Raga Kalyani | Vettakkorumakan Carnatic Kriti | Sri Kirathasoono | Roopakam

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • **Om Kiratha Soonave namah ! New Carnatic Kriti on Lord Vettakkoru Makan**
    #carnaticmusic #kalyani #carnatic #devotional #raga #devotionalsong
    Sahithyam: Vinod Varmah
    Composed by:Deepak Varma
    Raga: Kalyani
    Thaalam: Roopakam
    Vocal: Deepak Varma
    Violin: Saratchandran P
    Mridangam: Unni Kerala Varma
    Ghatam: Tripunithura Kannan
    sAhithyam:
    Pallavi:
    shrIkirAtasUno! taraNe sadame
    karAvalaMbaM, tava dAsyamekaNe
    (shrIkirAtasUno..)
    anupallavi:
    nirAmayaM perakanATTilnnume
    nilaMtTA churika dharichchu paNTe
    nirantaraM vAkkayil mannaneRRaM
    balaM bhavAn nalkiyapol kRRipArdranAy
    (shrIkirAtasUno..)
    charaNaM:
    manassil saNkaTamllAMkeraM
    kaNakku tRRikkAൽkkaluTachchukUppuvAn
    ite vidhaM pATTutsavamnnuLLilAy
    mudA naTakkAn tuNayAka devA
    (shrIkirAtasUno..)
    ശ്രീകിരാതസൂനോ! തരണേ സദമേ
    കരാവലംബം, തവ ദാസ്യമേകണേ
    (ശ്രീകിരാതസൂനോ..)
    അനുപല്ലവി:
    നിരാമയം പേരകനാട്ടിലെന്നുമേ
    നിലംതൊടാ ചുരിക ധരിച്ചു പണ്ടേ
    നിരന്തരം വാക്കയിൽ മന്നനേറ്റം
    ബലം ഭവാൻ നൽകിയപോൽ കൃപാർദ്രനായ്
    (ശ്രീകിരാതസൂനോ..)
    ചരണം:
    മനസ്സിലെ സങ്കടമെല്ലാംകേരം
    കണക്കു തൃക്കാൽക്കലുടച്ചുകൂപ്പുവാൻ
    ഇതേ വിധം പാട്ടുത്സവമെന്നുള്ളിലായ്
    മുദാ നടക്കാൻ തുണയാക ദേവാ
    (ശ്രീകിരാതസൂനോ..)
    **27/04/2024 നു കൃഷ്ണപുരം കുറ്റിയിൽ കോവിലകം ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നടന്ന പാട്ടിനോടാനുബന്ധിച്ചു നടന്ന കച്ചേരിയിൽ നിന്ന്..**
    **THE AUDIO WAS RELEASED ON Apr 27, 2024 AT KUTTIYIL KOVILAKAM VETTAKKORU MAKAN TEMPLE ON THE OCCASION OF VETTAKKORUMAKAN PAATTULSAVAM
    Tags: vettakoru makan, vettakkorumakan, hindu devotional, siva, lord siva, വേട്ടക്കൊരുമകൻ വേട്ടയ്ക്കരൻ ,lord siva, subramaniyan, ganapathy, ganesh, parvathy, introduction to raga, ragas, introduction to ragas, carnatic devotional songs, carnatic hindu devotional song, carnatic songs malayalam, raga parichayam, grahabhedham, deepak varma, shruthi varma, gowri studios, deepak varma songs, mohanam krishnante, malayalam music, carnatic music, graha bhedham, graha bhedham carnatic music

ความคิดเห็น • 83

  • @ShruthiLayaDeeptham
    @ShruthiLayaDeeptham  3 หลายเดือนก่อน +1

    പേരകനാട്ടിനെ കുറിച്ചും വാക്കയിൽ മന്നനെ കുറിച്ചും ഈ കൃതിയുടെ അനുപല്ലവിയിൽ പരാമർശം കാണാം. അതിൻ്റെ പശ്ചാത്തലം ഇതാണ്:
    പണ്ട് ഗുരുവായൂരിനടത്തുള്ള പേരകനാട്ടിലുണ്ടായിരുന്ന വാക്കയിൽ രാജവംശമാണത്രേ കായംകുളം കുറ്റിയിൽ കോവിലകത്തിൻ്റെ മൂലകുടുംബം.
    അക്കാലത്ത് അവരുടെ തേവാരമൂർത്തിയായി ഉണ്ടായിരുന്ന വേട്ടയ്ക്കൊരുമകനാണ് ഇന്ന് കായംകുളത്ത് ശ്രീവേട്ടയ്ക്കൊരുമകൻക്ഷേത്രത്തിലുള്ളത്.

