സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം? | Stroke : Symptoms, Prevention & Treatment - Dr.Vivek Nambiar

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • "മസ്തിഷ്‌കത്തിലേക്കുള്ള രക്തക്കുഴലുകളുടെ പ്രവാഹം നിലയ്ക്കുന്നതോ രക്തസമ്മർദ്ദം കൂടി തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടുന്നതോ ആയ അവസ്ഥയാണ് സ്ട്രോക്ക്. നമ്മുടെ ജീവിതശൈലി മൂലമുണ്ടാകുന്ന രോഗങ്ങൾ തന്നെയാണ് സ്ട്രോക്കിനുള്ള പ്രധാന കാരണം. എന്തൊക്കെയാണ് സ്ട്രോക്കിന്റെ ലക്ഷണങ്ങളെന്നും ഇത് തിരിച്ചറിയുന്നതെങ്ങനെയെന്നും കൊച്ചി അമൃത ആശുപത്രിയിലെ സ്ട്രോക്ക് മെഡിസിൻ വിഭാഗം മേധാവിയും ക്ലിനിക്കൽ അസോസിയേറ്റ് പ്രൊഫസറുമായ ഡോ.വിവേക് നമ്പ്യാർ വിശദീകരിക്കുന്നു.
    ഉയർന്ന രക്തസമ്മർദ്ദം, അനിയന്ത്രിതമായ പ്രമേഹം, കൂടിയ കൊളസ്ട്രോൾ, പുകവലി, ഹൃദ്രോഗം എന്നിവയെല്ലാം സ്ട്രോക്കിന് കാരണമാകാം. സ്‌ട്രോക്ക് രണ്ടു തരത്തിൽ സംഭവിക്കാം. തലച്ചോറിലേക്കുളള രക്തക്കുഴലുകൾ പൊട്ടി തലച്ചോറിലുണ്ടാകുന്ന രക്തസ്രാവമാണ് മസ്തിഷ്‌ക രക്തസ്രാവം അഥവാ ഹെമറേജിക് സ്ട്രോക്ക്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടഞ്ഞുണ്ടാകുന്ന തടസ്സം മൂലമുണ്ടാകുന്നതാണ് ബ്ലോക്ക് എന്നറിയപ്പെടുന്ന ഇഷ്‌കീമിക് സ്‌ട്രോക്ക്.
    സ്ട്രോക്ക് ചികിത്സയിൽ സമയം ഏറെ നിർണായകമായ ഒരു ഘടകമാണ്. സ്ട്രോക്ക് ബാധിച്ച ഒരാൾക്ക് എത്രയും നേരത്തെ വിഗദ്ധ ചികിത്സ ലഭ്യമാക്കുന്നുവോ അത്രയും കൂടുതൽ രോഗമുക്തിയും സാധ്യമാകും. സംസാരശേഷിക്ക് പെട്ടെന്നുണ്ടാകുന്ന മാറ്റമാണ് സ്‌ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന്. ബ്ലോക്ക് മാറ്റാനുള്ള 'ത്രോംബോലൈസിസ്' ചികിത്സയാണ് സ്‌ട്രോക്ക് ചികിത്സയിൽ പ്രധാനം. രക്തക്കുഴലുകളിൽ തടസ്സം സൃഷ്ടിക്കുന്ന രക്തക്കട്ടകളെ മരുന്നുകൾ ഇൻജക്ട് ചെയ്ത് അലിയിപ്പിച്ചു കളയുന്നതാണ് ഈ ചികിത്സാരീതി."
    "Stroke is a condition in which the blood flows to the brain through nerve cells increase or decrease. Stroke is the third leading cause of death in India and other South Asian countries. Dr Vivek Nambiar, Clinical Associate Professor, Department of Stroke Medicine, Amrita Hospitals, Kochi is discussing about stroke and its symptoms.
    Stroke can be caused due to high blood pressure, uncontrolled diabetes, high cholesterol, smoking and heart diseases. Mainly there are two types of stroke. A cerebral hemorrhage or hemorrhagic stroke is a hemorrhage that occurs when the blood vessels to the brain rupture. Ischemic stroke, also known as blockage, occurs when a blood clot blocks or narrows an artery leading to the brain. About 80% of strokes that happen is ischemic stroke.
    One of the main symptoms of stroke is sudden trouble speaking or difficulty in understanding speech. It can be of two types. One may suddenly lose the ability to speak amidst a conversation or others may find it difficult to understand when the person with stroke speaks. Other major symptoms of stroke include sudden numbness or weakness in the face, leg, especially on the one side of the body, loss of balance, sudden trouble seeing in one or both eyes, etc. Muscle weakness on the face, limb weakness, difficulty speaking, or a combination of any of this can be considered as a stroke. A person in this condition needs to be rushed to a nearby hospital having CT/MRI scan facilities without any delay. The treatment begins only after identifying the type of stroke the patient suffers. "
    #Stroke #AmritaHospitals #24x7StrokeCare #Emergency

ความคิดเห็น • 7

  • @bbbb5567
    @bbbb5567 9 หลายเดือนก่อน +2

    എന്റെ ഭർത്താവിനെ രക്ഷ പെടുത്തിയ ഡോക്ടർ.
    രോഗിയോട് നല്ല പെരുമാറ്റം. 👍👍👍

  • @nishananaseer7902
    @nishananaseer7902 2 ปีที่แล้ว +4

    നല്ല വർത്തമാനം ... അറിവ് തന്നതിന് നന്ദി 😍

  • @mohananchellappan8592
    @mohananchellappan8592 2 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ കാര്യം

  • @ShivathmikaCreations
    @ShivathmikaCreations 2 ปีที่แล้ว +1

    👍🏼👍🏼👍🏼👌🏼Thanks for Sharing 🙏🏼👍🏼🥰

  • @tulsiraj900
    @tulsiraj900 8 หลายเดือนก่อน

    Enne rekshapeduthiya doctor

  • @manjushakurup2318
    @manjushakurup2318 2 ปีที่แล้ว

    Good information

  • @panjupanju3535
    @panjupanju3535 2 ปีที่แล้ว

    Thanku dr