അച്ഛൻ മരിച്ച സമയം മുതൽ അമ്മക്ക് പല വിധ ശാരീരിക പ്രശ്നങ്ങളും ഉണ്ടായിരുന്നു, കണ്ട ഡോക്ടർമാർ വിധിയെഴുതി " മരണ ഭയമാണ്, വേറെ പ്രശ്നങ്ങളൊന്നുമില്ല". മകനായ ഞാനും അങ്ങനെ തന്നെ വിശ്വസിച്ചു. രണ്ട് മാസത്തിനു ശേഷം ആ ഭയം സത്യമായി, അമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞു. മരണ സമയത്ത് അമ്മ ലോകത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന, മകനായ ഞാൻ കൂടെയുണ്ടായിരുന്നില്ല. ഇന്ന് ഈ വരികൾ കേൾക്കുമ്പോൾ അമ്മ ഒരു പക്ഷേ എന്നേക്കുറിച്ച് ഇപ്രകാരം ആലോചിച്ചിട്ടുണ്ടാകുമോ എന്നാലോചിച്ച് നെഞ്ച് നീറുന്നു, പ്രായശ്ചിത്തം ചെയ്യണം എന്ന് ആഗ്രഹമുണ്ട്, പക്ഷേ മരണമാകുന്ന പരിപൂർണ്ണമായ സത്യത്തിനു മുന്നിൽ നിസ്സഹായനായി നിൽക്കുന്നു 😢
അമ്മ താങ്കളെ ഒരുപാട് ഇഷ്ടപെട്ടിരുന്നു. പക്ഷെ അമ്മ മരിക്കുമ്പോൾ താങ്കൾ ഇല്ലായിരുന്നു. എന്റെ മകനെ ഞാൻ ഒരുപാടൊരുപാട് ഇഷ്ടപെട്ടിരുന്നു. പക്ഷെ എന്റെ മകൻ മരിക്കുമ്പോൾ ഞാൻ അടുത്തില്ലായിരുന്നു. ജീവൻ പോകുന്ന സമയത്തു അവൻ എന്നെ അനേഷിച്ചു. ഒന്നര വർഷം ആയി അവൻ മരിച്ചിട്ട് ഇന്നും എന്റെ കണ്ണുനീർ തോർന്നിട്ടില്ല.😢😢😢😢😢
ഞാനും ചെറുതായി ഈ പ്രിയ ഗാനം പാടും... അപ്പോൾ.. നിറഞ്ഞ കണ്ണോടെ എന്റെ പാറു...അവൾ പറയും... ഞാൻ യാത്ര ആയതിനു ശേഷമേ നിങ്ങൾ പോകൂ എന്ന്....പക്ഷെ എനിക്ക് അത് സഹിക്കാവുന്നതിനും അപ്പുറമാണ്... അവൾ ഇല്ലാത്ത ലോകത്തു ഞാനും വേണ്ട... അവൾ ഉള്ളപ്പോൾ ഞാൻ യാത്ര ആകണം.... അത്രമാത്രം അവൾ എന്നെയും... ഞാൻ അവളെയും പ്രണയിക്കുന്നു... ഒരുപാടു നാളത്തെ കാത്തിരിപ്പിന് ശേഷം ഞങ്ങൾ ഒന്നായി.....12 വർഷം ഞാൻ അവളെ പ്രണയിച്ചു..... ഇപ്പോൾ...6വർഷം ആയി... ഒരുമിച്ചിട്ട്... ഈ സ്നേഹം... വേർപിരിയാതെ മരണത്തിലും ഒന്നായി തീരാൻ... എന്റെ മഹാദേവനോട്... പ്രാർത്ഥിക്കുന്നു.... നമ്മൾ കൊടുക്കുന്നതെന്തോ അത് നമ്മൾക്ക് കിട്ടും....
2013 ൽ 45 വയസ്സിൽ എനിക്ക് ക്യാൻസർ വന്നപ്പോഴാണ് ഞാൻ ആദ്യമായി ഈ കവിത കേൾക്കുന്നത്. മരണത്തിന്റെ സൗന്ദര്യം!ഫീൽ! നൂറു തവണയെങ്കിലും അന്ന് ഞാൻ ഈ കവിത കേട്ടു.കൊച്ചി ലേക് ഷോർ ഹോസ്പിറ്റലിൽ മരണം മുന്നിൽ കണ്ട നിമിഷങ്ങളിൽ, ഞാൻ എന്ന് മരിച്ചാലും എന്റെ മരണം ഇങ്ങനെയായിരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചു. ഇന്നും അത് തന്നെ ആഗ്രഹിക്കുന്നു.❤❤
ഹൃദയസ്പർശിയായ ഒരു കവിത... എത്ര കേട്ടാലും മടുക്കാത്ത ഗാനം. ഉണ്ണി മേനോൻ ഒരു അതുല്യ പ്രതിഭ.. പക്ഷെ വേണ്ടത്ര അംഗീകാരം ലഭിക്കാത്ത ഒരു ഗായകൻ... ഭാഗ്യക്കുറവാകാം... എന്നാലും ഞങ്ങൾ ശ്രോതാകളുടെ സ്നേഹം എന്നുമുണ്ടാവും. 🙏🏻🌹
എന്തൊരു ഹൃദയ സ്പർശിയായ വരികൾ മരണം നമ്മെ പുൽകുന്ന ആ അവസാന നിമിഷത്തിൽ നമ്മൾ ഒരുപാട് സ്നേഹിക്കുന്ന ആ വ്യക്തി നമ്മുടെ അടുത്ത് ഉണ്ടെങ്കിൽ ആ മരണം പോലും മനോഹരം ആവും ..
എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ട്. ഈ മുവിയിലെ രണ്ടു പാട്ടും പ്രിയങ്കരമാണ് മഴകൊണ്ടു മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിന്മനസ്സിൽ.... എത്ര നല്ല വരികൾ....
