പ്രമാണ നിഷേധം മുജാഹിദ് പാരമ്പര്യമല്ല | മുജാഹിദ് ആദർശ സമ്മേളനം | Parappanangadi | Wisdom

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • പ്രമാണ നിഷേധം മുജാഹിദ് പാരമ്പര്യമല്ല.
    മുജാഹിദ് ആദർശ സമ്മേളനം വീണ്ടും പരപ്പനങ്ങാടിയിൽ
    ⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️
    പ്രമാണത്തിലുള്ളതാണ് മുജാഹിദുകൾക്ക് എക്കാലത്തും പ്രബോധനം ചെയ്യാനുള്ളത്. സൃഷ്ടി പൂജയിലേക്ക് പുരോഹിതന്മാർ ജനങ്ങളെ തെളിച്ചു കൊണ്ട് പോയപ്പോൾ പ്രമാണങ്ങൾ കൊണ്ടാണ് നാമതിനെ പ്രതിരോധിച്ചത്. പ്രമാണങ്ങളുദ്ധരിച്ച് തൗഹീദും ശിർക്കും മനസ്സിലാക്കിക്കൊടുത്തപ്പോൾ അജ്ഞതയിലായിരുന്ന വലിയൊരു സമൂഹം ഈ ആദർശത്തെ നെഞ്ചേറ്റിയ കാഴ്ച നാം കണ്ടതാണ്.
    എന്നാൽ ബുദ്ധിക്കും യുക്തിക്കും കാലത്തിനും ചേരുന്നില്ലെന്ന് പറഞ്ഞ് പ്രമാണങ്ങളെ പരിഹസിക്കുന്ന മർകസുദ്ദഅവ വിഭാഗം മുജാഹിദുകളുടെ ലേബലിൽ രംഗപ്രവേശം ചെയ്യുന്നത് നിസ്സാരമായി കണ്ടു കൂടാ. പൂർവ്വികരായ മുജാഹിദ് പണ്ഡിതർ തങ്ങളോടൊപ്പമാണെന്ന ഇവരുടെ അവകാശവാദം പരിശോധിക്കപ്പെടുക തന്നെ വേണം.
    പ്രമാണ വിരോധം മുജാഹിദ് പാരമ്പര്യമല്ല എന്ന തലക്കെട്ടിൽ ഒക്ടോബർ 15 ചൊവ്വാഴ്ച വൈകിട്ട് 6:45 മുതൽ പരപ്പനങ്ങാടിയിൽ വച്ച് മുജാഹിദ് ആദർശ സമ്മേളനം നടക്കുകയാണ്. ആരോഗ്യകരമായ ആദർശ ചർച്ച നടക്കട്ടെ. നസ്വീഹത്ത് കൈവിടുമ്പോഴാണ് എല്ലാ ആദർശ ചർച്ചകളും സമൂഹത്തിന് മുമ്പാകെ പരിഹാസ്യമാക്കുന്നത്.
    വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ആദർശ എതിരാളികൾ എത്ര പ്രകോപിപ്പിച്ചാലും ഇസ് ലാമിൻ്റെ അതിരുകൾക്കകത്തു നിന്ന് ആദർശ പോരാട്ടവുമായി മുന്നേറാൻ തന്നെയാണ് തീരുമാനം. മുജാഹിദുകൾക്കിടയിൽ നിന്ന് നിഷ്കളങ്കരായ ഒരു വിഭാഗത്തെ മതനിഷേധത്തിലേക്ക് തെളിച്ച് കൊണ്ടു പോകുന്ന നീക്കത്തെ ചെറുക്കുക തന്നെ ചെയ്യും. മർക്കസുദ്ദഅവയിലെ പടച്ചവനെ പേടിക്കുന്ന സാധാരണക്കാരും പ്രബോധകരും തങ്ങളുടെ നേതൃത്വത്തിൽ ഒരു വിഭാഗം എത്തിപ്പെട്ട പ്രമാണ നിഷേധത്തിൻ്റെ ആഴം തിരിച്ചറിയുന്ന കാലം വിദൂരമല്ല. സന്മനസുള്ള സർവ്വരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
    _________
    ✍️ Wisdom Islamic organisation
    ⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️

ความคิดเห็น • 12

  • @meharali9132
    @meharali9132 56 นาทีที่ผ่านมา +4

    വളരെ നല്ല പ്രോഗ്രാം..ഇനി ഇതിലും വലുതായി എങ്ങിനെ വിശദീകരിക്കാനാണ്.... മുറി ക്ലിപ്പ് കൊണ്ട് ഊരു തെണ്ടുന്നവരെ..അവഗണിക്കാം... സത്യാന്വേഷികൾക്ക് ഇത് പോലെയുള്ള പ്രോഗ്രാം ധാരാളം...അല്ലാഹു സ്വീകരിക്കട്ടെ...🤲

