വാവ് ബലി ഇടുന്നവരും ഇടാൻ കഴിയാത്തവരും ചെയ്യേണ്ട കാര്യങ്ങൾ | KarkkadakaVavu 2024 | മരണാനന്തര ബലി വിധി
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- കർക്കടക വാവ് ബലി
Key Moments
00:09 വാവുബലി എങ്ങനെ വേണം?
00:29 കർക്കടക വാവിന്റെ പ്രത്യേകതകൾ
01:36 ബലിതർപ്പണ വ്രതം, വിധികൾ
02:48 ആർക്കെല്ലാം ബലിയിടാം?
03:33 വാവുബലി എത്ര തലമുറയ്ക്ക് ?
03:57 വീട്ടിൽ ബലിയിടുമ്പോൾ ശ്രദ്ധിക്കേണ്ടത്
05:05 പുലവാലായ്മയും ബലിതർപ്പണവും ?
06:42 ഇത്തവണത്തെ കർക്കടക വാവ് ബലി ?
07:21 ഗർഭിണികൾ ബലിയിടാമോ?
07:36 വാവിന് ബലി പറ്റിയില്ലെങ്കിൽ ?
08:22 അന്യമതക്കാർ ബലിയിടാമോ?
09:10 വാവ് ബലിക്ക് ഏറ്റവും ഉത്തമ സ്ഥലം ?
09:37 മരണാനന്തര ബലി വിധികൾ ?
10:16 മരണാനന്തര ദോഷങ്ങൾ ?
12:08 ഒരു വർഷത്തെ കർമ്മങ്ങൾ ?
13:49 ആർക്കെല്ലാം ബലിയിടാം?
14:31 അപകടമരണം, അപമൃത്യു നടന്നാൽ?
15:21 കുട്ടികളുടെ മരണാനന്തര കർമ്മങ്ങൾ ?
15:58 മരണാനന്തര ബലി എത്ര കാലം?
16:40 തിലഹോമം എന്താണ് ?
കർക്കടക വാവ് ബലി ഇടുന്നവരും ഇടാൻ കഴിയാത്തവരും ചെയ്യേണ്ട കാര്യങ്ങൾ | Karkkadaka Vavu 2024 | മരണാനന്തര ബലിതർപ്പണം എങ്ങനെ ? | Praveen Sarma | Neramonline | AstroG |
Narration: Praveen Sharma, priest,
Sree Parasu Rama Temple, Thiruvallam
88482 82208
Editing: Siva Thampi
Videography: Vishnu
#NeramOnline
#KarkkadakaVavuBali
#karkkadakaVavu_2024
#bali_tharppanam
#sree_parasu_rama_temple_thiruvallam
#chief_priest_thiruvallam
#hindu_rituals
#religious_practices_after_death
#funeral_rites
#hindu_rituals_after_death
#neramonline.com
#AstroG
#pithiru_pooja
#shradham
#hindu_pooja
#balitharppana_vritham
Content Owner Neram Technologies Pvt Ltd
TH-cam by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com (neramonline.com/). Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others
and also share your views
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന
വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്.
അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ
വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.
🎉എല്ലാം വിസ്തിരിച്ചു
തന്നു നന്ദി നമസ്കാരം 🙏🙏🙏🙏
? íll) ó.
നമസ്തേ തിരുമേനി...ഇത്രയും കൃത്യമായിട്ടെ ആരും പറഞ്ഞു തന്നിട്ടില്ല...വളരെ നന്ദി അറിയിക്കുന്നു.🙏
😊
നമസ്കാരം നല്ല അറിവ് പറഞ്ഞുതന്നതിന്ന് നന്ദി.
@@indiravijayan4831😊
Ol
🙏🏿🙏🏿🙏🏿വളരെ നന്ദി.. 🙏🏿🙏🏿
എല്ലാ അറിവും പറഞ്ഞു തന്നതിൽ നന്ദി ഗുരോ 🙏🏿🔥🙏🏿♥️🙏🏿
Thanks
വളരെ നന്ദിയുണ്ട് ഷഷ്ടി പൂർത്തിയാകാറായിട്ടും ഇത്രയും വിശദമായി ഈ വിവരങ്ങൾ ഇപ്പോളാണ് അറിയാൻ സാധിച്ചത്
Ellam visadhamaittu പറഞ്ഞതത്തിന് valare nandhiund തിരുമേനി
ഇത്രയും കൃത്യമായി പറഞ്ഞു തന്നതിന് വളരെ നന്ദി
Good information video
നന്ദി നമസ്കാരം 🙏🙏🙏
നമസ്കാരം 🙏 ഒരുപാട് അറിയാൻ കഴിഞ്ഞതിൽ
നമസ്കാരം തിരുമേനി. വളരെ ഉപകാരപ്രദമായ വീഡിയോ 🙏👍👍
Thank you thirumeni for your valuable information God bless you
Very Very .Thanks
Thank you too!
