നവനാസ്തികതയുടെ രാഷ്ട്രീയം | ടി.കെ.എം ഇഖ്ബാൽ
ฝัง
- เผยแพร่เมื่อ 11 ก.พ. 2025
- കോഴിക്കോട് കെ.പി കേശവമേനോൻ ഹാളിൽ നടന്ന 'വിശ്വാസം നാസ്തികത' സെമിനാറിൽ 'നവനാസ്തികതയുടെ രാഷ്ട്രീയം' എന്ന വിഷയത്തിൽ ടി.കെ.എം ഇഖ്ബാൽ സംസാരിക്കുന്നു.
New Atheism and Islamphobia | TKM Iqbal
#Atheism #Islam #Faith #Muslim
ഇസ്ലാം വിരോധം നൂറു ശതമാനം ശരിയാണ് സാർ.
നാസ്തികത പ്രചരിപ്പിക്കുന്ന ആൾക്കാർ ,സ്വാഭാവികമായും പ്രവാചകനെയും അദ്ദേഹത്തിന്റെ ,സ്വന്തം മകളെക്കാളും പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയെ കല്യാണം കഴിച്ച സംഭവവും, ദത്തുപുത്രന്റെ ഭാര്യയെ വിവാഹം ചെയ്ത കാര്യവുമെല്ലാം പൊക്കിപ്പിടിച്ച് കൊണ്ട് അവരുടെ ദൈവ (പ്രവാചക) നിഷേധം പ്രതിരോധിക്കുവാൻ രൂക്ഷമായിവിമർശിക്കും എന്നത് ഒരു പുതിയ കാര്യം ഒന്നുമല്ലല്ലോ. ആധികാരികമായും യുക്തിപരമായും അവയ്ക്ക് മറുപടി പറയുക എന്നതാണ് അതിനുള്ള പ്രതിവിധി.എന്നാൽ നിർഭാഗ്യവശാൽ, ഇസ്ലാമിലെ പല വിഭാഗങ്ങളും ഇത്തരം അപവാദങ്ങളെ പല തരത്തിലാണ് സമീപിക്കുന്നത് .ഉദാഹരണത്തിന് ,ചിലർ ബുഹാരിയിലെ (ആയിഷയുമായുള്ള വിവാഹ സംബന്ധിയായ)ഹദീസ് അക്ഷരാർത്ഥത്തിൽ എടുക്കുന്നു. മറ്റു ചിലർ ,അവർക്ക് ആസമയത്ത് 18 വയസ്സെങ്കിലും ഉണ്ടായിരുന്നു എന്ന് ചില കണക്കുകൾ പറഞ്ഞ് സ്ഥാപിക്കുന്നു. പ്രവാചകനെ അപകീർത്തിപ്പെടുത്താൻ ജൂതലോബിയുടെ പാവകളായ ചിലരാണ് ,ഉന്നതസ്വഭാവത്തിനുടമയെന്ന് ,അല്ലാഹു വിശേഷിപ്പിച്ച നബിക്കെതിരായി പല 'swaheehaaya' ഹദീസുകളും കെട്ടിയുണ്ടാക്കിയ തെന്ന് ,ചില യുക്തിവാദി ഇസ്ലാമിസ്റ്റുകൾ പറയുന്നു.
ഇങ്ങനെ വിഭിന്ന വീക്ഷണം വച്ചുപുലർത്തുന്ന സമുദായത്തെ അടിക്കാൻ നാസ്തികർക്ക് എളുപ്പം വടി കിട്ടുകയും ചെയ്യുന്നു.
യുക്തി വാദികൾ വളർന്നപ്പോൾ കൊറോണ വളർന്നു വന്നു.
ഇനിയും കൊറോണ വളരട്ടെ.
ടി.കെ എം . ഇക്‌ബാലിന്റെ വിഷയാവതരണം കേട്ടിരിക്കാൻ സാധാരണ ക്ഷമയൊന്നും പോരാ കേട്ടോ ! തീർത്തും അനാകര്ഷകമായ ഒരു അവതരണം. ഒരു സദസ്സിനെ അഭിമുഖീകരിക്കുമ്പോൾ ഗൗരവ പഠന വിഷയങ്ങൾ എങ്ങനെയായിരിക്കണം അവതരിപ്പിക്കേണത് എന്ന് ഇക്‌ബാൽ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. നവ നാസ്തികത, പരിണാമ വാദം, ഉൾപ്പെടെ നിരവധി വിഷയങ്ങൾ അതീവ ആഴത്തിൽ പഠിച്ചിട്ടുള്ള ചിന്തകനും പണ്ഡിതനും ഗ്രന്ധകാരനുമായ എൻ. എം. ഹുസ്സൈൻ എന്ന വ്യക്തിയെ ആയിരുന്നു ഇത്തരം വിഷയങ്ങൾ അവതരിപ്പിക്കാൻ നിങ്ങൾ ഏൽപ്പിക്കേണ്ടിയിരുന്നത്. അദ്ദേഹത്തിന്റെ ഒന്നിലേറെ കൃതികൾ ഇവ്വിഷയകമായുള്ള റെഫെറൻസ്
ഗ്രന്ഥങ്ങ ളാണ് എൻ.എം ഹുസൈനെ പോലുള്ള ഒരു വലിയ പണ്ഡിതന്റെ അഗാധ ജ്ഞാനം ഈ സമൂഹത്തിനു വേണ്ടി ഉപയോഗിക്കുന്നതിനാണു ജമാഅത്ത് ഇസ്ലാമി പോലുള്ള സംഘടനകൾ ശ്രമിക്കേണ്ടത്. ഈ പരിപാടിയിൽ അൽപ്പമെങ്കിലും ഗൗരവത്തോടെ വിഷയത്തെ സമീപിച്ചത് ടി. പി. മുഹമ്മദ് ഷമീം മാത്രമാണ്.
Disagree /Good writers need not be good orators still Mr Iqbal presented well in a simple and lucid manner
ഇക്ബാൽ സാഹിബിന്റെ പ്രഭാഷണത്തിന് ഒരു കെട്ടുറപ്പും വിഷയത്തിലെ ഒരു ഒഴുക്കും anubhaveppudunnilla.ഒരു പാട് ideas ,അടുക്കും chittayumillathe പറയുന്നത് കൊണ്ട് ,ഒരു ആസ്വാദ്യത അനുഭവപ്പെടുന്നില്ല.
ഒരു പക്ഷെ,എന്റെ വീക്ഷണത്തിന്റെ തകരാറ് ആവാം.
കൂടുതൽ പ്രതീക്ഷിച്ചത് കൊണ്ടുമാവാം.