  • @anandvarma530
    @anandvarma530 3 หลายเดือนก่อน

    ആഹാ.. അതി മനോഹരം.. കല്യാണി യുടെ.. പാരമ്യം.. അനുഭൂതി.. അതി ഗംഭീ രം.. 👌👌👌👏👏💐💐💐

  • @radhavarma5433
    @radhavarma5433 3 หลายเดือนก่อน

    ദീപു അതിമനോഹരം veettakaran സ്വാമിയുടെ അനുഗ്രഹം എന്നും ദീപുവിനും കുടുംബത്തിനും ഉണ്ടാവട്ടെ 🙏🏻🙏🏻

  • @girishvarma150
    @girishvarma150 3 หลายเดือนก่อน

    വളരെ മനോഹരം... നല്ല വരികൾ... സുന്ദരമായ composition... ഹൃദ്യമായ ആലാപനം.... 🙏🙏🙏🙏

  • @sujaan4582
    @sujaan4582 3 หลายเดือนก่อน

    മലയാളത്തിലുള്ള ഒരു കൃതി, അതും വളരെ വ്യക്തമായ ഉച്ചാരണത്തോടെ കേൾക്കുന്നത് അപൂർവ്വമാണ്. 🙏🙏
    എന്തു സുഖമാണ് കല്യാണിയിലുള്ള ഈ ആലാപനം കേൾക്കാൻ ! അഭിനന്ദനങ്ങൾ ദീപൂ.....👌👌👌💐💐💐

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  3 หลายเดือนก่อน

      Thank you 🙏 I am trying to make a conscious change to sing lyrics with correct pronunciation and word splits, not commonly heard amongst carnatic musicians..

  • @chitranarayanmusic6088
    @chitranarayanmusic6088 3 หลายเดือนก่อน +1

    അതിമനോഹരം ദീപു. എന്ത് സുഖം കേൾക്കാൻ. വരികളും ദീപുവിന്റെ സംഗീതവും ആലാപനവും വളരെ നന്നായി. ആശംസകൾ. God bless 🙏

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  3 หลายเดือนก่อน

      Thank you so much, coming from a great singer like you.. means a lot !

  • @vinodvarma5051
    @vinodvarma5051 3 หลายเดือนก่อน

    രാജുച്ചേട്ടൻ പറഞ്ഞതുപേലെ ദീപുവിനെ സംഗീതലോകത്തിലേയ്ക്ക് മറ്റൊരു പാട്ടുത്സവത്തിൽ വേട്ടയ്ക്കൊരുമകൻ സ്വാമി തന്നെ തിരിച്ചുകൊണ്ടുവന്നതാണല്ലോ. അന്ന് സന്ദർഭവശാൽ എനിക്കും പങ്കെടുക്കുവാൻ സാധിച്ചു
    എന്നാൽ ഇത്തവണ പാട്ടുത്സവത്തിന് വരണം എന്ന് ആഗ്രഹം കലശലായിട്ടുണ്ടായിരുന്നു. പക്ഷേ സാഹചര്യവശാൽ അത് നടക്കാതെപോയി. എന്നാലും ഈ പാട്ട് അവിടെ ദീപു പാടിയതും അത് ഇങ്ങിനെ കേൾക്കാനായതും ശരിക്കും ഭാഗ്യം തന്നെ.
    വേട്ടയ്ക്കൊരുമകൻ സ്വാമിയുടെ അനുഗ്രഹം എന്നും കൂടെയുണ്ടാകട്ടെ
    🙏🙏🙏🙏🙏

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  3 หลายเดือนก่อน

      Ithrayum nalla varikal undengil pinne tune okke thaniye varum.. vettakkoru makante anugraham..🙏🙏 Thank you Vinummava!

  • @sarathr09
    @sarathr09 3 หลายเดือนก่อน

    മലയാളം കൃതി കേട്ടതിൽ ഒരുപാട് സന്തോഷം🥰

  • @JayramSataluri
    @JayramSataluri 3 หลายเดือนก่อน

    Bale! What a fantastic krithi! In the pallavi line, the N3R2S feels Hindustanish. The structuring of the krithi is both intelligent and has bhavam. I was reminded of Sundari Nee Divya Rupamunu, Gathi Neeve and Sogasu Nee Sommu while listening. Like how Dr. BMK renders Kalyani, one will cry tears of joy while listening to this rendition. My pranAMs to Deepak sir for composing and singing it for the world to enjoy and Vinod Varma sir for the sahitya. Also I would like to thank the accompaniments who complemented Deepak sir.

