കണ്ണൂർക്കാഴ്ചകളുടെ ഭാഗം2 KANNUR VIEWS പറശിനിക്കടവ്, ധർമ്മടം,മാഹി,ലോകനാർക്കാവ് എന്നിവിടങ്ങൾ കാണാം
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- Welcome to JacobsVIogs
കണ്ണൂർ ടൗണിൽ നിന്നും തളിപ്പറമ്പ് റോഡിൽ ധർമ്മശാലയിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് 5 കിലോമീറ്റർ പോയാൽ പറശിനിക്കടവിലെത്താം.വണ്ടി പാർക്ക് ചെയ്ത് അൽപ്പംനടന്നാൽമഠപുരയായി.ക്ഷേത്രത്തോട് തൊട്ട് വളപട്ടണംപുഴ ഒഴുകുന്നു അവിടെ കയ്യും,കാലും മുഖവും കഴുകി മുത്തപ്പനെ കാണാൻ കയറാം ദർശനം കഴിഞ്ഞ് പുറത്തിറങ്ങി പയറും, ചായയും പ്രസാദമായികഴിക്കാംഐതിഹ്യമനുസരിച്ച് കണ്ണൂർ ജില്ലയിലെ തന്നെ ഏരവശ്ശരി എന്ന ഗ്രാമത്തിലെ അയ്യങ്കര ഇല്ലത്താണ് മുത്തപ്പന്റെ ബാല്യകാലം. തികഞ്ഞ ശിവഭക്തയായ പാടിക്കുറ്റി അന്തർജനത്തിനും നമ്പൂതിരിക്കും ഒരുപാട് വഴിപാടുകൾ നടത്തിയിട്ടും കുട്ടികളുണ്ടായില്ല. ഒരു ദിവസം തന്റെ പ്രിയ ഭക്തയായ പാടിക്കുറ്റിയമ്മയ്ക്ക് മഹാദേവൻ സ്വപ്നദർശനം നൽകി.പിറ്റേ ദിവസം പാടിക്കുറ്റിയമ്മ കൊട്ടിയൂരിലെ തിരുവഞ്ചിറയിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ ശിവാനുഗ്രഹത്താൽ അവിടെ നിന്നും ലഭിച്ച കുഞ്ഞാണ് ശിവ-വിഷ്‌ണു സങ്കൽപ്പത്തിൽ ഭഗവാൻ മുത്തപ്പനായി മടപ്പുരയിൽ
കുടികൊള്ളുന്നത്.ബാല്യത്തിലേ വിചിത്രമായ രീതികളായിരുന്നു മുത്തപ്പന്റേത്.ഇല്ലത്തെ രീതികൾക്കനുസരിച്ചല്ലായിരുന്നു ജീവിതം സാധാരണക്കാരുടെ കൂടെയും നായാടികളുടെ ഒപ്പവും നടന്ന്, ഇല്ലത്തിനു പേരുദോഷം കേൾപ്പിച്ചു. കാട്ടുമൃഗങ്ങളെ കൊന്ന് മത്സ്യമാംസാദികൾ കഴിച്ചും നടന്നതിനാൽ നാട്ടുകാർക്ക് പ്രിയങ്കരനായി. അന്തർജ്ജനംനിവൃത്തി കേട് കൊണ്ട് വീടുവിട്ടിറങ്ങാൻ ആവശ്യപ്പെട്ടു. അപ്പോൾ മുത്തപ്പൻ കാലഭൈരവന്റെ രൂപത്തിലുള്ള തന്റെ ഉഗ്രമായ വിശ്വരൂപം കാട്ടിക്കൊടുക്കുകയും അവതാര ഉദ്ദേശ്യം വെളിപെടുത്തുകയും ചെയ്തു. ആ കണ്ണുകളിൽ നിന്ന് ഉള്ള അഗ്നി കണ്ടു ഭയപ്പെട്ടു ആ അമ്മ മകനോട് ഇനി എന്നും പൊയ്ക്കണ്ണ് ധരിക്കണം എന്നാവശ്യപെടുകയും ചെയ്തു. അവിടെ നിന്നും 45കിലോമീറ്റർ വടക്ക് പറശ്ശിനിക്കടവിൽ മുത്തപ്പൻ കുടിയിരുന്നു. മുത്തപ്പൻ പരമാത്മാവിന്റെ രണ്ട് പ്രധാന ദൈവിക ഭാവങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത് ;ചന്ദ്രക്കലയുടെ രൂപമുള്ള കിരീടം വച്ച് പരമശിവനെയും, മത്സ്യരൂപമുള്ള കിരീടം വച്ച് മഹാവിഷ്ണുവിനേയും. ഇവയെ പ്രതിനിധാനം ചെയ്യുന്ന രണ്ട് തെയ്യങ്ങളായ വെള്ളാട്ടവും തിരുവപ്പനയും ആണ് ഇവിടെ കെട്ടിയാടുന്നത്.കണ്ണൂർ - തലശേരി റൂട്ടിൽ മൊയ്തുപ്പാലം കഴിഞ്ഞാൽ ധർമ്മടം ബീച്ചിലേക്ക് പോകാം.അഞ്ചരക്കണ്ടി പുഴ അറബിക്കടലിനോട് ചേരുന്ന ഇടത്താണ് ധർമ്മടം ബീച്ചും,തുരുത്തും ഒക്കെയുള്ളത്.. അഴിമുഖത്ത് ഒരു ബോട്ട് തീരത്തേക്ക് ഇടിച്ചു കയറി നിൽപ്പുണ്ട്.കടലിൽ ഒരു കൊച്ച് ദ്വീപ് കാണാം.കരയിൽ നിന്നും
ഒരു നൂറു മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന കൊച്ചു ദ്വീപായ ധർമ്മടം തുരുത്താണിത്.ഏതാണ്ട് രണ്ട് ഏക്കർ ആണ് ഈ ദ്വീപിന്റെ വിസ്തൃതി.നിറയെ തെങ്ങുകൾ നിറഞ്ഞ ഈ കൊച്ച് ദ്വീപ് ദൂരെ നിന്ന് കാണുമ്പോൾ തന്നെ സുന്ദരമാണ്.
