ഏഴുമാസത്തിനിടെ ഇരുപതിലേറെ മരണങ്ങള്‍; അപകടം പതിയിരിക്കുന്ന കല്ലാര്‍ | Vattakkayam Kallar

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 3

  • @shafeeqsm2221
    @shafeeqsm2221 2 ปีที่แล้ว +3

    *എന്റെ പൊന്മുടി ഒരു ഓർമ്മപ്പെടുത്തൽ*
    *.....................................*
    തിരുവനന്തപുരത്ത് നിന്ന് 36 കി. മീ. യാത്ര ചെയ്താൽ ജില്ലയിലെ പശ്ചിമഘട്ട സഹ്യസാനുക്കൾക്ക് അടിവാരത്തായി പ്രകൃതിരമണീയമായ സ്ഥലമാണ് പൊൻമുടി. ഈ പൊന്മുടിയുടെ മടിത്തട്ടിലായി കല്ലാർ, ബോണക്കാട്, പേപ്പാറ ഡാം , മീൻമുട്ടി , അഗസ്ത്യാർകൂടം തുടങ്ങി കണ്ടാലും കണ്ടാലും മതിവരാത്ത പ്രകൃതിയുടെ വശ്യസൗന്ദര്യം ആരുടെയും മനം കവരുന്നതാണ്.
    കോടമഞ്ഞിന്റെയും അരിച്ചിറങ്ങുന്ന ഹിമത്തിന്റെയും ശുദ്ധവായുവിന്റെയും , കൊടുംകാടിന്റെയും നവ്യാനുഭൂതി കാടിനെ പോലെ മനുഷ്യർക്കും നിത്യ യൗവ്വനം നൽകുന്ന ഒരു വൈബാണ്.
    പൊതുവേ ശാന്തമാണെന്ന് തോന്നുമെങ്കിലും ചില അപകടങ്ങൾ പതിയിരിക്കുന്ന ഒരു മേഖല കൂടിയാണിത്.
    സഞ്ചാരികൾക്കായി അവയെക്കുറിച്ച് ഒരു അവബോധം നൽകുവാനായി അവയെക്കുറിച്ച് ഞാനൊന്ന് സൂചിപ്പിക്കാം.
    എല്ലാ കാട്ടുമൃഗങ്ങളുടെയും ആവാസ കേന്ദ്രമാണിവിടെ. അപ്രതീക്ഷിതമായി കാട്ടാനയും കാട്ടുപോത്തും കാട്ടുപന്നികളുടെ ആക്രമണം വന മേഖലയിൽ താമസിക്കുന്ന ആദിവാസി വിഭാഗങ്ങൾക്കും സന്ദർശകർക്കും ഉണ്ടാകാറുണ്ട്.
    പിന്നീട് പതിയിരിക്കുന്ന മറ്റ് അപകടങ്ങളിൽ ഒന്നാണ് ഏക്കർ കണക്കിനു വനമേഖലയ്ക്കുള്ളിൽ മഴ ഘോരമായി പെയ്യാറുണ്ട്. നമ്മുക്ക് പക്ഷേ നമ്മുടെ പരിസരം ശാന്തമായ കാലാവസ്ഥയായിരിക്കും ;മലയ്ക്ക് മഴ പെയ്ത് വെള്ളപ്പൊക്കം പോലെ ജലം അതിന്റെ രൗദ്രഭാവത്തോടെ ഞൊടിയിടയിൽ സഞ്ചാരികൾ ഇറങ്ങി ഉല്ലസിക്കുന്ന മീൻ മുട്ടി കല്ലാറിലുമൊക്കെ ജലനിരപ്പ് ഉയരും.
    ഇത് മരണ കെണിയാണ്.
    23 ഹെയർപിൻ വളവുകളാണ് പൊന്മുടിക്ക് ഉള്ളത് ദുർഘടമായ ഈ വഴിയിലൂടെ അമിത വേഗതയിലും അശ്രദ്ധയിലുമാണ് പതിയിരിക്കുന്ന അപകടം മനസിലാക്കാതെ വണ്ടി ഓടിച്ച് മരണത്തിലേക്കാണ് ആഡംബര ബൈക്കുമായി എത്തുന്ന പയ്യന്മാർ കയറിപ്പോകുന്നത്.