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  3 หลายเดือนก่อน

      Thank you Jayaram Garu, needless to say, I am always inspired by muraliganam. Those kritis definitely are there in my subconscious mind. !

  • @raghunathkv6800
    @raghunathkv6800 3 หลายเดือนก่อน

    Very nice sir.. Essence of kalyani

  • @remavarma8831
    @remavarma8831 3 หลายเดือนก่อน

    Super Super Super

  • @lekhaprem
    @lekhaprem 3 หลายเดือนก่อน

    So much Divine n Blissful rendering my dear Deepu.. It's really great 😍😍🙏🏻🙏🏻May Lord Veettaykkorumakan bless you.. 🙏🏻🙏🏻🙏🏻

  • @GurumurthiRameshGovind
    @GurumurthiRameshGovind 3 หลายเดือนก่อน

    വളരെ ഭംഗി യായിട്ടുണ്ട്. നല്ല composition

  • @minivarma137
    @minivarma137 3 หลายเดือนก่อน

    Swami anugrahikkatte..Vinuchetta Deepu..👌👌👌👌👌

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  3 หลายเดือนก่อน

      thank you Miniammayi.. You will be able to make out the full meaning of the lyrics😍

  • @minniekuthirummal
    @minniekuthirummal 3 หลายเดือนก่อน

    An enchanting composition! Fantastic execution! Providing the meaning in English (in addition to Malayalalam) would benefit non-Malayalam music lovers. Waiting for the full version....❤

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  3 หลายเดือนก่อน +1

      Thank you so much ! I have not given the meaning anywhere yet but I gave the lyrics in English and Malayalam in the description.

  • @shandhabai9608
    @shandhabai9608 3 หลายเดือนก่อน

    🙏🙏

  • @rajmohanvarma8439
    @rajmohanvarma8439 3 หลายเดือนก่อน

    Bhakti Sandram.
    Deepu... bhavukangal

  • @greeshma9009
    @greeshma9009 3 หลายเดือนก่อน

    🙏🙏👍🌹

  • @girijadilip8193
    @girijadilip8193 3 หลายเดือนก่อน

    ദീപു നന്നായി പാടിയിട്ടുണ്ട് വരികളും നന്നായിട്ടുണ്ട്

  • @VeenaLakshmi
    @VeenaLakshmi 3 หลายเดือนก่อน

    🙏🙏👌🏻

  • @sandhyavarma3528
    @sandhyavarma3528 3 หลายเดือนก่อน

    Very beautiful

  • @binuvarma1200
    @binuvarma1200 3 หลายเดือนก่อน

    👌👏👏👍👍👍👍

  • @lathabiyer5167
    @lathabiyer5167 3 หลายเดือนก่อน

    Awesome 👌

  • @kanhangadtpsrinivasan7712
    @kanhangadtpsrinivasan7712 3 หลายเดือนก่อน

    Deepu...... Beautiful..... congratulations...
    .Best Wishes

  • @vaikommonsraj9355
    @vaikommonsraj9355 3 หลายเดือนก่อน

    🙏🏾🙏🏾supper

  • @Saranga_ParvathyMenon
    @Saranga_ParvathyMenon 3 หลายเดือนก่อน

    Enthoru sukhamaanu kelkkaan ❤

  • @harisankarviolin
    @harisankarviolin 3 หลายเดือนก่อน

    അതിമനോഹരം ദീപു ചേട്ടാ ..👏👏👏👏🙏🙏🙏🙏😍😍😍

  • @devadasvempanat7608
    @devadasvempanat7608 3 หลายเดือนก่อน

    ആഹാ.... എന്താ സുഖം കേൾക്കാൻ👌👌

  • @padmajas9916
    @padmajas9916 3 หลายเดือนก่อน

    വളരെ നന്നായിരിക്കുന്നു ദീപൂ

  • @thekkootvijayan
    @thekkootvijayan 3 หลายเดือนก่อน

    Excellent 👍

  • @ashokkumarvarma2864
    @ashokkumarvarma2864 3 หลายเดือนก่อน

    👏👏👏♥️

  • @manojvarmavarma5359
    @manojvarmavarma5359 3 หลายเดือนก่อน

    അതി ഗംഭീരം..

