ യോഗ്യരതാക്ക.....
നിന്നുടെ കഷ്ടപ്പാടാല്‍ കുരിശില്‍ മൃതിയാലുലകില്‍
നീ വീണ്ടൊരു സഭ സ്തുതി നതി ചെയ്യുന്നീശോ മശിഹാ
നിന്‍ സഭ ജീവനതാകാന്‍ നല്‍കി നിന്‍ തനുരക്തം
അപ്പം വീഞ്ഞിവ ദൃഷ്ടാന്തമതായ് ശ്ലീഹര്‍ക്കേകി
പള്ളിക്കുള്ളില്‍ അപ്പം വീഞ്ഞിവ ബലിയര്‍പ്പിച്ചു
പട്ടക്കാരന്‍ പാപ വിമോചനമര്‍ത്ഥിക്കുന്നു.
ഏവരുമൊരുപോല്‍ പാപവിമുക്തിയെ നേടീടുന്നു
കര്‍ത്തന്‍ തനുരക്തങ്ങളശിച്ചഥ മോദിക്കുന്നു
സഭയെ സഭയെ മോദിച്ചീടുക കര്‍ത്തനിലെന്നും
നിന്‍ മണവാളന്‍ മരണം സാത്താനിവരെ വെന്നു
നിന്നുടെ മക്കള്‍ക്കെന്നും മശിഹാ തുണയാകട്ടെ
സന്തോഷത്തോടവര്‍ ഇഹലോകെ ജീവിക്കട്ടെ
നല്ലതു കാണ്മാനെങ്ങടെ കണ്‍കളെ തെളിയിക്കണമേ
നല്ലതു കേള്‍പ്പാന്‍ ഞങ്ങടെ ചെവികള്‍ തുറന്നീടണമേ
നല്ലതു ഭാഷിപ്പാനായ് ഞങ്ങടെയധരങ്ങളെയും
നല്ലതു ചിന്തിപ്പായ് നല്ലൊരു ഹൃദയവുമേക
നീ നല്‍കിയതാം താലന്തുകളെ വര്‍ദ്ധിപ്പിക്കാന്‍
വരമരുളണമെ നീ ചോദിക്കും നാള്‍ നല്‍കീടാന്‍
നന്നായദ്ധ്വാനിച്ചാഹാരം കൈക്കൊണ്ടീടാന്‍
ബലമേകണമേ ഞങ്ങടെ ഗാത്രം ശുഭമായെന്നും
ആയുസ്സാരോഗ്യം നല്‍കീടുക മശിഹാ നാഥാ
നിന്നെയെന്നും സ്തുതിചെയ്‌വാനായ് ബലമേകണമേ
നല്ലാഹാരം പാര്‍പ്പിടമെന്നിവ നല്‍കീടേണം
സസ്യലതാദികള്‍ നന്നായ് വിളവുകള്‍ നല്‍കീട്ടെ.
രോഗം ദുഃഖം പീഢകള്‍ മനസ്സില്‍ വേദനയെല്ലാം
മായിക്കണമെ നിന്നെ വാഴ്ത്താന്‍ നല്‍ മനമോടെ
വര്‍ഷിക്കണമെ ആശിഷമാരിയീ ധരയെ നനപ്പാന്‍
വേനല്‍ മഞ്ഞും മഴയും ക്രമമായ് വന്നീടണമേ
താതസുതാത്മാവാം പരിശുദ്ധ മഹോന്നത ദേവാ
ത്രിത്വാസ്ഥിതനെ യാഹെ ദേവാ സ്വര്‍ഗ്ഗസ്ഥിതനെ
അഖിലാണ്ഡത്തെ മെനഞ്ഞൊരു സൃഷ്ടാവാം സര്‍വ്വേശാ
കൂപ്പുന്നുലകം തിരുസന്നിധിയില്‍ കൃപ ചെയ്യണമേ.