Thanks,Thirumeni
,🙏🙏🌹
All the best
Thanks THIRUMENI.
Jai Gurudev
Nandi namaskaram
തിരുമേനി ......🙏
കർക്കിടക വാവ് ബലിയും മകര മാസത്തിലെ വാവ് ബലിയും തമ്മിലുള്ള വ്യത്യാസവും പ്രാധാന്യവും എന്തൊക്കെയാണ് 🤔
മറുപടി പ്രതീക്ഷിക്കുന്നു 🙏
പിതൃപ്രീതി നേടാൻ കർക്കടകത്തിലെ കറുത്തവാവ് പോലെ ഏറ്റവും ഗുണകരമായ ഒരു ദിവസമാണ് മകരമാസത്തിലെ കറുത്തവാവ്.
ഈ അമാവാസി അഥവാ കറുത്തവാവ് ദിവസം
വ്രതമെടുത്ത് ബലിയാട്ടാൽ എല്ലാ പിതൃദോഷങ്ങളും ശമിക്കും. പാപമോചനം ലഭിക്കും. അതിലൂടെ അഭീഷ്ടസിദ്ധിയും കൈവരും. കര്‍ക്കടകമാസത്തിലെ അമാവാസി പോലെ തന്നെ പിതൃപ്രീതികരമായ കര്‍മ്മങ്ങള്‍ക്ക് മകരമാസത്തിലെ അമാവാസി ഉത്തമമായതിന് പ്രത്യേക കാരണമുണ്ടെന്ന് ആചാര്യന്മാർ പറയുന്നു. കര്‍ക്കടക അമാവാസിക്ക് നാം നമ്മുടെ പൂര്‍വ്വികരെ വരവേല്‍ക്കുകയും മകരത്തിലെ അമാവാസിക്ക് അവരെ യാത്രയാക്കുകയും ചെയ്യുന്നു എന്നാണ് സങ്കല്പം. അമാവാസിക്ക് പിതൃപ്രീതികരമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുവാന്‍ കടല്‍ത്തീരവും പുഴയോരവുമാണ് ഉത്തമം. ഈ ദിവസം കടലിലും പുഴയിലും മുങ്ങി ശ്രാദ്ധകര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ പൂര്‍വ്വികര്‍ എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ചെയ്തുപോയ പാപകര്‍മ്മങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. ഒപ്പം ശ്രാദ്ധകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്ക് പിതൃദോഷനിവൃത്തിയും ഒപ്പം പിതൃപ്രീതിയിലൂടെ ദു:ഖ ദുരിതശാന്തിയും കൈവരും.
എല്ലാവർക്കും 10 ദിവസമേ പുലയുള്ളു. 11 ന് പുല വീടാം. എല്ലാവർക്കും 10 ദിവസം പുല ആചരിച്ച് 11-ാം ദിവസം പലവിടൽ നടത്താൻ അവകാശമുണ്ടെന്ന് ശ്രീനാരായണ ഗുരുദേവൻ വ്യക്തമാക്കിയിട്ടുണ്ട്. താണിശ്ശേരിലഹള എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
Thirumeni Namaskaram
എല്ലാവരും തീയന്മാർ അല്ല. പല ജാതിക്കാർക്കും ദിവസവും വ്യത്യാസം ഉണ്ട്
Thankyou
ഞങ്ങൾ എല്ലാവർഷവും തിരുവല്ലത്ത് വന്ന് ആണ്ടു ബലി ഇടാറുണ്ട്.. പിന്നെ കർക്കടകവാവുബലിയും ഇടാറുണ്ട്..🙏🙏🙏
👌👌👌
Veettil bali cheyyumbol engane cheyyanamenne paranjal kollam.thiruvallam ambalathil paranje tharanna pole oru video cheithal kollam.
th-cam.com/video/7GLb535PzwQ/w-d-xo.htmlsi=7irPmECT5HARCXg8
വളരെ നന്ദി തിരുമേനി 🙏🙏🙏
നമസ്തേ അറിയാൻ കഴിഞ്ഞത് വലിയ ഭഗ്യമായി കരുതുന്നു ഗുരുഭൃനമ ഓം നമേഭഗവതയ ഹരേകൃഷ്ണഹരേരമ ഹ രാഓംനരയാണനമശിവയ
!!!! കരുതുന്നു വരെ ശരി !!!! ഈ എഴുത്തുകളിൽ തെറ്റുകളില്ലേ.......?അതോ ശരിയാണോ .
