Neeyoru Puzhayay Thazhukumbol -Thilakkam(2003) | P Jayachandran | Kaithapram Damodaran | Dileep Hits

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • NEE ORU PUZHAYAY...
    Movie : Thilakkam(2003)
    Singer : P. Jayachandran
    Lyrics : Kaithapram Damodaran
    Music : Kaithapram Viswanath
    ________ Lyrics ________
    നീയൊരു പുഴയായ്ത്തഴുകുമ്പോള്‍
    ഞാന്‍ പ്രണയം വിടരും കരയാകും (2)
    കനകമയൂരം നീയാണെങ്കില്‍
    മേഘക്കനവായ് പൊഴിയും ഞാന്‍
    (നീയൊരു..)
    ഇലപൊഴിയും ശിശിരവനത്തില്‍ നീ
    അറിയാതൊഴുകും കാറ്റാകും
    നിന്‍ മൃദുവിരലിന്‍ സ്പർശം കൊണ്ടെന്‍
    പൂമരമടിമുടി തളിരണിയും
    ശാരദയാമിനി നീയാകുമ്പോള്‍
    യാമക്കിളിയായ് പാടും ഞാന്‍
    ഋതുവിന്‍ ഹൃദയം നീയായ് മാറും
    പ്രേമ സ്പന്ദനമാകും ഞാന്‍
    (നീയൊരു..)
    കുളിര്‍മഴയായ് നീ പുണരുമ്പോള്‍
    പുതുമണമായ് ഞാന്‍ ഉണരും
    മഞ്ഞിന്‍ പാദസരം നീയണിയും
    ദളമര്‍മ്മരമായ് ഞാന്‍ ചേരും
    അന്നു കണ്ട കിനാവിന്‍ തൂവല്‍
    കൊണ്ടു നാമൊരു കൂടണിയും
    പിരിയാന്‍ വയ്യാപ്പക്ഷികളായ് നാം
    തമ്മില്‍ തമ്മില്‍ കഥ പറയും
    (നീയൊരു..)
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Evergreen Malayalam Film Songs You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp....
    Subscribe to ➜ / evergreenmalayalamfilm...
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their TH-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD TH-cam Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
  • เพลง

ความคิดเห็น • 1.8K

  • @akhilgbenny8445
    @akhilgbenny8445 4 ปีที่แล้ว +5734

    ഈ പാട്ട് മനസിൽ തൊട്ടവർക്കേ ലൈക് അടിക്കാൻ ഉള്ള നുൽ 👌

  • @വാളയാർപരമശിവം-ത9ഭ
    @വാളയാർപരമശിവം-ത9ഭ 3 ปีที่แล้ว +1881

    മലയാളികളുടെ ഒരു പ്രേതെകത ആണ് ഒരു പാട്ട് മനസ്സിൽ കയറിയാൽ അത് പിന്നെ വിടില്ല 😂😂😂

    • @anaghaanu7244
      @anaghaanu7244 3 ปีที่แล้ว +28

      Ya ya...ithupolathe paattoke 2000 lu vanne...njn aa timila jeniche ente Aiswaryam😁

    • @malumaluzz2594
      @malumaluzz2594 3 ปีที่แล้ว +4

      Vaalayar paramashivan chetta ningalkk sharechattil group undo plz replay me

    • @unexpectedlife400
      @unexpectedlife400 3 ปีที่แล้ว +14

      @@anaghaanu7244 അയ്യോടാ മുത്തിന്റെ ഐശ്വര്യം തന്നെ ❤️😄

    • @anaghaanu7244
      @anaghaanu7244 3 ปีที่แล้ว +4

      @@unexpectedlife400 😁

    • @unexpectedlife400
      @unexpectedlife400 3 ปีที่แล้ว +6

      @@anaghaanu7244 താൻ ഏത് standerd ലാ പഠിക്കുന്നെ ❤️

  • @liyajose5629
    @liyajose5629 4 ปีที่แล้ว +4153

    പിരിയാൻ വയ്യ പക്ഷികളായി നാം തമ്മിൽ തമ്മിൽ കഥ പറയും

  • @parvathypaaru768
    @parvathypaaru768 4 ปีที่แล้ว +814

    "പിരിയാൻ വയ്യ പക്ഷികളായി നാം തമ്മിൽ തമ്മിൽ കഥ പറയും".... 🥰😍😘😘😘 എന്താ വരികൾ.... പ്രണയം അതിമനോഹരമായി വരികളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നു......

    • @anuniranjan9150
      @anuniranjan9150 3 ปีที่แล้ว +9

      അതെ... ഈ പാട്ടിലെ ഏറ്റവും സുന്ദരമായ വരി...😍

    • @abhinbose1861
      @abhinbose1861 3 ปีที่แล้ว +5

      😢pranayikkappedanum venam oru bhagyam....😢

    • @ennapannakaduppava8579
      @ennapannakaduppava8579 2 ปีที่แล้ว +1

      Jeevithathilum

    • @lathalalachan6925
      @lathalalachan6925 2 ปีที่แล้ว +1

      Sheriya

    • @reshmaravi9696
      @reshmaravi9696 2 ปีที่แล้ว +3

      What a beautiful lines.... 🥰🥰🥰🥰♥️♥️♥️♥️♥️

  • @shinshana375
    @shinshana375 4 ปีที่แล้ว +582

    ഈ പാട്ടിൽ കഞ്ചാവ് മിക്സ് ചെയ്തിട്ടുണ്ട് എന്നു തോന്നുന്നു , അമ്മാതിരി അഡിക്ഷൻ....................ഒറ്റ ഇരുപ്പിൽ ഇതു മാത്രം കേൾക്കുന്നു എന്താ ഇങ്ങനെ ആലോചിച്ചിട്ട് ഒരു എത്തും പിടിയും ഇല്ല.ചില വരികൾ ഒക്കെ വേറെ ഏതോ ലോകത്തു എത്തിക്കുന്ന പോലെ.. ജയചന്ദ്രൻ സാർ ന്റെ വോയ്സ് 👌😇😇😇😇😇😇❤️❤️❤️💘💘💘💖💖💖💖💖💖💖💗💗💗💗💕💕💕💕💕💞💟💝❣️

  • @vktech4807
    @vktech4807 4 ปีที่แล้ว +1120

    വരികളാണ് ഗാനത്തിന്റെ ഭംഗി

    • @sarinp5091
      @sarinp5091 4 ปีที่แล้ว +28

      Music pokanengil vari ethra nanayitum karymilla..