എൻ കർത്താവേ എൻ കർത്താവേ നിൻ കൃപയിൽ ഞാൻ
ആനന്ദിക്കും തവമഹിമയിൽ ഞാനാമോദിക്കും
നിൻ തിരുക്കരങ്ങൾ ജീവിതസരണിയിൽ താങ്ങാകണമേ
നിൻ തിരുമൊഴികൾ എൻ കാതുകളെ കുളിർപ്പിക്കണമേ
മാനവരെ പ്രതിമഹിതമവസ്ഥയെ വിട്ടുയരത്തെ
താഴെ ഭൂമിയിലവതാരം ചെയ്തോൻ സുതനീശാ
നിൻ നരസ്നേഹമതുൾക്കൊണ്ടെങ്ങൾ വന്നീടുന്നു
വലതുകരം വെച്ചെങ്ങളെ വാഴ്ത്തുക കരുണാസിന്ധോ
കാഴ്ചയിൽ നരനാണെങ്കിലുമവാനോ ദൈവസുതൻ താൻ
വചനം ജഡമായി വന്നൊരു ലോഗോസ് തനയൻ നൂനം
പരിപൂർണ്ണൻ താതൻ തൻ സൂനു പൂർണ്ണൻ ദൈവം
മാനവനായതുമത്ഭുതമതിലൊരു സംശയമില്ല
ആദാം ഹവ്വായവരുടെ പാപപ്പിശറുകൾ തീർക്കാൻ
രണ്ടാം ഹവ്വാ മറിയം തന്നുടെ ഉദരെ ജനിച്ചാൻ
അഖിലാണ്ഡത്തെ മെനഞ്ഞോൻ ദൈവം നരനായ് വന്നൂ
ലോകം അവനെയറിഞ്ഞില്ലെന്നത് സത്യം തന്നെ
ആദിമപാപം തീർക്കാൻ നരനായ് വന്നൊരു ദേവാ
ആക്കുക ഞങ്ങളെ നിൻ രാജ്യത്തിന്നവകാശികളായ്
നിൻ തനുരക്തങ്ങളെ ശുദ്ധമതായ് ഭക്ഷിച്ചതിനാൽ
നിന്നൊ ടെ കൂടെ വാഴാനെങ്ങളെ യോഗ്യരതാക്ക
നിന്നുടെ കഷ്ടപ്പാടാൽ കുരിശിൽ മൃതിയാലുലകിൽ
നീ വീണ്ടൊരു സഭ സ്തുതി നതി ചെയ്യുന്നീശോ മശിഹാ
നിൻ സഭ ജീവിതനാകാൻ നൽകി നിൻ തനുരക്തം
അപ്പം വീഞ്ഞിവ ദൃഷ്ടാന്തമാതായ് ശ്ലീഹർക്കേകി
പള്ളിക്കുള്ളിൽ അപ്പം വീഞ്ഞിവ ബലിയർപ്പിച്ചു
പട്ടക്കാരൻ പാപ വിമോചനമർത്ഥിക്കുന്നു
ഏവരുമൊരുപോൽ പാപവിമുക്തിയെ നേടീടുന്നു
കർത്തൻ തനുരക്തങ്ങളശിച്ചഥ മോദിക്കുന്നു
🙏❤️🙏
Fr mp ജോർജ് 🙏🙏🙏.. ശ്രുതി music സ്കൂളിൽ വെച്ച്, ഇന്ത്യൻ film അക്കാഡമി നടത്തിയ,സംഗീതസെമിനാർ (music india )ന്റെ സംഘടകൻ ആയിരുന്നു.. ഒപ്പം ശ്രീ. Tp ശാസ്തമംഗലം, സന്തോഷ് സാർ എന്നിവരെയും ഓർക്കുന്നു 🙏🙏ദേവരാജൻ മാസ്റ്റർ, mg രാധാകൃഷ്ണൻ, മാർക്കോസ്,പ്രൊഫ ഓമനക്കുട്ടി,അമ്പിളികുട്ടൻ,തുടങ്ങിയ മഹാരഥന്മാർ പങ്കെടുത്തു... 🙏🙏🙏
❤
Very good ❤
Very good
This song is good.....but agnimayanmar it's the best🤌