മുത്ത് നബി (സ്വ) | പ്രവാചക ചരിത്രം ഭാഗം 01| റഹ്മത്തുള്ള സഖാഫി എളമരം.

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • ഒരു മുസ്‌ലിം ആദ്യമായി പഠിക്കേണ്ടത് മുഹമ്മദ്‌ നബിയെ (സ്വ) കുറിച്ചാണ്. മുത്ത് നബിയെ കുറിച്ച് പഠിച്ചാൽ മാത്രമേ അവന് മുസ്‌ലിമായി ജീവിക്കാൻ സാധിക്കൂ. അള്ളാഹുവിലും, അവന്റെ മലക്കുകളിലും സ്വർഗവും നരകവും ഒക്കെ വിശ്വസിക്കാൻ സാധിക്കൂ. കാരണം ഇതെല്ലാം നേരിൽ കണ്ട സാക്ഷിയാണ് മുഹമ്മദ്‌ നബി (സ്വ). ആ പ്രവാചകനിലൂടെയല്ലാതെ ആ പ്രവാചകൻ കണ്ടതും കേട്ടതും അനുഭവിച്ചതും പറഞ്ഞതുമൊന്നും വിശ്വസിക്കാതെ ഒരാൾക്ക് മുസ്‌ലിമാവാൻ കഴിയില്ല. നമ്മുടെ പഞ്ചേന്ത്രിയങ്ങൾ കൊണ്ട് അറിയാത്ത പലതും മുത്ത് നബി നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. അതൊക്കെ വിശ്വസിക്കണമെങ്കിൽ മുത്ത് നബി വിശ്വാസയോഗ്യനാണോ എന്ന് നാം അറിയേണ്ടതുണ്ട്. അതിന് മുത്ത് നബിയുടെ ജീവ ചരിത്രം പടിക്കൽ നിർബന്ധമാണ്. മുഹമ്മദ്‌ നബിയുടെ ചരിത്രം പോലെ ഇത്ര കൃത്യമായി രേഖപ്പെട്ടു കിടക്കുന്ന ജീവ ചരിത്രം മറ്റൊരാളുടേതുമില്ല. ജനിക്കുന്നതിനു മുമ്പ് തന്നെ ചരിത്രം തുടങ്ങിയ ഒരേയൊരു മനുഷ്യൻ അത് പ്രവാചകൻ മുഹമ്മദ്‌ നബി മാത്രമാണ്. ജനിക്കുന്നതിനു മുമ്പ് തുടങ്ങി വഫാത്തിന് ശേഷവും അതിനിടയ്ക്കുള്ള സർവ്വവും സ്വകാര്യമായതും വഫാത് സമയത്ത് എത്ര മുടി നരച്ചിരുന്നു എന്ന് വരെ രേഖപ്പെട്ടു കിടക്കുന്നു. അത്തരത്തിലുള്ള ചരിത്രത്തിന്റെ ചില ഭാഗങ്ങൾ മാത്രം കുറഞ്ഞ എപ്പിസോടുകളിലൂടെ നിങ്ങളുടെ മുന്നിലേക്ക്.
    #prophetmuhammad
    #muhammadﷺ
    #historyofmuhammad
    #historyofmakka
    #realmission

ความคิดเห็น • 2

  • @shafimp4170
    @shafimp4170 หลายเดือนก่อน +2

    ❤🤲🤲🤲

  • @liyafathima3303
    @liyafathima3303 หลายเดือนก่อน

    👍👍👍