അരയന്നം പോൽ നീ ഒഴുകി വരും ആത്മാവിലായിരം ആരവങ്ങളുയരും ഒരു സംഗമത്തിനായി മോഹങ്ങൾ ഓരോ നിമിഷവും സ്വപ്നമാകും (അരയന്നം പോൽ...) മനസിൻ കൂത്തരങ്ങിൽ മിഴികൾ കാണും കാഴ്ചകൾ ആർത്തലയ്ക്കും രാവിൻ ചിറകുകളിൽ അത്ഭുതങ്ങൾ വാരി വിതറും ഓർമകൾ (അരയന്നം പോൽ...) ഓരോ നിമിഷവുമോർമയിൽ നീ മാത്രം ഓർക്കാതിരിക്കാൻ ശ്രമിച്ചാലും മനസിൽ തെളിയും വർണചിത്രം മൊഴിയിൽ മിഴിയിൽ തെളിയും സ്വപ്നം (അരയന്നം പോൽ...
മറന്നു പോയോരാ പൂക്കാലങ്ങൾ മറക്കാനാകാത്ത വർണ ചിത്രങ്ങൾ ഓരോ നിമിഷവുമോർമയിൽ നിൻ മുഖം ഒഴുകി വരും പുഞ്ചിരികളായി (മറന്നു പോയോരാ...) വിടർന്ന മിഴികളിൽ ചെഞ്ചൊടികളിൽ വിരിയുമോ ഇനിയൊരു വസന്തം ഇനിയും പാടൂ നീ പ്രണയ ഗാനം ഇന്നിവിടെയുണരും നർത്തനതാളം (മറന്നു പോയോരാ...) കാഴ്ചകൾ മറയും കാലമെത്തുമ്പോൾ കാതിൽ നാദം വരളുമ്പോൾ ഒറ്റക്കിരുന്നു നിന്നെ സ്വപ്നം കാണും ഓർമകൾ ഓടി മറയും വരേ (മറന്നു പോയോരാ...)
Evergreen ..old is gold❤❤❤❤
😮 ഒരു രക്ഷയുമില്ല എല്ലാ പാട്ടുകളും ഒന്നിനൊന്ന് മികച്ചവ.❤❤❤👌👌👌80s & 90s evergreen.
👌🏻super songs for ever👍🏻
അരയന്നം പോൽ നീ ഒഴുകി വരും
ആത്മാവിലായിരം ആരവങ്ങളുയരും
ഒരു സംഗമത്തിനായി മോഹങ്ങൾ
ഓരോ നിമിഷവും സ്വപ്നമാകും
(അരയന്നം പോൽ...)
മനസിൻ കൂത്തരങ്ങിൽ
മിഴികൾ കാണും കാഴ്ചകൾ
ആർത്തലയ്ക്കും രാവിൻ ചിറകുകളിൽ
അത്ഭുതങ്ങൾ വാരി വിതറും ഓർമകൾ
(അരയന്നം പോൽ...)
ഓരോ നിമിഷവുമോർമയിൽ നീ മാത്രം
ഓർക്കാതിരിക്കാൻ ശ്രമിച്ചാലും
മനസിൽ തെളിയും വർണചിത്രം
മൊഴിയിൽ മിഴിയിൽ തെളിയും സ്വപ്നം
(അരയന്നം പോൽ...
സൂപ്പർ ഗാനങ്ങൾ
മറന്നു പോയോരാ പൂക്കാലങ്ങൾ
മറക്കാനാകാത്ത വർണ ചിത്രങ്ങൾ
ഓരോ നിമിഷവുമോർമയിൽ നിൻ മുഖം
ഒഴുകി വരും പുഞ്ചിരികളായി
(മറന്നു പോയോരാ...)
വിടർന്ന മിഴികളിൽ ചെഞ്ചൊടികളിൽ
വിരിയുമോ ഇനിയൊരു വസന്തം
ഇനിയും പാടൂ നീ പ്രണയ ഗാനം
ഇന്നിവിടെയുണരും നർത്തനതാളം
(മറന്നു പോയോരാ...)
കാഴ്ചകൾ മറയും കാലമെത്തുമ്പോൾ
കാതിൽ നാദം വരളുമ്പോൾ
ഒറ്റക്കിരുന്നു നിന്നെ സ്വപ്നം കാണും
ഓർമകൾ ഓടി മറയും വരേ
(മറന്നു പോയോരാ...)
❤❤❤
വസന്തം വിരുന്നു വന്നൊരു നാളിൽ
വാസന്ത സുഗന്ധമായി പറന്നിറങ്ങി
പനിനീർ പൂ പോലൊരു സുന്ദരി
പൂക്കാലത്തിൻ ദേവതയായി
(വസന്തം വിരുന്നു...)
പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും
പിരിയാതെയവളെൻ കൂട്ടുകാരിയായി
മോഹം പൂക്കും നിമിഷങ്ങളിൽ
മുത്തായി പൊഴിഞ്ഞു മനസിൽ ദാഹം
പൂത്തുലയും പൊന്നോർമകളായി
(വസന്തം വിരുന്നു....)
മായാനടനമെൻ മനസിലാടി നീ
മാൻപേട പോൽ ചമഞ്ഞു നിന്നു
മരം കോച്ചും മഞ്ഞിൻ കുളിരിൽ
മാനം പെയ്യും മാധവ സന്ധ്യകളിൽ
മുഖത്തോടു മുഖം നോക്കി നാമിരുന്നു
(വസന്തം വിരുന്നു...)
Nice recipe❤🎉
പറയാതെ പറഞ്ഞൊരു പ്രണയം
പുഞ്ചിരി വിടർത്തും പുണ്യമായി
നിന്നോടെൻ പ്രണയം പറയാൻ
നാളും നോക്കി നടന്നൂ ഞാൻ
(പറയാതെ...)
നാണത്താൽ തുടുക്കും മുഖവുമായി
നീ നിന്നൂ അന്തിവെയിലിൻ പ്രഭയിൽ
പൊന്നു പൊതിഞ്ഞൊരു പ്രതിമയായി
പൂത്തുലയും പുന്നാരങ്ങളിൽ
പ്രിയേ നീയെൻ മനസിൽ കൂടു കൂട്ടി
(പറയാതെ...)
ഭൂമുഖം ചുവക്കുമീ സായന്തനങ്ങളിൽ
ഭാവങ്ങളായി പൂക്കുന്നൂ ഇഷ്ടങ്ങൾ
ആമോദം നിറയും ആലിംഗനങ്ങളിൽ
അടുപ്പങ്ങൾ ചാരേ പൂത്തു നിന്നു
ആലംബമേകീ മായാബിംബങ്ങളായി
(പറയാതെ...)
Perfect sound ❤
Super ❤❤❤
Super
Goodmorning കുട്ടുകാരെ
❤❤❤❤❤
❤❤❤
❤❤❤❤❤❤