    • @eft5620
      @eft5620 4 ปีที่แล้ว +46

      വരികൾ ഗാനത്തിന്റെ ശരീരമാണെങ്കിൽ,സംഗീതം ഗാനത്തിന്റെ ആത്മാവാണ്
      വരികൾക്ക് ജീവൻ വരണമെങ്കിൽ ആത്മാവ് വേണം

    • @akhilgbenny8445
      @akhilgbenny8445 4 ปีที่แล้ว +4

      💯

    • @sachuappu4023
      @sachuappu4023 4 ปีที่แล้ว +1

      I

    • @krishnannambisankrishnan9008
      @krishnannambisankrishnan9008 4 ปีที่แล้ว +10

      മനോഹരമായ വരികൾ അത് കെെതപ്രം തന്നെ വേണം അദ്ദഹമെഴുതിയ പ്രണയ ഗാനങ്ങളുണ്ട് ഇനിയും. വരീകളിൽ സംഗീതമുണ്ട്. മഹാനായ എഴുത്തുകാരാ വന്ദനം

  • @abhilashsruthi5594
    @abhilashsruthi5594 4 ปีที่แล้ว +675

    ഒറ്റ പേര്....... ജയചന്ദ്രൻ 😍

  • @faseelaaami8594
    @faseelaaami8594 4 ปีที่แล้ว +487

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പ്രണയ ജോഡികൾ 🤩🤩🤩🤩🤩🤩.

    • @krishnapreethykrishnankutt229
      @krishnapreethykrishnankutt229 3 ปีที่แล้ว +7

      Enikkum 😊😍😍😍😘🤩💞

    • @jabirhamza2466
      @jabirhamza2466 3 ปีที่แล้ว +7

      Prathiraj with samvrutha

    • @user-me3sn2rv6s
      @user-me3sn2rv6s 3 ปีที่แล้ว +4

      Same

    • @sh02310
      @sh02310 3 ปีที่แล้ว +2

      me too

    • @abhinavpgcil4050
      @abhinavpgcil4050 3 ปีที่แล้ว +10

      @@jabirhamza2466 enthokke paranjalum rajuvettanu.. Navya thanneya chemistry... Vellithira, ammakilikoodu, nandanam

  • @cjgta7869
    @cjgta7869 3 ปีที่แล้ว +888

    ആ കാലത്ത് ഒരു നടിക്കും ഇല്ലാത്ത ഒരു പ്രത്യേക സൗന്ദര്യം ആണ് കാവ്യാ മാധവന്റേത്💜.ഒരു നാടൻ look

    • @suryassymphony300
      @suryassymphony300 3 ปีที่แล้ว +59

      Kavya Chechi de bhangi onnum ipolum illa aarkum

    • @athirapsabu6452
      @athirapsabu6452 3 ปีที่แล้ว +24

      Ethu kaalathum angananu

    • @sangeethtsangeetht5143
      @sangeethtsangeetht5143 3 ปีที่แล้ว +10

      Sathyam💯💯

    • @Sangeethkrishna13
      @Sangeethkrishna13 2 ปีที่แล้ว +2

      @@suryassymphony300 anusithara ind

    • @suryassymphony300
      @suryassymphony300 2 ปีที่แล้ว +7

      @@Sangeethkrishna13 Anu nallathanu nadan beauty.. vannam vechapo bhangi kuranju. Ramante edan thottathil nallathanu.

  • @kingvettrirules4454
    @kingvettrirules4454 4 ปีที่แล้ว +1470

    ഞാൻ അടിവരയിട്ട് പറയുന്നു !!! ഇതിനെ വെല്ലുന്ന ഒരു FEEL GOOD ROMANTIC song മലയാളസിനിമ ചരിത്രത്തിൽ വേറെയില്ല.... 💟💟💟💟💟💟 "ദിലീപ് - കാവ്യ - ജയരാജ്‌ - ജയചന്ദ്രൻ" മാജിക്‌ 😘😘😘

    • @fastandfurious4501
      @fastandfurious4501 4 ปีที่แล้ว +126

      പിന്നല്ലാതെ, വെറും 3 ൽ പഠിച്ച സമയത്ത് എനിക്ക് ഈ പാട്ട് ഫീൽ ചെയ്തെങ്കിൽ ഇതൊരു മാരക സോങ്ങായിരുന്നു

    • @kingvettrirules4454
      @kingvettrirules4454 4 ปีที่แล้ว +47

      @@fastandfurious4501 💯❤️ എത്ര കേട്ടിട്ടും മതി വരുന്നില്ല most underrated 😍👌😘

    • @jaseenarajab2832
      @jaseenarajab2832 4 ปีที่แล้ว +21

      Sathyam

    • @kingvettrirules4454
      @kingvettrirules4454 4 ปีที่แล้ว +8

      @@jaseenarajab2832 💯❤️

    • @Sree-ft8tx
      @Sree-ft8tx 4 ปีที่แล้ว +64

      Pinnenyum pinneyum song... Ethrayooo janmamayi..... Ararum kanathe ithokke super annu

  • @aryagayathriu.s6249
    @aryagayathriu.s6249 2 ปีที่แล้ว +121

    അന്നു കണ്ട കിനാവിൻ തൂവൽ കൊണ്ട് നാം ഒരു കൂടണിയും .....
    പിരിയാൻ വയ്യ പക്ഷികളായി നാം തമ്മിൽ തമ്മിൽ കഥ പറയും....😊❤️

