മണികണ്ഠൻ വയനാട് - കലയുടെ രാഷ്ട്രീയം l manikandan wayanad l Nadan Pattu | tribal song l malavedar l

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • കൊല്ലം ജില്ലയിലും നാമമാത്രമായി പത്തനംതിട്ട,
    കോട്ടയം, ഇടുക്കി, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലും അധിവസിക്കുന്ന ആദിവാസി വിഭാഗം ആണ് മലവേടർ. പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ച് മൃഗങ്ങളെ വേട്ടയാടുന്നത്തിനുള്ള പ്രാവിണ്യം ഉള്ളവരായതിനാൽ ആണ് മലവേടർ എന്ന പേര് കിട്ടിയതെന്ന് കരുതപ്പെടുന്നു. സാമൂഹികജീവിതത്തിൽ കേരളീയ പാരമ്പര്യമാണ് പിന്തുടരുന്നതെങ്കിലും സംസാരഭാഷയുടെ കാര്യത്തിൽ വ്യത്യസ്ത പുലർത്തുന്നതായി കാണാം. മലയാളത്തിനോടൊപ്പം തമിഴും തെലുങ്കും മലയാളവും ഇടകലർന്ന ഗോത്ര ഭാഷയും ഇവർ സംസാരിക്കുന്നു. വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, തൊഴിൽ മേഖലകളിലെല്ലാം വളരെ പിന്നോക്കം നിൽക്കുന്ന ജനതയിൽ ഭൂരിഭാഗം പേർക്കും സ്വന്തമായി കൃഷിഭൂമിയോ വളർത്തുമൃഗങ്ങളോ ഇല്ല. ഇവരുടെ ദൈവാരാധനാക്രമമാണ് ഏറ്റവും ശ്രദ്ദേയം. വൃക്ഷങ്ങളെയും മലദൈവങ്ങളെയും എന്തിനേറെ പറയുന്നു സർവോപരി പ്രകൃതിയെ തന്നെ ആരാധിക്കുന്ന പ്രാചിനരാധനക്രമമാണ് മലവേടർ പിന്തുർന്നു പോരുന്നത്.
    ആദിവാസിഗോത്രകലകൾ പലതും വിസ്മൃതിയിൽ ആണ്ടുകഴിഞ്ഞിരിക്കുന്നു. ആധുനിക മനഷ്യന്റെ കടന്നു കയറ്റം തന്നെയാണ് അതിന് പ്രധാന കാരണം. കാടിന്റെ മക്കളെ കാടിറക്കിയത്തിന്റെ ഫലമായി ഗോത്രങ്ങൾ ചിന്നിച്ചിതറി പോയതും അതിനൊരു കാരണമായെന്ന് പറയാതെ വയ്യ. ഇങ്ങനെ പരമ്പരാഗതമായി പകർന്നുവന്ന വംശീയഗാനങ്ങളും രംഗാവതരണങ്ങളും അന്യം നിന്ന് പോകുന്ന സ്ഥിതി സംജാതമായി. ഗോത്രകലകളെ ഇനിയെങ്കിലും സംരക്ഷിക്കേണ്ടതായുണ്ട്. അല്ലാതെ വല്ലപ്പോഴും ആദിവാസി സംരക്ഷണസ്ഥാപനങ്ങൾ ഒരുക്കുന്ന നഗരമേളകളിൽ പ്രദർശനകാഴ്ചകളായി മാത്രം കടന്നുവരേണ്ടവയല്ല ഗോത്രകലകൾ . മലവേടർ ഗോത്രത്തിന്റെ വാമൊഴിപ്പാട്ടുകളും രംഗകലകളും തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്ന മണികണ്ഠനെ ഗ്രാമവിശേഷങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. പ്രാചീന ജനസമൂഹമായ മലവേടരിൽ ഉൾപ്പെട്ട വ്യക്തി തന്നെയാണ് മണികണ്ഠനും. ജന്മദേശം കൊല്ലമാണെകിലും മണികണ്ഠന്റെ കർമ്മഭൂമി വയനാടാണെന്ന് പറയാം. നന്നേ ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചതിനാൽ വിദ്യാലയതല വിദ്യാഭ്യാസം പൂർത്തീകരിക്കാൻ സാധിച്ചില്ല. ആദിവാസി അവകാശ സമരങ്ങൾ ആണ് മണികണ്ഠനെ കലാരംഗത്തേക്ക് കൈപിടിച്ചുയർത്തിയത്. 2003യിൽ നടന്ന മുത്തങ്ങ സമരത്തിലൂടെയായിരുന്നു ആരംഭം. മുത്തങ്ങ സമരകാലഘട്ടത്തിൽ ഊരിലേക്ക് ഭക്ഷണ സാധനങ്ങൾ എത്തിക്കാനുള്ള ചുമതല ആയിരുന്നു മണികണ്ഠനും കൂട്ടരും പ്രധാനമായും നിർവഹിച്ചത്. പിന്നീട് നടന്ന നിരവധി സമരങ്ങളിൽ മണികണ്ഠൻ പങ്കെടുത്തു. തനതു പാട്ടുകളും വിപ്ലവഗാനങ്ങളും ആലപിച്ചു സമരഭടന്മാർക്ക് കരുത്തുപകർന്നു. അത് പിന്നീട് ഗോത്രഗാനങ്ങളിലേക്കും നാടൻപാട്ടുകളിലേക്കും വഴിമാറി. ഇന്ന് നിരവധി നാട്ടുകാലാകാര കൂട്ടായ്മകൾക്ക് വേണ്ടി മണികണ്ഠൻ പാടുന്നുണ്ട്. കലാഭവൻ മണി പുരസ്ക്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും സ്വന്തമാക്കാൻ സാധിച്ചു...
    #wayanad #tribal #nadanpattu #gramaviseshangal

ความคิดเห็น • 35