ആയിരം വാക്കുകൾക്കിടയിൽ അൽപം കൗതുകങ്ങൾ ഇഷ്ടങ്ങൾ മധുരം കിനിയും മൊഴികളിൽ മിഴികളിൽ മാനസം മുഴുകും ആഘോഷങ്ങൾ മഴ പോൽ പൊഴിഞ്ഞൂ പുന്നാരങ്ങൾ (ആയിരം...) ഒഴുകുന്നിവിടെ മനസുകളൊന്നായി ഓരോ നിമിഷവുമുണരും മോഹവുമായീ ഇനിയും മൊഴിയാത്ത കിന്നാരങ്ങളിൽ ഈണമിടുന്നൂ പ്രണയഭാവങ്ങൾ കൈകൾ ഒന്നായി ചേർത്തു പിടിച്ചൂ കണ്ണിൽ ആഗ്രഹത്തിൻ കാന്തിയുണർന്നൂ (ആയിരം...) പതിയേ വിടരുന്ന പൂവായി പ്രണയം പാമരമുയർത്തീ തുടങ്ങീ പ്രയാണം പകൽകിനാവുകളിൽ മധുരം വിതറീ പാതിരാവിലും പ്രണയമുണർത്തീ പുതിയൊരു ഭാവത്തിൻ ശംഖൊലികൾ പൂ പോൽ മൃദുലം അതിൻ കരങ്ങൾ (ആയിരം...)
കാർക്കൂന്തലഴിച്ചൊരുങ്ങീ മാനം കറുത്ത മേഘങ്ങൾ മൂടും ചക്രവാളം ഓരോ തുളളികളായി വർഷകാലം ഒഴിയും മുൻപൊരു കൊട്ടിക്കലാശം ഓർമ വിടരും മൂടലുകളിൽ മർമരങ്ങൾ (കാർക്കൂന്തലഴിച്ചൊരുങ്ങീ...) അവസാനങ്ങളിൽ അരങ്ങൊഴിയും ആരവങ്ങളിൽ വർഷഘോഷങ്ങൾ ശൂന്യതയിലലിയും ചെറു നീർത്തുള്ളികൾ ശുദ്ധ സംഗീതത്തിൻ മിടിക്കും താളങ്ങൾ വെയിലേറ്റു വാടിയ കുഞ്ഞു മുകുളങ്ങൾ വേതാളങ്ങളായുരുന്നൂ പുനർജനികളിൽ (കാർക്കൂന്തലഴിച്ചൊരുങ്ങീ...) മറവിയായകലും മുൻപേ മഴ പാടുന്നൂ മാനസം നിറയും കുളിരിൻ ഗീതങ്ങൾ മെല്ലെ മെല്ലെ പൊഴിയുന്ന മഴത്തുള്ളികൾ മേലാപ്പു കെട്ടീ കറു കറുത്ത മേഘങ്ങൾ മൂകതകൾ മഴയേകും മൗനങ്ങളിൽ മിടിപ്പുകളായീ മഴ പകരും വികാരങ്ങൾ (കാർക്കൂന്തലഴിച്ചൊരുങ്ങീ...)
കോളേജ് പഠിക്കുന്ന
എന്ത് സുന്ദരമായ
കാലത്തേക്കുറിച്ച്
ഒരിക്കൽ കൂടി
പിന്നോട്ട് നടത്തിയതിന്
നന്ദി രേഖപ്പെടുത്തുന്നു❤❤❤❤❤
😊😊
ഗുഡ് 1:04 😊
👍👍👍
സൂപ്പർ
Beutiful song
❤
ആയിരം വാക്കുകൾക്കിടയിൽ
അൽപം കൗതുകങ്ങൾ ഇഷ്ടങ്ങൾ
മധുരം കിനിയും മൊഴികളിൽ മിഴികളിൽ
മാനസം മുഴുകും ആഘോഷങ്ങൾ
മഴ പോൽ പൊഴിഞ്ഞൂ പുന്നാരങ്ങൾ
(ആയിരം...)
ഒഴുകുന്നിവിടെ മനസുകളൊന്നായി
ഓരോ നിമിഷവുമുണരും മോഹവുമായീ
ഇനിയും മൊഴിയാത്ത കിന്നാരങ്ങളിൽ
ഈണമിടുന്നൂ പ്രണയഭാവങ്ങൾ
കൈകൾ ഒന്നായി ചേർത്തു പിടിച്ചൂ
കണ്ണിൽ ആഗ്രഹത്തിൻ കാന്തിയുണർന്നൂ
(ആയിരം...)
പതിയേ വിടരുന്ന പൂവായി പ്രണയം
പാമരമുയർത്തീ തുടങ്ങീ പ്രയാണം
പകൽകിനാവുകളിൽ മധുരം വിതറീ
പാതിരാവിലും പ്രണയമുണർത്തീ
പുതിയൊരു ഭാവത്തിൻ ശംഖൊലികൾ
പൂ പോൽ മൃദുലം അതിൻ കരങ്ങൾ
(ആയിരം...)
കാർക്കൂന്തലഴിച്ചൊരുങ്ങീ മാനം
കറുത്ത മേഘങ്ങൾ മൂടും ചക്രവാളം
ഓരോ തുളളികളായി വർഷകാലം
ഒഴിയും മുൻപൊരു കൊട്ടിക്കലാശം
ഓർമ വിടരും മൂടലുകളിൽ മർമരങ്ങൾ
(കാർക്കൂന്തലഴിച്ചൊരുങ്ങീ...)
