മേളം പെരുകി...... കോമരങ്ങൾ ഉറഞ്ഞു തുള്ളി.... കൂടെ ഭക്തരും KODUNGALLUR BHARANI TEMPLE NEWS

แชร์
ฝัง
  • เผยแพร่เมื่อ 12 เม.ย. 2024
  • ഉത്തരായനകാലത്തിൽ വരുന്ന ആദ്യത്തെ മൂന്നു ഭരണിദിനങ്ങൾ അതായത് മകരഭരണി, കുംഭഭരണി, മീനഭരണി എന്നിവ
    അതിപുരാതനവും അതിപ്രശസ്തവുമായ കൊടുങ്ങല്ലൂരമ്മ ശക്തിസ്വരൂപിണിയാണ്. .
    അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, കൊടുങ്ങല്ലൂരമ്മേ നാരായണ... എന്നു കണ്ഠത്തിൽ നിന്നു പ്രാർഥന ഉയരുമ്പോൾ ഭക്തരുടെ ആ ഭക്തിലഹരി തന്ത്രമന്ത്രാദികളെക്കാൾ പോലും വലുതാകുന്നു.
    കുംഭഭരണിനാൾ ഉച്ചയ്ക്കു മുൻപായി ചെറുഭരണിയായി കൊടിയേറ്റം. കൊടിമരമില്ല, ആലുകളിലാണു കൊടി കയറുന്നത്. ഇതിനു മുഹൂർത്തം ഇല്ല, ഈ സമയം വിവാഹങ്ങളും മറ്റും നടത്താറില്ല.
    കൊടുങ്ങല്ലൂരിൽ ഇന്നത്തെ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ തെക്കായിരുന്നു ‘‘കുരുമ്പ അമ്മ’’ എന്ന പേരിൽ മേൽക്കൂരയില്ലാത്ത പ്രാചീന ക്ഷേത്രം. അവിടെ അമ്മയെ കണ്ട് പരശുരാമൻ ആയിരം കുടം മദ്യവും അനവധി കോഴികളെയും ബലി കൊടുത്തു. കാളി എന്ന സങ്കല്പത്തിലായിരുന്നു അത്. പിന്നീട് മാറ്റി പ്രതിഷ്ഠിച്ചു. ആണ്ടു തോറും ആയിരങ്ങളാണ് കടൽ പോലെ, ചെമ്പട്ടുടുത്ത് കുങ്കുമം നെറ്റിയിൽ പൂശി അരയിൽ മണിതൂക്കി കാലിൽ ചിലങ്കയണിഞ്ഞ് കൈയിൽ ഉടവാളുമായി കോമരങ്ങളായി ഭക്തിലഹരിയിൽ ഉറഞ്ഞു തുള്ളുന്നത്.
    മീനമാസത്തിലെ തിരുവോണത്തിന് കോഴിക്കല്ല് മൂടൽ എന്നൊരു ചടങ്ങുണ്ട്. കല്ല് മൂടിയ ശേഷം ഭരണിപ്പാട്ട് ആരംഭിക്കും. അഹല്യാമോക്ഷം, ഉഷാചരിതം മുതലായവ അശ്ലീലം ചേർത്തു പാടുകയാണു പണ്ടു ചിലർ ചെയ്തിരുന്നത്. മനസ്സിലെ അഴുക്ക് മുഴുവൻ കളഞ്ഞ് ദേവീസന്നിധിയിൽ വച്ച് ശുദ്ധിയാവുക എന്നതാണത്രേ ഐതിഹ്യം.
    അശ്വതി ദിവസമാണ് തൃച്ചന്ദനച്ചാർത്ത്. അന്ന് ഉച്ചയ്ക്ക് മുൻപ് അത്താഴപൂജ വരെയുള്ള ചടങ്ങുകൾ നടത്തിയ ശേഷം ശ്രീകോവിൽ കഴുകി വൃത്തിയാക്കി ദേവിയുടെ ആഭരണങ്ങൾ അഴിച്ചുമാറ്റി തൃച്ചന്ദനച്ചാർത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നു. അശ്വിനി ദേവൻമാരുടെ സാന്നിധ്യത്തിലാണത്രേ പൂജ നടക്കുന്നത്. ഇതു കഴിഞ്ഞ് നട അടച്ചാൽ പിന്നീട് ആറാം ദിവസമേ നട തുറക്കൂ. അതുവരെ രഹസ്യപൂജയാണ്. ഇതിനായി കിഴക്കേ വാതിലിലൂടെ അടികൾ മാത്രം അകത്തു കടക്കുന്നു. ഇവിടെ ശങ്കരാചാര്യർ സ്ഥാപിച്ചിട്ടുള്ള മഹാമേരു ശ്രീചക്രം ഇതിനുള്ളിലാണ്. ഇതു ദേവിയുടെ ശക്തികേന്ദ്രമാണ്. കിഴക്കോട്ട് ശിവന്‍, ക്ഷേത്രപാലകൻ എന്നിവരും വസൂരിമാലയും ഘണ്ടാകർണനുമുണ്ട്.
    Kodungallur Temple News Today. Latest Video and ritual for Kodungallur Bhagavathi
    #kodungallur #kodungallurbharani #kodungallurnews #kodungalluramma #meenabharani #kodungallurtemple
    #kodungallur
    #kodungallurbharani2024
    #kodungallurtemple
    #kodungalluramma
    #kodungallurnews
    #templesinkerala
  • บันเทิง

ความคิดเห็น •