Yes എന്റെ husband ണ് ഏറ്റവും ഇഷ്ടപ്പെട്ട പ്രണയഗാനം ഇതായിരുന്നു.. എന്നോട് പറയുമായിരുന്നു... അപ്പോൾ നീ എന്റെ അടുത്തിരിക്കണേ എന്ന്... അന്ന് ഞാൻ വഴക്ക് പറയുമായിരുന്നു എങ്കിലും ഇപ്പോൾ എപ്പോഴും ഞാൻ കേൾക്കുന്ന പാട്ട് ആണിത്... എന്റെ മുത്ത് എന്റെ കൂടെ ഇല്ല 😢😢😔
മിക്ക ദിവസവും കേൾക്കും.നമ്മുടെ മടക്കത്തെ കുറിച്ച് ഓർക്കാൻ 😢എത്ര അഹങ്കാരിച്ചാലും നീയും ഞാനും പോകുക തന്നെ ചെയ്യും..ഓർക്കുക വല്ലപ്പോഴും നമ്മൾ ചവിട്ടി നടന്ന വഴിയിലൂടെ നമ്മളെ കൊണ്ട് പോവും... ഓരോ ജീവനും നിശ്ചയമായും മരണം രുചിക്കുക തന്നെ ചെയ്യും 🙏
എനിക്ക് ,ഈ ഗാനം കേൾക്കുമ്പോൾ ,പ്രണയ വിരഹമായിട്ടല്ല ഫീൽ ചെയ്യുന്നത്,!മറിച്ചു നമ്മൾ ഒത്തിരിയൊത്തിരി. സ്നഹിച്ചിരുന്ന വൃക്തി, ചെറിയൊരു തെറ്റിൻെറ പുറത്ത് ,നമ്മളെ മനസ്സിലാക്കാതെ ,അകന്നു പോയപ്പോൾ ഉണ്ടായ വേദനയായിട്ടിണ് ,അനുഭവപ്പെടുന്നത്,, ഒരുപക്ഷേ ഏൻെറ ജീവിതമാകാം, എന്നെ ഇങ്ങനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ച ഘടകം, ഇതിന്റെ ഈണം അത്രയേറെ ഹൃദയസ്പർശിയാണ്,,,,
ശരിയാണ് എന്തിനെന്നു പോലും അറിയാതെ എന്നോടൊപ്പം പന്ത്രണ്ടു വർഷം ഇണങ്ങിയും പിണങ്ങിയും ചിരിച്ചും കരഞ്ഞും സ്നേഹത്തിന്റെ സ്വാർത്ഥത കൊണ്ടു പരസ്പരം പുണർന്നും ജീവിച്ച എന്റെ പ്രാണ പ്രേയസി എന്നിൽ നിന്നകന്നു പോയിട്ട് ഒരു വർഷം കഴിയുന്നു, എന്താണെന്റെ തെറ്റെന്നു പോലും എന്നെ ബോധ്യപ്പെടുത്താതെ അവളകന്നു പോയി.. ഈ വരികൾ ഹൃദദയത്തെ കൊളുത്തി വലിക്കുന്നു...❤❤❤
@@fathimaali5414 പ്രേമം എന്ന വികാരത്തേക്കാൾ ,വലൃക്കാരൃങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടാകാം, പ്രേമത്തേക്കാൾ എത്രയോ വലുതാണ്. രണ്ടു വൃക്തികൾ തമ്മിലുള്ള സ്നേഹം,,, ഈ പാട്ടുകേൾക്കുംപോൾ , എനിക്കു നഷ്ടപ്പെട്ട , ഒരു തെറ്റിദ്ധാരണയുടെപ്പേരിൽ , എന്നിൽനിന്നകന്ന എൻെറ ചക്കരക്കുട്ടിയാണ് എൻെറ മനസ്സിലേക്ക് വരുന്നത്,,, എവിടെയാണെങ്കിലും, സന്തോഷത്തൊടെ ,ദീർഘായിസ്സോടെ ജീവിതം നയിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു, ദൈവം എന്ന സത്യം ഉണ്ടങ്കിൽ ,ഒരിക്കൽ മനസ്സുക്കൊണ്ട് എന്നെ ഓർക്കണ്ടിവരും,, തീർച്ചയായും,,,,,
''പ്രണയമേ നിന്നിലേക്ക് നടന്നൊരെന്‍ വഴികള്‍ ഒാര്‍ത്തെന്‍റെ പാദങ്ങള്‍ തണുക്കുവാന്‍ അതു മതി ഉടൽ മൂടിയ മണ്ണിൽ നിന്ന് ഇവനു പുൽക്കൊടിയായി ഉയിർത്തേക്കുവാൻ...''
ഈ സന്ദർഭം ഇത്രയും മനോഹരമായി എഴുതാനും ഇത്രയും മനോഹരമായി പാടാനും അതിലുപരി അതിനനുയോജ്യമായ സംഗീതം നൽകാനും മറ്റാർക്കും പറ്റും എന്ന് തോന്നുന്നില്ല. മൂന്ന് മഹാന്മാരുടെയും പാദങ്ങളിൽ ശിരസ്സർപ്പിക്കുന്നു.
എനിക്ക് അറിയാം ഇന്നും നിങ്ങൾ ഈ പാട്ട് കേൾക്കാൻ ഇവിടെ വരുമെന്ന്. കാരണം അത്രയ്ക്ക് നിങ്ങൾ ഈ പാട്ടിനെ ഇഷ്ടപ്പെട്ടു പോയി. അല്ലെങ്കിൽ നിങ്ങൾ മറ്റ് ആരെയെങ്കിലും അത്രയ്ക്ക് സ്നേഹിക്കുന്നു. സത്യമല്ലേ?
@@achuappu9447 യേശുദാസിന്റെ കഴിവിനെ അംഗീകരിച്ചു കൊണ്ട് തന്നെ പറയുന്നു അയാൾ ഒരു സ്വാർത്ഥനും കുശുമ്പനും ആണ്... എത്ര പേരെ അയാൾ ചവിട്ടി... മാർക്കോസ്, ഉണ്ണി മേനോൻ,...
Dear റഫീഖ് സർ, ഇത്ര മനോഹരമായ ഒരു തലത്തിൽ നിന്നുകൊണ്ടെഴുതിയ ഈ ഗാനത്തിന് എന്തു വിശേഷണം നൽകണമെന്നറിയില്ല...❤❤❤ ഇത്ര ഭംഗിയായ ആലപിച്ച ഉണ്ണിമേനാൻ sir ന്🙏🙏🙏🙏🙏
One of the beautiful feelfull wholehearted affectionate song. Because at the time nearing death our eyes search for our dearest ones . Wants to hear his voice. Wants to speak with them... This is hundred percent true... Thanks for the lyricist, composer and Unni sir. I started my love from your super song pudhuvellai mazhai from Roja and used to hear this song after brake up.
