ലളിതാസഹസ്രനാമത്തിലെ ഈ മന്ത്രത്താൽ ആഗ്രഹസാധ്യം ഉടനെ !

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 14

  • @Pranavaprakasham
    @Pranavaprakasham  6 วันที่ผ่านมา +11

    64 ഉപചാരങ്ങൾ :-
    1. പാദ്യം:-ഇതിൽ അർഘ്യം ആചമനീയം എന്നിവയും ചേർത്ത്.
    2. ആഭരണഅവരോഹണം :-തിരുവാഭരണങ്ങൾ അഴിക്കുക.
    3. സുഗന്ധതൈല അഭ്യംഗം :- എണ്ണക്കാപ്പ് ചാർത്തുക.
    4. മജ്ജനശാലാപ്രവേശനം :-സ്നാനസ്ഥലത്തിൽ കടക്കുക.
    5. മജ്ജനശാലാമണിപീഠഉപവേശനം : - സ്നാനസ്ഥലത്തു രത്നപീഠത്തിൽ പ്രതിഷ്ഠിക്കുക.
    6. ദിവ്യസ്നാനീയ ഉദ്വർത്തനം :- വാകച്ചാർത്ത്.
    7. ഉഷ്ണഉദകസ്നാനം:-ചെറുചൂടുവെള്ളത്താൽ അഭിഷേകം.
    8. കനകകലശച്യുത തീത്ഥാഭിഷേകം : സ്വർണ്ണകുംഭങ്ങളിൽ ഗംഗ തുടങ്ങിയ പരമപുണ്യനദീ തീർത്ഥങ്ങളാൽ അഭിഷേകം ചെയ്യുക.
    9. ധൌതവസ്ത്രപരിമാർജ്ജനം :- ഉണങ്ങിയ വസ്ത്രത്താൽ തുടയ്ക്കൽ.
    10. അരുണദുകൂലപരീതാനം:-ചുവന്നപട്ടുവസ്ത്രം ധരിപ്പിക്കുക
    11. അരുണകുചോത്തരീയം: ചുവന്ന മേലങ്കി അണിയിക്കുക.
    12. ആലേപമണ്ഡപപ്രവേശം :- പൂജാസ്ഥലത്തേയ്ക്കു കൊണ്ടുപോവുക.
    13. മണിപീഠഉപവേശം :-രത്നപീഠത്തിൽ പ്രതിഷ്ഠിക്കുക.
    14. ദിവ്യഗന്ധ സർവ്വാംഗവിലേപനം :-ദിവ്യമായ ചന്ദനക്കൂട്ട് ചാർത്തുക.
    15. കേശഭാരസ്യകാലാകുരുനൂപം :- തലമുടിയിൽ അകിൽധൂമം കാണിക്കുക.
    16. സർവ്വഋതുകുസുമ മാലാസമർ പ്പണം :-മല്ലി നിത്യമല്ലി ജാതി ചമ്പകപ്പൂ അശോകം താമര തുടങ്ങിയ എല്ലാ ഋതുക്കളിലും കിട്ടാവുന്ന പുഷ്പ‌ങ്ങളാൽ ഹാരം തീർത്തു സമർപ്പിക്കുക.
    17. ഭൂഷണമണ്ഡപപ്രവേശം :- ആഭരണ അറയിൽ പ്രവേശിക്കുക.
    18. ഭൂഷണമണ്ഡപമണിപീഠഉപവേശനം :- അവിടെയുള്ള രത്നപീഠത്തിൽ പ്രതിഷ്ഠിക്കുക.
    19. നവമണിമകുടം :- നവരത്നങ്ങൾ കൊണ്ടുള്ള കിരീടം ചാത്തൽ
    20. ചന്ദ്രശകലം :-ചന്ദ്രക്കല ചാത്തൽ.
    21. സീമന്തസിന്ദൂരം :-സീമന്തരേഖയിൽ കുങ്കുമം അണിയിക്കുക.
    22. തിലകരത്നം :-നെററിയിൽ പൊട്ടുചാർത്തുക.
    23. കാലാഞ്ജനം: കണ്ണിൽ മയ്യ് എഴുതുക.
    24. വാലീയുഗളം :-കർണ്ണഭൂഷണം അണിയുക.
    25. മണികുണ്ഡലയുഗളം :-കാതുകളിൽ കുണ്ഡലങ്ങൾ അണിയുക.
    26. നാസാഭരണം:-മൂക്കുത്തി ചാർത്തുക.
    27. അധരയാലകം :-ചൂണ്ടിൽ ചായം ചാർത്തുക.
    28. പ്രഥമഭൂഷണം :-മംഗളനൂൽ അണിയുക.
    29. കനകചിന്താകം :- തങ്കഅഡ്ഡിക ചാർത്തുക.
    30. പതകം :-പതക്കം ചാത്തുക.
    31. മഹാപതകം :- വലിയ പതക്കം അണിയുക.
    32. മുക്താവലി:- മുത്തുസരം അണിയുക.
    33. ഏകാവലി:-27 മുത്തുകൾ കോർത്ത ഒററവടമുള്ള മാല.
    34. ഛന്നവീരം :-ഇടത്തേ ചുമലിൽ നിന്നു വലത്തേ പാർശ്വം വരെയും വലത്തേ ചുമലിൽനിന്നും ഇടത്തെ പാർശ്വം വരെയും ചങ്ങല ചാത്തുക.
    35. കേയൂരയുഗള ചതുഷ്ടയം :- കേയൂരജോടികൾ അണിയുക
    36. വളയാവലി: വളകൾ അണിയിക്കുക.
    37. ഊർമികാവലി:-മോതിരങ്ങൾ അണിയിക്കുക.
    38. കാഞ്ചിധാമം ;-ഒഢ്യാണം അണിയിക്കുക.
    39. കടിസൂത്രം :- അരഞ്ഞാൺ അണിയിക്കുക.
    40. സൌഭാഗ്യാഭരണം:- അരയാലില പോലെയുള്ള അരമുടി.
    41. പാദകടകം :--കാലിൽ കാപ്പ് അണിയിക്കുക.
    42. രത്നനൂപുരം :- രത്നങ്ങൾകൊണ്ടുള്ള ചിലമ്പണിയുക.
    43 പാദാംഗുലീയം :-കാൽമട്ടി അണിയുക.
    44. പാശായുധം :- മുകളിലുള്ള വലതുകയ്യിൽ പാശായുധം.
    45. അങ്കുശം:-തോട്ടി മുകളിലുള്ള ഇടത്തെ കയ്യിൽ
    46. പുണ്ഡ്രേക്ഷുചാപം :-താഴത്തെ ഇടത്തെകയ്യിൽ കരിമ്പുവില്ല്.
    47. പുഷ്പബാണം :-താഴത്തെ വലതു കയ്യിൽ പൂവമ്പു്
    48. ശ്രീമൽമാണിക്യപാദുകേ:-രത്നം പതിച്ച പാദുകങ്ങൾ ധരിപ്പിക്കുക.
    49. സ്വസമാനവേഷാഭിഃ ആവരണദേവതാഭിഃ സഹമഹാചക്രാധിരോഹണം :- തനിക്കു തുല്യമായുള്ളവരും സവ്വാഭരണഭൂഷിതരുമായ ആവരണദേവതകളോടുകൂടി മഹാചക്രപീഠത്തിൽ പ്രതിഷ്ഠ.
    50. കാമേശപര്യങ്കഉപവേശനം : -കാമേശ്വരൻറ മടിയിൽ ആസനസ്ഥയാവുക.
    51. അമൃതആസവചഷകം :- അമൃതമായ മധു നിറച്ച പാത്രം ധരിപ്പിക്കൽ.
    52. ആചമനീയം :- വായ കഴുകുവാൻ ജലം വീഴ്ത്തൽ
    53. കർപ്പൂരവീടിക:- ഏലക്കാ ജാതിപത്രി അടയ്ക്കാ വാൽ മുളക് ചുക്ക് ചുണ്ണാമ്പ് തുടങ്ങിയവ ചേർത്ത താംബൂലനിവേദ്യം.
    54:. ആനന്ദഉത്സവവിലാസഹാസം :-ആനന്ദമായ മന്ദഹാസം ഉണ്ടെന്ന ഭാവനയിൽ പൂവ് സമർപ്പിക്കുക.
    55. മംഗളാർതികം :- കർപ്പൂരം കാണിക്കൽ
    56. ഛത്രം:-കുട കാണിക്കുക
    57. ചാമരം :- ചാമരം വീശുക
    58. ദർപ്പണം: കണ്ണാടി കാണിക്കുക
    59. താലവൃന്ദം :- വിശറികൊണ്ടു വീശുക
    60. ഗന്ധം :-ചന്ദനം തൊടീക്കുക
    61. പുഷ്പം :-പുഷ്പം സമർപ്പിക്കുക
    62. ധൂപം:-ധൂപം കാണിക്കുക
    63. ദീപം :-- പഞ്ചദീപം ഒററദീപം എന്നിവ കാണിക്കുക.
    64. നൈവേദ്യം :-പായസം, അട, തുടങ്ങിയവ നിവേദിക്കുക