  • @archanasanthosh2374
    @archanasanthosh2374 2 ปีที่แล้ว +17

    ദിലീപ് എന്ന വ്യക്തി എന്തൊക്കെ വിവാദങ്ങളിൽ പെട്ടാലും അദ്ദേഹത്തിന്റെ സിനിമകളും ഗാനങ്ങളും കഥാപാത്രങ്ങളും മലയാളിക്ക് ഏറെ പ്രിയപ്പെട്ടതാണ്.
    മറ്റാർക്കും replace ചെയ്യാൻ കഴിയാത്ത അത്ര മനോഹരം 💓

  • @sreedevikm5541
    @sreedevikm5541 3 ปีที่แล้ว +136

    Super ജോടികൾ ആയിരുന്നു എന്തൊക്കെ ആയാലും അതു പറയാതിരിക്കാൻ വയ്യാ ആ സൗന്ദര്യവും മുടിയും 👌👌

    • @freddy-us5ey
      @freddy-us5ey 2 ปีที่แล้ว

      Veshy mols nu nalla bhangi undavum

    • @vishnuprasadmm7465
      @vishnuprasadmm7465 ปีที่แล้ว

      @@freddy-us5ey ninde achande achar

    • @vinayanvinu5620
      @vinayanvinu5620 ปีที่แล้ว

      ​@@freddy-us5ey...Thane thalla aanada vesya poori mone thanikke ariyamo aval aaranu eannu panna basted

    • @sreejithc3304
      @sreejithc3304 ปีที่แล้ว

      @@freddy-us5ey പോ നാറി

    • @mehrinfiza1243
      @mehrinfiza1243 ปีที่แล้ว

      ​@@freddy-us5eypls don't say words like this.ellarum manushyar alle😊

  • @smithatalk
    @smithatalk 4 ปีที่แล้ว +399

    ഈ പാട്ടു നമ്മളെ വേറെ ഒരു ലോകത്തേക്ക് കൊണ്ടുപോകുന്നു ഒരു വല്ലാത്ത ഫീലിംഗ് ഹോ ഇതൊരു വല്ലാത്ത ഫീലിംഗ്സ് തന്നെ

  • @99hari55
    @99hari55 4 ปีที่แล้ว +333

    എന്താ പാട്ടിന്റെ സുഖം..ജയേട്ടാ...ഇപ്പോഴും ശബ്ദത്തിന് 16 _വയസ്സ് തന്നെ...!

  • @krishnaprasadb5452
    @krishnaprasadb5452 4 ปีที่แล้ว +151

    ഈ സിനിമ ഇറങ്ങിയിട്ട് 17 വർഷം കഴിഞ്ഞു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഇന്നലെ തിയേറ്റർ പോയി കണ്ടപോലുണ്ട്

  • @fathimasanfa192
    @fathimasanfa192 4 ปีที่แล้ว +789

    ലാലേട്ടൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഹിറ്റ് പാട്ടുകൾ ഉള്ളത് ദീലീപേട്ടതാണ്

  • @prajeeshpjn
    @prajeeshpjn 4 ปีที่แล้ว +412

    വെറും പതിനഞ്ച് മിനിറ്റ് കൊണ്ട് റെക്കോർഡിന് പാടി
    മനുഷ്യനെ ആകെ മോഹിപ്പിച്ചു
    ഇതും കഴിഞ്ഞ് ആ വർഷത്തെ സ്റ്റേറ്റ് അവാർഡും വാങ്ങി
    ജയേട്ടൻ....😙😙😙😙😘

    • @poorniammu6459
      @poorniammu6459 4 ปีที่แล้ว +4

      Lovely 🌺 song 😍

    • @vvskuttanzzz
      @vvskuttanzzz 4 ปีที่แล้ว +4

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +6

      Atanuu jayachandran magic 😍😘😘😘

    • @jayarajanv6659
      @jayarajanv6659 3 ปีที่แล้ว +6

      Ethra kettalum veendumn veendum kelkan.mohippikkuna ganam.super jayettan my favorite singer

    • @blackbeast5098
      @blackbeast5098 2 ปีที่แล้ว

      Ithu kettittu chettanu ethra award kitti?

  • @gokulkrishna7285
    @gokulkrishna7285 4 ปีที่แล้ว +1742

    Corona timill കേൾക്കാൻ വന്നവർ ഉണ്ടോ

  • @aswathyshibu1553
    @aswathyshibu1553 3 ปีที่แล้ว +70

    പകരം വെക്കാനാവാത്ത ശബ്ദ വിസ്മയമാണ്........ ജയചന്ദ്രൻ 😍🎼🎼🎵🎶🎶

  • @SK-gb2yq
    @SK-gb2yq 4 ปีที่แล้ว +357

    എത്ര കാലം കഴിഞ്ഞാലും ഇതുപോല്ലേ ഉള്ള ഗാനങ്ങൾ മലയാളത്തിൽ ഉണ്ടാവില്ല 🤗 അത് പോല്ലേ സുന്ദരമായ വരികളും സംഗീതവും

  • @naveenvnair7483
    @naveenvnair7483 4 ปีที่แล้ว +49

    എന്തൊരു ചേർച്ചയാണ് ഇവർ തമ്മിൽ. ഒന്നിക്കാൻ വേണ്ടി ഈശ്വരൻ സൃഷ്ട്ടിച്ച രണ്ടു പേർ ആണെന്നു തോന്നുന്നു ഇവർ. ദിലീപിന്റെ കൂടെ ഇത്രയും matching ആയി വേറെ ഒരു നടിയെ കണ്ടിട്ടില്ല. Dileep & Kavya 😍😍😍😍

    • @jennijennifer1566
      @jennijennifer1566 4 ปีที่แล้ว +6

      Adhe 😍

    • @priyagirish2287
      @priyagirish2287 4 ปีที่แล้ว +4

      Athe

    • @sitharavasanthb5786
      @sitharavasanthb5786 4 ปีที่แล้ว +2

      Yupppp😍😍😍😍😍

    • @fastandfurious4501
      @fastandfurious4501 4 ปีที่แล้ว +1

      പക്ഷെ ദിലീപിന്റെ കൂടെ മീര ജാസ്മിൻ വരുമ്പോൾ കുറച്ചുകൂടി ഗംഭീരമാണ്

    • @naveenvnair7483
      @naveenvnair7483 4 ปีที่แล้ว +5

      @@fastandfurious4501 Enikku kavya dileep jody bhayangara ishttam aanu. Athupole lalettan shobana

  • @krishnannambisankrishnan9008
    @krishnannambisankrishnan9008 4 ปีที่แล้ว +113

    പ്രണയം, വിരഹം, മോഹം വികാരങ്ങൾ വരികളിൽ ചേർത്ത് എഴുതാൻ കെെതപ്രം തിരുമേനിക്ക് മാത്ര മെ കഴിയു . വരികളിൽ തന്നെ സംഗീതമൂണ്ട്. ജയചന്ദ്രൻ്റെ ഭാവഗായകൻ്റെ ആ ശബ്ദവും.

