ദക്ഷിണ കാശി തൃപ്പാറ ശ്രീ മഹാദേവ ക്ഷേത്രം കൈപ്പട്ടൂർ

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • മനുഷ്യനും പ്രകൃതിയും ഈശ്വരനും ഒന്നുചേരുന്ന മഹാക്ഷേത്രങ്ങളുടെ നാടാണ് പത്തനംതിട്ട. പുരാണങ്ങൾ ഓട് ചേർന്നു നിൽക്കുന്ന കഥകളുള്ള പത്തനംതിട്ട ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് കൈപ്പട്ടൂർ വള്ളിക്കോട് തൃപ്പാറ മഹാദേവ ക്ഷേത്രം. അച്ഛൻകോവിലാർ നോട് ചേർന്ന് മഹാദേവനെ പ്രധാന പ്രതിഷ്ഠ ആരാധിക്കുന്ന ക്ഷേത്രം ആണ് ഇത്. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി സ്വയംഭൂ ആയി രൂപപ്പെട്ട ശിവലിംഗമാണ് ഇവിടെ ആരാധിക്കപ്പെടുന്നത്. എന്നാൽ മറ്റു ക്ഷേത്രങ്ങളിൽ എന്നപോലെ ശ്രീകോവിലോ പ്രത്യേക നിർമിതികളോ ഇവിടെ നമുക്ക് കാണാനാകില്ല ദീർഘ ചതുരാകൃതിയിലുള്ള മേൽക്കൂരയില്ലാത്ത ശ്രീകോവിലാണ് ഇവിടെയുള്ളത്. ക്ഷേത്രം തിടപ്പള്ളി യോട് ചേർന്ന് ഉള്ള ശ്രീകോവിലിൽ ശിവ പ്രതിഷ്ഠയുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നു കൂടിയാണ് തൃപ്പാറ മഹാദേവ ക്ഷേത്രം.
    മഹാഭാരത കഥയുമായി ബന്ധപ്പെട്ടാണ് ക്ഷേത്ര നിർമ്മിതി എന്നാണ് വിശ്വാസം. മഹാഭാരത കാലത്ത് പാണ്ഡവരുടെ വനവാസ അതിനിടയിൽ ശ്രീകൃഷ്ണനും അർജ്ജുനനും കൂടി കാട്ടിലൂടെ സഞ്ചരിച്ചപ്പോൾ വിശ്രമിച്ച സ്ഥലതാണ് ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിശപ്പ് മാറ്റാനായി ഇരുവരും ഭക്ഷണം പാകം ചെയ്തു. എന്നാൽ ഭക്ഷണത്തിന് മുമ്പ് ശിവ പൂജ നടത്തുന്ന ഒരു പതിവ് അർജുൻ ഉണ്ടായിരുന്നു. ശിവപൂജ സംബന്ധിച്ച് തന്റെ ആശങ്ക ശ്രീകൃഷ്ണനുമായി പങ്കുവെച്ച് അർജുനന് ശിവ സങ്കല്പത്തിൽ തന്റെ പാദങ്ങളിൽ പൂജചെയ്യാൻ ശ്രീകൃഷ്ണൻ ആവശ്യപ്പെട്ടു. ഇങ്ങനെ അർജ്ജുനൻ പൂജ ചെയ്ത് ഇടത്ത് സ്വയംഭൂവായി ശിവലിംഗം ഉണ്ടായെന്നും ശിവസാന്നിദ്ധ്യം ഉള്ള ഈ പ്രദേശം തൃപ്പാറ എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു. എന്നുമാണ് വിശ്വാസം. മൂല ഗണപതി യുടെ അവതാരമായ ചലന ഗണപതി നാഗരാജാവ് നാഗയക്ഷി എന്നിവരുടെ സാന്നിധ്യവും തൃപ്പാറ മഹാദേവ ക്ഷേത്രത്തിൽ ഉണ്ട്. ഇതിനുപുറമേ ദേവി സങ്കൽപത്തിലുള്ള അഞ്ചുവിളക്ക് മാടങ്ങളും ഇവിടെ കാണാം.സർപ്പാരാധനയുടെ തൃപ്പാറ മഹാദേവ ക്ഷേത്രം പ്രസിദ്ധമാണ് മണ്ണാറശാല വെട്ടിക്കോട് ആമേട നാഗർകോവിൽ പാമ്പുമേക്കാട് എന്നീ ക്ഷേത്രങ്ങൾ കൊപ്പം പ്രാധാന്യമാണ് തൃപ്പാറ മഹാദേവ ക്ഷേത്രത്തിലെ നാഗപ്രതിഷ്ഠ ക്കും. സർപ്പ ദോഷങ്ങൾ മാറാനായി നിരവധി പേരാണ് ഈ ക്ഷേത്രത്തിലേക്ക് എത്തുന്നത്. കന്നിമാസത്തിലെ ആയില്യം നാളിൽ നിരവധി വിശ്വാസികൾ ഈ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. മഞ്ഞൾപൊടി സമർപ്പണം ആണ് ഇവിടുത്തെ പ്രധാന വഴിപാട്
    ഇതിനു പുറമേ ക്ഷേത്രത്തോട് തന്നെ പഴക്കമുണ്ടെന്ന് വിശ്വാസികൾ കരുതുന്ന ഒരു കൂവള മരവും ക്ഷേത്രസന്നിധിയിൽ ഇന്നും തലയെടുപ്പോടെ നിൽക്കുന്നു. ഇതിലെ ഇലകൾ പൊഴി യാർ ഇല്ല എന്നും എന്നാൽ അപൂർവ്വമായി വീഴുന്ന ഇലകൾ ഭക്തരുടെ ശരീരത്തിൽ വീണാൽ അവരുടെ ആധികളും വ്യാധികളും മാറുമെന്നും വിശ്വസിക്കുന്നു. അച്ചൻകോവിലാറിന്റെ കരയിലുള്ള ക്ഷേത്രം ആയതിനാൽ തന്നെ നദിയിൽ വെള്ളം കയറി വിഗ്രഹങ്ങൾ മൂടുന്നത് സ്വയംഭൂ ആറാട്ടായി കരുതിപ്പോരുന്നു. ഈ ദിവസങ്ങളിൽ നിത്യപൂജകൾ തൊട്ടടുത്തുള്ള തൃക്കോവിൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആണ് നടക്കുന്നത്. ഇതിനുപുറമേ ശിവനുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ എല്ലാം ഇവിടെ നടത്താറുണ്ട്. ശിവരാത്രി തന്നെയാണ് പ്രധാന ആഘോഷം. കർക്കിടകവാവുബലി അർപ്പിക്കാൻ ആയും നിരവധിപേർ ക്ഷേത്രത്തിലെത്തുന്നു. പുരാണങ്ങൾ ഓട് ചേർന്നു നിൽക്കുന്ന നിരവധി ക്ഷേത്രങ്ങൾ കേരളത്തിലുണ്ടെങ്കിലും തൃപ്പാറ മഹാദേവ ക്ഷേത്രം ആരാധനാരീതികൾ കൊണ്ട് വ്യത്യസ്തമാണ്.