    മറ്റൊരു അപകടമെന്നത് ശാന്തമായി ഒഴുകുകയും ആറിന്റെ അടിത്തട്ട് കാണാൻ കഴിയുന്ന വിധം സുന്ദരമായ നദിയാണെങ്കിലും പതിയിരിക്കുന്ന ചുഴികളും കയങ്ങളും ധാരാളമുണ്ട് . ഇത്തരത്തിലുള്ള ഒരു കയം പതിയിരിക്കുന്നതാണ് വട്ടക്കയം ഇത് വരെ 75 പേർ മരിച്ചിട്ടുണ്ട്. ഇന്ന് Oct. 4 ൽ 3 മരണം കൂടി വീണ്ടും നടന്നു. 2 പേരുടെ നില ഗുരുതരമായി തുടരുന്നു എന്നാണ് അറിയാൻ കഴിഞ്ഞ് . മീൻമുട്ടി മുതൽ കല്ലാർ വരെ ഇത്തരം ധാരാളം ചെറുതും വലുതുമായ കയങ്ങളുണ്ട്.
    ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട് പഞ്ചായത്തും ഫോറസ്റ്റും സന്നദ്ധ സംഘടനകളുമൊക്കെ . കൂടാതെ നാട്ടുകാർ സ്നേഹത്തോടെ ഉപദേശിച്ചാലും കേൾക്കില്ല. ഇതറിയാതെ ( അറിയാതെ എന്നല്ല മറിച്ച് വിശ്വസിക്കാൻ കൂട്ടാക്കുന്നില്ല എന്നതായിക്കും ഒരു പക്ഷേ ശരി) നദിയിലെ ചെറുതും വലുതുമായ പാറകളിൽ കയറി ഉല്ലസിച്ചുല്ലസ്സിച്ച് മുന്നോട്ട് പോകുന്നു. അവിടെയുള്ള നാട്ടുകാർക്ക് പോലും പിടികൊടുക്കാത്ത കയങ്ങളാണ് പലതും . ചില യക്ഷി സിനിമപോലെ ഈ നദിയിൽ ഇറങ്ങിയാൽ മുന്നോട് പോകാൻ പ്രേരണ നൽകി അതിൽ ഭ്രമിച്ച് സഞ്ചാരികൾ മുന്നോട്ട് നീങ്ങും. അത് അവരെ മരണക്കയത്തിൽ എത്തിക്കും. ഒരിക്കലും തിരിച്ച് കിട്ടാത്ത ഒരു യാത്രയായി മാറും.
    പ്രദേശവാസികൾ പറഞ്ഞാലും കേൾക്കാത്തവർ മയ്യിത്തായി തിരിച്ച് പോകും.
    എന്തൊരു ദുഃഖകരമായ വാർത്തയാണ് ... 😭.
    അതുകൊണ്ട് ശ്രദ്ധിക്കുക ...
    ശ്രദ്ധയോടെ യാത്ര ചെയ്യുക ...
    നിങ്ങൾക്കായി ഒരു തുറന്ന കത്ത് ...
    എഴുതുന്നത് ,
    *S. M. ഷെഫീഖ് വിതുര*

  • @-._._._.-
    @-._._._.- 2 ปีที่แล้ว +2

    ഇത്തരം അപകടം ഉള്ള എല്ലാ സ്ഥലങ്ങളും കല്ലിട്ട് പകുതി നികത്തുക..ശേഷം വിനോദ സഞ്ചാരത്തിന് തുറന്നു കൊടുക്കുക..അപ്പോൾ അപകടവും കാണില്ല,,മുന്നറിയിപ്പ് ബോർഡ് ഉം വേണ്ട,,കൂടുതൽ സഞ്ചാരികൾ വരികയും ചെയ്യും..അല്ലാതെ അപകട കുഴി നികത്താതെ ബോർഡ് മാത്രം വെച്ചിട്ട് എന്ത് പ്രയോജനം??

  • @fasilfaisu1315
    @fasilfaisu1315 2 ปีที่แล้ว

    കൂടുതൽ മരണങ്ങൾ നടക്കുന്നത് റോഡിലും റോഡിലെ കുഴികളിലുമാണ് അതിനൊരു പരിഹാരം ആണ് ആദ്യം വേണ്ടത് ,