അവസാനങ്ങളിൽ അരങ്ങൊഴിയും
ആരവങ്ങളിൽ വർഷഘോഷങ്ങൾ
ശൂന്യതയിലലിയും ചെറു നീർത്തുള്ളികൾ
ശുദ്ധ സംഗീതത്തിൻ മിടിക്കും താളങ്ങൾ
വെയിലേറ്റു വാടിയ കുഞ്ഞു മുകുളങ്ങൾ
വേതാളങ്ങളായുരുന്നൂ പുനർജനികളിൽ
(കാർക്കൂന്തലഴിച്ചൊരുങ്ങീ...)
മറവിയായകലും മുൻപേ മഴ പാടുന്നൂ
മാനസം നിറയും കുളിരിൻ ഗീതങ്ങൾ
മെല്ലെ മെല്ലെ പൊഴിയുന്ന മഴത്തുള്ളികൾ
മേലാപ്പു കെട്ടീ കറു കറുത്ത മേഘങ്ങൾ
മൂകതകൾ മഴയേകും മൗനങ്ങളിൽ
മിടിപ്പുകളായീ മഴ പകരും വികാരങ്ങൾ
(കാർക്കൂന്തലഴിച്ചൊരുങ്ങീ...)
Good songs
കൈകൾ കൂപ്പുന്നൂ ഭക്തർ
കാരുണ്യമൊഴുകും വഴികൾ തേടീ
സത്യത്തിൻ പാതേ ഗമിപ്പാനായീ
സുന്ദരമൊരു മനസിനായി ഒരുങ്ങുന്നവർ
സായൂജ്യം തേടുന്നൂ അത്താണികളിൽ
(കൈകൾ...)
തള്ളിക്കളയാനും ഉൾക്കൊള്ളാനും
താരതമ്യങ്ങൾക്കായി മനസു തുറക്കൂ
മറക്കേണ്ടതെല്ലാം മറന്നാൽ എന്നും
മാനസം നിറയും സൗഹൃദങ്ങൾ
ലോകമെന്നത് ആരുടേതുമല്ലെന്നത് സത്യം
ലൗകികമണിയും മാനവവഴിയമ്പലം
(കൈകൾ...)
എന്നും പൂജിക്കും ദേവതയ്ക്കായ്
ഏകചിത്തമണിയുന്നൂ മനുഷ്യൻ
തോൽവികളിൽ എന്നും താങ്ങുകാലായി
തൊരടികളിൽ കൂട്ടായെത്തും തുണയായീ
അടുത്തണയും അത്ഭുതമായി ദൈവം
ആരേയും കൈവിടാത്ത ആശാദീപം
(കൈകൾ...)
മനസു ശുദ്ധി ശരീരം ശുദ്ധി
മാമല വാഴും അയ്യപ്പനരികിൽ
ശാന്തി തേടും മാനുഷ പ്രയാണം
ശനിദശയകലാൻ ശരണം തേടീ ശബരിമലയിൽ നിര നിരയായി
(മനസു ശുദ്ധി...)
തത്വമസി മനസിലേററി മല കയറും
താലമെടുക്കും മനുഷ്യർ ഭക്തിയിൽ
അയ്യപ്പചരണങ്ങളിൽ ശരണവുമായി
ആലംബമില്ലാ ജൻമങ്ങൾ എത്തുന്നൂ
എന്നും ആശ്രയമേകും സന്നിധാനം തേടി
ഏറേ വിഷമങ്ങൾ മനസിലേന്തീ
(മനസു ശുദ്ധി...)
ഇരുമുടിക്കെട്ടുമേന്തി ആയിരങ്ങൾ
ഈറൻ മിഴികളിൽ അശ്രു കണങ്ങൾ
അയ്യപ്പ ദർശനത്തിൻ പുണ്യവുമായീ
ആമോദമോടെ അരവണ പ്രസാദവുമായീ
കർമ പാതയിൽ ഉൽസുകരാകാൻ
കാനനമാം ജീവിതം താണ്ടിയെത്താൻ
(മനസു ശുദ്ധി...)
മാനം മൂടുന്നൂ മഴ മേഘങ്ങൾ
മന്ദം മന്ദം മൂടിക്കെട്ടിയ മുഖങ്ങളിൽ
കണ്ണീരുതിരുന്നൂ കാറ്റു വീശുന്നൂ
കാറും കോളും നിറയുന്നൂ ചുറ്റിലും
കതിരവൻ മറഞ്ഞൊരീ തീരങ്ങളിൽ
(മാനം മൂടുന്നൂ...)
തുളളികളിൽ നിന്നുദിക്കും പ്രവാഹങ്ങൾ
തൂവാനം ചൂടിയെത്തും ചാററലുകൾ
വാദ്യമേളം മുഴങ്ങുന്നു ഇലപ്പരപ്പുകളിൽ
വഴികളിൽ ഇരുണ്ട ലോകമുണരുന്നൂ
ചെറു ശബ്ദങ്ങളിൽ നിശബ്ദതകൾ
ചേറിൽ പുതയുന്ന വഴിത്താരകൾ
(മാനം മൂടുന്നൂ...)
ഇനിയും വിട പറയാതേ കൂടെയെത്തും
ഈണ്ടികളിൽ കുളിരേകീ വർഷപാതങ്ങൾ
ആർത്തു പെയ്യുന്നൂ കറുത്ത മേഘങ്ങൾ
അൽപം തോർന്നു കാണാൻ പലർ
ഒരിക്കൽ വെയിലേറ്റു തിളങ്ങി മിന്നിയ
ഓർമകൾക്കിവിടേ മുഖാവരണങ്ങൾ
(മാനം മൂടുന്നൂ...)