ഈ കവിതയിലെ "നീ" ശ്രോതാക്കൾക്ക് മധുര മനോഹരമായ പ്രതീക്ഷയും അനുഭൂതിയും പ്രദാനം ചെയ്യുന്നു. ഒരുവൻ്റെ (ഒരുവളുടെ ) ആത്മാവ് ഈ ലോകത്തു നിന്ന് വേർപിരിയുന്ന സമയത്ത് തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവൾ, പ്രിയപ്പെട്ടവൻ, പ്രിയപ്പെട്ടർ അരികിലുണ്ടായിരിക്കണമെന്ന് നാം അതിയായി ആഗ്രഹിക്കുന്നു. ഈ ആഗ്രഹം സഫലമാകാത്തവർക്ക് ഒരു ദൈവീക ചൈതന്യം നാം ആഗ്രഹിക്കുന്ന രൂപത്തിൽ നമുക്ക് ശക്തിയായി, കരുത്തായി, പ്രതീക്ഷയായി നമ്മുടെ അരികിലെത്തും എന്നത് ഉറപ്പാണ്.😂❤
അച്ഛൻ മരിച്ച സമയം മുതൽ അമ്മക്ക് പല വിധ ശാരീരിക പ്രശ്നങ്ങളും ഉണ്ടായിരുന്നു, കണ്ട ഡോക്ടർമാർ വിധിയെഴുതി " മരണ ഭയമാണ്, വേറെ പ്രശ്നങ്ങളൊന്നുമില്ല". മകനായ ഞാനും അങ്ങനെ തന്നെ വിശ്വസിച്ചു. രണ്ട് മാസത്തിനു ശേഷം ആ ഭയം സത്യമായി, അമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞു. മരണ സമയത്ത് അമ്മ ലോകത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന, മകനായ ഞാൻ കൂടെയുണ്ടായിരുന്നില്ല. ഇന്ന് ഈ വരികൾ കേൾക്കുമ്പോൾ അമ്മ ഒരു പക്ഷേ എന്നേക്കുറിച്ച് ഇപ്രകാരം ആലോചിച്ചിട്ടുണ്ടാകുമോ എന്നാലോചിച്ച് നെഞ്ച് നീറുന്നു, പ്രായശ്ചിത്തം ചെയ്യണം എന്ന് ആഗ്രഹമുണ്ട്, പക്ഷേ മരണമാകുന്ന പരിപൂർണ്ണമായ സത്യത്തിനു മുന്നിൽ നിസ്സഹായനായി നിൽക്കുന്നു 😢
😢😢😢
അമ്മ താങ്കളെ ഒരുപാട് ഇഷ്ടപെട്ടിരുന്നു. പക്ഷെ അമ്മ മരിക്കുമ്പോൾ താങ്കൾ ഇല്ലായിരുന്നു. എന്റെ മകനെ ഞാൻ ഒരുപാടൊരുപാട് ഇഷ്ടപെട്ടിരുന്നു. പക്ഷെ എന്റെ മകൻ മരിക്കുമ്പോൾ ഞാൻ അടുത്തില്ലായിരുന്നു. ജീവൻ പോകുന്ന സമയത്തു അവൻ എന്നെ അനേഷിച്ചു. ഒന്നര വർഷം ആയി അവൻ മരിച്ചിട്ട് ഇന്നും എന്റെ കണ്ണുനീർ തോർന്നിട്ടില്ല.😢😢😢😢😢
😢😢
Ee കമൻറ് വായിച്ചു കഴിഞ്ഞപ്പോൾ എൻ്റെ കണ്ണകൾ നിറഞ്ഞൊഴുകുകയായിരുന്നു. സാമ്യമായ അനുഭവം ഉള്ളവർക്കു വല്ലാതെ ഫീൽ ചെയ്യും.
ചിലപ്പോൾ തിരിച്ചറിവ്... ഒരു ശാപം ആണ്
ഞാനും ചെറുതായി ഈ പ്രിയ ഗാനം പാടും... അപ്പോൾ.. നിറഞ്ഞ കണ്ണോടെ എന്റെ പാറു...അവൾ പറയും... ഞാൻ യാത്ര ആയതിനു ശേഷമേ നിങ്ങൾ പോകൂ എന്ന്....പക്ഷെ എനിക്ക് അത് സഹിക്കാവുന്നതിനും അപ്പുറമാണ്... അവൾ ഇല്ലാത്ത ലോകത്തു ഞാനും വേണ്ട... അവൾ ഉള്ളപ്പോൾ ഞാൻ യാത്ര ആകണം.... അത്രമാത്രം അവൾ എന്നെയും... ഞാൻ അവളെയും പ്രണയിക്കുന്നു... ഒരുപാടു നാളത്തെ കാത്തിരിപ്പിന് ശേഷം ഞങ്ങൾ ഒന്നായി.....12 വർഷം ഞാൻ അവളെ പ്രണയിച്ചു..... ഇപ്പോൾ...6വർഷം ആയി... ഒരുമിച്ചിട്ട്... ഈ സ്നേഹം... വേർപിരിയാതെ മരണത്തിലും ഒന്നായി തീരാൻ... എന്റെ മഹാദേവനോട്... പ്രാർത്ഥിക്കുന്നു.... നമ്മൾ കൊടുക്കുന്നതെന്തോ അത് നമ്മൾക്ക് കിട്ടും....
ഇത് വായിച്ചപ്പോൾ അറിയാതെ എൻ്റെ കണ്ണു നിറഞ്ഞു😢 ഒരു പാട് നാള് നിങ്ങളുടെ കൊച്ചുമക്കളെയും താലോലിച്ച് ഒരു നൂറ് വർഷം 2 പേരും ജീവിക്കു😊😊
Watch movie ഒരു ചെറു പുഞ്ചിരി
My wife doesn't like to see me hearing this song
Ningal ennum snehathode orumiche jeevikkan Allahu thoufeek nalkatte...
മഹാദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤🙏
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ
കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ
ഒടുവിലായകത്തേക്കെടുക്കും ശ്വാസ
കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ
ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ
പ്രിയതേ നിൻമുഖം മുങ്ങിക്കിടക്കുവാൻ
ഒരു സ്വരംപോലുമിനിയെടുക്കാത്തൊരീ
ചെവികൾ നിൻ സ്വരമുദ്രയാൽ മൂടുവാൻ
അറിവുമോർമയും കത്തും ശിരസ്സിൽ നിൻ
ഹരിത സ്വച്ഛസ്മരണകൾ പെയ്യുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ
അധരമാം ചുംബനത്തിന്റെ മുറിവു നിൻ
മധുരനാമജപത്തിനാൽ കൂടുവാൻ
പ്രണയമേ നിന്നിലേക്കു നടന്നൊരെൻ
വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ
പ്രണയമേ നിന്നിലേക്കു നടന്നൊരെൻ
വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ
അതുമതീ ഉടൽ മൂടിയ മണ്ണിൽ നി-
ന്നിവനു പുൽക്കൊടിയായുർത്തേൽക്കുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ..
ഉം....ഉം....
🙏
Thanks
❤
❤
🌹🌹🌹
ഈ പാട്ട് കേൾക്കുബോൾ ഒരു പ്രത്യേക ഫീൽ ആണ് ഉണ്ണി മേനോനെ ഇഷ്ടം ഉള്ളവർ ഉണ്ടോ❤❤❤❤❤❤❤
എപ്പോൾ കേൾക്കുമ്പോഴും ഉള്ളൊന്നു പിടഞ്ഞ് കണ്ണു നിറയും.. ഹൃദയത്തോട് അടുത്തു നിൽക്കുന്ന വരികൾ '.. ഈണം.. ആലാപനം..❤️
Yes
Appol maranathe pedi analle
@@rekhap3917 oh, പേടിയില്ലാത്ത ഒരാൾ 😂
Ethanu manassenkilum athinupattiya aal venam1
എന്തിനു പിടയണം നമ്മൾ എല്ലാവരും മരിക്കും!