    • @user-jt6og8yi
      @user-jt6og8yi 3 ปีที่แล้ว +4

      Sathiyamanu Ethupoleulla varikal Aarezhuthum...best varikal...👍👍👍

  • @vaishnavirnair3321
    @vaishnavirnair3321 3 ปีที่แล้ว +90

    പിരിയാൻ വയ്യ പക്ഷികളായി നാം തമ്മിൽ തമ്മിൽ കഥ പറയും...... 🥰🥰
    My fav lines ❤

  • @bindujose650
    @bindujose650 4 ปีที่แล้ว +218

    പിരിയാൻ വയ്യ പക്ഷികളായി 💕💕💕💕നാം തമ്മിൽ തമ്മിൽ കഥ പറയും♥️♥️♥️♥️♥️♥️😍

  • @roopaunnimol..2383
    @roopaunnimol..2383 3 ปีที่แล้ว +710

    ആദ്യമൊക്കെ ഈ പാട്ട് ടീവിയിൽ കാണുമ്പോൾ ലാസ്റ്റ് ദിലീപേട്ടന് കൂടുതൽ പൂക്കളും കാവ്യചേച്ചിക് കിട്ടുന്നതൊക്കെ കുറച്ചു പൂക്കളെ ഉള്ളു എന്നൊക്കെ നോക്കി ഇരിപ്പാർന്നു പണി 😍😍😍😍

    • @rinshad10
      @rinshad10 3 ปีที่แล้ว +1

      😊

    • @veenamnair8467
      @veenamnair8467 3 ปีที่แล้ว +17

      ഒയ്യൂ സത്യം സത്യം

    • @vvskuttanzzz
      @vvskuttanzzz 3 ปีที่แล้ว +2

      😂👌

    • @raksha9920
      @raksha9920 3 ปีที่แล้ว +1

      Me to

    • @seenariyasriswan2504
      @seenariyasriswan2504 3 ปีที่แล้ว +10

      Sathyam sathyam sathyam
      Entammo ente athe dis satisfaction

  • @Vito-Corleone1972
    @Vito-Corleone1972 4 ปีที่แล้ว +331

    🥰പിരിയാൻ വയ്യാ പക്ഷികളായ് നാം തമ്മിൽ തമ്മിൽ കഥപറയും🌹🌹🌹

  • @anijahenness1836
    @anijahenness1836 2 ปีที่แล้ว +29

    നാളെ exam ആണ്..എന്നിട്ടും ഈ song ഓർത്തപ്പോ കേൾക്കാനായി വന്നതാ🥰😍❤💥

  • @sabujohn1594
    @sabujohn1594 ปีที่แล้ว +4

    എത്ര പെട്ടന്ന് ആണ് ഞാൻ വലുത് ആയതു എല്ലാം ഇന്നലെ പോലെ തോന്നുന്നു 😥😥

  • @viveksivan4504
    @viveksivan4504 2 ปีที่แล้ว +21

    പ്രണയം ഒന്നും ഇല്ലെങ്കിലും ഈ പാട്ട് ഒക്കെ കേൾക്കാൻ നല്ലാ ഫീൽ ആണ്.അപ്പൊ പ്രണയം ഒക്കെ ഉള്ളവരുടെ കാര്യം പറയണോ 😉😁

  • @adithyanaathi4044
    @adithyanaathi4044 2 ปีที่แล้ว +13

    #3:19 കൊറോണ ഒക്കെ വരുന്നതിന് മുൻപ് തന്നെ മാസ്ക് ഉപയോഗിച്ച ഈ ചേച്ചിയാണ് എന്റെ hero 💪

  • @soorajsudarshan
    @soorajsudarshan 4 ปีที่แล้ว +132

    കുഞ്ഞു നാളിൽ എപ്പോഴും പാടിയിരുന്നു ഞാൻ 😍🤩😘 ദിലീപേട്ടൻ ഉയിർ 🔥
    എന്റെ ബാല്യത്തിലെ ഓർമ്മകൾ കൊണ്ടു തരുന്നു നിങ്ങൾക്കോ ❣️ Frndz 🤩

  • @മാധവൻമഹാദേവൻ-ജ5ട
    @മാധവൻമഹാദേവൻ-ജ5ട 4 ปีที่แล้ว +714

    നീയൊരു പുഴയായ്ത്തഴുകുമ്പോള്‍
    ഞാന്‍ പ്രണയം വിടരും കരയാകും (2)
    കനകമയൂരം നീയാണെങ്കില്‍
    മേഘക്കനവായ് പൊഴിയും ഞാന്‍
    (നീയൊരു..)
    ഇലപൊഴിയും ശിശിരവനത്തില്‍ നീ
    അറിയാതൊഴുകും കാറ്റാകും
    നിന്‍ മൃദുവിരലിന്‍ സ്പർശം കൊണ്ടെന്‍
    പൂമരമടിമുടി തളിരണിയും
    ശാരദയാമിനി നീയാകുമ്പോള്‍
    യാമക്കിളിയായ് പാടും ഞാന്‍
    ഋതുവിന്‍ ഹൃദയം നീയായ് മാറും
    പ്രേമ സ്പന്ദനമാകും ഞാന്‍
    (നീയൊരു..)
    കുളിര്‍മഴയായ് നീ പുണരുമ്പോള്‍
    പുതുമണമായ് ഞാന്‍ ഉണരും
    മഞ്ഞിന്‍ പാദസരം നീയണിയും
    ദളമര്‍മ്മരമായ് ഞാന്‍ ചേരും
    അന്നു കണ്ട കിനാവിന്‍ തൂവല്‍
    കൊണ്ടു നാമൊരു കൂടണിയും
    പിരിയാന്‍ വയ്യാപ്പക്ഷികളായ് നാം
    തമ്മില്‍ തമ്മില്‍ കഥ പറയും
    (നീയൊരു..)

