സോൾ ആർട്ട് പത്തനംതിട്ട ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യ ദിനത്തിൽ സംഘടിപ്പിച്ച പരിപാടി

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2024
  • സോൾ ആർട്ട് പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രവർത്തകർ വ്യത്യസ്തമായ ഒരു പ്രവർത്തനം ആണ് ഇന്ന് നടത്തിയത്. 25 പെൺകുട്ടികളും 30 അമ്മമാരും അടങ്ങുന്ന പത്തനംതിട്ട തേപ്പുപാറയിലെ അന്തേവാസികൾക്കായി വിപുലമായ ഒരു ലൈബ്രറി നിർമിച്ചു നൽകി. കൂടാതെ കുട്ടികൾക്ക് പഠന ഉപകരണങ്ങൾ വിതരണം ചെയ്തു. കാരുണ്യ ഭവൻ വളപ്പിൽ എല്ലാവരും ചേർന്നു വൃക്ഷ തൈകൾ നട്ടു. അവർക്കു മധുരം നൽകി അവരോടൊപ്പം കളിയും ചിരിയും പാട്ടും, ക്വിസ്സ് മത്സരവും എല്ലാം നടത്തി ഈ സ്വാതന്ത്ര്യ ദിനം മധുരിതമാക്കി. നമുക്ക് ദൈവം നൽകിയ വരദാനമായ ഈ ജീവിതത്തിനു പകരമായി ദൈവത്തിന് നമ്മൾ അർപ്പിക്കുന്ന യഥാർത്ഥ നന്ദിയും വഴിപാടുമെല്ലാം ഇതൊക്കെ ആണ്. എന്നും എപ്പോഴും കരുതലായി ഹൃദയ ദേവാലയത്തിൽ ഈ പ്രപഞ്ച ശക്തിയുടെ പ്രഭാവം പടരുവാൻ ഇതാണ് മാർഗ്ഗം. ഈ ചടങ്ങിൽ പങ്കെടുത്ത പ്രവർത്തകർ പറയുന്നത് ഇത് പോലെ അനുഭൂതിദായകമായ ഒരു ദിവസം ഓർമയിൽ പോലും വിരളമാണ് എന്നാണ്. പത്തനംതിട്ടയിലെ സോൾആർട്ട് പ്രവർത്തകർക്ക് അനുമോദനങ്ങൾ..

ความคิดเห็น •