ഉണ്ണിമേനോൻ വളരെ മാസ്മരികമായ ശബ്ദത്തിനുടമയാണ് വേണ്ടത്ര അവസരങ്ങൾ അദ്ദേഹത്തെ തേടി വന്നില്ല
എത്ര തവണ കേട്ടു എന്ന് അറിയില്ല....ഇടയ്ക്കിടെ കെട്ടുകൊണ്ടിരിക്കും...ആവർത്തന വിരസത ഇല്ലേയില്ല❤
പറയാതെ വയ്യ വല്ലാത്ത ഫീൽ
ഉണ്ണിമേനോന്റെ മനോഹരമായ ശബ്ദവും
Yes👌
Yes I like Shabaz amen's rendering but this one is better
Refeeq ahmed super
ഈ ഭാവന, അപാരം തന്നെ, ആർക്കും കിട്ടാത്തത്, രചന അത്യുഗ്രൻ, ആലാപനം അതികേമം
ആരാണ് എഴുതിയത് എന്ന് അറിയാത്ത സുഹൃത്തുക്കൾ അറിയുവാൻ പ്രിയപ്പെട്ട കവി റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ഉണ്ണി മേനോന്റെ മധുര ശബ്ദം❤️❤️
@@green8233 😢😢👍👍👍
ഈ വരികൾ എഴുതിയപ്പോൾ റഫീഖ് sir ന്ന് ഉണ്ടായ feel ഒന്ന് ആലോചിച്ചു നോക്കിയേ 😭😭
S
Verygoodsong
Kavitha പാട്ട് ആക്കിയതാ
ഒടുവിലായ് അകത്തേയ്‌ക്കെടുക്കും
ശ്വാസ കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ.......
ഇത് കേട്ടപ്പോ ഉള്ളൊന്ന് പിടഞ്ഞു 💯💔
Sathyam
Yes
💯💯💯%%
engine ezhuthaan kazhiyunnu.alle..omg...eswarananugrahicha aalukalkke patooo
2013 ൽ 45 വയസ്സിൽ എനിക്ക് ക്യാൻസർ വന്നപ്പോഴാണ് ഞാൻ ആദ്യമായി ഈ കവിത കേൾക്കുന്നത്. മരണത്തിന്റെ സൗന്ദര്യം!ഫീൽ! നൂറു തവണയെങ്കിലും അന്ന് ഞാൻ ഈ കവിത കേട്ടു.കൊച്ചി ലേക് ഷോർ ഹോസ്പിറ്റലിൽ മരണം മുന്നിൽ കണ്ട നിമിഷങ്ങളിൽ, ഞാൻ എന്ന് മരിച്ചാലും എന്റെ മരണം ഇങ്ങനെയായിരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചു. ഇന്നും അത് തന്നെ ആഗ്രഹിക്കുന്നു.❤❤
റഫീഖ് അഹമ്മദ് സാർ, ഷഹബാസ് അമൻ, ഉണ്ണി മേനോൻ, രഞ്ജിത്, ടീം സ്പിരിറ്റ് അഭിനന്ദനങ്ങൾ.
മരണത്തിനും പ്രണയത്തിനും ഇടയിലൂടെയുള്ള ഒരു മനോഹരമായ പാലമായി പലപ്പോഴും തോന്നിയിട്ടുണ്ട് ഈ ഗാനം 🙃. unni menon👌😇
മനോഹരമായ വരികൾ റഫീഖ് അഹമദ് സാർ.
വരികൾ ദൈവികം... മറ്റൊരാൾക്കും ഇത് കിട്ടില്ല... തീർച്ച
ആരാണ് എഴുതിയത് എന്ന് അറിയാത്ത സുഹൃത്തുക്കൾ അറിയുവാൻ പ്രിയപ്പെട്ട കവി റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ഉണ്ണി മേനോന്റെ മധുര ശബ്ദം❤️❤️
♡♡♡
@@salkiyaev6885 ❤️😊
കീരാവാണിയ്ക്ക് ഒരു സ്ഥാനവുമില്ലേ.....?!
Thanks bro,, egane oru kaviyude karyam ariyillayillayirunnu
Lalettnum
ഹൃദയസ്പർശിയായ ഒരു കവിത... എത്ര കേട്ടാലും മടുക്കാത്ത ഗാനം. ഉണ്ണി മേനോൻ ഒരു അതുല്യ പ്രതിഭ.. പക്ഷെ വേണ്ടത്ര അംഗീകാരം ലഭിക്കാത്ത ഒരു ഗായകൻ... ഭാഗ്യക്കുറവാകാം... എന്നാലും ഞങ്ങൾ ശ്രോതാകളുടെ സ്നേഹം എന്നുമുണ്ടാവും. 🙏🏻🌹
ആര് പറഞ്ഞു അംഗീകാരം കിട്ടിയില്ലെന്ന്, റോജ മൂവിയിലെ പാട്ട് ഒരു അംഗീകാരം തന്നെയല്ലേ ? Oru vellai nilaa !!
ഉണ്ണിമേനോനെ പോലെ മറ്റൊരു ഗായകനെ ഞാനോർക്കുന്നു,, ശക്തി എന്ന സിനിമയിൽ പാടിയ കല്ലറ ഗോപൻ . വളർത്തില്ല മറ്റൊരാളെയും മെഹ്ബൂബ് ഭായിയെ നശിപ്പിച്ചു.
ഒരു കാലഘട്ടത്തിൽ തമിഴിൽ AR. Rahman ന്റെ ഇഷ്ടപ്പെട്ട ഗായകനായിരുന്നു ശ്രീ ഉണ്ണി മേനോൻ
ഇങ്ങനത്തെ പാട്ട് കേൾക്കാൻ ഇഷ്ടമുള്ളവർ വളരെ കുറച്ചുപേർ
തന്നെ
🤍
അവരുടെ പേരാണ് ഭീരുക്കൾ
Athenda angana orr talk?
I like for my last breath
എന്തൊരു ഹൃദയ സ്പർശിയായ വരികൾ മരണം നമ്മെ പുൽകുന്ന ആ അവസാന നിമിഷത്തിൽ നമ്മൾ ഒരുപാട് സ്നേഹിക്കുന്ന ആ വ്യക്തി നമ്മുടെ അടുത്ത് ഉണ്ടെങ്കിൽ ആ മരണം പോലും മനോഹരം ആവും ..
👍👍
Sopnagalil maatharam
മരണത്തെ പറ്റി ഇതിലും മികച്ച ഒരു ഗാനം ഇനിയുണ്ടാകില്ല..... അത്രയ്ക്കും ഇഷ്ടം ❤️
👍
No its about pure lovee❤❤❤❤❤😢😢
എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ട്. ഈ മുവിയിലെ രണ്ടു പാട്ടും പ്രിയങ്കരമാണ് മഴകൊണ്ടു മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിന്മനസ്സിൽ.... എത്ര നല്ല വരികൾ....
Satyam
ഇത് ഏത് മൂവി?