ความคิดเห็น • 10

  • @ratheeshkumar6426
    @ratheeshkumar6426 3 ปีที่แล้ว +1

    താങ്ക്സ് മനോജ്‌ ചേട്ടാ മഹാദേവന്റ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏ഓം നമഃശിവായ

  • @vineethvijayan3251
    @vineethvijayan3251 ปีที่แล้ว

    Hare krishna.....Om nama sivaya

  • @hemalathad288
    @hemalathad288 3 ปีที่แล้ว

    മനോഹരം, മനോജ്‌ 🙏🙏

  • @sinukurup6067
    @sinukurup6067 3 ปีที่แล้ว

    സൂപ്പർ

  • @sinukurup6067
    @sinukurup6067 3 ปีที่แล้ว

    👍👍👏👏

  • @deepasppurushothamannairr1125
    @deepasppurushothamannairr1125 3 ปีที่แล้ว

    🙏🙏🙏

  • @blossomsyoutubechannel4640
    @blossomsyoutubechannel4640 3 ปีที่แล้ว

    🙏🏼🙏🏼🙏🏼

  • @magicmoments6285
    @magicmoments6285 3 ปีที่แล้ว

    ❤❤❤ 🙏🙏🙏

  • @akshay6324
    @akshay6324 3 ปีที่แล้ว

    🙏🙏🙏

  • @abhijithar491
    @abhijithar491 3 ปีที่แล้ว

    🙏