കേരളത്തിലും വളർത്തിയെടുക്കാം നല്ല പശുക്കളെ | Part - 4 | കന്നുകുട്ടി പരിപാലനം (വ്യത്യസ്ത രീതി)
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- റൂമന്റെ വളർച്ച എത്രത്തോളം വേഗത്തിലാക്കാൻ കഴിയുന്നുവോ അത്രത്തോളം വേഗത്തിൽ പശുക്കുട്ടിയുടെ വളർച്ചയും സാധ്യമാകും. അതുകൊണ്ടുതന്നെ പാലും സാന്ദ്രിത തീറ്റയായ പെല്ലെറ്റും കൂടാതെ ധാരാളം ശുദ്ധജലവും കുടിക്കാൻ കന്നുകുട്ടികൾക്ക് അവസരം നൽകണം. ഇങ്ങനെ കുടിക്കുന്ന വെള്ളം റൂമനിൽ എത്തി അതിന്റെ വികാസത്തിന് വഴിയൊരുക്കുന്നു. ഈ പ്രായത്തിൽ പുല്ലോ വൈക്കോലോ കൊടുക്കേണ്ടതില്ല.
56 ദിവസം ആകുമ്പോഴേക്ക് പാൽ പൂർണമായും നിർത്താം. അപ്പോൾ സാന്ദ്രിത തീറ്റയ്ക്കൊപ്പം പുല്ല് ചെറുതായി അരിഞ്ഞ് നൽകാം. ഒപ്പം യഥേഷ്ടം വെള്ളവും നൽകണം. വിശദമായി അറിയാൻ അനിമൽ ന്യുട്രീഷൻ, പ്രത്യുൽപാദനം എന്നീ മേഖലകളിൽ വിദഗ്ധനായ ഡോ. ഏബ്രഹാം മാത്യുവിന്റെ വിഡിയോ ക്ലാസ് കാണാം.