@@monusworld912 evvidunnu Vanna Motta monu🌝🌝😂😂😂🍖
@@monusworld912 spirt
Correct
ഉണ്ണിമേനോൻ ഒരു നല്ല ഗായകനാണ്.
ഏറ്റവും ഫീൽ ചെയ്യുന്ന ഒരു പാട്ട മനസ്സിനുള്ളിൽ വിങ്ങലും വേദനയും അനുഭവിക്കുന്ന വേദന അതാണ് പാട്ട് ❤
പാട്ടയോ "പാട്ട് " അല്ലേ ?
കേട്ടതിൽ ഏറ്റവും മനോഹരമായ പ്രണയകാവ്യം.....വരികൾ... അഭിനന്ദനങ്ങൾ എന്നതിനേക്കാൾ അസൂയ മാത്രം റഫീഖ് അഹ്‌മദ്
Yes എന്റെ husband ണ് ഏറ്റവും ഇഷ്ടപ്പെട്ട പ്രണയഗാനം ഇതായിരുന്നു.. എന്നോട് പറയുമായിരുന്നു... അപ്പോൾ നീ എന്റെ അടുത്തിരിക്കണേ എന്ന്... അന്ന് ഞാൻ വഴക്ക് പറയുമായിരുന്നു എങ്കിലും ഇപ്പോൾ എപ്പോഴും ഞാൻ കേൾക്കുന്ന പാട്ട് ആണിത്... എന്റെ മുത്ത് എന്റെ കൂടെ ഇല്ല 😢😢😔
മരണം പേടിക്കുന്ന ആൾക്കാറ് കേളത്തിൽ ഉള്ളത് കാരണം ഒര് പാടു ആശയങ്ങൾ ഒണ്ട് മരണം ഇല്ലാത്ത ആഗ്രഹം കേരളത്തിലെ ആൾക്കാർക്ക് ആവശ്യം എന്ന് - രാം.
ഇനി ഒര്ജൻമ്മം ഈ ലോഹം കാണാൻ പറ്റുമോ എന്ന് ചിന്തിക്കുക 3:31 😢ok🎉ok googleഇത്വോൾവോ or k
നളെ ഒരു ദിവസംനേരുന്ന്😂
മരണത്തെപ്പോലും സ്നേഹിച്ചുപോകുന്ന വരികളും സംഗീതവും ആലാപനവും ❤❤
കേട്ടതില്‍ വെച്ചേറ്റവും പ്രിയമുള്ളൊരു പ്രണയഗാനം! ശരിക്കും ഇതാണ് പ്രണയം🥰
❤🥰
ഇത്തരം പാട്ടുകൾ ഇഷ്ടം ആണോ
@@sakkeerkka അല്ല
വളരെ വലിയ ഫീൽ. എത്രകേട്ടാലും മതിവരില്ല. എന്തൊരർത്ഥമുള്ള വരികൾ. കവിക്കും ഗായകനും ഒരുപോലെ അഭിനന്ദനങ്ങൾ
2024ൽ വന്നവർ ഉണ്ടോ
❤
❤
End
O yeah...
Just reached.
❤
അർഹിക്കുന്ന അംഗീകാരം കിട്ടാത്ത മഹാ ഗായകൻ.. ഇഷ്ടം... Unnimenon❤️❤️
മിക്ക ദിവസവും കേൾക്കും.നമ്മുടെ മടക്കത്തെ കുറിച്ച് ഓർക്കാൻ 😢എത്ര അഹങ്കാരിച്ചാലും നീയും ഞാനും പോകുക തന്നെ ചെയ്യും..ഓർക്കുക വല്ലപ്പോഴും നമ്മൾ ചവിട്ടി നടന്ന വഴിയിലൂടെ നമ്മളെ കൊണ്ട് പോവും... ഓരോ ജീവനും നിശ്ചയമായും മരണം രുചിക്കുക തന്നെ ചെയ്യും 🙏
ഇതു മരണത്തേകാൽ കൂടുതൽ പ്രണയത്തെ പറ്റിയല്ലേ പറയുന്നത് 🥰. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ്. Lines and voice 👌🏻.
👍
സത്യം
അതും ദിവ്യമായി പ്രണയിച്ച് അത് നഷ്ടമായവർക്ക് പ്രത്യേകിച്ച്❤😂
കണ്ണടച്ച് കേട്ടാൽ ഒരുപാടു ഫീൽ തരുന്ന പാട്ട് . 🎶🎶🎶🎶 മരണത്തിനും പ്രേണയത്തിനും ഇടയിൽ ഒഴുകി പോകുന്നതുപോലെ 🎶🎶🎶🎶
വല്ലാത്ത ഫീൽ... മാസ്മരിക ശബ്ദം... ഒരേയൊരു ഉണ്ണി മേനോൻ
"ഒടുവിലായകത്തേക്കെടുക്കും ശ്വാസ
കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ
ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ
പ്രിയതേ നിൻമുഖം മുങ്ങിക്കിടക്കുവാൻ
ഒരു സ്വരംപോലുമിനിയെടുക്കാത്തൊരീ
ചെവികൾ നിൻ സ്വരമുദ്രയാൽ മൂടുവാൻ
അറിവുമോർമയും കത്തും ശിരസ്സിൽ നിൻ
ഹരിത സ്വച്ഛസ്മരണകൾ പെയ്യുവാൻ..."
എന്താ പറയുക എന്താ വരികൾ എന്താ ഭാവം നമ്മൾ വെറും കൃമികൾ
@@army12360anoop അത് ആസ്വദിക്കാൻ നമുക്ക് ഒരു കഴിവ് ഇല്ലേ അതും വലിയ ഒരു കാര്യമാണ്...
What a lyric, life given by Unni Menon, why he could not become popular? Super. .