Namasthe thirumeni. Njan oru karyam ariyan vendiyanu. Ente Achan maricha divasam, maricha nalu onnum ariyilla. Achante veettukkar onnum paranju thannilla. Appol entha cheyendathu. Karkkidakavavu njan edarundu. Ennalum enikku oru samsayam. Oru reply tharanam thirumeni
മരിച്ച മാസവും നാളും അറിയില്ലെങ്കിൽ കർക്കടകവാവിന് ബലിയിട്ടാൽ മതി
- പ്രവീൺ ശർമ്മ
8848282208
Thanks.thirumeni
നമസ്കാരം തിരുമേനി നല്ലതായിരുന്നു
ഒരു പാട് അന്വേഷിച്ചു ഇപ്പോഴാണ് ഒരു നല്ല അറിവ് അവിടുന്ന് പറഞ്ഞു തന്നത് thanks a lot എവിടെയാണ് ഏതു ജില്ല ആണ് തിരുവല്ലം നമ്പർ ഒന്ന് തരുമോ
തിരുവല്ലം, തിരുവനന്തപുരം .
ഫോൺ നമ്പർ Description ബോക്സിലുണ്ട്
🙏🏻
👍
നമസ്കാരം തിരുമേനി 🙏മെൻസസ് ആയ ഒരു സ്ത്രീ എത്ര ദിവസത്തിന് ശേഷം ബലിയിടാൻ കഴിയും. ഒൻപമത്തെ ദിവസം ബലിയിടാമോ
ഏഴാം ദിവസം കഴിഞ്ഞാൽ ബലിയിടാം
- പ്രവീൺ ശർമ്മ
🙏🙏🙏
പ്രണാമം ഗുരോ
Vallam evideyanu thirumeni
വല്ലം തിരുവല്ലം, നെല്ലി തിരുനെല്ലി, ഇല്ലം സ്വഭവനം
🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏
🙏🙏🙏🙏🙏
തിരുമേനി എൻ്റെ അമ്മ പോയിട്ട് November 16 ആകുമ്പോൾ ഒരു വർഷം ആകും . അന്ന് ബലി ഇടാൻ പറ്റുമോ.മറുപടി തരണേ.
2022 നവംബർ 16, തുലാമാണോ വൃശ്ചികമാണോ എന്ന് നോക്കി, ( 2022 നവംബർ 16 തുലാം മാസം ആയിരുന്നു ) ആ മാസത്തിലെ മരണം സംഭവിച്ച നാൾ നോക്കി ഈ വർഷം ആ നാളിന് ബലിയിടാം. മരിച്ച ദിവസത്തെ നാൾ നോക്കിയാണ് ബലിയിടുന്നത് .
- പ്രവീൺ ശർമ്മ
+91 88482 82208
തിരുമേനി, എൻെറ അമ്മ മരിച്ച ദിവസം എനിക്ക് ബലിയിടാൻ പറ്റിയില്ല. കാലിൻെറ ലിഗമെൻെറിന് ക്ഷതം പറ്റിയിരുന്നു. അതുകാരണം എൻെറ അനിയനാണ് നടത്തിയത്. അതിൽ എനിക്ക് വളരെ പ്രയാസമുണ്ട്. അതിന് പരിഹാരമായി എനിക്ക് എന്നു ബലിയിടാം. ഇന്നലെ 11.06.2024 ന് 16 ചടങ്ങ് കഴിഞ്ഞു. അസ്ഥിയും ഒഴുക്കി. ഇനി എന്തു ചെയ്യണം തിരമേനി. 41 ന് ബലിയിട്ടാൽ മതിയോ? പരിഹാരം പറഞ്ഞുതരുക
41 ന് ബലിയിടുക. മരണം നടന്ന നക്ഷത്രം കണക്കാക്കി മാസന്തോറും ഒരു വർഷം ബലിയിടണം.
❤ സമസ്തേ❤
Bali ticket when will get in advance
2023 ജൂലൈ 12 ബുധനാഴ്ച മുതൽ ലഭിക്കും.
🙏🙏🙏🙏🙏🙏🙏🙏🙏🙏
തിരുമേനി എന്റെ അച്ഛൻ ജൂൺ 13 അനിഴം നാളിലാണ് മരിച്ചത്. പക്ഷെ മരിച്ച നാളിലെ ബലി ഇഡാവൂ എന്ന് അറിയില്ലായിരുന്നു. മരിച്ച ഡേറ്റ് നാണു ഞങ്ങൾ ബലിയിട്ടത്. അതുകൊണ്ട് ദോഷം ഉണ്ടോ.. ഉണ്ടെങ്കിൽ എന്ത് പരിഹാരം ചെയ്യണം. മറ്റൊന്ന് അച്ഛൻ മരിച്ചതിനു ശേഷം ആദ്യത്തെ കർക്കിട വാവ് ബലിയാണ് വരുന്നത്. പക്ഷെ എന്റെ മകൾ പീരിയഡ് ആയി ആയതിനാൽ എനിക്ക് ബലിയിടാൻ പോകാൻ കഴിയുമോ.. പെട്ടെന്ന് ഒരു മറുപടി തരണേ തിരുമേനി.