    • @sivakamyjoshy8033
      @sivakamyjoshy8033 6 วันที่ผ่านมา

      Amme saranam devi sadanam lakshmi saranam

  • @sundareswaranp5026
    @sundareswaranp5026 3 วันที่ผ่านมา +1

    Amme saranam Devi saranam 🙏🙏🙏

  • @dr.anithakumari8765
    @dr.anithakumari8765 6 วันที่ผ่านมา +1

    Namaste guruji. Amme saranam 🙏

  • @SajithKumar-cf1sn
    @SajithKumar-cf1sn 6 วันที่ผ่านมา +1

    Namaskaram thirumeni 🙏 amme saranam 🙏🙏🙏🙏

  • @veenaev5183
    @veenaev5183 6 วันที่ผ่านมา +1

    ഓംചതുഷഷ്ടികലാമയ്യൈനമഃഓം
    ഓംഹ്രീംമഹാപൂജിതായൈനമഃ

  • @veenaev5183
    @veenaev5183 6 วันที่ผ่านมา +1

    അമ്മേ മഹാമായേ ശരണം

  • @ushakumar3536
    @ushakumar3536 6 วันที่ผ่านมา +1

    Devi maa eppozhum ellavareyum anugrahikkatte..... 🙏🏻🙏🏻🙏🏻

  • @sheenarajeev9466
    @sheenarajeev9466 6 วันที่ผ่านมา +1

    Om sree mathre namaha 🙏. Thank you🙏.

  • @Vishnu-bx6of
    @Vishnu-bx6of 6 วันที่ผ่านมา +1

    Thanks thirumeni thanks so much🙏💛💛💛💛

  • @sobhak7552
    @sobhak7552 6 วันที่ผ่านมา +1

    നമസ്കാരം 🙏🏼

  • @Reeja-j9t
    @Reeja-j9t 3 วันที่ผ่านมา +1

    🙏🙏🙏

  • @SandhyaPradeep
    @SandhyaPradeep 6 วันที่ผ่านมา +1

    അമ്മേ ദേവി ശരണം 🙏

  • @GeethaRaniVK
    @GeethaRaniVK 6 วันที่ผ่านมา +1

    🙏🏼🙏🏼🙏🏼🌹