ക്ഷേമ പെൻഷൻ വാങ്ങുന്ന സർക്കാർ ജീവനക്കാർ ' സിവിൽ സർവീസിന് അപമാനകരം സർക്കാർ സർവീസിന്റെ ഭാഗമായിരിക്കെ മറ്റ് പെൻഷൻ കൈപ്പറ്റിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എഫ് എസ് ഇ ടി ഒ ആവശ്യപ്പെട്ടു. സർക്കാർ ഉദ്യോഗസ്ഥർ പ്രതിഫലം പറ്റുന്ന മറ്റ് തൊഴിലുകളിൽ ഏർപ്പെടാനോ പാരിതോഷികമോ സാമ്പത്തിക സഹായമോ സ്വീകരിക്കാനോ പാടില്ല എന്ന നിയമം നിലനിൽക്കെ 1458 ജീവനക്കാർ അനധികൃതമായി പെൻഷൻ വാങ്ങി വരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ജീവനക്കാരുടെ പെരുമാറ്റ ചട്ട വ്യവസ്ഥകൾ ലംഘിക്കുന്നതും ധാർമികതയെ വെല്ലുവിളിക്കുന്നതുമായ ഇത്തരം പ്രവർത്തികൾ സിവിൽ സർവീസിന് ആകെ അപമാനകരമാണ്.അനർഹരായവർ പെൻഷൻ വാങ്ങുന്നത് ഒഴിവാക്കുന്നതിനായി അവർക്ക് സ്വയം പിന്മാറാൻ സർക്കാർ അവസരം നൽകിയിരുന്നു. ഇപ്പോൾ പിടിക്കപ്പെട്ടവർ അതിനു തയ്യാറായില്ല എന്ന് മാത്രമല്ല അനധികൃതമായി ഇത്രയും പേർ പെൻഷൻ വാങ്ങുന്നത് കണ്ടെത്തുന്നതിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥരും വീഴ്ച വരുത്തിയിട്ടുണ്ട്. ഇവയാകെ കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കണം. സർവീസിലെ മഹാഭൂരിപക്ഷം വരുന്ന ജീവനക്കാർ സത്യസന്ധമായും കാര്യക്ഷമമായും പണിയെടുത്ത് ക്ലിപ്ത വരുമാനം കൊണ്ട് ജീവിക്കുന്നവരാണ്. എന്നാൽ ഒരു ചെറു ന്യൂനപക്ഷം അഴിമതിയിലും ക്രമവിരുദ്ധമായ പ്രവർത്തനങ്ങളിലും ഏർപ്പെട്ട് സിവിൽ സർവീസിന് ആകെ അവമതിപ്പ് സൃഷ്ടിക്കുന്നു. അത്തരക്കാരെ തുറന്നുകാട്ടുകയും നിയമത്തിനു മുന്നിൽ കൊണ്ടുവരികയും ചെയ്യേണ്ട ഉത്തരവാദിത്വം പൊതുസമൂഹത്തിനൊപ്പം സിവിൽ സർവീസിനും ഉണ്ട്. ആയതിനാൽ കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് എഫ് എസ് ഇ ടി ഒ പ്രസിഡൻ്റ് കെ ബദറുന്നിസയും ജനറൽ സെക്രട്ടറി എം എ അജിത് കുമാറും ആവശ്യപ്പെട്ടു.