  • @BlackPearl-hn8bp
    @BlackPearl-hn8bp 3 ปีที่แล้ว +94

    ഈ പാട്ടിൽ അഭിനയിക്കാൻ ഇവർക്കല്ലാതെ വേറെ ആർക്കാ യോഗ്യത 😍😍😍😍😍

  • @Abhiabhi-cv1ug
    @Abhiabhi-cv1ug 4 ปีที่แล้ว +414

    കൈതപ്രം സാറിന്റെ വരികളും പി. ജയചന്ദ്രൻ സാറിന്റെ മധുരമാർന്ന സ്വരവും ദിലീപേട്ടന്റെ അഭിനയവും കൂടിചേർന്നാൽ മലയാളികൾക്ക് ഇതിൽ കൂടുതൽ വേറെ എന്ത് വേണം !

    • @harithaharikumar5223
      @harithaharikumar5223 4 ปีที่แล้ว +19

      Annu koodiyund athil bhangi varuthan kavya

    • @vampire6553
      @vampire6553 4 ปีที่แล้ว +3

      Athe

    • @anandusabari8556
      @anandusabari8556 3 ปีที่แล้ว +11

      ഈ പാട്ടിന്റെ സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥ് ആണ്... കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരൻ ❤️

  • @chackochanfan7918
    @chackochanfan7918 4 ปีที่แล้ว +125

    ഈ song വേറൊരു ലോകത്തേക്ക് നമ്മളെ കൂട്ടികൊണ്ട് പോകും ,അത്രയ്ക്കും feelfull ആയിട്ടാണ് ജയചന്ദ്രൻ പാടിയിരിക്കുന്നത്❣️

  • @Kichuz97
    @Kichuz97 3 ปีที่แล้ว +26

    2023 ൽ പാട്ടുകേൾക്കാൻ വന്നവർ ആരൊക്കെ...🎶❤️
    പിരിയാൻ വയ്യാ പക്ഷികളായ് നാം തമ്മിൽ തമ്മിൽ കഥ പറയും...❤️😍

  • @aryadinesan2219
    @aryadinesan2219 3 ปีที่แล้ว +80

    2021 ൽ സോങ് കാണാൻ വന്നവർ ഉണ്ടോ 👍

  • @sudheeshk4124
    @sudheeshk4124 4 ปีที่แล้ว +247

    ദില്ലിപ് മോഹൻലാൽ കുഞ്ചാക്കോ ഇവരു 3 പേർക്കാണ് അനശ്വരമായ ഗാനം അഭിനയിക്കാൻ ചാൻസ് കിട്ടിയത്

  • @poojaashok6751
    @poojaashok6751 4 ปีที่แล้ว +2088

    കാവ്യയുടെ മുടി ❤️.... എന്തൊക്കെ പറഞ്ഞാലും ഇവര് അസാധ്യ ജോഡികളാണ് 💕🥰

  • @sangeetha1457
    @sangeetha1457 4 ปีที่แล้ว +53

    Kavyade soundaryavum abinayavum expression anth spr anu❤️

  • @muralicnair4296
    @muralicnair4296 3 ปีที่แล้ว +3

    ജയേട്ടന് പകരം ജയേട്ടൻ മാത്രം

  • @sreya2022
    @sreya2022 4 ปีที่แล้ว +126

    എത്ര കേട്ടാലും മതിവരില്ല ഈ സോങ് ❤️❤️❤️❤️വേറെ ഏതോ ലോകത്ത് എത്തിക്കുന്നു 😍😍😍❣️❣️❣️🖤

  • @sreejijith2252
    @sreejijith2252 3 ปีที่แล้ว +75

    റിലീസ് ചെയ്യ്തപോൾ ചങ്ങനാശ്ശേരി അഭിനയയിൽ കണ്ട മനോഹര ചിത്രം. ഭാവഗായകന്റെ മനോഹരമായ ശബ്‌ദം. പ്രണയ ജോഡികൾ. ❤️❤️❤️❤️ദീലീപ് കാവ്യാ ഇഷ്ടം ❤️❤️❤️🌹🌹🌹🌹

    • @jayaprakashk5607
      @jayaprakashk5607 3 ปีที่แล้ว

      Changanaserriyil padam Realease illayrunnu kottayathe ullayrunnu

    • @sreejijith2252
      @sreejijith2252 3 ปีที่แล้ว

      @@jayaprakashk5607 ഞാൻ അവിടെ നിന്നാണ് കണ്ടത്..

    • @jayaprakashk5607
      @jayaprakashk5607 3 ปีที่แล้ว +1

      @@sreejijith2252 but e padam Abhinayayil vannathu 3 weeks kazhynjanu Changaneeyil vishu release Abhinayayil Cronic Bachelorum Anuvil Kilichundan Mambazhavum ayrunnu Kottayathu Cronic Bachler Annu Realese illsyrunnu

  • @sheebapt4378
    @sheebapt4378 4 ปีที่แล้ว +130

    ഇല പൊഴിയും ശിശിര വനത്തിൽ നീ... അറിയാതൊഴുകും.... കാറ്റാകും....

    • @nidhinnidhin2717
      @nidhinnidhin2717 4 ปีที่แล้ว

      Sheeba Pt hdyggydtgdyyehdyeydghdhfy

    • @anaghaanu7244
      @anaghaanu7244 3 ปีที่แล้ว +1

      Nalla lyrics alle.. melting 🥺

  • @jasnashan1543
    @jasnashan1543 2 ปีที่แล้ว +74

    ഈ പാട്ട് ശെരിക്കും ഒരു ലഹരിയാണ്.. വീണ്ടും വീണ്ടും കേൾക്കാൻ തലയ്ക്കു പിടിക്കുന്ന ലഹരി 💐💐💐💐

  • @vishnupadmakumar
    @vishnupadmakumar 3 ปีที่แล้ว +3

    3:18 corona യ്ക്ക് മുന്നേ ഒരു mask ഇട്ട മുഖം...