ധർമ്മപട്ടണം എന്ന പഴയ പേര് ലോപിച്ച് ധർമ്മടം ആയിനിരവധി ബുദ്ധ പ്രതിമകളുടെ അവശിഷ്ടങ്ങൾ ഈ പ്രദേശത്ത് നിന്ന് കണ്ടുകിട്ടിയതിനാൽ പ്രാചീന കാലത്ത് ഇവിടെ ബുദ്ധമതം പ്രചരിച്ചിരുന്നു എന്ന് കരുതുന്നു.മുൻപ് സ്വകാര്യവ്യക്തിയുടെ സ്ഥലമായിരുന്നു ധർമ്മടം തുരുത്ത്. ഇതിപ്പോൾ സർക്കാർ ഏറ്റെടുത്തു. കയറണമെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങണം.വേലിയിറക്കത്തിൽ തുരുത്തിലേക്ക് നമുക്ക് നടന്ന് ചെല്ലാനാവും.മലബാറുകാർക്ക് മയ്യഴി അമ്മ എന്നറിയപ്പെടുന്ന വിശുദ്ധ ത്രേസ്യാമ്മയുടെ തീർത്ഥാടന കേന്ദ്രമാണ് മാഹിപ്പള്ളി. സെന്‍റ് തെരേസാസ് ദേവാലയം എന്നാണിതിൻ്റെ പേര്.നാനാജാതി മതസ്ഥരായ ആളുകൾ ഒരു വ്യത്യാസവുമില്ലാതെ വിശ്വാസപൂർവ്വം എത്തുന്ന ഈ ദേവാലയത്തിലെ പെരുന്നാൾ മതമൈത്രിയുടെ അടയാളം കൂടിയാണ്., ഒക്ടോബർ മാസത്തിലാണ് ഇവിടുത്തെ പെരുന്നാൾ 1728ലാണ് ആദ്യത്തെ പള്ളി പണിഞ്ഞത്,സ്പെയിനിലെ ആവിലാ നഗരത്തിൽ ജനിച്ച് ലോകത്തിനു തന്നെ മാതൃകയായി അറിയപ്പെടുന്നകത്തോലിക്കാ സഭയിലെ ആദ്യത്തെ വനിതാ വിശുദ്ധ കൂടിയായ ആവിലായിലെ അമ്മ ത്രേസ്യയാണ് മാഹിപ്പള്ളിയിൽ മയ്യഴി മാതാവായി ആരാധിക്കുന്നത്. 276വർഷം പഴക്കമുള്ള .മാഹിയുടെ തന്നെ പ്രധാന ആകര്‍ഷണമാണ് മാഹിയമ്മയുടെ തിരുസ്വരൂപം.മയ്യഴിപ്പള്ളിയോളം തന്നെ പ്രസിദ്ധമാണ് ഇവിടുത്തെ മണിഗോപുരവും.76 അടി ഉയരമുള്ള ഇവിടുത്തെ ഗോപുരത്തിലെ മണിക്ക് ഏകദേശം 165 വർഷം പഴക്കമുണ്ട്.1865 ൽ ഫ്രഞ്ച് നാവികരാണ് സംഭാവനയായി മണി ഇവിടെ നല്കുന്നത്. നാലടി വ്യാസമുള്ള ഈ മണി പാരിസിലാണ് നിർമ്മിച്ചത്. കോഴിക്കോട് ജില്ലയിൽ വടകരക്കടുത്ത് മേമുണ്ടക്ക് പോകുന്ന വഴിയാണ് കടത്തനാട്ട് തമ്പുരാക്കന്മാരുടെ പരദേവതാ ക്ഷേത്രമായിരുന്ന ലോകനാര്‍കാവ് ഭഗവതിക്ഷേത്രമുള്ളത്.കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി പഞ്ചായത്തിലാണ് വടക്കന്‍ പാട്ടിലൂടെ പ്രസിദ്ധമായ ലോകനാർകാവ് ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.ക്ഷേത്രത്തിനു1500 വര്‍ഷം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്.ഈ ക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങള്‍ പ്രശസ്തമാണ്. മലയും ആറും കാവും ഒത്തുചേർന്നതിനാല്‍ ആണ് ലോകമലയാര്കാവ് എന്നുപേരുണ്ടായത് എന്നും പിന്നീട് അത് ലോകനാർകാവ് ആയി മാറി എന്നുമാണ് ഐതിഹ്യം.