പോകാം. താങ്കൾ വ്രതം നോറ്റ് ബലി ഇടുക.
- പ്രവീൺ ശർമ്മ
നമസ്തേ തിരുമേനി, വീഡിയോ ഞാൻ കണ്ടു. എന്റെ അച്ഛൻ മരിച്ചിട്ട് 9 വർഷമായി, അച്ഛന്റെ മിഥുനമാസത്തിലാണ് ശ്രാദ്ധം വരുന്നത്. ഇപ്പോ അമ്മയും മരിച്ചു. 6 മാസമായിട്ടെയുള്ളു ഞങ്ങൾക്ക് അച്ഛന് ബലിയിടാൻ പറ്റുമോ? തിരുമേനി പറഞ്ഞു തരണം.
താങ്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും ഈ കർക്കടക വാവിന് അച്ഛനും മറ്റ് പൂർവികർക്കും വേണ്ടി ബലിയിടാം. ഒരു വ്യക്തി മരിച്ചതിന്റെ പുല കഴിഞ്ഞാൽ മുൻപ് മരിച്ചവർക്ക് ബലിയിടുന്നതിന് യാതൊരു തടസ്സവും ഇല്ല.
- പ്രവീൺ ശർമ്മ.
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏വളരെ നന്ദി 🙏🙏🙏🙏🙏
നമസ്തേ,എന്റെ അച്ഛൻ മരിച്ചത് കന്നി മാസത്തിലെ അവിട്ടം നാളിലാണ്. എന്നാൽ കുറച്ചു വർഷങ്ങൾ കഴിഞ്ഞു എന്റെ അമ്മ മരിച്ചതും കന്നി മാസത്തിലെ ആയില്യം നാളിലാണ്. ചില ആളുകൾ പറയുന്നു ഒരു മാസത്തിൽ ഒരാൾക്ക് രണ്ടു ബലിയിടാൻ പാടില്ലെന്ന്. അച്ഛനോ അമ്മക്കോ ഇവരിൽ ഒരാൾക്ക് മാത്രമേ ശ്രാർദ്ധ ബലി ഒരു മാസത്തിൽ ഒരാൾക്ക് ചെയ്യാവു എന്ന്. ഇത് ശരിയാണോ. വ്യക്തമായ ഒരു മറുപടി തിരുമേനിയിൽ പ്രതീക്ഷിക്കുന്നു.
ഒരു മാസത്തിൽ തന്നെ അച്ഛന്റെയും അമ്മയുടെയും ആണ്ട്ബലി വന്നാൽ രണ്ടും ചെയ്യാം. മറ്റ് ബന്ധുക്കളിൽ
രണ്ടുപേരുടെ ആണ്ടു ബലി വന്നാലും
ബലിയിടാം
- പ്രവീൺ ശർമ്മ,
8848282208
നമസ്തേ തിരുമേനി.പിറന്നാൽ ദിവാദം പിറന്നള്ക്കാരന് ബലിയിടാമോ
Rameswarathu oru pravashyam bali ittal pinne nattil bali idxno
കർക്കടക വാവ് ബലി ഇടണം
വാവുബലി ഇതുവരെയും ഇടാതെ ആണ്ടുബലി മാത്രം മുടങ്ങാതെ ഇടുന്നവർ വാവുബലിയും കൂടി ഇടണമെന്നാണോ.. PLEASE REPLY. ആണ്ടുബലി അച്ഛൻ അമ്മമാർ ജീവിച്ചിരിക്കെ കൊച്ചുമകനു അപ്പൂപ്പനു വേണ്ടി ഇടാമോ?
ആണ്ടു ബലി മരിച്ച ഒരു പ്രത്യേക വ്യക്തിക്ക് വേണ്ടി അതായത് അമ്മയോ, അച്ഛനോ , അപ്പൂപ്പനോ മറ്റോ വേണ്ടി അവർ മരണമടഞ്ഞ ദിവസത്തെ നക്ഷത്രം, മാസം നോക്കി ഇടുന്നതാണ്. വാവ് ബലി 21 തലമുറയിലെ അറിയാവുന്നവരും അറിയപ്പെടാത്തവരുമായ പിതൃക്കൾക്ക് വേണ്ടി ഇടുന്നതാണ്. അതുകൊണ്ടാണ് രണ്ടും ഇടണമെന്ന് പറയുന്നത്. കൊച്ചു മകന് അപ്പൂപ്പന് വേണ്ടി തീർച്ചയായും ബലിയിടാം.