  • @rahulrajesh7785
    @rahulrajesh7785 3 ปีที่แล้ว +17

    3:34 മിനിറ്റ് ഉള്ളു പക്ഷെ എന്താ ഫീലിംഗ് ജയചന്ദ്രൻ വിസ്മയം❤️

  • @abhinlallalu9517
    @abhinlallalu9517 4 ปีที่แล้ว +189

    മതസൗഹാർദ്ദ ഗാനം

  • @international_fraud
    @international_fraud 4 ปีที่แล้ว +94

    Kavya madhavan Kerala beauty 🥰
    Dileep 😍😘

  • @vyshakh446
    @vyshakh446 4 ปีที่แล้ว +24

    ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വിഷു റിലീസായി ഇറങ്ങിയ ചിത്രം ഈ സിനിമയും ഇതിലെ ജനപ്രിയ മായ സാറെ സാറെ സാമ്പാറെ എന്ന ഗാനവും അന്നത്തെ സുപ്പർ ഹിറ്റായിരുന്നു

    • @chaseyourdreams1077
      @chaseyourdreams1077 4 ปีที่แล้ว +2

      എനിക്കൊരു പെണ്ണുണ്ട് എന്ന ദാസേട്ടന്റെ പാട്ടും ഹിറ്റ്‌ ആയിരുന്നു.

  • @aknest7033
    @aknest7033 2 ปีที่แล้ว +7

    2025ൽ കേൾക്കുന്നകാർ ഉണ്ടാകുമോ
    ഇനി ഒരു 1000 വർഷം കഴിഞ്ഞാലും ഇത്ര മേൽ മനോഹര മായ വരികൾ പാട്ട്.... Woow വല്ലാത്ത ഫീൽ.. ❤

  • @anaghaanagharenjith3520
    @anaghaanagharenjith3520 3 ปีที่แล้ว +7

    എന്നാ ഒരു ഫീലാ ufff😍😍😍😍ഹെഡ്സെറ്റ് വെച്ച് ഒറ്റക് ഇരുന്ന് കേൾക്കണം പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂല സാറെ 😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️dilieepettan uyirrrrrr❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @adhithvk9418
    @adhithvk9418 2 ปีที่แล้ว +21

    ഈ ഗാനം ഇടയ്ക്കിടെ കാണാൻ തോനിക്കുന്നതിന്റെ കാരണം ഇതിന്റെ വരികളുടെ ശക്തിയും സംഗീതവും തന്നെയാണ് ഒരു ചേട്ടന്റെയും, അനിയന്റെഴയും കഴിവ് ❤️❤️❤️

  • @kalavathi538
    @kalavathi538 ปีที่แล้ว +4

    Deelipetan kavyade yellam film songs nella artham und evarde pranayaum evark vendi matram yezudiya varigal pole❤️

  • @Podiyanvlogs
    @Podiyanvlogs 3 ปีที่แล้ว +13

    ജയചന്ദ്രൻ സർ നിങ്ങൾ ശബ്ദം കൊണ്ട് കൊല്ലുകയാണ് 🔥🔥🔥🔥🔥🔥🔥

  • @denimmarshel1088
    @denimmarshel1088 3 ปีที่แล้ว +25

    2003 ഒരു പ്രതേക വർഷം തന്നെ ആയിരുന്നു
    തിളക്കം, chronic bachelor, cid moosa, ആയിരുന്നു... അന്ന് മുതൽ മ്യൂസിക്കിന് ചേഞ്ച്‌ കൊണ്ട് വന്ന ദീപക് ദേവ് പിന്നെ അങ്ങോട്ട് കേരളത്തിന്റെ ar rahman ആയി മാറിരുന്ന കാലം ആയിരുന്നു... വല്ലതും ഓർമ ഉണ്ടോ ആർകെങ്കിലും

  • @hari5688
    @hari5688 4 ปีที่แล้ว +90

    പ്രണയത്തിന്റെ എല്ലാ വശ്യതകളും ഒത്തിണങ്ങിയ ഒരു ഗാനം 💕

  • @ahuman798
    @ahuman798 3 ปีที่แล้ว +31

    സംഗീതം, വരികൾ, ആലാപനം, ചിത്രീകരണം,ലൊക്കേഷൻ,അഭിനയം...അതിമനോഹരം .. ❤പിന്നെ എപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്ന മഞ്ഞും...❤
    കാവ്യ...Beautyy... ❤

  • @nidhunm3722
    @nidhunm3722 4 ปีที่แล้ว +40

    പിരിയാൻ വയ്യാ പക്ഷികളായ് നാം തമ്മിൽ തമ്മിൽ കഥപറയും .. : (

  • @spadikam9672
    @spadikam9672 3 ปีที่แล้ว +31

    1:29 ഈ scene കഴിഞ്ഞ് ദിലീപേട്ടൻ ഒരു നിൽപ്പുണ്ട്. പാട്ടും അതിനോത്ത് മുഖത്തെ ആ expression ഉം കണ്ടോ ❤️🥺

  • @lachumaniz5799
    @lachumaniz5799 2 ปีที่แล้ว +20

    2:50 "അന്നു കണ്ട കിനാവിൻ തൂവൽ കൊണ്ടു നാമൊരു കൂടണിയും
    പിരിയാൻ വയ്യ പക്ഷികൾ ആയ് നാം തമ്മിൽ തമ്മിൽ കഥ പറയും..."❤️❤️❤️relatable for me...😍❤️❤️❤️❤️ ഞാൻ എത്ര പ്രാവശ്യം ആ ഭാഗം തന്നെ rewind Adich കെട്ടറിയോ...Whataah lines..❤️❤️

