ദൈവ കരുണയുടെ ആമുഖം Part 1

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • ഈശോയിൽ ഏറ്റവും സ്‌നേഹം നിറഞ്ഞ സഹോദരരേ, ഈശോ ഇന്ന് നമ്മോടു പറയുന്നു. 'ഞാൻ കരുണയും സ്‌നേഹവുമാണ്' (ഡയറി 1273). അനുകമ്പയുടെ അഗ്നിനാളങ്ങൾ എന്നിൽ കത്തിയെരി യുന്നു. ആത്മാക്കളുടെമേൽ അവ ചൊരിയാൻ ഞാൻ തീവ്രമായി ആഗ്രഹിക്കുന്നു. ലോകം മുഴുവനോടും എന്റെ കരുണയെപ്പറ്റി പറ യുക(1190). വിശ്വാസത്തോടെ എന്റെ കരുണയിലേക്ക് തിരിയുന്നതു വരെ മനുഷ്യകുലം സമാധാനം കണ്ടെത്തുകയില്ല (300). നീതിമാനായ ന്യായാധിപനായി ഞാൻ വരുന്നതി നുമുമ്പ് കരുണയുടെ രാജാവായി വരുന്നു (83).
    നീതിയുടെ ദിവസത്തിന് മുന്നോടിയായി കരുണയുടെ ദിനത്തെ ഞാൻ അയയ്ക്കുന്നു (1588).
    നമ്മുടെ ആത്മരക്ഷയ്ക്കും നമ്മുടെ പ്രിയപ്പെട്ടവരുടെ ആത്മരക്ഷയ്ക്കും, ലോകമെമ്പാടുമുള്ള ആത്മാക്കൾക്കുവേണ്ടിയും കഠിനമായി പരിശ്രമിക്കുവാൻ, ഈശോയുടെ കരുണയുടെ സന്ദേശവും ജീവിതവുമാകുവാൻ, ഈശോ നമ്മെ ക്ഷണിക്കുന്നു.
    1936ൽ പരിശുദ്ധ മാതാവ് വിശുദ്ധ ഫൗസ്റ്റിനയോട് ഇങ്ങനെ പറഞ്ഞു. ''ഞാൻ ലോകത്തിന് രക്ഷകനെ പ്രദാനം ചെയ്തു. എന്നാൽ ഇപ്പോൾ നീ കർത്താവിന്റെ ഉന്നതമായ കരുണയെക്കുറിച്ച് ലോകത്തോട് പറയണം. അവിടുത്തെ രണ്ടാമത്തെ വരവിനായി നീലോകത്തെ ഒരുക്കണം. അന്ന് അവൻ വരുന്നത് കരുണാസമ്പന്ന നായ രക്ഷകനായിട്ടല്ല. നീതിമാനായ വിധിയാളായിട്ടായിരിക്കും. ആ ദിവസം എത്ര ഭയാനകമായിരിക്കും. നീതിയുടെ ദിവസം നിശ്ചയമാണ്. ഉഗ്രമായ ദൈവകോപത്തിന്റെ ദിവസമാണത്. മാലാഖമാർ അതിന് മുമ്പിൽ ഭയന്നു വിറയ്ക്കും.
    ദൈവകരുണയുടെ ഈ സമയത്ത്തന്നെ നീ അവിടുത്തെ അനന്തകാരുണ്യത്തെക്കുറിച്ച് ആത്മാക്കളോട് പറയുക. ഇപ്പോൾ നീ മൗനം പാലിച്ചാൽ ആ മഹാദിനത്തിൽ അനേകം ആത്മാക്കൾക്കായി നീ ഉത്തരം പറയേണ്ടി വരും. ഭയപ്പെടേണ്ട... അവസാനം വരെ വിശ്വസ്തയായിരിക്കുക. (ഡയറി 635)

ความคิดเห็น • 13