  • @kpm8492
    @kpm8492 24 นาทีที่ผ่านมา +1

    ധീരതയോടെ ആരെയും പേടിക്കാതെ ധൈര്യ സമേതം പ്രമാണബന്ധമായ മറുപടികൾ നൽകാൻ ഇന്ന് സാധിക്കുന്ന പ്രസ്ഥാനം ❤❤

  • @fathimavaliyapeediyekkal9746
    @fathimavaliyapeediyekkal9746 ชั่วโมงที่ผ่านมา +10

    ശരിയായ ദീന് പറയുന്നവർ ഇന്ന് WISDOM മുജാഹിദുകൾ മാത്രമാണന്ന് വിഷങ്ങൾ മുഴുവനും പഠിക്കുമ്പോൾ 100% എനിക്ക് ബോധ്യപ്പെട്ടു . എന്നെ പോലെ Markaz, KNM, സമസ്ത, തബ്ലീഗ് അണികൾക്കും അല്ലാഹുവേ നീ ഹിദായത്ത് നൽകേണമേ

    • @nzrk2167
      @nzrk2167 ชั่วโมงที่ผ่านมา

      മഞ്ഞ പിത്തം

    • @أنالمسلم-الحمدلله
      @أنالمسلم-الحمدلله ชั่วโมงที่ผ่านมา

      Sahodari namuk hidayath kiti baki ullavark onnum hidayth kitiyilla ennulla chindagathi thanne thetan....quraninum sunnathinum ethiraya pala karyangalum wisdominte bhagath ninn sambavikkunnund enn karuthi njan wisdom vimarshakanonnumalla....enikum ningalkum muzhuvan manushyarkum Allahu hidayath nalkatte ....Shariyaya reethiyil deenine manassilakan thoufeeq nalkatte..... Mujahid,Sunni ,Tableeg , Wisdom ,Knm ,Ennoke parayunnathilum nallath muslim enn parayalan....

    • @AbdulKhader-zj3fc
      @AbdulKhader-zj3fc ชั่วโมงที่ผ่านมา

      ആദ്യം സ്വന്തം സ്വർഗത്തിൽ പോകാൻ ദുആ ചെയ് എന്നിട്ട് മതീലെ ബാക്കി ആൾകാർക്ക് ദുആ 🥴🥴

  • @muhammedfahiz2582
    @muhammedfahiz2582 52 นาทีที่ผ่านมา +1

    ❤❤

  • @GreenConstructionGreen
    @GreenConstructionGreen ชั่วโมงที่ผ่านมา +2

    ❤ *Wisdom Islamic Organisation,*
    അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ.. ആരുടെ മുന്നിലും തല ഉയർത്തി ആദർശങ്ങൾ പറയാൻ ഈ കൂട്ടായ്മക്ക് മാത്രമേ ഇന്ന് കഴിയുന്നുള്ളൂ...
    അതെ, *WISDOM* പ്രബോധനം ചെയ്യുന്നത് ഒരിക്കലും മാറ്റി തിരുത്താത്ത ശക്തമായ ഇസ്ലാമിക ആദർശങ്ങൾ..
    ഒരു ഹദീസ് പോലും നിഷേധിക്കുന്നില്ല. ശിർക്കിന്റെ ഒരു കണിക പോലുമില്ല.
    മുൻഗാമികളായ സലഫു സ്വാലിഹീങ്ങളും , മണ്മറഞ്ഞു പോയ മുജാഹിദ് മഹാ പണ്ഡിതന്മാർ പ്രബോധനം ചെയ്ത 102 വർഷങ്ങളുടെ അതേ തൗഹീദിലും... അതേ ആദർശങ്ങളിലും...
    പത്തര മാറ്റ് തൗഹീദിന്റെ വ്യത്യസ്ത പ്രബോധനങ്ങൾ...
    അതെ, ആയിര കണക്കിനാളുകളുടെ സന്മാർഗ്ഗങ്ങൾക്ക് കാരണമായി മാറിയ കേരളത്തിലെ ഏക ദഅവ പ്രസ്ഥാനം.
    ആദർശ ഐക്യത്തിലും,
    നേരിന്റെ അഹ്‌ലുകാരും മാത്രമുള്ള ഈ മഹാ ദഅവാ കൂട്ടായ്മയിലേക്ക്..
    അല്ലാഹുവിന്റെ പ്രീതി ആഗ്രഹിക്കുന്ന ഏവർക്കും ഹൃദ്യമായ സ്വാഗതം.❤

  • @nihal.online
    @nihal.online ชั่วโมงที่ผ่านมา

    ❤👍👍

  • @BestBicycle-m7b
    @BestBicycle-m7b ชั่วโมงที่ผ่านมา +1

    കോമഡി 😂😂😂

  • @nzrk2167
    @nzrk2167 ชั่วโมงที่ผ่านมา

    മനുഷ്യരെ കുരങ്ങ് കളിപ്പിക്കുകയാണ്