  • @reghuvarma4164
    @reghuvarma4164 3 หลายเดือนก่อน

    വളരെ മനോഹരം . 🙏🙏🙏

  • @ranjinig7352
    @ranjinig7352 3 หลายเดือนก่อน

    ഗംഭീരമായി👌👌👌

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  3 หลายเดือนก่อน

      Thank you ... coming from a great musician like you , it means a lot.🙏🙏🙏

  • @vasanthakumarik2394
    @vasanthakumarik2394 3 หลายเดือนก่อน

    ❤ അതി മനോഹരം

  • @jintokuriakose-zw1yp
    @jintokuriakose-zw1yp 3 หลายเดือนก่อน

    ഗംഭീരം Sir 🙏🙏🙏

  • @gopakumarm.k3706
    @gopakumarm.k3706 3 หลายเดือนก่อน

    Manoharam

  • @changankarysanthoshkumar4113
    @changankarysanthoshkumar4113 3 หลายเดือนก่อน

    നന്നായിരിക്കുന്നു.

  • @mohanannair9468
    @mohanannair9468 3 หลายเดือนก่อน

    🌹❤️🙏 ഓംശ്രീ മഹാരുദ്ര കിരാതാത്മജായ നമോനമഃ🙏❤️🌹
    അതിമനോഹരം ......
    കിരാത സൂനുവിൻ്റെ അനുഗ്രഹം ...

