അപൂർവമായ ഗുരുസി തർപ്പണം | Gurusi tharppanam

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024
  • കേരളത്തില്‍ നടത്തുന്ന പൂജകളില്‍ ഒന്നാണ് ഗുരുതി. പ്രാചീനകാലം മുതല്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും ഹൈന്ദവ ആചാരങ്ങളുടെ ഭാഗമായി ഗുരുതി (ഗുരുസി) നടത്തിയിരുന്നു. ദക്ഷിണ ഭാരതത്തില്‍ ആര്യന്മാരുടെ ആഗമനത്തിന് മുമ്പുതന്നെ ഗുരുതി പൂജകള്‍ നടത്തിയിരുന്നതായി വിശ്വസിക്കുന്നു. ആര്യന്മാര്‍ ദേവതാപ്രീതിക്കുള്ള മാര്‍ഗ്ഗമായി ഹവനങ്ങളെ സ്വീകരിച്ചപ്പോള്‍, ദ്രാവിഡര്‍ ആടുകയും പാടുകയും ഊട്ടുകയും ഗുരുതി മുതലായവ നടത്തുകയും ചെയ്താണ് ഈശ്വരപ്രീതി നടത്തിയിരുന്നത്. ഇന്നും പല ഹൈന്ദവക്ഷേത്രങ്ങളിലും ഈ ദ്രാവിഡാചാരത്തിന്റെ ബാക്കിപത്രമായി ഗുരുതിയും ഗുരുതിക്കളവും നിലനില്‍ക്കുന്നുണ്ട്. ദ്രാവിഡാചാര പ്രകാരം ദേവതകളെ പ്രീതിപ്പെടുത്തുന്നതിനുള്ള ചടങ്ങാണ് ഗുരുതി. ആദികാലങ്ങളില്‍ നടന്നിരുന്ന മൃഗബലി (കുരുതി)യുടെ പരിഷ്‌കരിച്ച രൂപമാണ് ഇന്ന് ക്ഷേത്രങ്ങളില്‍ കാണുന്നത്. വെണ്‍ഗുരുതി, ചെങ്കുരുതി, കടുംഗുരുതി എന്നീപ്രകാരം ഗുരുതികള്‍ കണ്ടുവരുന്നു.
    ഗുരുതിക്ക് ഗുരുസി എന്നും പാഠഭേദമുണ്ട്. അരിമാവ് കലക്കി ഉണ്ടാക്കുന്നതാണ് വെണ്‍ഗുരുതി. ചെങ്കുരുതിയില്‍ മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പും ഒരു പ്രത്യേക അനുപാതത്തില്‍ ചേര്‍ക്കുന്നു. അത് ശര്‍ക്കരകൂടി ചേര്‍ത്ത് രൂക്ഷത കുറച്ചും ഗുരുതി നടത്താറുണ്ട്. കടുംഗുരുതിയില്‍ മഞ്ഞള്‍പ്പൊടിയും, ചുണ്ണാമ്പും പുറമേ ചിരട്ടക്കരിയും നിണ സങ്കല്പത്തില്‍ നരികുമ്പളങ്ങയും ചേര്‍ത്ത് കാണാറുണ്ട്. ഭദ്രകാളിയുടെ ഭൂതഗണങ്ങള്‍ക്ക് രക്തം കൊടുക്കുക എന്ന സങ്കല്പത്തിലാണ് ഗുരുതി തര്‍പ്പണം. രക്തേശ്വരി സങ്കല്പത്തിലാണ് ഭദ്രകാളിക്ക് ഗുരുതി തര്‍പ്പിക്കുക. ശ്രീജ്യേഷ്ഠ, പാര്‍വതി, ദുര്‍ഗ്ഗ, ഭദ്രകാളി, സരസ്വതി എന്നി പ്രകാരം ആറു യാമങ്ങളുണ്ട്. ഒരു യാമം എന്നുവച്ചാല്‍ മൂന്നേമുക്കാല്‍ നാഴികയെന്നും എഴര നാഴികയെന്നുംപത്തുനാഴികയെന്നും പാഠഭേദങ്ങളുണ്ട്. ഇതില്‍ മൂന്നാമത്തെ പാഠം സ്വീകരിച്ചാല്‍ നട്ടുച്ചയ്ക്ക് നടത്തുന്ന വലിയഗുരുതി ജ്യേഷ്ഠായാമത്തില്‍ വരും. ജ്യോതിശാസ്ത്രപരമായി പറഞ്ഞാല്‍ ഇത് അഭിജിത്ത് മുഹൂര്‍ത്തമാണ്. ലോകത്തുള്ള സമസ്ത ദോഷങ്ങളെയും മഹാവിഷ്ണു തന്റെ സുദര്‍ശന ചക്രം കൊണ്ട് മറച്ചുപിടിക്കുന്ന സമയം. ഈ സമയത്താണ് വലിയഗുരുതി തര്‍പ്പണം ചെയ്യപ്പെടുന്നത്. ക്ഷേത്രമുറ്റത്ത് പന്തങ്ങള്‍ക്കും വിളക്കുകള്‍ക്കും സമീപം മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കിയ നിണം നിറച്ച ഉരുളികള്‍ ഒരുക്കിയാണ് ഗുരുതിക്കളം തയ്യാറാക്കുക. ഇതില്‍ ധാരാളം പന്തങ്ങള്‍ നാട്ടാറുണ്ട്. ഇതിന്റെ നടുവിലെ പന്തമാണ് ഗുരുതിപ്പന്തം. ഈ പന്തത്തിന് സമീപം കുമ്പളങ്ങകളും, വാഴയും വയ്ക്കുകയും ഗുരുതി പൂജാവസനം ഈ കുമ്പളങ്ങകള്‍ വെട്ടിമുറിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം മഞ്ഞളും ചുണ്ണാമ്പും കലക്കി ചുവന്ന നിറമാക്കിയ വെള്ളം നിലത്തൊഴുക്കുകയും ചെയ്യുന്നു.
    ‪@vloglove11‬
    ‪@keralatourism‬
    ‪@UNBEATABLECULTURE‬
    ‪@unbeatableculturevlogs‬
    ‪@GodsOwnCountry‬

ความคิดเห็น • 6

  • @shijeshKanacheri
    @shijeshKanacheri 7 หลายเดือนก่อน +1

    Oooooooooh

  • @nikhilmohan587
    @nikhilmohan587 8 หลายเดือนก่อน +1

    Strangeee😮😮

    • @vloglove11
      @vloglove11  8 หลายเดือนก่อน

      Athanu😊🙏

  • @theyyam-jg
    @theyyam-jg 8 หลายเดือนก่อน +1

    Which app is using video editing

  • @theyyam-jg
    @theyyam-jg 8 หลายเดือนก่อน +1

    Arjun vatakara photography