@@NeramOnline ok.. Thank you
🙏🙏🙏🙏🙏👌
നമസ്കാരം തിരുമേനി എന്റെ അനിയത്തി 16ആം വയസിൽ ആത്മഹത്യ ചെയ്തു ഇപ്പോൾ 12കൊല്ലം കഴിഞ്ഞു അന്ന് തിരക്കിയപ്പോൾ ഇങ്ങനെ മരിക്കുന്നവർക്ക് ബലി ഇടില്ല എന്ന് പറഞ്ഞു ഇത് വരെ അവൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. തിരുമേനി പറഞ്ഞത് കേട്ടപ്പോഴാണ് ബലി ഇടമായിരുന്നു എന്ന് മനസിലായത്. ഇനി എന്താണ് ചെയ്യുക ഒന്ന് പറഞ്ഞു തരുമോ തിരുമേനി 🙏
തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ വന്ന് ചതുർബാഹു രൂപം വച്ച് ബലിയിടണം , മാസബലി ഇടണം.
- പ്രവീൺ ശർമ്മ
88482 82208
നമസ്കാരം തിരുമേനി എന്റെ അച്ഛൻ മരിച്ചിട്ട് പതിനെട്ടു വർഷമായി കർക്കടകവാവിന് മാത്രമേ ബലി ഇട്ടിട്ടുള്ളു തിരുവല്ലം ക്ഷേത്രത്തിൽ ആണ് ആവാഹിച്ചു കൊടുത്തത് ഇനിയും എന്താണ് ചെയ്യേണ്ടത് ഇനിയും എങ്ങനെ തുടങ്ങണം എവിടെ ബലി ഇടണം മരിച്ച നാളിനു ഇനിയും ബലി ഇടണോ അത് എവിടെയാണിടേണ്ടത് എത്രയും വേഗം മറുപടി തരണേ തിരുമേനി 🙏🙏🙏🙏
എല്ലാവർഷവും മരിച്ചമാസത്തിൽ മരിച്ച നാളിൽ ആ വ്യക്തിയെ സങ്കല്പിച്ച് ബലിയിടണം. ആണ്ട് ബലി എന്നാണ് ഇതിന് പറയുക. ഇത് ആ വ്യക്തിയെ മാത്രം സങ്കല്പിച്ചാണ്. എന്നാൽ കർക്കടകവാവ് ബലി അച്ഛൻ വഴിക്കും അമ്മവഴിക്കും ഉള്ള എല്ലാ പിതൃക്കളെയും സ്മരിച്ചാണ് ചെയ്യുന്നത്. ഒരു വ്യക്തിക്ക് മാത്രമായല്ല എന്നർത്ഥം. രണ്ടും ഒരേ പോലെ പ്രധാനമാണ്. സൗകര്യപ്രദമായ സ്ഥലത്ത് ബലി ഇടുക.
🙏🙏🙏🙏
Janma naalinu bali idamo???
കർക്കടക വാവ് ജന്മനാളിന് വന്നാലും ബലിയിടാം.
- പ്രവീൺ ശർമ്മ
July 17 aanu ente pirannal varunnathu. Ente achanu vendi pirannal divasam bali idamo??
വ്രതം നോറ്റ് കർക്കടക വാവ് ബലി ഇടുക.
- പ്രവീൺ ശർമ്മ
Kashiyil sradham itta oral karkkida vavubeli idamo illayo
കാശിയിൽ ബലിയിട്ടവർക്കും
കർക്കടക വാവ് ബലിയിടാം. വർഷത്തിൽ ഒരു ബലിയിടുന്നത്
പിതൃക്കളെ നിത്യവും
സ്മരിക്കുന്നതിന് തുല്യമാണ്
എന്ന് കരുതുന്നു. എള്ളും പവും
പിണ്ഡവും ചേർത്ത് നടത്തുന്ന
സ്മരണാഞ്ജലിയാണ് വാവ് ബലി.
വാവ് ബലി മരിച്ച മുൻതലമുറയ്ക്ക്
മൊത്തം ചെയ്യുന്നതാണ്. അച്ഛൻ, അമ്മ എന്നിവർ മരിച്ചാൽ ആ മാസവും
നക്ഷത്രവും നോക്കി ബലിയിട്ടാൽ നല്ലത്. എന്നാൽ കർക്കടക വാവ് ബലി കഴിയുമെങ്കിൽ മുടക്കരുത്.
മുടക്കിയാൽ പകരം വെറ്റില, പാക്ക്,
പണം, വസ്ത്രം, അന്നം എന്നിവ ദാനം
ചെയ്യണം.
-- പ്രവീൺ ശർമ്മ,
88482 82208
Ok. Thank u for ur response
ഭർത്താവിന് വേണ്ടി ഭാര്യയ്ക്ക് ബലിയിടാമോ, തിരുമേനി
ഇടാം
@@NeramOnline വളരെ നന്ദി തിരുമേനി
😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അപകടമരണം സംഭവിച്ചാൽ ഒരു വർഷം കഴിഞ്ഞാൽ മാത്രം ബലി ഇടാൻ പാടുള്ളോ.