Kelkkan yente manassu thalparyappedunna sangeetham njan aaswedikkum🌺🌺🌺🙏🏼🙏🏼🌿🌿🍀
എന്തൊരു വരികൾ ധനുഷിൻ്റെ തൂവലുകൾ
Sam Mathew Boston
എനിക്ക് ,ഈ ഗാനം കേൾക്കുമ്പോൾ ,പ്രണയ വിരഹമായിട്ടല്ല ഫീൽ ചെയ്യുന്നത്,!മറിച്ചു നമ്മൾ ഒത്തിരിയൊത്തിരി. സ്നഹിച്ചിരുന്ന വൃക്തി, ചെറിയൊരു തെറ്റിൻെറ പുറത്ത് ,നമ്മളെ മനസ്സിലാക്കാതെ ,അകന്നു പോയപ്പോൾ ഉണ്ടായ വേദനയായിട്ടിണ് ,അനുഭവപ്പെടുന്നത്,, ഒരുപക്ഷേ ഏൻെറ ജീവിതമാകാം, എന്നെ ഇങ്ങനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ച ഘടകം, ഇതിന്റെ ഈണം അത്രയേറെ ഹൃദയസ്പർശിയാണ്,,,,
ശരിയാണ് എന്തിനെന്നു പോലും അറിയാതെ എന്നോടൊപ്പം പന്ത്രണ്ടു വർഷം ഇണങ്ങിയും പിണങ്ങിയും ചിരിച്ചും കരഞ്ഞും സ്നേഹത്തിന്റെ സ്വാർത്ഥത കൊണ്ടു പരസ്പരം പുണർന്നും ജീവിച്ച എന്റെ പ്രാണ പ്രേയസി എന്നിൽ നിന്നകന്നു പോയിട്ട് ഒരു വർഷം കഴിയുന്നു, എന്താണെന്റെ തെറ്റെന്നു പോലും എന്നെ ബോധ്യപ്പെടുത്താതെ അവളകന്നു പോയി.. ഈ വരികൾ ഹൃദദയത്തെ കൊളുത്തി വലിക്കുന്നു...❤❤❤
സന്തൃംമാണ
@@jaffersadiquea8376 പ്രേമമല്ല ജീവിതം, അതിനേക്കാളുപരി മറ്റെന്തെല്ലോമോയാണീ ജീവിതം,,,
@@fathimaali5414 പ്രേമം എന്ന വികാരത്തേക്കാൾ ,വലൃക്കാരൃങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടാകാം, പ്രേമത്തേക്കാൾ എത്രയോ വലുതാണ്. രണ്ടു വൃക്തികൾ തമ്മിലുള്ള സ്നേഹം,,, ഈ പാട്ടുകേൾക്കുംപോൾ , എനിക്കു നഷ്ടപ്പെട്ട , ഒരു തെറ്റിദ്ധാരണയുടെപ്പേരിൽ , എന്നിൽനിന്നകന്ന എൻെറ ചക്കരക്കുട്ടിയാണ് എൻെറ മനസ്സിലേക്ക് വരുന്നത്,,, എവിടെയാണെങ്കിലും, സന്തോഷത്തൊടെ ,ദീർഘായിസ്സോടെ ജീവിതം നയിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു, ദൈവം എന്ന സത്യം ഉണ്ടങ്കിൽ ,ഒരിക്കൽ മനസ്സുക്കൊണ്ട് എന്നെ ഓർക്കണ്ടിവരും,, തീർച്ചയായും,,,,,
കറക്റ്റ് ആണ് 👍
“പ്രണയമേ നിന്നിലേക് നടന്നൊരെൻ വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ” 💙🌚
️പ്രണയമേ നിന്നിലേക്കു നടന്നോരെൻ വഴികൾ, ഓർത്തെൻറെ പാദം തണുക്കുവാൻ, അതുമതി ഈ ഉടൽ മൂടിയ മണ്ണിൽ നിന്ന് ഇവനു പുൽക്കൊടിയായ് ഉയർതേൽക്കുവാൻ,,❤️
💞💞💞🔥
ഒരിക്കലും മനസിൽനിന്ന് മറയില്ലാതെ കിടക്കും ഈ വരികൾ, ശഹബാസ് അമ്മൻ ഗ്രേറ്റ്
അവസരങ്ങൾ നിഷേധിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഈ പ്രിയ ഗായകനും പെട്ട് പോയല്ലോ... നാഥാ
ആത്മാവിന് നിർവൃതിയേകിക്കൊണ്ട്...
പിന്നെയും പിന്നെയും കേൾക്കാൻ കേൾക്കാൻ കൊതിക്കുന്നു.മരണമെന്ന അനന്തമായ സാധ്യതയെ പുണരുവാൻ......
ഈ പാട്ടു കേൾക്കുമ്പോൾ ഇത് പോലെ മരിക്കാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു
ശ്രേഷ്ഠമായ ഇത്തരം കവിതകൾ മനുഷ്യമനസ്സിനെ വിമലീകരിക്കാൻ (ശുദ്ധീകരിക്കാൻ ) ശക്തിയുള്ളവയാണ്. സാഹിത്യത്തിൻ്റെ ലക്ഷ്യവും ഇതു തന്നെ.❤
''പ്രണയമേ നിന്നിലേക്ക് നടന്നൊരെന്‍ വഴികള്‍ ഒാര്‍ത്തെന്‍റെ പാദങ്ങള്‍ തണുക്കുവാന്‍ അതു മതി ഉടൽ മൂടിയ മണ്ണിൽ നിന്ന് ഇവനു
പുൽക്കൊടിയായി ഉയിർത്തേക്കുവാൻ...''
Supperrr👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Supet
Super
Super
ഈസ് തെ ട്രോത്
ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളം പിടയുന്ന അനുഭവം. Great lirics & music 👍 The voice is mesmerizing ❤️🌺
Mmmm
ഹൃദയം തകർക്കുന്ന വരികൾ
എത്രകേട്ടാലും മതിവരാത്ത പാട്ട് എത്ര അർത്ഥമുള്ള വരികൾ ഈ പാട്ടുകേൾക്കുമ്പോൾ മരണത്തെ സ്നേഹിച്ചു പോകുന്നു
😭😭😭
ഓരോ മരണവും ജീവിതത്തിന്റെ നിസ്സാരതയെ ഓർമ്മപ്പെടുത്തുന്നു ....
വളരെ അർത്ഥവത്തായവരികൾ കേട്ടിരിക്കാൻ രസം
ജീവിതം അർദ്ധ സത്യവും മരണം നിത്യസത്യവും ...
Absolutely right sis my favorite song🎵🎵🎵🎵
Tru. Kode kai
Yessss
ഒരു ഭർത്താവും അച്ഛനും ആയ ഞാൻ ആഗ്രഹിക്കുന്നു ആദ്യം മരണം എന്നെ തേടി വരണം പ്രിയപെട്ടവരോട് ആദ്യം എനിക്ക് യാത്ര പറയണം ഈ പാട്ടു ഒരു സത്യമാണ്
ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലാണ് മരണത്തെ കുറിച്ചുള്ള വല്ലാത്തൊരു ഭയവും
ഒരിക്കലും ഭയപ്പെടരുത് നമ്മളെല്ലാം മരിക്കും
ഈ കവിത അസ്വസ്ഥമായ എൻ്റെ ഹൃദയത്തെ ശാന്തമാക്കാൻ ഉപകരിക്കുന്നു.😂
ഈ സന്ദർഭം ഇത്രയും മനോഹരമായി എഴുതാനും ഇത്രയും മനോഹരമായി പാടാനും അതിലുപരി അതിനനുയോജ്യമായ സംഗീതം നൽകാനും മറ്റാർക്കും പറ്റും എന്ന് തോന്നുന്നില്ല. മൂന്ന് മഹാന്മാരുടെയും പാദങ്ങളിൽ ശിരസ്സർപ്പിക്കുന്നു.
എനിക്ക് അറിയാം ഇന്നും നിങ്ങൾ ഈ പാട്ട് കേൾക്കാൻ ഇവിടെ വരുമെന്ന്.
കാരണം അത്രയ്ക്ക് നിങ്ങൾ ഈ പാട്ടിനെ ഇഷ്ടപ്പെട്ടു പോയി.