ഒന്നും ചെയ്യാൻ കഴിയില്ല.... അതാണ് അവരുടെ കഴിവ്..... 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
സുരക്ഷാ പെൻഷൻ വാങ്ങിയ കാലയിളവിൽ വാങ്ങിയ ശബളം തിരിച്ചു പിടിക്കുക❤
മന്ത്രിമാരും 'രാഷ്ട്രീയക്കാരും ശബളവും പെൻഷനും വാങ്ങുന്നില്ലേ.??😂
ഇതിലും അന്തസ്സ് റോഡ് സൈഡിൽ പട്ടിത്തീട്ടം കിടക്കുന്നത് എടുത്ത് വിഴുങ്ങുന്നത് ആണ് 😏
മാനദണ്ഡങ്ങൾ...... പാവങ്ങൾക്ക്... 😢
സുരക്ഷാ പെൻഷൻ വാങ്ങിയ കാലയളവിൽ ഇവർ വാങ്ങിച്ച ശമ്പളം തിരിച്ചുപിടിക്കണം
Mm 😂
ഇവർക്ക്. സാമൂഹിക സുരകഷ പെൻഷൻ നില നിർത്തുക ശംബള അടിസ്ഥാന പെൻഷൻ നിർത്തലാക്കുക
😂😂😂😂👌👍
ക്ഷേമ പെൻഷൻ വാങ്ങുന്ന സർക്കാർ ജീവനക്കാർ '
സിവിൽ സർവീസിന് അപമാനകരം
സർക്കാർ സർവീസിന്റെ ഭാഗമായിരിക്കെ മറ്റ് പെൻഷൻ കൈപ്പറ്റിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എഫ് എസ് ഇ ടി ഒ ആവശ്യപ്പെട്ടു. സർക്കാർ ഉദ്യോഗസ്ഥർ പ്രതിഫലം പറ്റുന്ന മറ്റ് തൊഴിലുകളിൽ ഏർപ്പെടാനോ പാരിതോഷികമോ സാമ്പത്തിക സഹായമോ സ്വീകരിക്കാനോ പാടില്ല എന്ന നിയമം നിലനിൽക്കെ 1458 ജീവനക്കാർ അനധികൃതമായി പെൻഷൻ വാങ്ങി വരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ജീവനക്കാരുടെ പെരുമാറ്റ ചട്ട വ്യവസ്ഥകൾ ലംഘിക്കുന്നതും ധാർമികതയെ വെല്ലുവിളിക്കുന്നതുമായ ഇത്തരം പ്രവർത്തികൾ സിവിൽ സർവീസിന് ആകെ അപമാനകരമാണ്.അനർഹരായവർ പെൻഷൻ വാങ്ങുന്നത് ഒഴിവാക്കുന്നതിനായി അവർക്ക് സ്വയം പിന്മാറാൻ സർക്കാർ അവസരം നൽകിയിരുന്നു. ഇപ്പോൾ പിടിക്കപ്പെട്ടവർ അതിനു തയ്യാറായില്ല എന്ന് മാത്രമല്ല അനധികൃതമായി ഇത്രയും പേർ പെൻഷൻ വാങ്ങുന്നത് കണ്ടെത്തുന്നതിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥരും വീഴ്ച വരുത്തിയിട്ടുണ്ട്. ഇവയാകെ കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കണം.
സർവീസിലെ മഹാഭൂരിപക്ഷം വരുന്ന ജീവനക്കാർ സത്യസന്ധമായും കാര്യക്ഷമമായും പണിയെടുത്ത് ക്ലിപ്ത വരുമാനം കൊണ്ട് ജീവിക്കുന്നവരാണ്.
എന്നാൽ ഒരു ചെറു ന്യൂനപക്ഷം അഴിമതിയിലും ക്രമവിരുദ്ധമായ പ്രവർത്തനങ്ങളിലും ഏർപ്പെട്ട് സിവിൽ സർവീസിന് ആകെ അവമതിപ്പ് സൃഷ്ടിക്കുന്നു. അത്തരക്കാരെ തുറന്നുകാട്ടുകയും നിയമത്തിനു മുന്നിൽ കൊണ്ടുവരികയും ചെയ്യേണ്ട ഉത്തരവാദിത്വം പൊതുസമൂഹത്തിനൊപ്പം സിവിൽ സർവീസിനും ഉണ്ട്.
ആയതിനാൽ കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് എഫ് എസ് ഇ ടി ഒ പ്രസിഡൻ്റ് കെ ബദറുന്നിസയും ജനറൽ സെക്രട്ടറി എം എ അജിത് കുമാറും ആവശ്യപ്പെട്ടു.
Publish names
Leshm ulupp
🤮🤬🤬🤬