വടക്കന്‍ വീരഗാഥകളിലെല്ലാം ലോകനാർകാവ് ഭഗവതിക്ഷേത്രം നിറഞ്ഞു നില്‍ക്കുന്നുണ്ട് . ക്ഷേത്രം മൂന്നു ക്ഷേത്രങ്ങളടങ്ങുന്ന ഒരു സമുച്ചയമാണ്.ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ദുര്‍ഗ്ഗാദേവിയാണ് . പ്രധാന ക്ഷേത്രം ഭഗവതി ക്ഷേത്രമാണ്.തൊട്ടു വടക്ക് ഭാഗത്തായി ശിവ ക്ഷേത്രവും അതിനു തൊട്ടു താഴെയായി വിഷ്ണു ക്ഷേത്രവുമുണ്ട്.ദുർഗ,ശിവന്‍,വിഷ്ണു എന്നീ മൂന്ന് ശക്തികളും അടുത്തടുത്തായി വരുന്ന അപൂവ്വ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്.വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലേക്ക് കുടിയേറി താമസിച്ച ആര്യ ബ്രാഹ്മണരാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്.തച്ചോളി ഒതേനന്‍ ദിവസേന ഇവിടെ ആരാധിച്ചിരുന്നതിനാല്‍ ഈ ക്ഷേത്രത്തിനു ചരിത്രപരമായ പ്രാധാന്യവും ഉണ്ട്.എല്ലാ കളരിപ്പയറ്റ് വിദ്യാര്‍ത്ഥികളും അരങ്ങേറ്റത്തിനു മുമ്പ് ഈ ക്ഷേത്രത്തിലെത്തി വണങ്ങുന്ന പതിവ് ഇന്നും നിലനില്‍ക്കുന്നു..കാവിലമ്മയുടെ അനുഗ്രഹം വാങ്ങി അങ്കത്തിനു പോയിരുന്ന വടക്കന്‍ പാട്ടിലെ വീരനായകന്‍ തച്ചോളി ഒതേനന്‍ കളിച്ചുവളര്‍ന്ന ക്ഷേത്രാങ്കണം. ഇപ്പോഴും ക്ഷേത്രത്തിൽ കളരി പരമ്പര ദൈവങ്ങൾക്ക് തിരി കത്തിച്ച് വച്ചിട്ടുണ്ട് പ്രധാന വഴിപാടുകള്‍ മൂന്നുക്ഷേത്രങ്ങളിലും ഒരുപോലെ തന്നെ ആണ്.
സഞ്ചാരി.. ഷിജു.
നല്ല ഫോട്ടോഗ്രഫി ,,
ഷാജീ... താങ്ക്സ് ടാ
👌👏👏
ബിന്ദു... വളരെ നന്ദി ട്ടോ
😍😍😍
മാളുവേ..... താങ്ക്യൂ..
സൂപ്പർ സർ 👌
Thanks salee
അതിമനോഹരം👍👍
താങ്ക്സ് ടീച്ചർ
Supper bro👌👌👍💓
Thank u bro
നന്നായിട്ടുണ്ട് 👌👌👌👌👌👌👌
റഷീ.... അഭിപ്രായത്തിന് നന്ദി..
Super 🌹🌹🌹
Thanks daa
❤❤❤
സന്തോഷം, സന്തോഷം
ഷിജു...
എൻ്റെ നാടാണ്. പക്ഷെ എനിക്കറിയാത്ത കുറെയേറെ കാര്യങ്ങൾ എനിക്ക് ഇതിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞു. വളരെ നന്ദി ....
നിങ്ങൾ വന്നിട്ട് വേണം ബാക്കി കൂടി പിടിക്കാൻ.
മനോഹരമായ അവതരണം...
പ്രബിനേ.. വളരെ നന്ദിട്ടോ,... നമ്മുടെ മൂകാംബിക പക്ഷേ ഇപ്പോൾ വേണ്ടല്ലോ... കുറച്ച് കഴിഞ്ഞ് പോരേ.
Jacobinte yathrakal thudaratte
Sreeyede sarkkeettum
കാഴ്ചകളാണോ വിവരണമാണോ മികച്ചുനില്കുന്നത് എന്ന കാര്യത്തിൽ സംശയമുണ്ട്. ഭാവുകങ്ങൾ
❤️❤️❤️