അല്ലെങ്കിൽ നിങ്ങൾ മറ്റ് ആരെയെങ്കിലും അത്രയ്ക്ക് സ്നേഹിക്കുന്നു.
സത്യമല്ലേ?
അർഹമായ ഒരു സ്ഥാനം കിട്ടാതെ പോയ ഒരു പാവം കലാകാരൻ
യേശുദാസിനു അയാളുടെ തരംഗിണി സ്റ്റുഡിയക്കു ഒരു പൻക്കുണ്ട്.ഇദ്ദേഹത്തിന്റെ ട്രാക്ക് പാടാൻ മായതീം ഉപയോഗിച്ച് ഭാവി നശിപ്പിച്ചു
എന്താണ് അർഹമായ സ്ഥാനം ?കല സ്വയം ആസ്വദിക്കലും മറ്റുള്ളവരെ സന്തോഷിപ്പിക്കലും അല്ലെ
Absolutely right sis my favorite song🎵🎵🎵
@@achuappu9447 യേശുദാസിന്റെ കഴിവിനെ അംഗീകരിച്ചു കൊണ്ട് തന്നെ പറയുന്നു അയാൾ ഒരു സ്വാർത്ഥനും കുശുമ്പനും ആണ്... എത്ര പേരെ അയാൾ ചവിട്ടി... മാർക്കോസ്, ഉണ്ണി മേനോൻ,...
@@achushams മലയാളത്തിൽ ഇല്ല എന്നേ ഉളളൂ തമിഴ് വേണ്ടുവോളം ഉണ്ട് അവർ നല്ലവണ്ണം ഉപയോഗിച്ച്
അഹങ്കാരം കൂടുമ്പോൾ കേൾക്കാൻ പറ്റിയ ഗാനം
സത്യം
ഞാൻ ഒരുപാട് ആസ്വദിച്ചു കേൾക്കുന്ന പാട്ടാണ്, പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലിംഗ്, എല്ലാം എല്ലാം വളരെ നന്നായിട്ടുണ്ട് 💐💐💐💐❤❤❤
മരണം എന്ന ഉച്ചാരണം പോലും വല്ലാത്ത feel. 😔
Dear റഫീഖ് സർ,
ഇത്ര മനോഹരമായ ഒരു തലത്തിൽ നിന്നുകൊണ്ടെഴുതിയ ഈ ഗാനത്തിന് എന്തു വിശേഷണം നൽകണമെന്നറിയില്ല...❤❤❤ ഇത്ര ഭംഗിയായ ആലപിച്ച ഉണ്ണിമേനാൻ sir ന്🙏🙏🙏🙏🙏
ഹൃദയം തൊടുന്നമാസ്മരീക ശബ്ദം ! അനുഭവിച്ചറിയത്തക്കവിധത്തിലുള്ള ആലാപനം!
3:31
റഫീഖ് അഹമ്മതിൻ്റെ അതിമനോഹരമായ വരികളിൽ ഉണ്ണി മേനോൻ്റെ സ്വരം... ഒരു വല്ലാത്ത സംഭവം തന്നെ...നന്ദി ഒരായിരം
ഹാ, എത്ര മധുരമായ ഗാനം. ഭാര്യയോട് എത്ര ദ്വേഷ്യം വന്നാലും ഈ പാട്ട് കേൾക്കുമ്പോൾ അവൾ ഒന്നു അരികിൽ ഇരുന്നെങ്കിൽ എന്നു തോന്നും. അതാണി പ്രണയ ഗാനം. ❤️
👍
ഇടയ്ക്കിടയ്ക്ക് പാട്ട് ഒന്ന് കേൾക്കുന്നത് ഒരു ഓർമപ്പെടുത്തലാണ്..
നമ്മുടേ അഹങ്കാരത്തിനുള്ള ഓർമ്മപ്പെടുത്തൽ 🙏🏻🙏🏻
Rafeeq Ahmed ൻ്റെ മനോഹരമായ വരികൾ.
ഒരിക്കലും മറക്കില്ല താങ്കളുടെ പാട്ടുകൾ
മനസിന്റെ താളം തെറ്റുന്ന 👌പാട്ട് 🌹🌹
മരണമെത്തുന്ന നേരത്തു നീയെൻറെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ.....
കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെ തലോടി ശമിക്കുവാൻ ...
ഒടുവിലായി അകത്തേക്കെടുക്കും ശ്വാസ കണികയിൽ
നിൻറെ ഗന്ധമുണ്ടാകുവാൻ....
മരണമെത്തുന്ന നേരത്തു നീയെൻറെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ.....
ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ പ്രിയതേ
നിൻ മുഖം മുങ്ങി കിടക്കുവാൻ...
ഒരു സ്വരം പോലുമിനി എടുക്കാതോരീ ചെവികൾ
നിൻ സ്വര മുദ്രയാൽ മൂടുവാൻ ...
അറിവും ഓർമയും കത്തും ശിരസ്സിൽ നിൻ ഹരിത
സ്വച്ച സ്മരണകൾ പെയ്യുവാൻ ...
മരണമെത്തുന്ന നേരത്തു നീയെൻറെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ.....
ആധരമാം ചുംബനത്തിന്റെ മുറിവു നിൻ മധുര
നാമ ജപത്തിനാൽ കൂടുവാൻ ....
പ്രണയമേ ... നിന്നിലേക്കു നടന്നോരെൻ വഴികൾ ...
ഓർത്തെൻറെ പാദം തണുക്കുവാൻ ...
പ്രണയമേ ... നിന്നിലേക്കു നടന്നോരെൻ വഴികൾ ...
ഓർത്തെൻറെ പാദം തണുക്കുവാൻ ...
അതുമതി ഈ ഉടൽ മൂടിയ മണ്ണിൽ നിന്നിവന്
പുൽക്കൊടി..യായ് ഉയിർതേൽക്കുവാൻ ...
മരണമെത്തുന്ന നേരത്തു നീയെൻറെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ.....
മരണമെത്തുന്ന നേരത്തു നീയെൻറെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ.....
ഉം .......................
ഉണ്ണിച്ചേട്ടൻ സൂപ്പർ തന്നെ ഓംകരം ശങ്കിൽ അതു പോരെ 👏👏👏👏🌹❤
മരണമെത്തുന്ന നേരത്തു നീയെന്റെ..... അർഥ സമ്പുഷ്ടം ഈ ഗാനം
ഒരു രക്ഷയുമില്ല മനസ്സിനെ തകർക്കുന്ന വരികൾ
ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു ഒഴുകും. എനിക്ക് ഒത്തിരി കേൾക്കാൻ ഇഷ്ടം ഉള്ള പാട്ട്
நான் ஒரு தமிழன் ஆனால் இந்த பாடல் கேக்கும் போது...வரிகளுக்கு மொழி தேவை இல்லை.....கண்ணிர்துளிகள் வர வைக்கும் பாடல்..