  • @Kichusworld786
    @Kichusworld786 2 ปีที่แล้ว +7

    Kavya dileep combo ഒരു രക്ഷ ഇല്ല. അവർ തന്നെ ആയിരുന്നു ആദ്യമേ ഒന്നിക്കേണ്ടത്. ❤️

  • @മണിക്കുട്ടൻ-ള9സ
    @മണിക്കുട്ടൻ-ള9സ 2 ปีที่แล้ว +2

    ഈ സിനിമ ഇറങ്ങിയ കാലം ഒക്കെ ഒണ്ടല്ലോ...ഓർക്കുമ്പോൾ തന്നെ ഒരു സങ്കടം 🙃

  • @songsofsulthana
    @songsofsulthana 4 ปีที่แล้ว +37

    ഇത്രയും മനോഹരമായ വിഷ്യൽസ് അതിൽ മലയാളികളുടെ പ്രിയപ്പെട്ട താരജോഡി കളും

  • @thomaskovoor2751
    @thomaskovoor2751 ปีที่แล้ว +1

    കൈതപ്രത്തിന്റെ lyrics & imagination ഒരു രക്ഷയുമില്ല

  • @adv.midhunvallil3504
    @adv.midhunvallil3504 4 ปีที่แล้ว +121

    ഒരൊറ്റ പേര്...പി ജയചന്ദ്രൻ 😍

    • @JithuVino
      @JithuVino 3 ปีที่แล้ว

      100*💥💥💥

  • @Me-ec3nw
    @Me-ec3nw 3 ปีที่แล้ว +26

    പിരിയാന്‍ വയ്യാപ്പക്ഷികളായ് നാം
    തമ്മില്‍ തമ്മില്‍ കഥ പറയും❤️

  • @anooprenganr7576
    @anooprenganr7576 3 ปีที่แล้ว +22

    തിരുവനന്തപുരം ശ്രീപത്മനാഭ തിയേറ്ററിന്റെ ബാൽക്കണിയിരുന്ന് 2003ൽ ഈ പാട്ട് ആദ്യമായി കേട്ടപ്പോൾ ഭയങ്കര ത്രില്ലായിരുന്നു......Such a wonderful song.....❤❤❤❤❤❤❤❤.

    • @blackbeast5098
      @blackbeast5098 2 ปีที่แล้ว

      Paattu mathre kettollalle . Oru 2 manikkoor cinema undaayirunnu😁

    • @anooprenganr7576
      @anooprenganr7576 2 ปีที่แล้ว

      @@blackbeast5098 🤣🤣🤣🤣🤣👌👌👌👌👌

  • @priyakuttan7011
    @priyakuttan7011 3 ปีที่แล้ว +8

    My favorite song. ദിലീപേട്ടനെ ഇത്രയും romantic ആയി വേറെ ഒരു പാട്ടിലും കണ്ടിട്ടില്ല. എന്താ ഒരു face expression.

  • @itsmeakash3492
    @itsmeakash3492 ปีที่แล้ว +6

    കൊച്ചു പയ്യനായിരുന്നപ്പോ എനിക്ക് ഈ പാട്ട് തീരെ ഇഷ്ടമല്ലായിരുന്നു 🤣🤣.......... സുകേഷ് കുട്ടൻ പാടി കേട്ടതിനു ശേഷം 😐🔥❤😌❤😌❤😌❤

  • @renjithpv3915
    @renjithpv3915 4 ปีที่แล้ว +48

    ഈ സോങ്ങ് & മഴത്തുള്ളികിലുക്കത്തിലെ തേരിറങ്ങും മുകിലെ Mp3 ഫോർമാറ്റിൽ ഹെഡ് ഫോൺ വെച്ച് കേൾക്കണം,,, എന്നാ ഒരു ഫീൽ ആണ്... 🎼🎼🎼🎼💕💕💕🙏🙏💕💕🎼🎼🎼

  • @anoojify
    @anoojify 4 ปีที่แล้ว +15

    കൈതപ്രം സാറും മ്യൂസിക്ക് ഡയറക്റ്റർ സാറും എല്ലാം ഒരേ പൊളിയാണ് ഞാൻ ഇവിടെ വന്നത് ദിലീപെട്ടനെ കാണാൻ ആണ്.ആ പാട്ടിന്റ വിഷ്വൽ ആഹാ..

  • @iamhk3290
    @iamhk3290 4 ปีที่แล้ว +104

    Best song forever 💞✨
    ദിലീപേട്ടൻ😘 അന്നും ഇന്നും എന്നും

    • @princewilson7968
      @princewilson7968 3 ปีที่แล้ว +4

      ഒറ്റ വികാരം ദിലീപേട്ടൻ ❤️❤️

    • @nimyakm7367
      @nimyakm7367 2 ปีที่แล้ว

      💪💪💪💪💪💪യെസ്

  • @abhishekkariyaden2403
    @abhishekkariyaden2403 3 ปีที่แล้ว +28

    മനസ്സിൽ തട്ടുന്ന വരികളും ഈണവും ❤️

  • @kavyakavoos1672
    @kavyakavoos1672 2 ปีที่แล้ว +7

    കൈതപ്രം വിശ്വനാഥ് സർ നു ആദരാഞ്ജലികൾ 😭🙏

  • @archana6692
    @archana6692 ปีที่แล้ว +6

    2 വരി ഇൻസ്റ്റാഗ്രാം il കേൾക്കും , ബാക്കി full കേൾക്കാൻ ഇതിലേക്ക് വരും 😂😂🥰🥰

  • @swacreation2550
    @swacreation2550 2 ปีที่แล้ว +11

    പിരിയാൻ വയ്യാ... പക്ഷികളായ് നാം തമ്മിൽ തമ്മിൽ കഥപറയും😔

  • @veeveecreations2281
    @veeveecreations2281 4 ปีที่แล้ว +32

    Dileepettante look😘😍😍👌👌👌

  • @nandanant9178
    @nandanant9178 2 ปีที่แล้ว +1

    വിശ്വം.അങ്ങയുടെ.മധുരമൂറുന്ന.ഈണം ഇനി കേൾക്കാൻ കഴിയില്ല😭😭😭😭

  • @sivarajankc1830
    @sivarajankc1830 4 ปีที่แล้ว +36

    ഭാവഗായകനായ ദേവഗായകൻ്റെ മറ്റൊരു മാസ്റ്റർ പീസ്'. ഭാവതീവ്രതയും ശബ്ദ ഭംഗിയും സമ്മേളിച്ച ഗാനം. മലയാളഗാനശാഖയിൽ എന്നും ഓർക്കാൻ ഇടവരുന്ന ഒരു ജയചന്ദ്ര ഗാനം കൂടി!!