  • @TheHarikrishnans
    @TheHarikrishnans 3 หลายเดือนก่อน

    Excellent Deepu👌👍

  • @rajendranm9457
    @rajendranm9457 3 หลายเดือนก่อน +1

    ഈ പാട്ടു കേട്ടപ്പോൾ ഉണ്ടായ എന്റെ മനസ്സിൽ ഉയർന്ന സന്തോഷം അതിരുകൾ അറിയുന്നേയില്ല .
    കർണാടക സംഗീതത്തിൽ ഭക്തിക്കു ഒരു കാര്യവും ഇല്ല എന്ന് കുറെ ഏറെ ആളുകൾ ആത്മാർത്ഥമായി വിശ്വസിച്ചു വരുന്നുണ്ട് . പണ്ട് ത്രിമൂർത്തികൾ രചിച്ചിരുന്ന കൃതികളിൽ എല്ലാം ഭക്തി എന്ന വികാരം തുടിച്ചു നിന്നിരുന്നു . അത് കൊണ്ടായിരിക്കാം ഒരു പക്ഷെ കർണാടക സംഗീതം പാടുവാൻ ഭക്തി ആവശ്യം ആയ ഒരു ഘടകം ആണ് എന്ന ഒരു അഭിപ്രായം പൊങ്ങി വന്നത് . സത്യം ഏതായാലും ഇവിടെ പോസ്റ്റ് ചെയ്യപ്പെട്ട ഈ പാട്ട് ഭക്തി രസത്തിൽ മുങ്ങിക്കിടക്കുകയാണ് .ഇത് പാടുമ്പോൾ ദീപുവിന്റെ മനസ്സിലും ശ്രോതാക്കളായ നമ്മുടെ മനസ്സിലും ഉയരുന്ന ഭക്ത്യാധിഷ്ഠിത ആനന്ദം സ്വർഗ്ഗതുല്യം അല്ലേ ?
    ഇതിന്റെ സാഹിത്യം ശ്രദ്ധിക്കുക . എന്തൊരു ചൈതന്യം ! ദീപുവിന്റെ അമ്മാവൻ വിനോദ്‌വർമ (ചെന്നൈ ) ആണ് സാഹിത്യരചന . അതിന്റെ ചരണത്തിലെ ഒരംശം : "മനസ്സിലെ സങ്കടമെല്ലാം കേരം കണക്കു നിൻ കാൽക്കൽ ഉടച്ചു കൈ കൂപ്പുവാൻ " എന്നാണ് . ആ ക്ഷേത്രത്തിലെ പാട്ടുത്സവത്തിലെ പ്രധാന വഴിപാട് നാളികേരം ഉടയ്ക്കൽ ആണല്ലോ. ഭക്തർ ക്ഷിപ്രപ്രസാദിയായ ഭഗവാന്റെ തിരുമുൻപിൽ സ്വന്തം ദുരിത നിവാരണത്തിന് നാളികേരങ്ങൾ ഉടച്ചു പ്രാർത്ഥിക്കുന്നതാണ് ആ വഴിപാട് .
    ദീപുവാണ് ഈ കൃതിക്ക് സംഗീതം കൊടുത്തതും പാടിയതും . കല്യാണി രാഗത്തിന്റെ ലോലവും മൃദുലവും സ്നിഗ്ധവും ആയ പട്ടുനൂൽ ഇഴകൾ പോലുള്ള ഭാവങ്ങൾ എടുത്തു അതിൽ സാഹിത്യത്തിനെ സന്നിവേശിപ്പിച്ചിരിക്കുകയാണ് . എന്നാലേ വരികളിലെ നിസ്വാർത്ഥഭക്തിയുടെ ആർദ്രത നഷ്ടപ്പെടാതിരിക്കുകയുള്ളു .
    വയലിൻ വായിച്ചിരിക്കുന്നത് ഡോക്ടർ ശരത്ചന്ദ്രൻ . അദ്ദേഹത്തിന് സാഹിത്യാഭിരുചി വേണ്ടുവോളം ഉള്ളത് കൊണ്ട് ഭക്തിയുടെ ശ്രേഷ്ഠത അദ്ദേഹം വയലിനിൽ കൊണ്ടുവന്നിട്ടുണ്ട് .
    A I R ൽ എ ഗ്രേഡ് ആർടിസ്ററ് ആയ ഉണ്ണി കേരളവർമയും (മൃദംഗം ) വളരെ ഉന്നതരുടെ കച്ചേരികളിൽ വായിച്ചു വായിച്ചു പ്രശസ്തൻ ആയ തൃപ്പൂണിത്തുറ കണ്ണനും (ഘടം ) ആണ് പെർക്യൂഷൻ . അവർ ഭംഗിയായി പാട്ടിനെ ഫോളോ ചെയ്യുന്നു .ഇതു പോലുള്ള പാട്ടുകൾക്ക് ശബ്ദാനമായല്ലാതെ ഒതുക്കി ആണല്ലോ ഈ വാദ്യോപകരണങ്ങൾ വായിക്കേണ്ടത് .
    ഈ കൊല്ലത്തെ ശരീരത്തിനെ അതി കഠിനമായി ബാധിക്കുന്ന കടുത്ത വേനൽ ചൂടിൽ പോലും ദീപുവും പക്കം വായിച്ച ശരത് സാറും ഉണ്ണിയും കണ്ണനും മനസ് അശേഷം വാടാതെ ആണ് കച്ചേരി നടത്തിയത് .
    2019 ൽ ആണ് ദീപു ഏകദേശം ഒരു വ്യാഴവട്ടത്തിൽ അധികം കാലം വിട്ടുനിന്ന ശേഷം സ്വന്തം തട്ടകം ആയ സംഗീതത്തിലേക്ക് തിരിച്ചു വന്നത് .അതിനു സാക്ഷിയായതും ഇതേ ദേവത വേട്ടയ്ക്കൊരു മകൻ തന്നെ .ഇപ്പോഴും ദീപു സ്വന്തം സംഗീത സപര്യ തുടർന്നുകൊണ്ടേയിരിക്കുന്നു . അന്നത്തെ കച്ചേരിയിലും ഇതുപോലെ സ്വന്തം കൃതികൾ പാടിയിരുന്നു .
    എല്ലാവരെയും സ്നേഹസ്വരൂപനും ക്ഷിപ്ര പ്രസാദിയും ആയ വേട്ടയ്ക്കൊരു മകൻ അനുഗ്രഹിക്കട്ടെ .

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  3 หลายเดือนก่อน

      Thank you Rajummava for this wonderful comment. As you mentioned, it was an excruciating task to sing in the extreme heat on 27th in Kayamkulam (we live in -5 to +10 degrees for 8 months in Michigan). But I gave my best try. I know that being a live performance, one cannot achieve perfection. So I hope the listeners will understand that .. Regarding Bhakthi, yes, I have to admit that there was the “Bhakti”when I sang this especially in the temple ambience. Without the support of the audience, accompaniments and the orchestra this would not have been possible. Lastly I think the almighty Vettakkoroumakan for bringing back my musical passion 🙏🙏🙏

  • @sumadevigirishvarma6815
    @sumadevigirishvarma6815 3 หลายเดือนก่อน

    മനോഹരം 🙏ശ്രീകിരാതസൂനുവിന്റെ അനുഗ്രഹം എന്നെന്നുമുണ്ടാവട്ടെ 🙏🙏🙏