എന്നും എനിക്കേറെ ഇഷ്ടം....

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • എന്റെ ഗ്രാമദേവതേ
    ഇതെന്റെ സമർപ്പണം..
    നിന്റെ തിരുമുറ്റത്തു പതിഞ്ഞു പറ്റിയ
    എന്റെ കൽപ്പാടുകൾക്ക്...
    നിറഞ്ഞു നിന്ന ആൽമരതറയിലിരുന്നു
    ധനുമാസ രാവിലെ
    പൂർണചന്ദ്ര നിലാവു കണ്ടതിനു..
    മതിലുകളില്ലാത്ത അമ്പലമുറ്റത്തെ
    മകര സന്ധ്യകളിൽ
    ഇളം ചൂടുള്ള മണൽമെത്തയിൽ മലർന്നുകിടന്നു ആകാശനീലിമയിൽ
    ചിമ്മി തെറിക്കുന്ന
    നക്ഷത്രങ്ങളെ നോക്കിയതിനു....
    എനിക്കിതു ഓർമകളുടെ ഇഷ്ടം....
    ഏകാന്ത നിശബ്ദതയിൽ വീശിയ കാറ്റിൽ നിറയുന്ന
    ആലിലചാർത്തിന്റെ ഗീതം
    ക്ഷേത്ര മുറ്റത്തെ പഴമയുടെ ഗന്ധം..
    ദാരുശില്പ, ശില വിയർത്തോ...?
    അതോ ഇലഞ്ഞിമരചോട്ടിലെ
    ധ്യാനബുദ്ധൻറെ നെറുകയിൽ വീണ
    ഇലഞ്ഞിപൂ പകർന്നതോ..
    അറിയില്ല. എങ്കിലും ഇന്നുമറിയുന്നു
    എന്നുള്ളം കയ്യിലെ ആലിലകുമ്പിളിൽ
    ചാലിച്ചു തന്നോരാ ചന്ദനത്തെ...
    ദേവി..
    ഇതെന്റെ ഓർമ്മകളുടെ
    സമർപ്പണം.
    ശ്രീ ക്രിയേഷൻസ് സമർപ്പിക്കുന്ന
    "എന്നും.......
    എനിക്കേറെ ഇഷ്ടം"
    ഇതെന്റെ
    ആത്മാവിൻ സോപാനഗീതം

ความคิดเห็น • 50