കേസരിയുടെ പ്രസ്ഥാന നിരൂപണം | Sunil P. Ilayidom New Speech | The Critique

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • കേസരിയുടെ പ്രസ്ഥാന നിരൂപണം | Sunil P. Ilayidom | The Critique
    #Sunil_P_Ilayidom #the_critique

ความคิดเห็น • 2

  • @prasannanpp3689
    @prasannanpp3689 3 ปีที่แล้ว +1

    സാർ . വാസ്തവത്തിൽ കേരളം നന്നായി ജീവിച്ച ആ കേസരിയുഗം ഒരർത്ഥത്തിൽ ഓരോ മലയാളിയുടെയും ആന്തര രംഗശാലയായിരുന്നു. ഇത്രകണ്ട് ഭാഷയിലൂടെയും സാഹിത്യത്തിലൂടെയും കലയിലൂടെയും കടന്നുവന്ന കാലം അതുപോലെ ഉണ്ടായില്ല. 90-കൾ വരെ നാം അതു തുടർന്നു.
    സാഹിത്യവും ഭാഷയും ചേർന്ന ജീവിതം അന്ന് പൊതു ഇടമായിരുന്നു. എഴുത്തും കലയും കലാകാരനും കൈയ്യടക്കയതിന്റെ ബാക്കിയേ അന്നൊക്കെ രാഷ്ട്രീയക്കാരും മതക്കാരും ഭരണാധികാരികളും കേരളത്തിൽ അനുഭവിച്ചിരുന്നുള്ളു.
    അന്ന് എഴുത്തുകാരും എഴുത്തും സമുഹത്തെ നിയന്ത്രിക്കുന്നതിൽ ശക്തമായ പങ്കു നിർവ്വഹിച്ചിരുന്നു.
    ഇന്നോ, ഏതെങ്കിലും ഒരെഴുത്തുകാരന്റെ വാക്ക് ആരെയെങ്കിലും അലോസരപ്പെടുത്താറുണ്ടോ?
    ഭരണകേസരികൾ വാഴുന്നിടത്തു
    എവിടെ മറ്റു കേസരികൾക്കു സ്ഥാനം. യഥാർത്ഥത്തിൽ കേസരിയെപ്പോലുള്ളവർ പറഞ്ഞ ജീവിത / സാഹിത്യകാഴ്ചകൾ ശരിക്കും അറിയാൻ തക്ക സാമ്പത്തിക സാംസ്ക്കാരിക സാമുഹിക കാലാവസ്ഥ അന്നില്ലായിരുന്നു.. നാം അറിവിനെക്കാൾ, ക്ലാസ്സു മുറികളെക്കാൾ അരിയുടെയും പുരയുടെയും പുറകെ ആയിരുന്നു.
    ഇന്ന് സ്ഥിതി മറിച്ചായി.
    ഇന്ന് ഏതു സാങ്കേതിക പദാവലികളും വേഗം മലയാളി തിരിച്ചറിയുന്നു. ഇഷ്ടപ്പെടുന്നു. ഉൾക്കൊള്ളുന്നു.
    അവിടെയാണ് ഇതിന്റെ ഐറണിയും.
    ഇന്ന് എത്ര പേർക്കുവേണം സാഹിത്യം ? എത്ര പേർ ശ്രദ്ധിക്കുന്നു ?
    ഏതെഴുത്തുകാരനാണ് ഒരു കേസരിയെപ്പോലെ, തകഴിയെപ്പോലെ
    ജനാഭിപ്രായത്തെ സ്വാധീനിക്കുന്നത് ?
    (വരുംകാല സാംസ്ക്കാരിക മന്ത്രിയാകും എന്നു വിചാരിച്ചു അയാളുടെ പ്രചരണത്തിനായി ആടു ജീവിതനുഭവിച്ചവരും ആരാച്ചാർ ജീവിതമനുഭവിച്ചവരും ഒക്കെ ഇറങ്ങിയ നാടാണ് 2021 ) സാരമില്ല. സാറിന്റെ കൃത്യതയാർന്ന വാക്കുകൾ കാണേണ്ടവർ കാണുന്നു. കേസരികൾ ഇനിയും വരുന്ന കാലം സ്വപ്നം കാണുന്നു.
    ഒരു നിർദ്ദേശം കൂടി ....
    പറ്റുമെങ്കിൽ "എഴുത്തുകാരനു ഒരവകാശവുമില്ലാത്ത ഇന്നത്തെ കേരളം " എന്ന subject സാർ ചെയ്യണം.. ജ്ഞാനം " പീഠ" ത്തിനായി ഒരുക്കാത്ത ചിലരെങ്കിലും ഉണ്ടോ എന്നറിയാമല്ലോ.. good speech keep it up.thanks

  • @AnilKumar_1966
    @AnilKumar_1966 9 หลายเดือนก่อน

    നല്ല പഠനം 👌