❤❤❤
1:01 ❤@@WINSCOIMBATORE
ജീവിതമെന്ന വലിയ നുണ, മരണമെന്ന വലിയ സത്യം, റഫിഖ് അഹ്‌മദ് അമരനായി ഈ പാട്ടിലൂടെ
Rafiq bhai,you are a blessed soul.
Unni,people failed to recognise your talent.
Still,you are in our heart.
റഫീക്ക് അഹമ്മദിന്റെ വരികൾക്ക് വല്ലാത്ത ഫീലാണ്.... വളരെ മനോഹരമായ കവിത.... കേട്ടിരുന്നാൽ ഉള്ളുലഞ്ഞ് പോകും...
റഫീക് അഹമ്മദ് എഴുതിയ വരികൾക്ക് റൂഹ് എന്ന പോലെ ഷബാ യുടെ ഈണവും...❤️❤️❤️
ജീവിതത്തിൽ ഭാര്യയുടെ സ്ഥാനം എത്ര വലുതാണ് !അവളുടെ സാമിപ്യം മരണത്തിൽ പോലും ആഗ്രഹിക്കുന്നു ?താങ്കൾ എത്ര നന്നായിപ്പാടിയിരിക്കുന്നു 🙏💥💥🌹
ഉണ്ണിയേട്ടാ നമസ്തേ എന്താ പെർഫോമൻസ്
മരണം പോലെ, മരണത്തിന്റെ സുഗന്ധമുള്ള മനോഹര വരികൾ 🥰🥰🥰
ഒരു ജന്മം അവിടെ വിടപറയേണ്ടത് ആരോടാണ് എന്നോർമിപ്പിക്കുന്ന വരികൾ♥️.ജീവന്റെയ് ജീവനായവൾ അവളിൽ അലിഞ്ഞു മരണത്തെ സ്വീകരിക്കാൻ പറ്റണമേ ഈ ഉള്ളവനും.♥️Love യു
റഫീഖ് അഹമ്മദ് സാർ & ഉണ്ണിമേനോൻ സാർ 🙏🙏🙏🙏🙏
ഇതിനേക്കാൾ നല്ലൊരു പ്രണയഗാനം ഞാൻ കേട്ടിട്ടില്ല ....
ഈ ശബ്ദം എന്നും കേൾക്കാൻ കഴിയട്ടെ, ഈ ഭംഗിയോടെ.
മരണത്തെ ആഗ്രഹിച്ചുകൊണ്ട് ഈ സുന്ദരമായ പാട്ടൊന്നു കേട്ടു നോക്കിട്ടുണ്ടോ..... ☺️☺️☺️☺️☺️
Pl don't think like this. Think positive
Yes
Yes
പക്ഷെ ഇതുപോലെ അരികിൽ ഇരിക്കാൻ ഒരാളും വേണം.
അകാലത്തിൽ പെട്ടെന്ന് മരണപെട്ട എൻ്റെ ഒരേ ഒരു കുഞ്ഞിൻ്റെ ഓർമ്മക്ക് മുമ്പിൽ കണ്ണീർ പൂക്കൾ അർപ്പിച്ച് നിർഭാഗ്യവതിയായ അമ്മ😢😢😢😢
എന്നും ഇത് കേട്ട് ഉറങ്ങുക... മരിച്ചു പോയാൽ അല്പം ആശ്വാസം കിട്ടും... പറയേണ്ടതെല്ലാം പ്രിയപ്പെട്ടവളോട് പറഞ്ഞുന്നു സമാധാനിക്കാം...
👍
ഹോ...
ഒരു നിമിഷം ആ അവസ്ഥയിലേക് കടന്നുപോകുന്നു ഈ വരികളിലൂടെയും ആ മധുര ശബ്ദത്തിലൂടെ........... എന്നും ഇഷ്ടമാണ് ഈ പാട്ട്.
നല്ല വരികൾ നന്നായിപ്പാടി
മരണം വരെ ഞാൻ കേൾക്കും ഈ പാട്ട് 😔
എന്തൊരു നൊമ്പരം ഉണർത്തുന്ന ഗാനാലാപനം!! എല്ലാ അഹങ്കാരവും അലിഞ്ഞു പോകും ഈ പാട്ട് കേട്ടാൽ.
Excellent singing by Unni Menon,great lyrics of Rafeeq Ahmed nice music by Shabaz Aman
Janikumbol areyum ariyilla marikumbol kure ormakal ,kure manushyar,kure jeevitha anubhavangal ........maranam anganeyanu
What a feel
Unni Menon Sir🙏🙏
Endoru feel aanenno.... Varikalkk yojicha sangeetham... Best singing.. Mothathil oru rakshayumilla
എത്ര കേട്ടാലും മതിവരാത്ത പാട്ട്.👍🙏
ഇത്രയും ഹൃദയ സ്പർശ്ശി യായ കവിത ഞാൻ എന്റെ ജീവിതത്തിൽ കേട്ടിട്ടില്ല..
Super lyrics super sound Thanks for making this song , what a feel
എന്തൊരു ഫിലാണ് ഈ പാട്ടിന് 👌 എന്തൊരു പവർഫുൾ വോയ്സ്
One of the beautiful feelfull wholehearted affectionate song. Because at the time nearing death our eyes search for our dearest ones . Wants to hear his voice. Wants to speak with them... This is hundred percent true... Thanks for the lyricist, composer and Unni sir. I started my love from your super song pudhuvellai mazhai from Roja and used to hear this song after brake up.
same bro
ഈ കവിതയിലെ "നീ" ശ്രോതാക്കൾക്ക് മധുര മനോഹരമായ പ്രതീക്ഷയും അനുഭൂതിയും പ്രദാനം ചെയ്യുന്നു. ഒരുവൻ്റെ (ഒരുവളുടെ ) ആത്മാവ് ഈ ലോകത്തു നിന്ന് വേർപിരിയുന്ന സമയത്ത് തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവൾ, പ്രിയപ്പെട്ടവൻ, പ്രിയപ്പെട്ടർ അരികിലുണ്ടായിരിക്കണമെന്ന് നാം അതിയായി ആഗ്രഹിക്കുന്നു. ഈ ആഗ്രഹം സഫലമാകാത്തവർക്ക് ഒരു ദൈവീക ചൈതന്യം നാം ആഗ്രഹിക്കുന്ന രൂപത്തിൽ നമുക്ക് ശക്തിയായി, കരുത്തായി, പ്രതീക്ഷയായി നമ്മുടെ അരികിലെത്തും എന്നത് ഉറപ്പാണ്.😂❤
എന്തൊരു ഗാനമാണ് മനസ്സ് ഭയക്കുന്നു സങ്കടവും തോനുന്നു
സത്യം
എന്താ പാട്ട്! എന്റെ എത്രയോ കാലമായുള്ള പ്രിയപ്പെട്ട പാട്ട്. കവിത.
മരണമെത്തുന്ന നേരത്ത്
നീയെെൻ്റ് അരികിൽ
ഇത്തിരി 🙏🙏🙏