അപകട മരണം ആണെങ്കിലും പുല മാറിക്കഴിഞ്ഞാൽ ബലിയിടാം
- പ്രവീൺ ശർമ്മ, 88482 82208
Purohithan. Palliyilalle?
കർക്കിടക വാവിന് വീട്ടിൽ ഒരാൾ ബലി ഇട്ടാൽ മതിയോ. എല്ലാവരും ബലി ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ. അങ്ങനെ എല്ലാവരും ഇടുന്നത് നല്ലത് ആണോ
സൗകര്യം പോലെ ചെയ്യുക. എല്ലാവർക്കും ബലിയിടാൻ പറ്റിയാൽ
ഏറ്റവും നല്ലത്.
മരിച്ച നാൾ അറിയില്ലെങ്കിൽ എന്തു ചെയ്യുo
തിരുവോണo നാളിൽ വഴുപാട് ചയ്താൽ മതി
മരിച്ച മാസവും നാളും അറിയില്ലെങ്കിൽ കർക്കിടകവാവിന് ബലിയിടാം
- പ്രവീൺ ശർമ്മ
വീട്ടിൽ ശരീരശുദ്ധി ഇല്ലാത്തവർ ഉണ്ടെങ്കിൽ മറ്റ് ഉള്ളവർക്ക് ബലി ഇടാൻ പോകാമോ ?
സമ്പർക്കം പുലർത്താതിരുന്നാൽ മതി
🙏🙏🙏🙏🙏🌹🌹🌹
ഭർത്താവിന് വേണ്ടി ഭാര്യ ബലി ഇടാമോ തിരുമേനി,
തീർച്ചയായും ബലിയിടാം. വിശദമായി അറിയാൻ ഈ വീഡിയോയിൽ
13:54 മിനിട്ട് മുതൽ കേൾക്കുക .
-പ്രവീൺ ശർമ്മ
Thanks thirumeni
ഈ അറിവുകൾപറഞ്ഞുതന്നതിന്വളരെ നന്ദിയുണ്ട് തിരുമേനി
🙏🙏🙏🙏
കുറെ അറിവുകൾ ലഭിച്ചു നന്ദിയുണ്ട്തിരുമേനി
ബ്രഹ്മത്തെ അറിഞാ ൽ മാത്രം പോരാ കർമം കുടി നന്നാവണ്ടേ
സ്ത്രീകൾക്ക് ബലി ഇടാമോ
ഇടാം
വാവ്ബലി ഇടാതെ ആണ്ട്ബലി മാത്രം ഇട്ടാൽ പ്രശ്നമുണ്ടോ? ചിലർ കർകടകബലി മാത്രമേ ഇടാറുള്ളു.. ചിലർ ആണ്ട് ബലിക്ക് മാത്രവും. ഇതിൽ ഏത് രീതിയാണ് ശെരി. ഗർഭിണികൾ ബലിയിടാമോ.
ആണ്ട് ബലി മരിച്ച ഒരു പ്രത്യേക വ്യക്തിയെ ഉദ്ദേശിച്ച് ആ വ്യക്തി മരണമടഞ്ഞ മാസത്തെ ആ ദിവസത്തെ നക്ഷത്രം നോക്കി
നടത്തുന്ന ബലി തർപ്പണമാണ്. കർക്കകടക മാസത്തിലെ
അമാവാസി ദിവസത്തെ ബലി തർപ്പണം നമ്മുടെ മുൻ തലമുറകളിലെ മരണമടഞ്ഞ എല്ലാ പിതൃക്കൾക്കുമായി ചെയ്യുന്നതാണ്.
അത് മുടക്കാതിരിക്കുന്നതാണ് ഉത്തമം. മുടക്കിയാൽ പരിഹാരമായി
ആ ദിവസം ദാനധർമ്മങ്ങൾ ചെയ്യണം.
ആറുമാസമായാൽ ഗർഭിണികൾ
ക്ഷേത്ര ദർശനം നടത്തരുത്. അതു
പോലെ ബലിതർപ്പണവും വേണ്ട.
