തക്കുടു വീണ്ടുമെത്തി ഇടുക്കി അണക്കെട്ട് തുറന്നത് കാണാന്‍, ഓര്‍മ്മകളില്‍ 2018ലെ ആ പ്രളയ ചിത്രം
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- തക്കുടുവിന് ഇന്നലെയും പനിയായിരുന്നു. എങ്കിലും അച്ഛന്റെ തോളിലേറി ആ ആറ് വയസുകാരൻ ഇടുക്കി അണക്കെട്ട് കാണാൻ വീണ്ടുമെത്തി.
തക്കുടുവിനെ ഓർമയില്ലേ... 2018ൽ ഇടുക്കി ഡാം തുറന്നപ്പോൾ കുത്തൊഴുക്ക് മുക്കിക്കൊണ്ടിരിക്കുന്ന ചെറുതോണി പാലത്തിലൂടെ ഒരു കുഞ്ഞിനേയും എടുത്ത് ദുരന്തനിവാരണസേനാ ഉദ്യോഗസ്ഥൻ ഓടുന്ന ദൃശ്യം മഹാപ്രളയത്തിന്റെ നേർചിത്രമായിരുന്നു. അന്നത്തെ ആ കുഞ്ഞാണ് തക്കുടു. നാട്ടുകാർ തക്കുടുവെന്നാണ് വിളിക്കുന്നതെങ്കിലും ശരിക്കുള്ള പേര് വി.കെ. സൂരജ്. പിന്നാലെ ഓടിയവരിൽ ഒരാൾ സൂരജിന്റെ അച്ഛൻ വിജയദാസ്. മഹാപ്രളയത്തിന്റെ ആഘാതം ലോകത്തെ അറിയിക്കും വിധം രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായി പിന്നീടതുമാറി. ചെറുതോണി ഇടുക്കി കോളനിയിൽ കാരക്കാട്ട് പുത്തൻവീട്ടിൽ വിജയരാജിന്റെയും മഞ്ജുവിന്റെയും മകൻ. ഇത്തവണ ഡാം തുറക്കുമ്പോഴും സൂരജിന് പനിയാണ്. എങ്കിലും ഒരു ദിവസം മുമ്പ് തന്നെ സൂരജ് അച്ഛനോട് ഡാം തുറക്കുന്നത് കാണാൻ പോകണമെന്ന് വാശി പിടിച്ചിരുന്നു. അതുകൊണ്ടാണ് പനിയായിട്ടും മകനെ കൂടെ കൂട്ടിയത്. ചെറുതോണി പാലത്തിന് മുകളിൽ നിൽക്കെ ആ അച്ഛൻ മകനോട് 2018 ആഗസ്റ്റ് ഒമ്പതിലെ ആ കഥ പറഞ്ഞുകൊടുത്തു.
ഡാം തുറക്കുന്നതും വെള്ളമൊഴുകുന്നതും സുഹൃത്തുക്കൾക്കൊപ്പം കണ്ടശേഷം ആഗസ്റ്റ് 10ന് ഉച്ചയോടെ വീട്ടിലെത്തിയ വിജയരാജ് കണ്ടത് കടുത്തപനിയും ശ്വാസംമുട്ടലും കൊണ്ട് വിഷമിക്കുന്ന മൂന്നു വയസുള്ള മകനെയായിരുന്നു. അതിശക്തമായ മഴ വകവയ്ക്കാതെ അവനെയുമെടുത്ത് വീട്ടിൽ നിന്നിറങ്ങി. പാലത്തിനടുത്ത് എത്തിയപ്പോൾ അക്കരെ വിടാൻ നിർവാഹമില്ലെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി. എന്നാൽ കുഞ്ഞിന് പനി കൂടുതലാണെന്ന് ബോദ്ധ്യപ്പെട്ടതോടെ മറുകരയിലുള്ള സർക്കിൾ ഇൻസ്പെക്ടറെ വിവരം അറിയിച്ചു. ഒരു നിമിഷം പോലും പാഴാക്കാതെ അവിടെയുണ്ടായിരുന്ന ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ ഓടിയെത്തി കുഞ്ഞിനെ വാങ്ങി ഞൊടിയിട കൊണ്ട് മറുകരയെത്തിച്ചു. അവിടെ നിന്ന് ആട്ടോറിക്ഷയിൽ കയറിയ ശേഷം തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് പാലത്തിനു മുകളിലൂടെ വെള്ളം കുത്തിയൊഴുകുന്ന കാഴ്ചയാണ്. കൈയിൽ ഒരു രൂപ പോലും ഇല്ലാതിരുന്ന ആ സമയം സ്വന്തം പോക്കറ്റിൽ നിന്നും പണമെടുത്ത് കൈയിൽ വച്ചോളൂ എന്നുപറഞ്ഞു തന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇപ്പോഴും വിജയരാജിന്റെ മനസിലുണ്ട്. ജില്ലാ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ച തക്കുടുവിന് അസുഖം കുറഞ്ഞ ശേഷം തിരികെയെത്തിയപ്പോൾ ചെറുതോണി പാലം പൂർണമായും വെള്ളത്തിനടിയിലായിക്കഴിഞ്ഞിരുന്നു. പിന്നീട് ബന്ധുവിന്റെ ബൈക്കിൽ കരിമ്പൻ പാലം വഴി കിലോമീറ്ററുകൾ സഞ്ചരിച്ചാണ് വീട്ടിലെത്തിയത്. തക്കുടുവിന്റെ കുസൃതിച്ചിരി കാണുമ്പോഴെല്ലാം അന്നവനെയുമെടുത്ത് ഓടിയ സേനാംഗത്തെയും സഹായം നൽകിയ പൊലീസ് ഉദ്യോഗസ്ഥനെയും ഒരിക്കൽ കൂടി കാണാൻ തോന്നുമെന്ന് പറയുമ്പോഴേക്കും വിജയരാജിന്റെ കണ്ണുനിറഞ്ഞു.