  • @user-rp7gq7vn7z
    @user-rp7gq7vn7z 4 ปีที่แล้ว +42

    എന്ത് സുന്ദരൻ ആണ് ദിലിപ് ഏട്ടൻ ♥️♥️

  • @sanurajskannan6563
    @sanurajskannan6563 3 ปีที่แล้ว +4

    Jayachandran sir .. sir Nte song. Onnin onnn . hooo ... Kelkkan pidich iruthunna pole mantrika kaantham ...... Angane kettirunnn pokum😌❤️

  • @sharankumar3297
    @sharankumar3297 3 ปีที่แล้ว +3

    Enna look randuperum 😘🥰

  • @neethusreelekha66
    @neethusreelekha66 4 ปีที่แล้ว +103

    Aaaha Anthas ....🎶🎶🎶jayachandran sir nte voice ....onnum parayanilla

  • @amalnv4721
    @amalnv4721 4 ปีที่แล้ว +53

    Music: Kaithapram Viswanathan
    Lyrics: Kaithapram Damodaran Namboothiri
    Singer: P Jayachandran
    ❤️❤️

  • @sharathganesh8540
    @sharathganesh8540 3 ปีที่แล้ว +11

    ഋതുവിൻ ഹൃദയം നീയായി മാറും പ്രേമ സ്പദനം ഞാൻ...... 💞❤️

  • @abhilashks378
    @abhilashks378 2 ปีที่แล้ว +3

    ഭാവഗായകന്റെ അതിമനോഹരമായ നല്ല റൊമാന്റിക് ഫീലുള്ള മറ്റൊരു പാട്ട്.. ❤️👍 but എനിക്ക് പറയാൻ ഉള്ളത് വേറെ ഒരു കാര്യമാണ്....ഈ പാട്ടിന്റെ അവസാനം വളരെയധികം ദീർഘവീക്ഷണമുള്ള ഒരു ചേച്ചിയെ കണ്ടവർ ആരെങ്കിലും ഉണ്ടോ..!!?? ഇല്ലെങ്കിൽ പാട്ടിന്റെ ലാസ്റ്റ് സീൻ ഒന്ന് കൂടി കണ്ടു നോക്കൂ..!!!! 😷

  • @cheerbai44
    @cheerbai44 3 ปีที่แล้ว +5

    07-05-2021 .... കേൾക്കാൻ തോന്നി, Search ചെയ്തു, വന്നു, കണ്ടു...
    ആസ്വദിച്ചു. എന്താ feel...

  • @ashleyalex3413
    @ashleyalex3413 3 ปีที่แล้ว +15

    Pattile varikal pole puza pole thazukunna song nte fav songil onnu nice feel dileep kavya Jodi 🥰 tension free aavan best song ✌

  • @govindanputhumana3096
    @govindanputhumana3096 4 ปีที่แล้ว +17

    പ്രണയം വിരിയുന്ന പൂവായി ദേവഗായകൻ പി. ജയചന്ദ്രൻ. കാനഡ രാഗത്തിന്റെ സൗന്ദര്യം വിരിയിക്കുന്ന ഈ തരളസുന്ദരജയചന്ദ്രഗീതത്തിന് 2004-ൽ മികച്ച പുരുഷസ്വരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.

  • @infinitecreation8558
    @infinitecreation8558 ปีที่แล้ว +10

    പിരിയാൻ വയ്യാ പക്ഷികളായ് നാം.... തമ്മിൽ തമ്മിൽ കഥ പറയും....🥰

  • @നീർമാതള..പൂവ്
    @നീർമാതള..പൂവ് 2 ปีที่แล้ว +11

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകളിൽ ഒന്ന്... പിരിയാൻ വയ്യ പക്ഷികളായ് നാം തമ്മിൽ തമ്മിൽ കഥപറയും........ ❤❤2022

  • @soorajkumarkumar2233
    @soorajkumarkumar2233 3 ปีที่แล้ว +3

    ഈ പാട്ട് കേട്ട് നമ്മുടെ lovarineyun ഓർത്ത് ഒരു ഇരിപ്പ് അങ്ങ്... ഇരിക്കണം... ഉഫ്.... എന്നാ.... ഒരു.. Feel ♥️♥️♥️

  • @adarshpallath4081
    @adarshpallath4081 4 ปีที่แล้ว +21

    അന്നു കണ്ട കിനാവിൻ തൂവൽ കൊണ്ട് നാമൊരു കൂടണിയും.

  • @amal6561
    @amal6561 3 ปีที่แล้ว +6

    "kulirmazhayayi nee punarumbol
    Puthumanamaai njanunarum" ijjathi feel 😍😍😍😍 ellamathil und

  • @praseethadileep2077
    @praseethadileep2077 2 ปีที่แล้ว +2

    ആഴത്തിൽ ഇറങ്ങിയ പാട്ട്.

  • @unique-editzz5358
    @unique-editzz5358 3 ปีที่แล้ว +26

    ഗാനത്തിന്റെ മധുരിമ വരികൾ ആണ് 👌👌👌👌💜💖💝❣️

  • @nh4iii_
    @nh4iii_ 3 ปีที่แล้ว +11

    ഭാവഗായകന്റെ ആലാപനം നമ്മളെ മറ്റേതോ ലോകത്ത് എത്തിക്കും💞😍

  • @syamaprasadb6225
    @syamaprasadb6225 4 ปีที่แล้ว +15

    Dileepettante look😚😚😚❤️❤️❤️