@@NeramOnline ഇതുവരെയും ഞാൻ വാവുബലി ഇട്ടിട്ടില്ല. അച്ഛന് വേണ്ടി കഴിഞ്ഞ വർഷം ചിങ്ങത്തിൽ ആണ് ആദ്യത്തെ ആണ്ടുബലി ഇടുന്നത്. ഈ വർഷവും ആണ്ടു ബലി മാത്രം ഇട്ടാൽ മതി എന്ന ധാരണയിൽ വാവ്ബലിക്കായ് വ്രതവും എടുത്തില്ലായിരുന്നു. 12 വർഷം ആണ്ടുബലി നിർബന്ധമല്ലേ
@@NeramOnline ഗർഭിണിക്ക് 6 മാസം ആകുന്നതിനു മുമ്പ് തർപ്പണം നടത്താമല്ലോ അല്ലേ
ബ്രാഹ്മണർ നിത്യ കർമ്മങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നതിനാലാകാം അവർക്ക് ഇളവ് ലഭിച്ചത്.നമ്മൾ കൂടുതൽ പഠിക്കണം. മനസ്സറിഞ്ഞു ചെയ്യേണ്ടതാണ് ബലി. 🙏🙏🙏
Naskaram thirumeni😮😮😮😮😅
P😮😮😮😮
Naskaram thirumeni😮😮😮😮😅
P😮😮😮😮
പ്രവീൺശർമ്മതിരുമേനിയുടെ ഫോൺ നമ്പര് കിട്ടുമോ ചില സംശയങ്ങൾ ചോദിക്കാൻ വേണ്ടി ആണ്.
വീഡിയോയിൽ എഴുതി കാണിക്കുന്നുണ്ട്. Description ബോക്സിലും നൽകിയിട്ടുണ്ട്.
അത് തന്നെയാണ് നമ്പർ:
88482 82208
നമസ്തേ അമ്പലം എവിടെ യണ്
Trivandrum
മരിച്ച നാൾ അറിവില്ലാത്തതിന് എന്ത് ചെയ്യണം സ്വാമി
തിരുമേനി പിണ്ഡനൂൽ ദോഷവും കരിനാൽ ദോഷവും തീര്ക്കാൻ ഉള്ള കർമങ്ങൾ തിരുവല്ലം ക്ഷേത്രത്തിൽ ചെയ്യുമൊ
പിണ്ഡനാൾ ദോഷത്തിനും കരിനാൾ
ദോഷത്തിനും ഏറ്റവും നല്ലത് മൃത്യുഞ്ജയ ഹോമം നടത്തുന്നതാണ്. അത് വീട്ടിലോ ശിവക്ഷേത്രത്തിലോ എവിടെ വേണമെങ്കിലും ചെയ്യാം. തിരുവല്ലം ക്ഷേത്രകടവിലും ഈ ദോഷത്തിന് കർമ്മങ്ങൾ ചെയ്യാറുണ്ട്. പതിനാറിന് പുണ്യാഹം തളിച്ചിട്ട്
17 നാണ് ഇത് ചെയ്യുന്നത്. അതിന് ദേവസ്വം ബോർഡിന്റെ കടയുമായി ബന്ധപ്പെട്ട് പാൽ, തൈര് തുടങ്ങിയവ
വാങ്ങണം. നാണയങ്ങൾ
കൊണ്ടു വരേണ്ടി വരും. പിന്നെ ദേവസ്വത്തിൽ നിന്നും പൂജാ സാധനങ്ങൾ വാങ്ങണം. തിരുവല്ലം
ക്ഷേത്ര കടവിലെ
ബലിമണ്ഡപത്തിലാണ് കർമ്മം ചെയ്യുന്നത്.
- പ്രവീൺ ശർമ്മ,
88482 82208
@@NeramOnlinethanks thirumeni
@@NeramOnline ഈ മാസം ജൂലൈ 5 നു മരണം നടന്നത്.17 നു ചെയ്യാൻ കഴിഞ്ഞില്ല.41നു മുന്നേ ചെയ്താൽ മതിയോ.അന്ന് കറുത്ത വാവ് ആയിരുന്നു.plz rply.പിണ്ഡനൂൽ ദോഷവും,കരി നാൾ ദോഷവുമുണ്ടെന്ന ജ്യോത്സ്യൻ പറഞ്ഞേ.
അതെന്താ ബ്രാഹ്മണർക്കു മാത്രം 11 ദിവസം പുല മറ്റുള്ളവർക്ക് 16 ദിവസം
ആ സമുദായത്തിന്റെ ആചാര പ്രകാരം 11 ദിവസം പുലമതി.