ഇടുക്കിയിലെ പ്രളയതീവ്രത ലോകത്തെ അറിയിച്ചതിൽ താൻ വഹിച്ച പങ്കിനെ കുറിച്ചൊന്നും ഇന്ന് അവനറിയില്ലെങ്കിലും അണക്കെട്ട് തുറക്കുന്നത് കാണാൻ പറ്റിയ സന്തോഷമാണ് അവന്. മഞ്ജിമ എന്ന കുഞ്ഞനിയത്തി കൂടിയുണ്ട് ഇന്ന് സൂരജിന്. ഇടുക്കി ന്യൂമാൻ എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്തിയാണ് സൂരജ് ഇപ്പോൾ.
#Keralafloods #NDRFmanKanhaiyaKumarchild #kaumudy
കുട്ടിയെ അന്ന് ആശുപത്രിയിൽ കൊണ്ടുപോകാൻ പണം കൊടുത്ത ആ പോലീസുകാരന് അഭിനന്ദനങ്ങൾ.....
അന്നത്തെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആ പോലീസിന് അഭിനന്ദനങ്ങൾ
പണം കൊടുത്ത പോലീസുകാരനെ ബിഗ് സല്യൂട്ട് സഹായിച്ചപ്പോൾ ബാക്കി എല്ലാ പോലീസുകാർക്കും അഭിനന്ദനങ്ങൾ
ആ രണ്ടായിരത്തി പതിനെട്ടിലെ ആ ഓട്ടം കൂടി കാണിക്കാമായിരുന്നു...അത് ഒരു ഹീറോയിസം അല്ലായിരുന്നോ...? 🥰🥰🥰
ആരായാലും.അദ്ദേഹത്തിനു ഒരു ബിഗ് സെല്യുട്ട് ❤❤❤.
കനയ്യ കുമാർ ബീഹാർ സ്വദേശി ഓഫീസർ
👌👌👌
Nalla officers um und God bless u
ഇടുക്കി ഡാം തുറക്കുന്നു എന്നറിഞ്ഞപ്പോഴേ ഈ കുഞ്ഞിനെയും കൊണ്ട് ഓടിയതാ ഓർമ വന്നത്
ഇന്നും മനസ്സിൽ നിന്നു പോവാതെ നില്കുന്നു അത്
ആ ക്യാഷ് കൊടുത്ത പോലീസിന്നിരിക്കട്ടെ ബിഗ് സല്യൂട്ട് 👍👍
ജോലി ചെയ്താൽ തീർത്തും ചെയ്യില്ല പൊട്ടന്മാർ..... അന്നത്തെ ആ വീഡിയോ അല്ലെങ്കിൽ ഒരു ഫോട്ടോ അതും കൂടി കാണിക്കാമായിരുന്നില്ലേ.... കഷ്ടം
Sanmanasullavarkellam big salute.thakuduu😘😘😘😘
തക്കുടു ഇന്ന് കുകൂടു 🤔
മോനേ സന്തോഷം വലുതാവുമ്പോൾ പോലീസിനേയും പട്ടാളത്തിനേയും കല്ലെറിയ തിരിക്ക ക
🤣🤣
😘😘😍😍
❤️❤️❤️❤️❤️🔥
🔥🔥💞
Idukki newman school അല്ല പെങ്ങളെ newman painavu school ആണ് ഞാൻ അവിടുത്തെ പൂർവ വിദ്യാർത്ഥിയും..
Idukki newman painavu alla.
Idukki newman idukkiyilanu.
newman school idukkiyilanu kutty padikkunnathu
Aa officersne onnude kaanikanam
Ormayilla
😢🥺