കത്തോലിക്കാ സഭയിൽ വിവാഹമോചനം അനുവദനീയമാണോ? (Is divorce permissible in Catholic Church?)

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • കത്തോലിക്കാ സഭയിൽ വിവാഹമോചനം അനുവദനീയമാണോ?
    "ഫരിസേയർ അടുത്തുചെന്നു അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു: ഏതെങ്കിലും കാരണത്താൽ ഒരുവൻ ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ?
    അവൻ മറുപടി പറഞ്ഞു :സ്രഷ്ടാവ് ആദിമുതലേ അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു എന്നും, ഇക്കാരണത്താൽ പുരുഷൻ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോട് ചേർന്നിരിക്കും; അവർ ഇരുവരും
    ഏകശരീരമായിത്തീരും എന്ന് അവിടുന്ന് അരുളിചെയ്തിട്ടുണ്ടെന്നും നിങ്ങൾ വായിച്ചിട്ടില്ലേ? തൻമൂലം, പിന്നീടൊരിക്കലും അവർ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാൽ ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ" (മത്തായി 19:3-6)
    "ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു. ഭർത്താവ് ഉപേക്ഷിച്ചവളെ വിവാഹം ചെയ്യുന്നവനും വ്യഭിചാരം ചെയ്യുന്നു"(ലൂക്കാ 16:18)
    "ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു" (മാർക്കോസ് 10:12)
    "വിവാഹിതരോട് ഞാൻ കൽപിക്കുന്നു, ഞാനല്ല, കർത്താവുതന്നെ കൽപിക്കുന്നു, ഭാര്യ ഭർത്താവിൽനിന്നു വേർപിരിയരുത് "(1കോറിന്തോസ് 7:10-11)
    "ഇസ്രയേലിന്റെ ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു :വിവാഹമോചനത്തെ ഞാൻ വെറുക്കുന്നു"(മലാക്കി 2:16)
    "ഭാര്യമാരെ, നിങ്ങൾ കർത്താവിനു എന്നപോലെ ഭർത്താക്കന്മാർക്ക് വിധേയരായിരിക്കുവിൻ. എന്തെന്നാൽ, ക്രിസ്തു തന്റെ ശരീരമായ സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ ഭർത്താവ് ഭാര്യയുടെ ശിരസ്സാണ്; ക്രിസ്‌തുതന്നെയാണ് ശരീരത്തിന്റെ രക്ഷകനും. സഭ ക്രിസ്തുവിനു വിധേയ ആയിരിക്കുന്നതുപോലെ ഭാര്യമാർ എല്ലാ കാര്യങ്ങളിലും ഭർത്താക്കന്മാർക്ക് വിധേയരായിരിക്കണം. ഭർത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാൻവേണ്ടി തന്നെത്തന്നെ സമർപ്പിക്കുകയും ചെയ്തതുപോലെ നിങ്ങൾ ഭാര്യമാരെ സ്നേഹിക്കണം "(എഫേസോസ് 5:22-25)
    "അതുപോലെതന്നെ, ഭർത്താക്കന്മാർ ഭാര്യമാരെ സ്വന്തം ശരീരത്തെ എന്നപോലെ സ്നേഹിക്കണം. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെതന്നെയാണ് സ്നേഹിക്കുന്നത് "(എഫേസോസ് 5:28)

ความคิดเห็น •