ബലി ഇടുന്നതിനു ഏതു നാൾ പറഞ്ഞാണ് രസീത് എഴുതുന്നത്മരിച്ച ആളിന്റെ ano അതോ ഇടുന്ന ആളിന്റെ ആണോ
കര്‍ക്കടകബലി 21 മുൻ തലമുറകള്‍ക്കായാണ് ചെയ്യുന്നത്. മാതാപിതാക്കള്‍ തൊട്ട് പിന്നോട്ടുള്ള മണ്‍മറഞ്ഞുപോയ ഇരുപത്തിയൊന്നു തലമുറകളില്‍പ്പെട്ട പിതൃക്കള്‍ക്കായാണ് വാവ് ബലിയിടുന്നതെന്നാണു വിശ്വാസം. അതിന്
ടിക്കറ്റ് എടുക്കുന്നത് ബലിയിടുന്ന വ്യക്തിയുടെ
പേരിലാണ്. ബലിയിടുമ്പോൾ അവസാനം മരിച്ച വ്യക്തിയെ ആദ്യവും മറ്റ് ഉറ്റ ബന്ധുക്കളെ തുടർന്നും
ബലിയിടുന്നവർ സ്മരിക്കുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ അറിയാവുന്നതും അല്ലാത്തതുമായ പിതൃക്കൾക്ക് വേണ്ടിയാണ് കർക്കടക വാവ് ബലി. എന്നാൽ ആണ്ടുബലിയും മാസബലിയും മരണം സംഭവിച്ച നക്ഷത്രം പറഞ്ഞ് മരിച്ച വ്യക്തിയുടെ പേര് പറഞ്ഞ്
ടിക്കറ്റ് എടുത്താണ് തിരുവല്ലത്ത് ചെയ്യുന്നത്.
@@NeramOnline എത്രയും പെട്ടെന്ന് reply കിട്ടിയതിൽ സന്തോഷം. Thanks🙏
തിരുമേനിയുടെ നമ്പര് ഒന്ന് തരാമോ
മോനു വേണ്ട്ടി ബലി ആരാണ് ഇടണ്ടുടുന്നെ
കർക്കടക വാവ് ബലി സമസ്ത പിതൃക്കൾക്കും വേണ്ടിയാണ്. അത് എല്ലാവർക്കും ഇടാം
മരണം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞല്ലേ വാവ് ബലി ഇടാൻ പറ്റു
ബ്രാമണന് പുലയിലും ആനുകൂല്യം ഇനിയെങ്കിലും മേധാവിത്വം വേണ്ട നല്ലൊരു കാര്യം പറയുമ്പോൾ😢😢😢😢
നമസ്ക്കാരം തിരുമേനി ,
ജാതി വ്യവസ്ഥ!!!!!
Saliya jathi obc annu njangalkum 10 pulaye ullu
അവർ എല്ലാ കാര്യങ്ങളും അറിയുന്നവരും ചെയ്യുന്നവരും ആണ്. നമ്മൾക്ക് ഒന്നും അറിയില്ല. ദൈവത്തിന് എല്ലാ ജാതിക്കാരും ഒന്ന് തന്നെ. ബ്രഹ്മ്മത്തെ അറിഞ്ഞവൻ ബ്രാഹ്മണൻ. കർമ്മം കൊണ്ടും ആർക്കും ബ്രാഹ്മണൻ ആകാം. 🙏
ഒരു ദേഹത്തിൽ നിന്നും ദേഹി വിട്ടൊഴിയുമ്പോൾ ആ ദേഹി മറ്റൊരുദേഹത്തിൽ പ്രവേശിക്കുന്നു എന്നാണ്ഭഗവൽ ഗീതയിൽ പറയുന്നു അങ്ങനെയാനെങ്കിൽ വേറൊരു ദേഹത്തിൽ പ്രവേ ശിച്ചിരിക്കുന്ന ദേഹിക്കുണ്ടി നമ്മൾ എന്തിനു പിന്നെ ആ ദേഹിയുടെ പുറകെ പോകണം അതു പാപമല്ലെ
ജീവാത്മാവ് പുനർജന്മത്തിലേക്ക് പോയാലും പത്ത് പ്രാണനിൽ ഒന്നായ ധനഞ്ജയൻ നാശമില്ലാതെ നില കൊള്ളുന്നു എന്നും ഈ പ്രാണന് വേണ്ടിയാണ് ബലിയിടുന്നതെന്നുമാണ് വിശ്വാസം. ധനഞ്ജയന് പുനർജന്മമല്ല മോക്ഷം മാത്രമേയുള്ളു എന്നർത്ഥം.
- പുതുമന മഹേശ്വരൻ നമ്പൂതിരി
ഗരുഢ ച്ചതാണ
ഗരുഢ പുരാണ ശരിയല്ല ഗാരച്ചാണം
ഗരുഢ പുരാണങ് ശരിയല്ല ഗാർഢ
ഗരുഢ പുരാണം ശരിയല്ല. ഗാരൂഢ പുരാണം എന്നാണ് ശരി ദിനേശൻ ചേർത്തല
ബ്രാഹ്മണർ ആയി ആരും ജനിക്കുന്നില്ല. ബ്രഹ്മത്തെ അറിയുന്നവൻ ബ്രാഹ്മണൻ. ഒരു ബ്രഹ്മണന്റെ മക്കൾ പോലും ബ്രാഹ്മണർ ആകില്ല. 🙏🙏
Bhrammajaniyane
🙏🙏🙏
നന്ദി നമസ്കാരം